വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
◼യേശു സ്തംഭത്തിൽ മരിച്ചപ്പോൾ ന്യായപ്രമാണ ഉടമ്പടി അവസാനിച്ചോ, പുതിയ ഉടമ്പടി അതിന്റെ സ്ഥാനത്ത സ്ഥാപിക്കപ്പെട്ടതെപ്പോൾ?
ക്രി.വ. 33 നീസാൻ 14ന് ഉച്ചതിരിഞ്ഞ് യേശു ദണ്ഡനസ്തംഭത്തിൽ മരിക്കുന്നു, അവൻ സ്വർഗ്ഗത്തിൽ തന്റെ ജീവരക്തത്തിന്റെ മൂല്യം സമർപ്പിക്കുന്നു, ക്രി.വ. 33-ലെ പെന്തെക്കോസ്തുദിവസം അവൻ പരിശുദ്ധാത്മാവിനെ പകരുന്നു: ഈ മൂന്ന് സംഭവങ്ങൾ മനസ്സിൽപിടിച്ചുകൊണ്ട് അനേകർ ഈ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. തിരുവെഴുത്തുപരമായി പെന്തെക്കോസ്തുദിവസം ന്യായപ്രമാണ ഉടമ്പടി അവസാനിക്കുകയും പകരം പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുകയുംചെയ്തു. ഇതിങ്ങനെയായിരിക്കുന്നതെന്തുകൊണ്ടെന്ന് നമുക്കു കാണാം.
കാലക്രമത്തിൽ, ന്യായപ്രമാണ ഉടമ്പടി മാററി പൂർണ്ണമായി പാപം ക്ഷമിക്കാൻ അനുവദിക്കുന്ന “ഒരു പുതിയ ഉടമ്പടി” താൻ സ്ഥാപിക്കുമെന്ന് യഹോവ മുൻകൂട്ടിപ്പറഞ്ഞു, പൂർണ്ണമായ പാപമോചനം ന്യായപ്രമാണത്തിൻകീഴിൽ സാദ്ധ്യമല്ലായിരുന്നു. (യിരെമ്യാവ് 31:31-34) ആ പ്രതിസ്ഥാപനം എപ്പോൾ നടക്കുമായിരുന്നു?
പഴക്കമേറിയ ഉടമ്പടിയായ ന്യായപ്രമാണ ഉടമ്പടി അതിന്റെ ഉദ്ദേശ്യം നിവർത്തിച്ച സ്ഥിതിക്ക് ആദ്യം വഴിയിൽനിന്ന് നീക്കംചെയ്യപ്പെടണമായിരുന്നു. (ഗലാത്യർ 3:19, 24, 25) അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “[ദൈവം] നമ്മുടെ സകല ലംഘനങ്ങളും നമ്മോടു ക്ഷമിക്കുകയും കല്പനകളടങ്ങിയതും നമുക്കെതിരായിരുന്നതുമായ കൈയെഴുത്തുപ്രമാണം മായിച്ചുകളയുകയുംചെയ്തു; അതിനെ ദണ്ഡനസ്തംഭത്തിൽ തറച്ച് അവൻ അതിനെ വഴിയിൽനിന്ന് എടുത്തുമാററുകയുംചെയ്തിരിക്കുന്നു.” (കൊലോസ്യർ 2:13, 14) യേശു മരിച്ച നിമിഷത്തിൽ പുതിയ ഉടമ്പടി ന്യായപ്രമാണഉടമ്പടിയുടെ സ്ഥാനത്തു വന്നുവെന്ന് അതിന് അർത്ഥമുണ്ടോ?
ഇല്ല, എന്തുകൊണ്ടെന്നാൽ പുതിയ ഉടമ്പടി ഒരു പുതിയ ജനതയായ ആത്മീയ ഇസ്രായേലുമായി ഉചിതമായ യാഗരക്തം സഹിതം ഉത്ഘാടനംചെയ്യപ്പെടേണ്ടതായിരുന്നു. (എബ്രായർ 8:5, 6; 9:15-22) യേശു നീസാൻ 16ന് ഉയർപ്പിക്കപ്പെട്ടു, 40 ദിവസം കഴിഞ്ഞ് അവൻ സ്വർഗ്ഗാരോഹണംചെയ്തു. (പ്രവൃത്തികൾ 1:3-9) തന്റെ സ്വർഗ്ഗാരോഹണശേഷം പത്തു ദിവസം കഴിഞ്ഞ് അല്ലെങ്കിൽ പെന്തെക്കോസ്തുദിവസം, യേശു പിതാവിൽനിന്ന് തനിക്കു ലഭിച്ച “വാഗ്ദത്തംചെയ്യപ്പെട്ട പരിശുദ്ധാത്മാവിനെ” തന്റെ ശിഷ്യൻമാരുടെമേൽ പകർന്നു, അങ്ങനെ ആത്മീയ ഇസ്രയേൽ അസ്തിത്വത്തിൽവന്നു. (പ്രവൃത്തികൾ 2:33) മദ്ധ്യസ്ഥനായ യേശുക്രിസ്തുമുഖേന ദൈവം ആത്മീയ ഇസ്രയേലുമായി പുതിയ ഉടമ്പടിചെയ്യുന്നു.
പരസ്പരബന്ധമുള്ള ഈ കാര്യങ്ങളുടെ ബന്ധത്തിൽ, ഏതു സമയത്താണ് ന്യായപ്രമാണ ഉടമ്പടി പുതിയ ഉടമ്പടിയാൽ മാററിസ്ഥാപിക്കപ്പെട്ടത്?
യേശുവിന്റെ മരണത്തോടെ ന്യായപ്രമാണം അവസാനിച്ചുവെന്ന് ഒരുവന് പറയാൻകഴിയുമായിരുന്നില്ല. യേശു ആത്മീയജീവനിലേക്ക് പുനരുത്ഥാനംപ്രാപിച്ചശേഷം ഭൂമിയിൽ കഴിഞ്ഞ 40 ദിവസക്കാലത്ത് അവന്റെ ശിഷ്യൻമാർ പിന്നെയും ന്യായപ്രമാണം അനുസരിച്ചുകൊണ്ടാണിരുന്നത്. കൂടാതെ, ന്യായപ്രമാണത്തിന്റെ ഒരു പ്രധാന സവിശേഷത മഹാപുരോഹിതൻ ഓരോ വർഷവും ഒരിക്കൽ അതിവിശുദ്ധത്തിലേക്കു പോകുന്നതായിരുന്നു. അത് സ്വർഗ്ഗത്തിലേക്കുള്ള യേശുവിന്റെ പുനരുത്ഥാനത്തെ ചിത്രീകരിച്ചു. അവിടെ, അവന് പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനെന്ന നിലയിൽ തന്റെ മറുവിലയാഗത്തിന്റെ മൂല്യം ദൈവമുമ്പാകെ സമർപ്പിക്കാൻ കഴിയുമായിരുന്നു. (എബ്രായർ 9:23, 24) ഇത് യിരെമ്യാവ് 31:31-34-ന്റെ നിവൃത്തിയായി ഒരു പുതിയ ഉടമ്പടി ഉത്ഘാടനംചെയ്യപ്പെടാനുള്ള വഴിതുറന്നു.
യഹോവ മറുവിലയാഗത്തിന്റെ അംഗീകരണമനുസരിച്ച് പ്രവർത്തിച്ചപ്പോൾ പുതിയ ഉടമ്പടി പ്രബല്യത്തിലായി. ഒരു പുതിയ ജനതയായ ആത്മീയ ഇസ്രായേലിനെ അസ്തിത്വത്തിൽവരുത്താൻ അവൻ യേശുവിന്റെ വിശ്വസ്തശിഷ്യൻമാരുടെമേൽ തന്റെ പരിശുദ്ധാത്മാവിനെ പകർന്നു, രാജ്യത്തിനുവേണ്ടിയുള്ള ഉടമ്പടിയിൽ ഉള്ളവരായിരുന്നു അതിൽ ഉൾപ്പെട്ടിരുന്നത്. (ലൂക്കോസ് 22:29; പ്രവൃത്തികൾ 2:1-4) ഇത് യേശു മരിച്ചിരുന്ന ദണ്ഡനസ്തംഭത്തിൽ ആലങ്കാരികമായി തറച്ചുകൊണ്ട് ന്യായപ്രമാണഉടമ്പടിയെ ദൈവം റദ്ദുചെയ്തിരുന്നുവെന്ന് പ്രകടമാക്കി. അതുകൊണ്ട് ന്യായപ്രമാണ ഉടമ്പടി അവസാനിച്ചത് ക്രി.വ. 33ലെ പെന്തെക്കോസ്തിൽ ആത്മീയ ഇസ്രായേലാകുന്ന പുതിയ ജനതയുടെ ജനനത്തിങ്കൽ പുതിയ ഉടമ്പടിയുടെ പ്രവർത്തനം അഥവാ ഉത്ഘാടനം നടന്നപ്പോൾ ആയിരുന്നു.—എബ്രായർ 7:12; 8:1, 2.
ചോദ്യത്തിനുള്ള ആ പ്രഥമ ഉത്തരത്തിനതീതമായി, ന്യായപ്രമാണഉടമ്പടിയുടെ അവസാനത്തിങ്കലും ക്രി.വ. 33ലെ പെന്തെക്കോസ്തിലെ പുതിയ ഉടമ്പടിയുടെ പ്രകടമായ ആരംഭത്തിങ്കലും ദൈവം സ്വാഭാവിക ഇസ്രായേലിന് പൂർണ്ണമായും പുറംതിരിഞ്ഞുകളഞ്ഞില്ലെന്ന് നമുക്ക് കാണാൻ കഴിയും. ഉദാഹരണത്തിന്, അബ്രഹാമ്യ ഉടമ്പടിക്കു ചേർച്ചയായി യഹോവ ക്രി.വ. 36-ൽ അവസാനിച്ച 70-ാം ആഴ്ചയിൽ യഹൂദൻമാരോടും യഹൂദ മതാനുസാരികളോടും ശമര്യക്കാരോടും പ്രത്യേക പ്രീതികാട്ടി. (ഉല്പത്തി 12:1-3; 15:18; 22:18; ദാനിയേൽ 9:27; പ്രവൃത്തികൾ 10:9-28, 44-48) പൊ.യു. 33നു ശേഷം ന്യായപ്രമാണം അനുസരിക്കേണ്ടതില്ലെന്നുള്ള വസ്തുതയോട് പൊരുത്തപ്പെടാൻ ചില അഭിഷിക്ത യഹൂദക്രിസ്ത്യാനികൾക്കുപോലും സമയം വേണ്ടിവന്നു. ക്രി.വ. 49-ൽ ഭരണസംഘത്തിന്റെ മുമ്പാകെ കൊണ്ടുവരപ്പെട്ട ചോദ്യത്തിൽനിന്ന് നമുക്ക് ഇതു കാണാൻ കഴിയും. (പ്രവൃത്തികൾ 15:1, 2) ന്യായപ്രമാണത്തിന്റെ സമ്പൂർണ്ണമായ ഉപേക്ഷിക്കൽ ക്രി.വ. 70-ൽ അനിഷേധ്യമായി തെളിയിക്കപ്പെട്ടു. അന്നായിരുന്നു ആലയവും ന്യായപ്രമാണത്തോടു ബന്ധപ്പെട്ട വംശാവലിരേഖകളും റോമാക്കാരാൽ നശിപ്പിക്കപ്പെട്ടതിനാൽ അപ്രത്യക്ഷപ്പെട്ടത്.—മത്തായി 23:38 (w89 2/1)
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.