നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?
നിങ്ങൾ അടുത്ത കാലത്തെ വീക്ഷാഗോപുരം ലക്കങ്ങൾ പ്രായോഗിക മൂല്യമുള്ളതായി കണ്ടെത്തിയോ? എങ്കിൽ, നിങ്ങൾക്ക് താഴെ പറയുന്നവ ഓർമ്മിക്കാൻ കഴിയുമോയെന്ന് കാണുക.
◻ നെഹെമ്യാവിന്റെ പുസ്തകത്തിലുടനീളം ഊന്നിപ്പറഞ്ഞിരിക്കുന്ന ഏത് തത്വം ഇന്നത്തെ നമുക്ക് ഒരു പാഠമാണ്?
“യഹോവ തന്നെ വീട് പണിയുന്നില്ലെങ്കിൽ പണിക്കാർ അതിന് കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നത് വ്യർത്ഥമാണ്” എന്നതാണ് തത്വം. (സങ്കീർത്തനം 127:1) ഇന്ന് നമുക്ക് യഹോവയുടെ അനുഗ്രഹം ഉണ്ടെങ്കിലേ നമ്മുടെ പദ്ധതികളെല്ലാം വിജയിക്കുകയുള്ളു.—3⁄1 പേജ് 29.
◻ ഹിന്ദുമതത്തിന്റെ ചില പ്രത്യേകതകൾ ഏവ?
ഹൈന്ദവ ആരാധകരെ യാതൊരു കേന്ദ്ര സമിതിയും ഭരിക്കുന്നില്ല; അവർക്ക് ഒരു നിയതമായ ആരാധനാരൂപവുമില്ല; അവരുടെ വിശ്വാസത്തിന്റെ ഉറവിടമെന്ന നിലയിൽ ബൈബിൾ പോലുള്ള ഏതെങ്കിലും ഒരു പുസ്തകമില്ല; എന്നാൽ പകരം, നൂററാണ്ടുകളിലൂടനീളം ഹൈന്ദവ ലിഖിതങ്ങളുടെ ഒരു നീണ്ട നിരതന്നെ പ്രത്യക്ഷമായിട്ടുണ്ട്, അവയിൽനിന്ന് ആറു പ്രകാരത്തിലുള്ള ചിന്താധാരകൾ ഉരുത്തിരിഞ്ഞിട്ടുണ്ട്.—4⁄1 പേജ് 4.
◻ സത്യമതം ഏതെന്ന് നിർണ്ണയിക്കാൻ കഴിയുന്നതെങ്ങനെ?
സത്യമതം ബൈബിളിൽ നൽകിയിരിക്കുന്ന സത്യം സംബന്ധിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങളിൽ എത്തിച്ചേരണം; അത് സ്നേഹമെന്ന സമാധാനഫലം ഉൽപ്പാദിപ്പിക്കണം; അത് യഹോവ എന്ന ദൈവനാമത്തെ മഹത്വീകരിക്കുകയും വേണം.—5⁄1 പേജ് 7.
◻ യേശു ഡിസംബർ 25-ന് ജനിച്ചു എന്നതിനെ ഖണ്ഡിക്കുന്ന ചില വസ്തുതകൾ ഏവ?
ബേത്ളേഹെമിൽ ഡിസംബർ മാസം മഴയുള്ള ഒരു ശൈത്യകാലമാണ്. അതുകൊണ്ട് ഇടയൻമാർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങളുമായി രാത്രികാലങ്ങളിൽ വയലിൽ കഴിയുകയില്ലായിരുന്നു. റോമൻ കൈസർ തനിക്കെതിരെ മത്സരിക്കാൻ ചായ്വുള്ള ഒരു ജനത്തോട് അതിശൈത്യകാലത്ത് യാത്ര ചെയ്ത് പേർവഴി ചാർത്താൻ ആവശ്യപ്പെടാനുള്ള സാദ്ധ്യതയില്ല.—5⁄1 പേജ് 8.
◻ ഇയ്യോബിന്റെ പീഡാനുഭവവേളകളിൽ അവനെ പുലർത്തിയതെന്ത്, ഇതിന് ഇന്ന് നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
ഈ ജീവിതം മാത്രമല്ലുള്ളതെന്ന് ഇയ്യോബിന് വിശ്വാസമുണ്ടായിരുന്നു. (ഇയ്യോബ് 14:13-15) യഹോവ തന്റെ വിശ്വസ്ത ദാസൻമാരെ ഉയർപ്പിക്കുമെന്നുള്ള ഇതേ വിശ്വാസത്തിന് സാത്താൻ വരുത്തിയേക്കാവുന്ന ഏത് പരിശോധനയേയും അഭിമുഖികരിക്കാൻ നമ്മെയും സഹായിക്കുന്നതിനു കഴിയും. (എബ്രായർ 6:10; 11:6)—5⁄1 പേജ് 31.
◻ മർക്കോസ് 9:50-ൽ “നിങ്ങളിൽത്തന്നെ ഉപ്പുണ്ടായിരിക്കുക” എന്ന് യേശു പറഞ്ഞപ്പോൾ അവൻ എന്ത് അർത്ഥമാക്കി?
യേശു തന്റെ ശിഷ്യൻമാർ പരിഗണനയും നയവും ഔചിത്യവും സഹിതം വാക്കിലും നടത്തയിലും സമാധാനകാംക്ഷികൾ ആയിരിക്കുന്നതിനെ—അന്യോന്യം ഹൃദ്യമായി പ്രവർത്തിക്കുന്നതിനെ—പരാമർശിക്കുകയായിരുന്നു.—6⁄1 പേജ് 12.
◻ യഹോവ തന്റെ ദാസൻമാരെ ആശ്വസിപ്പിക്കുകയും പുലർത്തുകയും ചെയ്യുന്ന ചില മാർഗ്ഗങ്ങളേവ?
യഹോവ തന്റെ പരിശുദ്ധാത്മാവു മുഖേന തന്റെ ദാസൻമാരെ ആശ്വസിപ്പിക്കുകയും പുലർത്തുകയും ചെയ്യുന്നു. (1 പത്രോസ് 4:12-14) അവരുടെ പ്രാർത്ഥനയോട് പ്രതികരിക്കുന്നതു മുഖാന്തരവും അവൻ അവരെ ആശ്വസിപ്പിക്കുന്നു. (ഫിലിപ്യർ 4:6, 7) കൂടാതെ, ദൈവവചനം ആശ്വാസത്തിന്റെ വലിയ ഒരു ഉറവാണ്. യഹോവ കാണാത്തതോ അവന് നിയന്ത്രിക്കാൻ കഴിയാത്തതോ ആയ യാതൊന്നും അവന്റെ ദാസൻമാർക്ക് സംഭവിക്കാൻ കഴിയുന്നതല്ല എന്ന് അത് ഉറപ്പുതരുന്നു.—7⁄1 പേജ് 17.
◻ ഇന്നത്തെ കുടുംബനാഥൻമാർക്ക് നോഹ നല്ലോരു മാതൃക വെച്ചതെങ്ങനെ?
നോഹയെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ദൈവം തന്നോട് കല്പിച്ചതെല്ലാം നോഹ ചെയ്തു. അവൻ അങ്ങനെതന്നെ ചെയ്തു.” (ഉല്പത്തി 6:22) യഹോവയുടെ മുമ്പാകെയുള്ള നോഹയുടെ വിശ്വസ്തതയും ഉത്സാഹവും അവന്റെ പുത്രൻമാരുടെ മനസ്സുകളിൽ, അതേ ഗുണങ്ങൾ തങ്ങളുടെ ജീവിതത്തിലും പ്രകടമാക്കുന്നത് പ്രധാനമാണെന്ന് ദൃഢമായി പതിപ്പിച്ചു. അവൻ അവരോടൊത്ത് സംസാരിച്ചുകൊണ്ടും ജോലി ചെയ്തുകൊണ്ടും ഒരുമിച്ച് കാര്യങ്ങൾ ചെയ്തുകൊണ്ടും പങ്കുവെച്ചുകൊണ്ടും ധാരാളം സമയം ചെലവഴിച്ചു. “ഒരു നീതിപ്രസംഗി”യെന്ന നിലയിൽ നോഹ യഹോവയുടെ നിയമങ്ങളും വ്യവസ്ഥകളും തന്റെ കുടുംബത്തെ പഠിപ്പിക്കുകയും ചെയ്തു. (2 പത്രോസ് 2:5) ഈ കാര്യങ്ങളിലെല്ലാം നോഹ ഇന്നത്തെ കുടുംബനാഥൻമാർക്ക് നല്ലോരു മാതൃക വെക്കുകയുണ്ടായി.—7⁄1 പേജ് 28.
◻ ഒന്നാം നൂററണ്ടിലെ ക്രിസ്ത്യാനികൾ പുറത്താക്കപ്പെടാത്ത ഒരു തെററകാരനോട്—എന്നാൽ ക്രിസ്തീയ മാർഗ്ഗത്തെ മന:പൂർവ്വം പരിത്യജിച്ച ഒരുവനോട്—പ്രതിവർത്തിച്ചതെങ്ങനെ?
‘നമ്മിൽ നിന്ന് പോയവരെയും’ വ്യാജോപദേശം കൊണ്ടുവന്നവരെയും കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ ബുദ്ധ്യുപദേശം നൽകി. (1 യോഹന്നാൻ 2:19) 2 യോഹന്നാൻ 10-ൽ ‘അത്തരക്കാരെ തങ്ങളുടെ ഭവനത്തിൽ സ്വീകരിക്കുകയോ’ അവർക്ക് വന്ദനം പറയുകയോ ചെയ്യരുതെന്ന് അവൻ ക്രിസ്ത്യാനികളെ ഉപദേശിച്ചു. “വിശ്വാസത്യാഗം” എന്ന പദം ‘ഒഴിഞ്ഞു മാറൽ, ഉപേക്ഷിക്കൽ അല്ലെങ്കിൽ മത്സരം’ എന്നർത്ഥം വരുന്ന ഒരു ഗ്രീക്കു പദത്തിൽ നിന്നുള്ളതാണ്. ക്രിസ്തീയ സഭയിൽനിന്ന് മന:പൂർവ്വമായും ഔപചാരികമായും സ്വയം നിസ്സഹവസിച്ച ഒരാൾ ആ വിവരണത്തിനു യോജിച്ചിരിക്കും. വിശ്വസ്ത ക്രിസ്ത്യാനികൾ അത്തരമൊരു വിശ്വാസത്യാഗിയുമായി സഹവസിക്കാൻ ആഗ്രഹിക്കുകയില്ല.—7⁄1 പേജ് 30.