വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ‘എന്റെ വചനത്തിൽ നിലനിൽക്കുക’
    വീക്ഷാഗോപുരം—2003 | ഫെബ്രുവരി 1
    • 16. (എ) മുള്ളുനിറഞ്ഞ മണ്ണ്‌ എങ്ങനെയുള്ള വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നു? (ബി) മൂന്ന്‌ സുവിശേഷ വിവരണങ്ങൾ പ്രകടമാക്കുന്നത്‌ അനുസരിച്ച്‌ മുള്ളുകൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?​—⁠അടിക്കുറിപ്പ്‌ കാണുക.

      16 മുള്ളുകൾ വളരുന്ന മണ്ണ്‌ ഏതുതരം വ്യക്തികളെയാണു പ്രതിനിധാനം ചെയ്യുന്നത്‌? യേശു വിശദീകരിക്കുന്നു: “മുള്ളിന്നിടയിൽ വീണതോ കേൾക്കുന്നവർ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും [‘ഈ ജീവിതത്തിന്റെ ഉല്ലാസങ്ങൾ,’ NW] ഞെരുങ്ങി പൂർണ്ണമായി ഫലം കൊടുക്കാത്തവരത്രേ.” (ലൂക്കൊസ്‌ 8:14) വിതക്കാരന്റെ വിത്തും മുള്ളുകളും ഒരേസമയത്ത്‌ മണ്ണിൽ വളരുന്നതുപോലെ, ചിലർ ഒരേസമയംതന്നെ തങ്ങളുടെ ജീവിതത്തിൽ ദൈവവചനത്തിനും ‘ഈ ജീവിതത്തിലെ ഉല്ലാസങ്ങൾക്കും’ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ദൈവവചനത്തിലെ സത്യം അവരുടെ ഹൃദയത്തിൽ വിതയ്‌ക്കപ്പെടുന്നുണ്ടെങ്കിലും, ശ്രദ്ധ കവരാനായി ശ്രമിക്കുന്ന മറ്റ്‌ ഭൗതിക കാര്യങ്ങളിൽനിന്നുള്ള മത്സരം അതിന്‌ നേരിടേണ്ടിവരുന്നു. അവരുടെ പ്രതീകാത്മക ഹൃദയം വിഭജിതമാണ്‌. (ലൂക്കൊസ്‌ 9:57-62) ഇക്കാരണത്താൽ, ദൈവവചനത്തെ കുറിച്ചു പ്രാർഥനാപൂർവം അർഥവത്തായ വിധത്തിൽ ധ്യാനിക്കുന്നതിനു വേണ്ടത്ര സമയം ചെലവിടാൻ അവർക്കു കഴിയാതാകുന്നു. ദൈവവചനം പൂർണമായി ഗ്രഹിക്കാൻ അവർ പരാജയപ്പെടുന്നു. അങ്ങനെ, സഹിച്ചു നിൽക്കുന്നതിന്‌ ആവശ്യമായ ഹൃദയംഗമമായ വിലമതിപ്പ്‌ അവർ നേടുന്നില്ല. ക്രമേണ, അവരുടെ ആത്മീയ താത്‌പര്യങ്ങളെ ‘പൂർണമായി ഞെരുക്കിക്കളയുന്ന’ അളവോളം ആത്മീയേതര കാര്യങ്ങൾ അവയെ മൂടുന്നു.c യഹോവയെ പൂർണ ഹൃദയത്തോടെ സ്‌നേഹിക്കാത്തവർക്കു സംഭവിക്കുന്ന എത്ര ദാരുണമായ അന്ത്യം!​—⁠മത്തായി 6:24; 22:37.

      17. യേശുവിന്റെ ദൃഷ്ടാന്തത്തിലെ പ്രതീകാത്മക മുള്ളുകൾ നമ്മെ ഞെരുക്കാതിരിക്കണമെങ്കിൽ ജീവിതത്തിൽ നാം ഏതു തിരഞ്ഞെടുപ്പുകൾ നടത്തണം?

      17 ഭൗതിക കാര്യങ്ങളെക്കാൾ ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകുന്നെങ്കിൽ ഈ ലോകത്തിലെ ക്ലേശങ്ങളും ഉല്ലാസങ്ങളും നമ്മെ ഞെരുക്കുകയില്ല. (മത്തായി 6:31-33; ലൂക്കൊസ്‌ 21:34-36) ബൈബിൾ വായനയും വായിച്ച കാര്യങ്ങളെ കുറിച്ചുള്ള ധ്യാനവും നാം ഒരിക്കലും അവഗണിക്കരുത്‌. നമ്മുടെ ജീവിതം കഴിയുന്നത്ര ലളിതമാക്കിയാൽ ഏകാഗ്രതയോടും പ്രാർഥനയോടും കൂടെ ധ്യാനിക്കാൻ ഏറെ സമയം നമുക്കു ലഭിക്കും. (1 തിമൊഥെയൊസ്‌ 6:6-8) അങ്ങനെ ചെയ്‌തിട്ടുള്ള ദൈവദാസന്മാർ യഹോവയുടെ അനുഗ്രഹം ആസ്വദിക്കുന്നുണ്ട്‌. പ്രതീകാത്മകമായി പറഞ്ഞാൽ, ഫലം ഉത്‌പാദിപ്പിക്കുന്ന സസ്യത്തിന്‌ കൂടുതൽ പോഷണവും പ്രകാശവും സ്ഥലവും ലഭിക്കേണ്ടതിനായി അവർ മുള്ളുകളെ മണ്ണിൽനിന്ന്‌ പിഴുതുകളഞ്ഞിരിക്കുന്നു. 26 വയസ്സുള്ള സാൻഡ്ര പറയുന്നു: “സത്യത്തിൽ ആയിരിക്കുന്നതുകൊണ്ട്‌ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ചു ധ്യാനിക്കുമ്പോൾ, അതിനോട്‌ ഉപമിക്കാവുന്ന യാതൊന്നും ലോകത്തിനു നൽകാനാവില്ല എന്നു ഞാൻ തിരിച്ചറിയുന്നു!”​—⁠സങ്കീർത്തനം 84:11.

  • ‘എന്റെ വചനത്തിൽ നിലനിൽക്കുക’
    വീക്ഷാഗോപുരം—2003 | ഫെബ്രുവരി 1
    • c യേശുവിന്റെ ഈ സാരോപദേശകഥ രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു സുവിശേഷ വിവരണങ്ങൾ അനുസരിച്ച്‌, ഈ ലോകത്തിലെ ക്ലേശങ്ങളും ഉല്ലാസങ്ങളുമാണ്‌ വിത്തിനെ ഞെരുക്കിക്കളയുന്നത്‌: ‘ഇഹലോകത്തിന്റെ ചിന്തകൾ’ [‘ഈ വ്യവസ്ഥിതിയിലെ ഉത്‌കണ്‌ഠകൾ,’ NW], ‘ധനത്തിന്റെ വഞ്ചന,’ ‘മറ്റു വസ്‌തുക്കൾക്കുവേണ്ടിയുള്ള ആഗ്രഹം’ [പി.ഒ.സി. ബൈബിൾ], ‘ഈ ജീവിതത്തിലെ ഉല്ലാസങ്ങൾ’ [NW] എന്നിവ.​—⁠മർക്കൊസ്‌ 4:​18, 19; മത്തായി 13:22; ലൂക്കൊസ്‌ 8:14; യിരെമ്യാവു 4:3, 4.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക