സമാധാന ഫലം ഉളവാക്കാൻകഴിയുന്ന ശിക്ഷണം
“ഏതു ശിക്ഷണവും തൽക്കാലം സന്തോഷകരമെന്നല്ല, ദു:ഖകരമെന്നാണ് തോന്നുന്നത്; എന്നിരുന്നാലും, അതിനാൽ പരിശീലിപ്പിക്കപ്പെട്ടവർക്ക് പിന്നീട് അത് സമാധാനഫലം, അതായത് നീതി, വിളയിക്കുന്നു.”—എബ്രായർ 12:11.
1, 2. (എ) എബ്രായർ 12:9-11 അനുസരിച്ച് ദൈവം സ്നേഹപൂർവ്വം എന്തു പ്രദാനം ചെയ്യുന്നു? (ബി) ശിക്ഷണത്തിന്റെ ഒരു ദൃഷ്ടാന്തമെന്ത്, ഇതിൽ നിന്ന് എന്തു ഫലമുണ്ടാകാൻ കഴിയും?
നിങ്ങളുടെ ബാല്യകാലത്തിലേക്കു പിന്തിരിഞ്ഞു ചിന്തിക്കുക. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കു ശിക്ഷണം നൽകുന്നത് ഓർമ്മിക്കാൻ കഴിയുമോ? നമ്മിൽ മിക്കവർക്കും ഓർമ്മിക്കാൻ കഴിയും. എബ്രായർ 12:9-11-വരെ നാം വായിക്കുന്ന പ്രകാരം, ദൈവത്തിൽ നിന്നുള്ള ശിക്ഷണത്തെക്കുറിച്ചു പ്രസ്താവിച്ചപ്പോൾ അപ്പോസ്തലനായ പൗലോസ് അതിനെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചു.
2 നമ്മുടെ ആത്മീയ ജീവിതത്തെ ബാധിക്കാൻ കഴിയുന്ന ദൈവത്തിന്റെ പിതൃനിർവിശേഷമായ ശിക്ഷണത്തിന് പലരൂപങ്ങൾ കൈക്കൊള്ളാൻ കഴിയും. ഒന്ന് മേലാൽ ദൈവപ്രമാണങ്ങൾക്കനുസൃതമായി ജീവിക്കാനാഗ്രഹിക്കാത്ത അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്ന ഒരാളെ ക്രിസ്തീയ സഭയിൽനിന്ന് പുറത്താക്കാനുള്ള അവന്റെ ക്രമീകരണമാണ്. അങ്ങനെ ശക്തമായി ശിക്ഷിക്കപ്പെടുന്ന അല്ലെങ്കിൽ ശിക്ഷണം കൊടുക്കപ്പെടുന്ന ഒരു വ്യക്തി അനുതപിച്ചു തിരിഞ്ഞു വന്നേക്കാം. ഈ പ്രക്രിയയിൽ വിശ്വസ്തരുടെ സഭയും ദൈവത്തിന്റെ ഉന്നത പ്രമാണങ്ങളോട് അനുരൂപപ്പെടുന്നതിന്റെ പ്രാധാന്യം ഗ്രഹിക്കുന്നതിനാൽ അവരും ശിക്ഷണം പ്രാപിക്കുന്നു.—1 തിമൊഥെയോസ് 1:20.
3. ചിലർ പുറത്താക്കലിന്റെ ആശയത്തോട് എങ്ങനെ പ്രതികരിക്കുന്നു?
3 ‘എന്നാൽ പുറത്താക്കുകയും പിന്നീട് പുറത്താക്കപ്പെട്ടയാളോടു സംസാരിക്കാതിരിക്കുകയും ചെയ്യുന്നത് പരുഷമല്ലയോ?’ എന്ന് ഒരാൾ ചോദിച്ചേക്കാം. യഹോവയുടെ സാക്ഷികളായിരുന്ന മാതാപിതാക്കളാൽ വളർത്തപ്പെട്ട ഒരു സ്ത്രീ ഉൾപ്പെട്ട അടുത്ത കാലത്തെ ഒരു കോടതിക്കേസിൽ അങ്ങനെയുള്ള ഒരു വീക്ഷണം ഉയർന്നുവന്നു. അവളുടെ മാതാപിതാക്കൾ സഭയിൽ നിന്നു പുറത്താക്കപ്പെട്ടിരുന്നു. അവൾ പുറത്താക്കപ്പെട്ടില്ല. എന്നാൽ സഭയിൽ നിന്ന് പിൻമാറിക്കൊണ്ട് ഒരു എഴുത്ത് എഴുതിയതിനാൽ അവൾ സ്വമേധയാ നിസ്സഹവസിച്ചു. അതിൻപ്രകാരം അവൾ മേലാൽ യഹോവയുടെ സാക്ഷികളിൽപെട്ട ഒരുവളല്ലെന്നു മാത്രം സഭയെ അറിയിച്ചു. അവൾ മാറിപ്പാർത്തു. എന്നാൽ വർഷങ്ങൾക്കുശേഷം അവൾ മടങ്ങിവരുകയും സ്ഥലത്തെ സാക്ഷികൾ അവളുമായി സംഭാഷണം നടത്തുകയില്ലെന്നു കണ്ടെത്തുകയും ചെയ്തു. അതുകൊണ്ട് അവൾ കേസ് കൊടുത്തു. ഇതിന്റെ പരിണതഫലമെന്തായിരുന്നു, ഇതു നിങ്ങളെ എങ്ങനെ ബാധിച്ചേക്കാം? സംഗതി ഉചിതമായി മനസ്സിലാക്കുന്നതിന്, പുറത്താക്കൽ എന്ന ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് നമുക്കു നോക്കാം.
ഈ ഉറച്ച നില എന്തുകൊണ്ട്?
4. ചിലപ്പോഴൊക്കെ സഭയിൽ എന്തു സംഭവിക്കുന്നു? (ഗലാത്യർ 6:1; യൂദാ 23)
4 മിക്ക സത്യക്രിസ്ത്യാനികളും വിശ്വസ്തതയോടെ ദൈവത്തെയും അവന്റെ നീതിയുള്ള നിയമങ്ങളെയും പിന്താങ്ങുന്നു. (1 തെസ്സലോനീക്യർ 1:2-7; എബ്രായർ 6:10) എന്നാൽ, ചിലപ്പോൾ, ഒരു വ്യക്തി സത്യത്തിന്റെ പാതയിൽ നിന്ന് വ്യതിചലിക്കുന്നു. ദൃഷ്ടാന്തമായി, ക്രിസ്തീയ മൂപ്പൻമാരിൽ നിന്നുള്ള സഹായം വകവെക്കാതെ അയാൾ അനുതാപമെന്യേ ദൈവനിയമങ്ങൾ ലംഘിച്ചേക്കാം. അല്ലെങ്കിൽ വ്യാജോപദേശം പഠിപ്പിക്കുന്നതിനാലോ സഭയോടു നിസ്സഹവസിക്കുന്നതിനാലോ അയാൾ വിശ്വാസം ത്യജിച്ചേക്കാം. അപ്പോൾ എന്തു ചെയ്യണം? അപ്പോസ്തലൻമാർ ജീവിച്ചിരുന്നപ്പോൾ പോലും അങ്ങനെയുള്ള കാര്യങ്ങൾ സംഭവിച്ചു; തന്നിമിത്തം ഇതു സംബന്ധിച്ച് അവർ എന്ത് എഴുതിയെന്നു നമുക്കു കാണാം.
5, 6. (എ) ഗുരുതരമായ പാപങ്ങൾ ചെയ്തിട്ട് അനുതപിക്കാത്തവരോട് ഇടപെടുന്നതു സംബന്ധിച്ച് നമുക്ക് ഏത് ജ്ഞാനപൂർവ്വകമായ ബുദ്ധിയുപദേശമുണ്ട്? (മത്തായി 18:17) (ബി) നാം ഏതു ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നു?
5 കൊരിന്തിലെ ഒരു മനുഷ്യൻ അനുതാപമില്ലാതെ ദുർമ്മാർഗ്ഗിയായപ്പോൾ, പൗലോസ് സഭയോട് ഇങ്ങനെ പറഞ്ഞു: “ഒരു സഹോദരൻ എന്നു വിളിക്കപ്പെടുന്നവനായി ഒരു ദുർവൃത്തനോ ഒരു അത്യാഗ്രഹിയോ ഒരു വിഗ്രഹാരാധിയോ ഒരു വാവിഷ്ഠാണക്കാരനോ ഒരു അമിത മദ്യപാനിയോ ഒരു പിടിച്ചുപറിക്കാരനോ ആയ ഏതൊരുവനോടുമുള്ള സംസർഗ്ഗം നിർത്തുക, അങ്ങനെയുള്ള ഒരു മനുഷ്യനോടുകൂടെ ഭക്ഷണം കഴിക്കുകപോലും അരുത്.” (1 കൊരിന്ത്യർ 5:11-13) ഹുമനയോസ് പോലുള്ള വിശ്വാസത്യാഗികളുടെ കാര്യത്തിലും അങ്ങനെ വേണമായിരുന്നു: “ഒരു കക്ഷിപിരിവിനു പ്രോൽസാഹിപ്പിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചാണെങ്കിൽ ഒന്നാമത്തെയും രണ്ടാമത്തെയും താക്കീതിനു ശേഷം അയാളെ ത്യജിക്കുക; അങ്ങനെയുള്ള ഒരു മനുഷ്യൻ വഴിവിട്ടു തിരിഞ്ഞു പാപം ചെയ്യുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ.” (തീത്തോസ് 3:10,11; 1 തിമൊഥെയോസ് 1:19,20) സഭയെ ത്യജിക്കുന്ന ഏവനെ സംബന്ധിച്ചും അങ്ങനെയുള്ള സഹവാസമൊഴിവാക്കൽ ഉചിതമായിരിക്കും: “അവർ നമ്മെ വിട്ടുപോയി, എന്നാൽ അവർ നമ്മുടെ തരക്കാരായിരുന്നില്ല; എന്തെന്നാൽ അവർ നമ്മുടെ തരക്കാരായിരുന്നെങ്കിൽ അവർ നമ്മോടുകൂടെ വസിക്കുമായിരുന്നു. എന്നാൽ എല്ലാവരും നമ്മുടെ തരക്കാരല്ലെന്ന് പ്രകടമാക്കപ്പെടേണ്ടതിന് അവർ പുറത്തുപോയി.”—1 യോഹന്നാൻ 2:18,19.
6 ആശിക്കാവുന്നതനുസരിച്ച്, അങ്ങനെയുള്ള ഒരാളെ തിരികെ സ്വീകരിക്കാൻ കഴിയത്തക്കവണ്ണം അയാൾ അനുതപിക്കും. (പ്രവൃത്തികൾ 3:19) എന്നാൽ അതിനിടയിൽ ക്രിസ്ത്യാനികൾക്ക് അയാളുമായി പരിമിതമായ കൂട്ടായ്മ ആകാമോ, അതോ കർശനമായ ഒഴിവാക്കൽ ആവശ്യമാണോ? ആണെങ്കിൽ എന്തുകൊണ്ട്?
പൂർണ്ണമായി ഛേദിക്കപ്പെടുന്നുവോ?
7. പാപികളുടെ രണ്ടു വർഗ്ഗങ്ങൾ സംബന്ധിച്ച് നമ്മുടെ പെരുമാററം എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കും?
7 ക്രിസ്ത്യാനികൾ ആളുകളിൽ നിന്ന് മാറിനിൽക്കുന്നില്ല. നമുക്ക് അയൽക്കാരും കൂട്ടുജോലിക്കാരും സഹപാഠികളും മററുള്ളവരുമായി സാധാരണഗതിയിലുള്ള സമ്പർക്കങ്ങളുണ്ട്, ചിലർ ‘ദുർവൃത്തരോ അത്യാഗ്രഹികളോ പിടിച്ചുപറിക്കാരോ വ്യഗ്രഹാരാധികളോ’ ആണെങ്കിലും അവരോടു സാക്ഷീകരിക്കുകയും ചെയ്യുന്നു. നമുക്ക് അവരെ പൂർണ്ണമായി ഒഴിവാക്കാൻ കഴികയില്ലെന്ന് പൗലോസ് പൗലോസ് എഴുതി, ‘അല്ലെങ്കിൽ നാം ലോക വിട്ടു പോകേണ്ടിരും’. എന്നിരുന്നാലും, അങ്ങനെ ജീവിച്ച ഒരു “സഹോദര”ന്റെ കാര്യത്തിൽ വ്യത്യസ്തമായിരിക്കണമെന്ന് അവൻ നിർദ്ദേശിച്ചു: “ഒരു സഹോദരൻ എന്നു വിളിക്കപ്പെടുന്നവനായി [അത്തരം നടപടികളിലേക്കു തിരികെ പോയിരിക്കുന്ന] ഏതൊരുവനോടുമുള്ള സംസർഗ്ഗം നിർത്തുക, അങ്ങനെയുള്ള ഒരു മനുഷ്യനോടുകൂടെ ഭക്ഷണം കഴിക്കുകപോലുമരുത്.”—1 കൊരിന്ത്യർ 5:9-11; മർക്കോസ് 2:13-17.
8. സഹവാസമൊഴിവാക്കൽ സംബന്ധിച്ച് അപ്പോസ്തലനായ യോഹന്നാൻ എന്തു ബുദ്ധിയുപദേശം നൽകി?
8 അപ്പോസ്തലനായ യോഹന്നാന്റെ എഴുത്തുകളിൽ അങ്ങനെയുള്ളവരെ എത്ര പൂർണ്ണമായി ക്രിസ്ത്യാനികൾ ഒഴിവാക്കണമെന്ന് ദൃഢീകരിക്കുന്ന സമാനബുദ്ധിയുപദേശം നാം കാണുന്നു: “തള്ളിക്കടന്നു പോകുന്നവനും ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതിരിക്കുന്നവനുമായ ഏവനും ദൈവമില്ല . . . ആരെങ്കിലും നിങ്ങളുടെ അടുക്കൽ വരുകയും ഈ ഉപദേശം കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരിക്കലും അവനെ നിങ്ങളുടെ വീട്ടിൽ കൈക്കൊള്ളുകയോ അവനു വന്ദനം പറയുകയോ ചെയ്യരുത്. എന്തെന്നാൽ അവനു വന്ദനം പറയുന്നവൻ [ഗ്രീക്ക്, കൈറോ] അവന്റെ ദുഷ്ടപ്രവൃത്തികളിൽ ഒരു പങ്കാളിയാകുന്നു.”a—2 യോഹന്നാൻ 9-11.
9, 10. യിസ്രായേലിലെ അനുതാപമില്ലാത്ത നിയമലംഘികൾക്ക് എന്തു സംഭവിച്ചു, എന്തുകൊണ്ട്? (ബി) അനുതാപമില്ലാത്ത പാപം നിമിത്തം പുറത്താക്കപ്പെടുന്ന ആളുകളോട് ഇടപെടുന്നതിനുള്ള ഇന്നത്തെ ക്രമീകരണം സംബന്ധിച്ച് നാം എങ്ങനെ വിചാരിക്കണം? (2 പത്രോസ് 2:20-22)
9 അങ്ങനെയുള്ള ദൃഢമായ നില ഇന്നുപോലും ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? ശരി, യിസ്രായേലിനുള്ള ദൈവത്തിന്റെ ന്യായപ്രമാണത്തിൽ അനുശാസിച്ചിരുന്ന കഠിനമായ ഛേദനത്തെക്കുറിച്ച് ചിന്തിക്കുക. ഗൗരവമുള്ള വിവിധ കാര്യങ്ങളിൽ മന:പൂർവ്വലംഘികളെ വധിച്ചിരുന്നു. (ലേവ്യപുസ്തകം 20:10; സംഖ്യാപുസ്തകം 15:30,31) അതു സംഭവിച്ചപ്പോൾ മററുള്ളവർക്ക്, ബന്ധുക്കൾക്കുപോലും മരിച്ച നിയമലംഘിയോട് മേലാൽ സംസാരിക്കാൻ കഴിയുമായിരുന്നില്ല. (ലേവ്യപുസ്തകം 19:1-4; ആവർത്തനം 13:1-5; 17:1-7) അന്നത്തെ വിശ്വസ്ത യിസ്രായേല്യർ നമ്മുടേതുപോലെയുള്ള വികാരങ്ങളോടുകൂടി സാധാരണ മനുഷ്യരായിരുന്നെങ്കിലും ദൈവം നീതിമാനും സ്നേഹവാനുമാണെന്നും അവന്റെ ന്യായപ്രമാണം അവരുടെ ധാർമ്മികവും ആത്മീയവുമായ ശുദ്ധിയെ സംരക്ഷിക്കുന്നുവെന്നും അവർക്കറിയാമായിരുന്നു. അതുകൊണ്ട്, ദുഷ്പ്രവൃത്തിക്കാരെ ഛേദിച്ചുകളുയുന്നതിനുള്ള അവന്റെ ക്രമീകരണം അടിസ്ഥാനപരമായി നല്ലതും ശരിയുമായ ഒരു കാര്യമാണെന്ന് അവർക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നു.—ഇയ്യോബ് 34:10-12.
10 അനുതാപമില്ലാത്ത പാപം നിമിത്തം പുറത്താക്കപ്പെട്ട ഒരാളുമായി കൂട്ടായ്മക്കു വിസമ്മതിക്കാനുള്ള ദൈവത്തിന്റെ ക്രമീകരണം നമുക്ക് ജ്ഞാനപൂർവ്വകമായ ഒരു സംരക്ഷണമാണെന്ന് നമുക്ക് അത്രതന്നെ ഉറപ്പുണ്ടായിരിക്കാൻ കഴിയും. “നിങ്ങൾ പുളിപ്പിൽ നിന്ന് വിമുക്തരായിരിക്കാൻ തക്കവണ്ണം നിങ്ങൾ ഒരു പുതിയ പിണ്ഡമായിരിക്കേണ്ടതിന് പഴയ പുളിപ്പു നീക്കിക്കയുക.” (1 കൊരിന്ത്യർ 5:7) മന:പൂർവ്വം നിസ്സഹവസിച്ച ആളുകളെയും ഒഴിവാക്കുന്നതിനാൽ ക്രിസ്ത്യാനികൾ വിമർശനാത്മകമോ വിലമതിപ്പില്ലാത്തതോ വിശ്വാസത്യാഗപരം പോലുമോ ആയ സാദ്ധ്യമായ വീക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു.—എബ്രായർ 12:15,16.
ബന്ധുക്കളെ സംബന്ധിച്ചെന്ത്?
11, 12. (എ) ഒരു ദുഷ്പ്രവൃത്തിക്കാരൻ ഛേദിക്കപ്പെടുമ്പോൾ യിസ്രായേല്യബന്ധുക്കളുടെ മേലുള്ള ഫലമെന്തായിരുന്നു? (ബി) അനുസരണത്തിന്റെ പ്രയോജനങ്ങൾ വിശദമാക്കുക.
11 ദുഷ്പ്രവൃത്തിക്കാരെ ഛേദിച്ചുകളയുന്നതു സംബന്ധിച്ച തന്റെ നീതിയുള്ള നിയമങ്ങൾ നിറവേററുന്നതിൽ മിക്കപ്പോഴും ബന്ധുക്കൾ ഉൾപ്പെടുന്നുവെന്നും അവരെ ബാധിക്കുന്നുവെന്നും തീർച്ചയായും ദൈവം തിരിച്ചറിയുന്നുണ്ട്. മേൽ പ്രസ്താവിച്ചതുപോലെ, ഒരു യിസ്രായേല്യ ദുഷ്പ്രവൃത്തിക്കാരൻ നിഗ്രഹിക്കപ്പെട്ടപ്പോൾ മേലാൽ കുടുംബസഹവാസം സാദ്ധ്യമായിരുന്നില്ല. യഥാർത്ഥത്തിൽ, ഒരു പുത്രൻ അമിതമദ്യപാനിയും അതിഭക്ഷകനുമായിരുന്നെങ്കിൽ അവന്റെ മാതാപിതാക്കൾ അവനെ ന്യായാധിപൻമാരുടെ മുമ്പാകെ കൊണ്ടുവരണമായിരുന്നു. അവൻ അനുതാപമില്ലാത്തവനായിരുന്നെങ്കിൽ ‘യിസ്രായേലിന്റെ മദ്ധ്യത്തിൽ നിന്ന് വഷളത്തം നീക്കിക്കളയേണ്ടതിന്’ നീതിപൂർവ്വകമായ അവന്റെ വധത്തിൽ മാതാപിതാക്കൾ പങ്കെടുക്കണമായിരുന്നു. (ആവർത്തനം 21:18-21) ഇത് അവർക്ക് എളുപ്പമായിരിക്കുകയില്ലെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും . ദുഷ്പ്രവൃത്തിക്കാരന്റെ സഹോദരൻമാരും സഹോദരിമാരും അല്ലെങ്കിൽ വല്യമ്മ വല്യപ്പൻമാരും എങ്ങനെ വിചാരിച്ചുവെന്നും സങ്കൽപ്പിക്കുക. എന്നിരുന്നാലും, തങ്ങളുടെ നീതിമാനായ ദൈവത്തോടുള്ള വിശ്വസ്തതയെ കുടുംബ പ്രിയത്തിനുപരിയായി കരുതുന്നത് അവർക്ക് ജീവരക്താകരമായിരിക്കാൻ കഴിയുമായിരുന്നു.
12 മോശയിലൂടെയുള്ള ദൈവത്തിന്റെ നേതൃത്വത്തിനെതിരെ നടന്ന മൽസരത്തിലെ ഒരു നേതാവായിരുന്ന കോരഹിന്റെ ദൃഷ്ടാന്തം ഓർക്കുക. തന്റെ പൂർണ്ണ നീതിയിൽ കോരഹ് മരിക്കേണ്ടതാണെന്ന് യഹോവ കണ്ടു. എന്നാൽ വിശ്വസ്തരായ എല്ലാവരും ഇങ്ങനെ ബുദ്ധിയുപദേശിക്കപ്പെട്ടു: “ഈ ദുഷ്ട മനുഷ്യരുടെ കൂടാരങ്ങളുടെ മുമ്പിൽ നിന്ന് ദയവായി മാറി നിൽക്കുക, അവരുടെ സകല പാപത്തിലും നിങ്ങൾ തുടച്ചു നീക്കപ്പെടാതിരിക്കേണ്ടതിന് അവർക്കുള്ള യാതൊന്നിനെയും തൊടരുത്” ദൈവത്തിന്റെ മുന്നറിയിപ്പിനെ സ്വീകരിക്കാഞ്ഞ ബന്ധുക്കൾ മൽസരികളോടുകൂടെ മരണമടഞ്ഞു. എന്നാൽ കോരഹിന്റെ ബന്ധുക്കളിൽ ചിലർ ജ്ഞാനപൂർവ്വം യഹോവയോടു വിശ്വസ്തരായിരിക്കുന്നതിനെ തെരഞ്ഞെടുത്തു. അത് അവരുടെ ജീവനെ രക്ഷിക്കുകയും ഭാവി അനുഗ്രഹങ്ങളിലേക്കു നയിക്കുകയും ചെയ്തു.—സംഖ്യാപുസ്തകം 16:16-33; 26:9-11; 2 ദിനവൃത്താന്തം 20:19.
13. ഒരു അടുത്ത കുടുംബാംഗം പുറത്താക്കപ്പെടുമ്പോൾ അല്ലെങ്കിൽ അയാൾ നിസ്സഹവസിക്കുമ്പോൾ വിശ്വസ്ത ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കും?
13 ക്രിസ്തീയ സഭയിൽ നിന്നുള്ള ഛേദനത്തിൽ സത്വരമുള്ള മരണം ഉൾപ്പെടുന്നില്ല, തന്നിമിത്തം കുടുംബബന്ധങ്ങൾ തുടരുന്നു. അതുകൊണ്ട്, പുറത്താക്കപ്പെടുന്ന അല്ലെങ്കിൽ നിസ്സഹവസിക്കുന്ന ഒരു മനുഷ്യൻ തന്റെ ക്രിസ്തീയ ഭാര്യയോടും വിശ്വസ്ത മക്കളോടും കൂടെ പിന്നെയും വീട്ടിൽ വസിച്ചേക്കാം. അയാളുടെ പ്രവർത്തനഗതിയാൽ അയാൾ അവർ തമ്മിലുണ്ടായിരുന്ന ആത്മീയ ബന്ധത്തിനു മാററം വരുത്തിയെന്ന് ഭാര്യയും മക്കളും തിരിച്ചറിയാൻ ദൈവത്തിന്റെ ന്യായവിധികളോടും സഭയുടെ നടപടിയോടുമുള്ള ആദരവ് പ്രേരിപ്പിക്കും. എന്നിരുന്നാലും, അയാളുടെ പുറത്താക്കൽ തങ്ങളുടെ രക്തബന്ധങ്ങളെയോ ദാമ്പത്യബന്ധത്തെയോ അവസാനിപ്പിക്കുന്നില്ലാത്തതുകൊണ്ട് സാധാരണഗതിയിലുള്ള കുടുംബപ്രിയങ്ങൾക്കും ഇടപെടലുകൾക്കും തുടരാൻ കഴിയും.
14. നമ്മുടെ അടുത്ത കുടുംബവൃത്തത്തിനു പുറത്തെ ഒരു പുറത്താക്കപ്പെട്ട അഥവാ നിസ്സഹവസിച്ച ബന്ധുവുമായുള്ള നമ്മുടെ സമ്പർക്കത്തെ ഏതു ദിവ്യബുദ്ധിയുപദേശം സ്വാധീനിക്കണം?
14 പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തി അടുത്ത കുടുംബവൃത്തത്തിനും ഭവനത്തിനും പുറത്തു വസിക്കുന്ന ഒരു ബന്ധു ആണെങ്കിൽ സാഹചര്യം വ്യത്യസ്തമാണ്. ബന്ധുവുമായി മിക്കവാറും യാതൊരു സമ്പർക്കവുമില്ലാതിരിക്കുക സാദ്ധ്യമായിരിക്കാം. സമ്പർക്കമാവശ്യമാക്കിത്തീർക്കുന്ന ചില കുടുംബകാര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ “ഒരു സഹോദരൻ എന്നു വിളിക്കപ്പെട്ടവനായി ഒരു ദുർവൃത്തനോ ഒരു അത്യാഗ്രഹിയോ [ഗുരുതരമായ മറെറാരു പാപം സംബന്ധിച്ച് കുററക്കാരനോ] ആയ ഏതൊരുവനോടുമുള്ള സംസർഗ്ഗം നിർത്തുക . . . അങ്ങനെയുള്ള ഒരു മനുഷ്യനോടുകൂടെ ഭക്ഷണം കഴിക്കുകപോലുമരുത്” എന്ന ദിവ്യതത്വത്തിനു ചേർച്ചയായി ആ സമ്പർക്കത്തെ ഏററവും കുറഞ്ഞതാക്കി നിർത്തണം.—1 കൊരിന്ത്യർ 5:11.
15. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ബന്ധുക്കൾക്ക് വികാരങ്ങളുടെ സ്വാധീനത്തെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും? (സങ്കീർത്തനം 15:1-5; മർക്കോസ് 10:29,30)
15 വല്യമ്മ വല്യപ്പൻമാർക്ക് തങ്ങളുടെ കൊച്ചുമക്കളോടുള്ള സ്നേഹം പോലെയുള്ള വികാരങ്ങളും കുടുംബബന്ധങ്ങളും നിമിത്തം ഇതു പ്രയാസമായിരിക്കാം, അതു മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇത് 21-ാം പേജിൽ ഉദ്ധരിച്ച സഹോദരി പ്രസ്താവിച്ചതുപോലെ ദൈവത്തോടുള്ള വിശ്വസ്തതയുടെ ഒരു പരിശോധനയാണ്. പുറത്താക്കപ്പെട്ട ബന്ധു അങ്ങനെ വരുത്തിക്കൂട്ടിയ സങ്കടവും വേദനയും അനുഭവപ്പെടുന്ന ഏതൊരാൾക്കും കോരഹിന്റെ ബന്ധുക്കൾ വെച്ച ദൃഷ്ടാന്തത്തിൽ നിന്ന് ആശ്വാസവും പ്രോൽസാഹനവും തേടാവുന്നതാണ്.—സങ്കീർത്തനം 84:10-12.b
കോടതി വിധി
16-18. നേരത്തെ പറഞ്ഞ കോടതിക്കേസിൽ ഏതു തീരുമാനത്തിൽ എത്തി, കോടതി കൂടുതലായ എന്ത് അഭിപ്രായം പറഞ്ഞു?
16 സഭയിൽ നിസ്സഹവസിച്ചുകൊണ്ട് വിശ്വാസം ത്യജിക്കാൻ തീരുമാനിച്ചശേഷം തന്നോടു മുൻപരിചയക്കാർ സംഭാഷണം നടത്തുകയില്ലാഞ്ഞതുകൊണ്ട് അന്ധാളിച്ച സ്ത്രീ ഉൾപ്പെട്ട കോടതിക്കേസിന്റെ പരിണത ഫലം അറിയാൻ നിങ്ങളാഗ്രഹിച്ചേക്കാം.
17 കേസ് വിചാരണക്കു പോകുന്നതിനു മുൻപ് ഒരു ഫെഡറൽ ഡിസ്ട്രിക്ററ് കോടതി സത്വരം അവൾക്കെതിരായ വിധി അനുവദിച്ചു. സഭാപരമായ ശിക്ഷണകാര്യങ്ങളിൽ കോടതികൾ ഉൾപ്പെടുന്നില്ല എന്ന ആശയത്തിൽ അധിഷ്ഠിതമായിരുന്നു ആ വിധി. അപ്പോൾ അവർ അപ്പീൽ കൊടുത്തു. ഫെഡറൽ അപ്പീൽ കോടതിയിലെc ഏകകണ്ഠമായ വിധി (യു. എസ്സ്. ഭരണഘടനയുടെ) ഒന്നാം ഭേദഗതിയിലെ അവകാശങ്ങളുടെ വിശാലമായ കാരണങ്ങളിലധിഷ്ഠിതമായിരുന്നു: “സഹവാസമൊഴിവാക്കാൽ യഹോവയുടെ സാക്ഷികളുടെ വിശ്വാസത്തിന്റെ ഒരു ഭാഗമായിരിക്കുന്നതുകൊണ്ട് ഐക്യനാടുകളുടെ ഭരണഘടനയിലെ ‘യഥേഷ്ട വിശ്വാസാചരണ’ത്തിന്റെ വ്യവസ്ഥ . . . [അവളെ] വിജയിക്കുന്നതിൽ നിന്ന് തടയുന്നു. പ്രതികൾക്ക് സഹവാസമൊഴിവാക്കൽ നടപടി പ്രായോഗികമാക്കുന്നതിന് ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന അവകാശമുണ്ട്. അതനുസരിച്ച്, ഞങ്ങൾ” ഡിസ്ട്രിക്ററ് കോടതിയുടെ മുൻവിധിയെ “സ്ഥിരീകരിക്കുന്നു.”
18 കോടതിയുടെ അഭിപ്രായം തുടർന്നു: “സഹവാസമൊഴിവാക്കൽ കാനോനിക വാക്യം സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ വ്യാഖ്യാനത്തെ തുടർന്ന് അവർ സ്വീകരിക്കുന്ന ഒരു നടപടിയാണ്. ഞങ്ങൾക്ക് ആ വാക്യത്തെ പുനർവ്യാഖ്യാനം ചെയ്യാൻ സ്വാതന്ത്ര്യമില്ല . . . പ്രതികൾക്ക് തങ്ങളുടെ മതവിശ്വാസങ്ങളുടെ യഥേഷ്ട ആചരണത്തിനുള്ള അവകാശമുണ്ട് . . . കോടതികൾ സാധാരണമായി ഒരു സഭയുടെ അംഗങ്ങളുടെ (അല്ലെങ്കിൽ മുൻ അംഗങ്ങളുടെ) ഇടയിലെ ബന്ധങ്ങളെ സൂക്ഷ്മമായി പരിശോധിക്കുന്നില്ല. സഭകൾ അംഗങ്ങളുടെമേലോ മുൻ അംഗങ്ങളുടെ മേലോ ശിക്ഷണം ഏർപ്പെടുത്തുമ്പോൾ അവർക്ക് വലിയ പ്രവർത്തനസ്വാതന്ത്ര്യം നൽകപ്പെടുന്നു. ‘വിശ്വാസത്തിൽപ്പെട്ട അംഗങ്ങളെ മാത്രം ബാധിക്കുന്ന മതപ്രവർത്തനങ്ങൾ, ഏതിലെങ്കിലും മിക്കവാറും എത്ര പൂർണ്ണസ്വതന്ത്രമായിരിക്കാമോ അത്ര പൂർണ്ണ സ്വതന്ത്രമാണെന്നും സ്വതന്ത്രമായിരിക്കേണ്ടതാണെന്നുമുള്ള [മുൻ യു. എസ്. സുപ്രീം കോടതി] ജസ്ററീസ് ജാക്സന്റെ വീക്ഷണത്തോട് ഞങ്ങൾ യോജിക്കുന്നു’ . . . [അവൾ] ഉപേക്ഷിക്കാൻ തീരുമാനിച്ച സഭിയിലെ അംഗങ്ങൾ മേലാൽ അവളോടു സഹവസിക്കാനാഗ്രഹിക്കുന്നില്ലെന്ന് തീരുമാനിച്ചിരിക്കുന്നു. ആ തീരുമാനം എടുക്കാൻ അവർക്കു സ്വാതന്ത്ര്യമുണ്ടെന്ന് ഞങ്ങൾ കരുതുന്നു”.
19, 20. സഭയിൽ നിന്ന് പുറത്താക്കപ്പെടുന്ന ഒരു വ്യക്തി കോടിതിയിൽ പണപരമായ നഷ്ടപരിഹാരം ഈടാക്കാനുള്ള സ്ഥാനത്തല്ലാത്തതെന്തുകൊണ്ട്?
19 മുൻപരിചയക്കാർ തന്നോടു സംഭാഷിക്കുന്നില്ലെന്നു തീരുമാനിച്ചതിനാൽ സ്ത്രീക്ക് പ്രയാസം തോന്നിയാൽ പോലും “തൊട്ടറിയാൻ കഴിയാത്തതോ വൈകാരികമോ ആയ പരിക്കുകൾക്ക് നഷ്ടപരിഹാരം ഈടാക്കാൻ അവളെ അനുവദിക്കുന്നത് യഹോവയുടെ സാക്ഷികൾക്ക് യഥേഷ്ടമതാനുചരണത്തിന് ഭരണഘടനാവിരുദ്ധമായി പരിമിതി വരുത്തുമെന്ന് അപ്പീൽ കോടതി സമ്മതിച്ചു പറഞ്ഞു . . . യഥേഷ്ട മതാചരണത്തിന്റെ ഭരണഘടനാപരമായ ഉറപ്പ്, സകല പൗരൻമാർക്കുമുള്ള മതവ്യത്യാസത്തിന്റെ അവകാശത്തെ ഭദ്രമാക്കാൻ സമുചിതമായി കൊടുക്കേണ്ട വിലയെന്ന നിലയിൽ [അവൾ] അനുഭവിക്കുന്നതരം ഉപദ്രവങ്ങളെ സമുദായം പൊറുക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു.” ഒരർത്ഥത്തിൽ, ഈ വിധി പുറപ്പെടുവിക്കപ്പെട്ടശേഷം അതിന് കൂടുതൽ ഘനം ഉണ്ടായിട്ടുണ്ട്. എങ്ങനെ? ഈ സ്ത്രീ പിന്നീട് കേസ് വിചാരണ ചെയ്യുന്നതിനും ഒരുപക്ഷേ അവൾക്കെതിരായ തീരുമാനത്തെ മറിക്കുന്നതിനുമായി രാജ്യത്തെ അത്യുന്നതകോടതിയോട് അപേക്ഷിച്ചു. എന്നാൽ 1987 നവംബറിൽ ഐക്യനാടുകളിലെ സുപ്രീം കോടതി അങ്ങനെ ചെയ്യുന്നതിനു വിസമ്മതിച്ചു.
20 അതുകൊണ്ട്, പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ ഒരു വ്യക്തിക്ക് സഹവാസമൊഴിവാക്കുന്നുവെന്ന കാരണത്താൽ ഒരു നിയമ കോടതിയിൽ യഹോവയുടെ സാക്ഷികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കഴികയില്ലെന്ന് ഈ പ്രധാനപ്പെട്ട കേസ് തീരുമാനിച്ചു.d സഭ നമുക്കെല്ലാം ദൈവവചനത്തിൽ വായിക്കാൻ കഴിയുന്ന പൂർണ്ണനിർദ്ദേശങ്ങളോടു പ്രതിവർത്തിക്കുകയും അത് ബാധകമാക്കുകയും ചെയ്യുന്നതുകൊണ്ട് വ്യക്തി തന്റെ സ്വന്ത പ്രവർത്തനങ്ങളാൽ വരുത്തപ്പെട്ട നഷ്ടമാണ് അനുഭവിക്കുന്നത്.
ശിക്ഷണം—അനേകർക്കു പ്രയോജനം കിട്ടുന്നു
21. പുറത്താക്കലിനെ വീക്ഷിക്കുന്നതിൽ സമനില ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
21 സഭയിൽ നിന്നുള്ള പുറത്താക്കലിനെക്കുറിച്ച് കേൾക്കുമ്പോൾ പുറത്തുള്ള ചിലർ മേലാൽ ക്രിസ്തീയ സഭയിലെ അംഗങ്ങളോടു സംഭാഷിക്കാൻ കഴിയാത്ത ദുഷ്പ്രവൃത്തിക്കാരനോടു സഹതപിക്കാൻ ചായ്വു കാണിക്കുന്നു. എന്നാൽ അങ്ങനെയുള്ള സഹതാപം അസ്ഥാനത്തല്ലേ? ദുഷ്പ്രവൃത്തിക്കാരനും മററുള്ളവർക്കും കിട്ടാൻ സാദ്ധ്യതയുള്ള പ്രയോജനത്തെക്കുറിച്ചു ചിന്തിക്കുക.
22, 23. പുറത്താക്കപ്പെട്ട വ്യക്തികളെ സംബന്ധിച്ച നമ്മുടെ വീക്ഷണത്തിൽ ദൈവത്തെ അനുസരിക്കുന്നതിന്റെ പ്രാധാന്യവും മൂല്യവും വിശദമാക്കുക.
22 ദൃഷ്ടാന്തമായി, 21-ാം പേജിൽ, തന്റെ പുറത്താക്കപ്പെട്ട സഹോദരിയായ മാർഗരററിനോടുള്ള ‘സകല സഹവാസവും പൂർണ്ണമായും വിച്ഛേദിക്കാനുള്ള’ തന്റെ തീരുമാനത്തെക്കുറിച്ച് ലിനെററ് ചെയ്ത പ്രസ്താവന നാം കണ്ടു. അവളും അവളുടെ ക്രിസ്തീയ ബന്ധുക്കളും ‘യഹോവയുടെ വഴിയാണ് ഏററം നല്ല’തെന്ന് വിശ്വസിച്ചു. അത് അങ്ങനെതന്നെയാണ്!
23 ലിനററിന്റെ സഹോദരി പിന്നീട് അവളോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾ പുറത്താക്കലിനെ നിസ്സാരമായി വീക്ഷിച്ചിരുന്നെങ്കിൽ ഞാൻ ഇത്ര വേഗം പുന:സ്ഥിതീകരണത്തിനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നില്ലെന്ന് എനിക്കറിയാം. പ്രിയപ്പെട്ടവരിൽ നിന്നും സഭയോടുള്ള അടുത്ത സമ്പർക്കത്തിൽ നിന്നുമുള്ള പൂർണ്ണമായ ഛേദനം അനുതപിക്കുന്നതിനുള്ള ഒരു ശക്തമായ ആഗ്രഹം ഉളവാക്കി. എന്റെ ഗതി എത്ര തെററായിരുന്നുവെന്നും യഹോവക്കു പുറംതിരിഞ്ഞുകളയുന്നത് എത്ര ഗൗരവതരമാണെന്നും ഞാൻ തിരിച്ചറിഞ്ഞു.’
24. പുറത്താക്കലിനോടുള്ള ഒരു സഹോദരിയുടെ പ്രതികരണം അവളെയും മററുള്ളവരെയും എങ്ങനെ ബാധിച്ചു?
24 മറെറാരു കേസിൽ ലൗറിയുടെ മാതാപിതാക്കൻമാർ സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. എന്നിട്ടും അവൾ പറയുന്നു: ‘അവരുമായുള്ള എന്റെ സഹവാസം ഒരിക്കലും നിന്നില്ല, പിന്നെയോ വർദ്ധിക്കുകയാണുണ്ടായത്. കാലം കടന്നുപോയതോടെ ഞാൻ കൂടുതൽ കൂടുതൽ നിഷ്ക്രിയയായി. ഞാൻ മീററിംഗുകൾക്ക് ഹാജരാകുക പോലുമില്ലാത്ത ഘട്ടത്തിലെത്തി.’ പിന്നീട് അവൾ 1 കൊരിന്ത്യർ 5:11-13-ലെയും 2 യോഹന്നാൻ 9-11-ലെയും ബുദ്ധിയുപദേശത്തെ ഊന്നിപ്പറഞ്ഞ 1982 ജനുവരിയിലെയും ഫെബ്രുവരിയിലെയും വീക്ഷാഗോപുരത്തിലെ വിവരങ്ങൾ വായിച്ചു. “അത് എന്നിൽ ഒരു ലൈററ് ബൾബ് കത്തിയതുപോലെയായിരുന്നു” എന്ന് അവൾ എഴുതുന്നു. ‘ഞാൻ ചില മാററങ്ങൾ അറിഞ്ഞിരുന്നു. ഇപ്പോൾ എനിക്ക് മത്തായി 10:34-36-ന്റെ അർത്ഥം മെച്ചമായി മനസ്സിലാക്കാൻ കഴിയും. എന്റെ തീരുമാനം അംഗീകരിക്കുന്നത് എന്റെ കുടുംബത്തിന് എളുപ്പമായിരുന്നില്ല, കാരണം അഞ്ചു വയസ്സുള്ള എന്റെ പുത്രൻ ഏക ആൺകുട്ടി ആണ്, അവർ അവനെ അത്യന്തം സ്നേഹിക്കുന്നു.’ അങ്ങനെയുള്ള സഹവാസനഷ്ടം മാർഗരററിന്റെ കാര്യത്തിലെന്നപോലെ മാതാപിതാക്കളുടെ ഹൃദയത്തെ സ്പർശിക്കുമെന്ന് ആശിക്കപ്പെടുന്നു. അതിനും പുറമേ, ഈ ശിക്ഷണം ലൗറിയെ സഹായിച്ചു: ‘ഞാൻ വീണ്ടും വയൽശുശ്രൂഷയിൽ ഏർപ്പെടുന്നു. എന്റെ മാററം നിമിത്തം എന്റെ വിവാഹവും കുടുംബവും ഏറെ ശക്തമാണ്, ഞാനും അങ്ങനെതന്നെ.’
25. പുന:സ്ഥിതീകരിക്കപ്പെട്ട ഒരു ആളിന് ദൈവത്തിന്റെ ശിക്ഷണത്തോട് എന്തു വീക്ഷണമുണ്ടായിരുന്നു?
25 അല്ലെങ്കിൽ പുറത്താക്കപ്പെട്ടിട്ട് പിന്നീട് പുന:സ്ഥിതീകരിക്കപ്പെട്ട ഒരാളുടെ വിചാരങ്ങൾ പരിചിന്തിക്കുക. സാൻഡി ഇങ്ങനെ എഴുതി: ‘ശാസനയും പുറത്താക്കലും സംബന്ധിച്ച് വളരെ സഹായകമായിരുന്ന [മേൽ പ്രസ്താവിച്ച] ലേഖനങ്ങൾക്കുവേണ്ടി നിങ്ങൾക്കു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. തന്റെ സ്ഥാപനത്തെ ശുദ്ധമാക്കി സൂക്ഷിക്കാൻ തക്കവണ്ണം യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്. പുറത്തുള്ളവർക്കു പരുഷമെന്നു തോന്നിയേക്കാവുന്നത് യഥാർത്ഥത്തിൽ ആവശ്യവും ചെയ്യേണ്ട സ്നേഹപൂർവ്വകമായ സംഗതിയുമാണ്. നമ്മുടെ സ്വർഗ്ഗീയ പിതാവ് സ്നേഹമുള്ളവനും ക്ഷമിക്കുന്നവനുമായ ഒരു ദൈവമായിരിക്കുന്നതിൽ എനിക്കു നന്ദിയുണ്ട്.’
26. ശിക്ഷണം സ്വീകരിക്കുന്നതിൽ നിന്ന് ഏതു നീതിഫലം ഉളവാക്കാൻ കഴിയും? (സങ്കീർത്തനം 94:10,12)
26 അങ്ങനെ അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരനെ സഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെടുന്ന നമ്മുടെ ദൈവം, പാപി അനുതപിച്ചു തിരിഞ്ഞു വരുന്നുവെങ്കിൽ അയാളെ സഭയിൽ പുന:സ്ഥിതീകരിക്കാൻ കഴിയുമെന്നും സ്നേഹപൂർവ്വം കാണിച്ചു തരുന്നു. (നിസ്സഹവസിച്ച ഒരു വ്യക്തിക്കും സമാനമായി വീണ്ടും സഭയുടെ ഭാഗമായിത്തീരാൻ അപേക്ഷിക്കാൻ കഴിയും.) അതിനു ശേഷം ക്രിസ്ത്യാനികൾക്ക് അയാളെ ആശ്വസിപ്പിക്കാൻ കഴിയും, അവർ അയാളോടുള്ള തങ്ങളുടെ സ്നേഹത്തെ സ്ഥിരീകരിക്കും. (2 കൊരിന്ത്യർ 2:5-11; 7:8-13) സത്യമായി അതു പൗലോസ് എഴുതിയതുപോലെ തന്നെയാണ്: “ഏതു ശിക്ഷണവും തൽക്കാലം സന്തോഷകരമെന്നല്ല, ദു:ഖകരമെന്നാണു തോന്നുന്നത്. എന്നിരുന്നാലും, അതിനാൽ പരിശീലിപ്പിക്കപ്പെട്ടവർക്ക് പിന്നീട് അത് സമാധാനഫലം, അതായത് നീതി, വിളയിക്കുന്നു.”—എബ്രായർ 12:11. (w88 4/15)
[അടിക്കുറിപ്പുകൾ]
a യോഹന്നാൻ ഇവിടെ കൈറോ എന്ന പദമുപയോഗിച്ചു, അത് “നല്ല ദിവസം എന്നോ “ഹലോ” എന്നോ ഉള്ള ഒരു അഭിവാദനമായിരുന്നു. (പ്രവൃത്തികൾ 15:2,3; മത്തായി 28:9) അവൻ (13-ാം വാക്യത്തിലേതുപോലെ) ആസ്പാസോമായ് എന്ന പദം ഉപയോഗിച്ചില്ല, അതിന്റെ അർത്ഥം “ആശ്ലേഷിക്കുകയും അങ്ങനെ അഭിവാദനം ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്യുക എന്നാണ്. അത് വളരെ ഊഷ്മളമായി, ഒരു ആലിംഗനത്തോടെ പോലും അഭിവാദനം ചെയ്യുന്നതിന്റെ അർത്ഥമാക്കിയിരിക്കാം. (ലൂക്കോസ് 10:4; 11:43; പ്രവൃത്തികൾ 20:1,37; 1 തെസ്സലോനിക്യർ 5:26) അതുകൊണ്ട് 2 യോഹന്നാൻ 11-ലെ നിർദ്ദേശത്തിന് അങ്ങനെയുള്ളവരോട് “ഹലോ” പോലും പറയാതിരിക്കുന്നതിനെ അർത്ഥമാക്കാൻ കഴിയും.—1985 ജൂലൈ 15-ലെ വാച്ച്ടവർ പേജ് 31 കാണുക.
b ഒരു ബന്ധു പുറത്താക്കപ്പെടുന്നതു സംബന്ധിച്ച ഒരു ചർച്ചക്ക് 1982 ഫെബ്രുവരി വീക്ഷാഗോപുരത്തിന്റെ 15-20 വരെ പേജുകൾ കാണുക.
c 819 F.2d 875 (9th Cir. 1987)
d വിവിധ വ്യക്തികൾ കേസ് കൊടുത്തിട്ടുണ്ടെങ്കിലും, യഹോവയുടെ സാക്ഷികളുടെ ബൈബിളധിഷ്ഠിത സഹവാസമൊഴിവാക്കൽ നടപടി സംബന്ധിച്ചു അവർക്കെതിരായി യാതൊരു കോടതിയും വിധി പറഞ്ഞിട്ടില്ല.
ഓർമ്മിക്കാനുള്ള പോയിൻറുകൾ
◻ സഭയിൽ നിന്നുള്ള പുറത്താക്കലിന് ഏതു വിധങ്ങളിൽ ശിക്ഷണത്തിന്റെ ഒരു രൂപമായിരിക്കാൻ കഴിയും?
◻ പുറത്താക്കപ്പെട്ട ആളുകളോടുള്ള ഒരു ക്രിസ്ത്യനിയുടെ പെരുമാററവും ലോകത്തിലെ പാപികളോടുള്ള അയാളുടെ പെരുമാററവും തമ്മിൽ വ്യത്യാസമുള്ളതെന്തുകൊണ്ട്?
◻ ഒരു ബന്ധു പുറത്താക്കപ്പെടുന്നുവെങ്കിൽ പോലും ഏതു തിരുവെഴുത്തു നിർദ്ദേശം ഓർക്കണം?
◻ നിസ്സഹവസിച്ച ഒരു വ്യക്തി കൊടുത്ത കേസിൽ ഒരു അപ്പീൽ കോടതി ഏതു തീരുമാനത്തിലെത്തി?
◻ പുറത്താക്കൽ സംബന്ധിച്ച ചില വ്യക്തിപരമായ പ്രസ്താവനകളിൽ നിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
[21-ാം പേജിലെ ആകർഷകവാക്യം]
[പുറത്താക്കപ്പെട്ട എന്റെ സഹോദരിയായ] മാർഗരററുമായുള്ള സകല സഹവാസത്തിൽ നിന്നും ഞങ്ങളേത്തന്നെ പൂർണ്ണമായി വിച്ഛേദിച്ചത് യഹോവയുടെ ക്രമീകരണത്തോടുള്ള ഞങ്ങളുടെ വിശ്വസ്തതയെ പരിശോധിച്ചു. അത് ഞങ്ങൾ യഹോവയുടെ വഴിയാണ് ഏററം നല്ലതെന്ന് യഥാർത്ഥമായി വിശ്വസിക്കുന്നുവെന്നു പ്രകടമാക്കാൻ ഞങ്ങളുടെ കുടുംബത്തിന് അവസരം നൽകി.”—ലിനെററ്.
[25-ാം പേജിലെ ചതുരം]
സഭാ ബഹിഷ്ക്കരണം—എന്തു ഫലം?
അപ്പോസ്തലൻമാരുടെ കാലത്തോടടുത്തുള്ള സഭാപുറത്താക്കലിന്റെ ഔചിത്യത്തെയും ഫലത്തെയും സംബന്ധിച്ച് ഇംഗ്ലീഷ് ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺ എഴുതി:
“പൊതു സമ്മതത്തോടെ സ്ഥാപിതമായിരിക്കുന്ന ചട്ടങ്ങളെ ത്യജിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നവരെ സമുദായത്തിന്റെ സംസർഗ്ഗത്തിൽ നിന്നും പ്രയോജനങ്ങളിൽ നിന്നും ബഹിഷ്ക്കരിക്കുന്നത് ഏതു സമുദായത്തിന്റെയും സംശയമററ അവകാശമാണ്. . . . സഭാബഹിഷ്ക്കരണത്തിന്റെ പരിണതഫലങ്ങൾ ഭൗമികവും ആത്മീയവുമായ സ്വഭാവത്തിലുള്ളതായിരുന്നു. അത് ആർക്കെതിരെ പ്രഖ്യാപിക്കപ്പെട്ടോ ആ ക്രിസ്ത്യാനിക്ക് വിശ്വസ്തരുടെ അർപ്പണങ്ങളിലെ ഏതു പങ്കും നിഷേധിക്കപ്പെട്ടു. മതപരവും സ്വകാര്യവുമായ സൗഹൃദബന്ധങ്ങൾ അഴിക്കപ്പെട്ടു.”