-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—1989 | നവംബർ 1
-
-
ബൈബിൾ തീർച്ചയായും പറയുന്നതും അത് യഥാർത്ഥത്തിൽ പറയാത്തതും എന്തെന്ന് ശ്രദ്ധിക്കുക: “ഇപ്പോൾ യരുശലേമിൽ ആട്ടിൻവാതിൽക്കൽ എബ്രായയിൽ ബെത്സദാ എന്നു പേരിട്ടിരിക്കുന്ന അഞ്ച് സ്തംഭപംക്തികളോടുകൂടിയ ഒരു കുളമുണ്ട്. ഇവയിൽ ഒട്ടേറെ രോഗികളും കുരുടരും മുടന്തരും ശോഷിച്ച അവയവങ്ങളോടുകൂടിയവരും കിടന്നിരുന്നു–––എന്നാൽ മുപ്പത്തെട്ടുവർഷമായി രോഗബാധിതനായിരുന്ന ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. ഈ മനുഷ്യൻ കിടക്കുന്നതു കണ്ടുകൊണ്ടും അപ്പോൾത്തന്നെ ദീർഘനാളായി അയാൾ രോഗബാധിതനാണെന്ന് അറിഞ്ഞുകൊണ്ടും യേശു അയാളോട് ‘നീ നല്ല ആരോഗ്യവാനായിത്തീരാനാഗ്രഹിക്കുന്നുവോ?’ എന്നു പറഞ്ഞു. ‘ഗുരോ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിലിടാൻ ഒരു മനുഷ്യനുമില്ല; ഞാൻ വരുമ്പോഴേക്കും മറെറാരുവൻ എനിക്കുമുമ്പേ ഇറങ്ങുന്നു’ എന്ന് രോഗിയായ മനുഷ്യൻ അവനോട് ഉത്തരം പറഞ്ഞു. യേശു അയാളോട് ‘എഴുന്നേററ് നിന്റെ കട്ടിൽ എടുത്ത് നടക്കുക’ എന്നു പറഞ്ഞു. അതോടെ ആ മനുഷ്യൻ പെട്ടെന്ന് നല്ല ആരോഗ്യവാനായി, അയാൾ തന്റെ കട്ടിലെടുത്ത് നടന്നുതുടങ്ങി.”—യോഹന്നാൻ 5:2-9.
-
-
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾവീക്ഷാഗോപുരം—1989 | നവംബർ 1
-
-
യോഹന്നാൻ 5:2-9-ന്റെ മുകളിലത്തെ ഉദ്ധരണിയിലെ വര കാണുക. ചില ബൈബിളുകളിൽ യോഹന്നാൻ 5:4 എന്ന എണ്ണംകൊടുത്തിരിക്കുന്ന കൂടുതലായ ഒരു വാക്യം ഉൾപ്പെടുത്തുന്നു. ആ കൂട്ടിച്ചേർപ്പ് ഏതാണ്ടിങ്ങനെ പറയുന്നു: “എന്തുകൊണ്ടെന്നാൽ കർത്താവിന്റെ ഒരു ദൂതൻ കാലംതോറും കുളത്തിലേക്കിറങ്ങുകയും വെള്ളം കലക്കുകയുംചെയ്യും; വെള്ളത്തിന്റെ കലക്കലിനുശേഷം ആദ്യമായി ഇറങ്ങുന്നവൻ തന്നെ ബാധിച്ചിരുന്ന ഏതു രോഗത്തിൽനിന്നും വിമുക്തനായി നല്ല ആരോഗ്യവാനാകുമായിരുന്നു.”
എന്നിരുന്നാലും വിശുദ്ധതിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം ഉൾപ്പെടെ നിരവധി ആധുനിക ബൈബിളുകൾ ഈ ഭാഗം വിട്ടുകളയുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ തികച്ചും സംഭവിക്കാവുന്നതുപോലെ അത് യോഹന്നാന്റെ സുവിശേഷത്തിലില്ലായിരുന്നു. ദി ജെറൂസലം ബൈബിളിലെ ഒരു അടിക്കുറിപ്പ് “ഏററവും നല്ല സാക്ഷികൾ” ഈ വാക്യം വിട്ടുകളയുന്നുവെന്ന് പ്രസ്താവിക്കുന്നു. “ഏററവും നല്ല സാക്ഷികൾ” എന്ന് ഉദ്ദേശിച്ചത് കോഡക്സ് സൈനാററിക്കസും വത്തിക്കാൻ 1209ഉം (രണ്ടും ക്രി.വ. 4-ാം നൂററാണ്ടിലേത്) സിറിയക്കിലും ലത്തീനിലുമുള്ള ആദിമവിവർത്തനങ്ങളുമാണ്. ‘ഏററവും നല്ല കൈയെഴുത്തുപാഠങ്ങളിലെ 4-ാം വാക്യത്തിന്റെ അഭാവ’ത്തെക്കുറിച്ച് പറഞ്ഞശേഷം ദി എക്സ്പോസിറേറഴ്സ് ബൈബിൾ കമൻററി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അത് ഇടവിട്ടുള്ള വെള്ളത്തിന്റെ കലക്കത്തെ വിശദമാക്കാൻ അവതരിപ്പിക്കപ്പെട്ട ഒരു വ്യാഖ്യാനമാണെന്ന് പൊതുവേ കരുതപ്പെടുന്നു, അത് സൗഖ്യമാക്കലിന് സാദ്ധ്യതയുള്ള ഒരു ഉറവാണെന്ന് ജനതതി പരിഗണിച്ചു.”
അതുകൊണ്ട് ബെത്സദായിലെ കുളത്തിങ്കൽ ദൈവത്തിങ്കൽനിന്നുള്ള ഒരു ദൂതൻ അത്ഭുതങ്ങൾ ചെയ്തെന്ന് ബൈബിൾ യഥാർത്ഥത്തിൽ പറയുന്നില്ല. ശരി, വെള്ളം കലക്കപ്പെട്ടപ്പോൾ അത്ഭുതകരമായ സൗഖ്യമാക്കലുകൾ നടന്നോ? ഇന്ന് സുനിശ്ചിതമായി ആർക്കും പറയാൻ കഴികയില്ല. ഒരുപക്ഷേ രോഗികളോ വികലരോ ആയവർ അവിടെ സൗഖ്യമാക്കപ്പെട്ടിരുന്നുവെന്ന് എങ്ങനെയോ ഒരു പാരമ്പര്യം വളർന്നുവന്നിരുന്നു. സങ്കല്പമനുസരിച്ച് സൗഖ്യമാക്കലുകളുടെ കഥകൾ പരന്നപ്പോൾ സൗഖ്യമാകുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിരാശിതരായവർ അവിടെ തടിച്ചുകൂടാൻ തുടങ്ങിയിരിക്കും. നമ്മുടെ കാലത്ത് ദിവ്യസൗഖ്യമാക്കലിന്റെ പ്രമാണീകൃത തെളിവ് ഇല്ലാത്തപ്പോൾ പോലും വിവിധ സ്ഥലങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ടെന്ന് നമുക്കറിയാം.
-