വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ‘സകലത്തിന്നും മുമ്പെ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ’
    ജാഗരൂകർ ആയിരിക്കുവിൻ!
    • ‘സകലത്തിന്നും മുമ്പെ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ’

      “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. . . . സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്‌നേഹം ഉള്ളവരായിരിപ്പിൻ.”​—⁠1 പത്രൊസ്‌ 4:7, 8.

      ശിഷ്യന്മാരോടൊപ്പമുള്ള തന്റെ അവസാന മണിക്കൂറുകൾ വളരെ വിലപ്പെട്ടതാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അവർക്കു മുമ്പിൽ എന്താണുള്ളത്‌ എന്നതിനെ കുറിച്ച്‌ അവൻ ബോധവാനായിരുന്നു. അവർക്ക്‌ ബൃഹത്തായ ഒരു വേല നിർവഹിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവരും അവനെപ്പോലെ ദ്വേഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമായിരുന്നു. (യോഹന്നാൻ 15:18-20) ഒരുമിച്ചു ചെലവഴിച്ച ആ അവസാന രാത്രിയിൽ, ‘തമ്മിൽ സ്‌നേഹിക്കേണ്ടതിന്റെ’ പ്രാധാന്യത്തെപ്പറ്റി ഒന്നിലധികം പ്രാവശ്യം അവൻ അവരെ ഓർമിപ്പിച്ചു.​—⁠യോഹന്നാൻ 13:34, 35; 15:​12-14, 17.

      2 ആ രാത്രി അവിടെ സന്നിഹിതനായിരുന്ന അപ്പൊസ്‌തലനായ പത്രൊസ്‌ അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. വർഷങ്ങൾക്കു ശേഷം, യെരൂശലേമിന്റെ നാശത്തിന്‌ അൽപ്പംമുമ്പ്‌ എഴുതിയ തന്റെ ലേഖനത്തിൽ പത്രൊസ്‌ സ്‌നേഹത്തിന്റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. അവൻ ക്രിസ്‌ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “എന്നാൽ എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. . . . സകലത്തിന്നും മുമ്പെ തമ്മിൽ ഉററ സ്‌നേഹം ഉള്ളവരായിരിപ്പിൻ.” (1 പത്രൊസ്‌ 4:7, 8) ഈ വ്യവസ്ഥിതിയുടെ “അന്ത്യകാലത്തു” ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം പത്രൊസിന്റെ വാക്കുകൾ വളരെയേറെ പ്രാധാന്യമുള്ളവയാണ്‌. (2 തിമൊഥെയൊസ്‌ 3:​1) ‘ഉറ്റ സ്‌നേഹം’ എന്നാൽ എന്താണ്‌? നമുക്ക്‌ മറ്റുള്ളവരോട്‌ അത്തരം സ്‌നേഹം ഉണ്ടായിരിക്കേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? നമുക്ക്‌ അത്തരം സ്‌നേഹമുണ്ടെന്ന്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

      ‘ഉറ്റ സ്‌നേഹം’​—⁠എന്താണത്‌?

      3 സ്‌നേഹം സ്വാഭാവികമായി ഉണ്ടാകേണ്ട ഒരു വികാരമാണെന്നാണ്‌ അനേകരും കരുതുന്നത്‌. എന്നാൽ പത്രൊസ്‌ പറഞ്ഞത്‌ കേവലം ഏതെങ്കിലും തരം സ്‌നേഹത്തെ കുറിച്ച്‌ ആയിരുന്നില്ല. മറിച്ച്‌ സ്‌നേഹത്തിന്റെ ഏറ്റവും ഉത്‌കൃഷ്ടമായ രൂപത്തെ കുറിച്ചായിരുന്നു. 1 പത്രൊസ്‌ 4:8-ലെ “സ്‌നേഹം” എന്ന പദം ആഘാപി എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയാണ്‌. അതു തത്ത്വത്താൽ നയിക്കപ്പെടുന്ന അഥവാ ഭരിക്കപ്പെടുന്ന നിസ്സ്വാർഥ സ്‌നേഹത്തെ സൂചിപ്പിക്കുന്നു. ഒരു പരാമർശകൃതി ഇപ്രകാരം പറയുന്നു: “ഉണ്ടായിരിക്കണമെന്ന്‌ കൽപ്പിക്കാൻ കഴിയുന്ന ഒന്നാണ്‌ ആഘാപി സ്‌നേഹം, കാരണം മുഖ്യമായും അതൊരു വികാരമല്ല പ്രത്യുത, പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു ദൃഢനിശ്ചയമാണ്‌.” നമുക്കെല്ലാം പാരമ്പര്യമായി സ്വാർഥതയോടു ചായ്‌വ്‌ ഉള്ളതിനാൽ, ദൈവിക തത്ത്വങ്ങൾ നയിക്കുന്ന വിധങ്ങളിൽ അന്യോന്യം സ്‌നേഹിക്കാനുള്ള ഓർമിപ്പിക്കലുകൾ നമുക്ക്‌ ആവശ്യമാണ്‌.​—⁠ഉല്‌പത്തി 8:21; റോമർ 5:12.

      4 നാം സ്‌നേഹിക്കേണ്ടത്‌ കേവലം കർത്തവ്യബോധം നിമിത്തമായിരിക്കണം എന്നല്ല ഇതിന്റെ അർഥം. ഊഷ്‌മളതയും ആർദ്രതയും ഇല്ലാത്ത ഒരു വികാരമല്ല ആഘാപി. നാം “തമ്മിൽ ഉററ [അക്ഷരാർഥത്തിൽ, “വലിച്ചുനീട്ടപ്പെട്ട,”] സ്‌നേഹം ഉള്ളവരായിരി”ക്കണം എന്ന്‌ പത്രൊസ്‌ പറഞ്ഞു.a (രാജ്യ വരിമധ്യ ഭാഷാന്തരം) എന്നിരുന്നാലും അത്തരം സ്‌നേഹം പ്രകടമാക്കാൻ പരിശ്രമം ആവശ്യമാണ്‌. “ഉറ്റ” എന്നു തർജമ ചെയ്‌തിരിക്കുന്ന ഗ്രീക്കു പദത്തെ കുറിച്ച്‌ ഒരു പണ്ഡിതൻ ഇങ്ങനെ പറയുന്നു: “ഒരു ഓട്ടപ്പന്തയത്തിന്റെ അവസാന നിമിഷത്തിൽ ശേഷിക്കുന്ന സകല ഊർജവും ഉപയോഗിച്ച്‌ മുന്നോട്ടായുന്ന ഒരു കായിക താരത്തിന്റെ ചിത്രമാണ്‌ അതു വരച്ചുകാട്ടുന്നത്‌.”

      5 അങ്ങനെയെങ്കിൽ, സൗകര്യപ്രദമായ കാര്യങ്ങൾ ചെയ്യുന്നതിൽ മാത്രമായോ ഏതാനും വ്യക്തികളിൽ മാത്രമായോ നമ്മുടെ സ്‌നേഹം ഒതുങ്ങിനിൽക്കാൻ പാടില്ല. ക്രിസ്‌തീയ സ്‌നേഹം നമ്മുടെ ഹൃദയത്തെ വലിച്ചുനീട്ടാൻ, വെല്ലുവിളിപരമായ സാഹചര്യങ്ങളിൽപ്പോലും സ്‌നേഹം പ്രകടമാക്കാൻ, നമ്മോട്‌ ആവശ്യപ്പെടുന്നു. (2 കൊരിന്ത്യർ 6:11-13) വ്യക്തമായും, ഇത്തരം സ്‌നേഹം നാം ശ്രമംചെയ്‌ത്‌ നട്ടുവളർത്തേണ്ട ഒന്നാണ്‌, ഒരു കായികതാരം തന്റെ കഴിവുകൾ മെച്ചപ്പെടുത്താനായി പ്രവർത്തിക്കുകയും പരിശീലനം നേടുകയും ചെയ്യേണ്ടതുപോലെതന്നെ. നമുക്കു പരസ്‌പരം അത്തരം സ്‌നേഹം ഉണ്ടായിരിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. എന്തുകൊണ്ട്‌? അതിന്‌ കുറഞ്ഞപക്ഷം മൂന്നു കാരണം എങ്കിലും ഉണ്ട്‌.

  • ‘സകലത്തിന്നും മുമ്പെ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ’
    ജാഗരൂകർ ആയിരിക്കുവിൻ!
    • 7 രണ്ടാമതായി, ബുദ്ധിമുട്ടുകൾ നേരിടുന്ന നമ്മുടെ സഹോദരങ്ങൾക്കു സഹായം നൽകാൻ തക്കവണ്ണം നാം ഇപ്പോൾ അന്യോന്യം കൂടുതൽ സ്‌നേഹിക്കേണ്ടത്‌ വിശേഷാൽ അനിവാര്യമാണ്‌, കാരണം “എല്ലാററിന്റെയും അവസാനം സമീപിച്ചിരിക്കുന്നു.” (1 പത്രൊസ്‌ 4:7) ഇടപെടാൻ പ്രയാസമായ “ദുർഘടസമയങ്ങ”ളിലാണ്‌ നാം ഇന്നു ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:​1) ലോകാവസ്ഥകളും പ്രകൃതി വിപത്തുകളും എതിർപ്പുകളും നമ്മുടെമേൽ കഷ്ടപ്പാടുകൾ വരുത്തിക്കൂട്ടുന്നു. ദുഷ്‌കരമായ സാഹചര്യങ്ങളിൽ നാം പരസ്‌പരം പൂർവാധികം അടുക്കണം. ഉറ്റ സ്‌നേഹം നമ്മെ ഒറ്റക്കെട്ടാക്കുകയും ‘അന്യോന്യം കരുതാൻ’ പ്രചോദിപ്പിക്കുകയും ചെയ്യും.​—⁠1 കൊരിന്ത്യർ 12:25, 26.

      8 മൂന്നാമതായി, അവസരം മുതലാക്കാൻ കാത്തിരിക്കുന്ന ‘പിശാചിന്നു ഇടം കൊടുക്കാൻ’ ആഗ്രഹിക്കുന്നില്ലാത്തതിനാൽ നാം അന്യോന്യം സ്‌നേഹിക്കേണ്ട ആവശ്യമുണ്ട്‌. (എഫെസ്യർ 4:27) സഹാരാധകരുടെ അപൂർണതകളെ, അവരുടെ ബലഹീനതകളെയും തെറ്റുകുറ്റങ്ങളെയും, ഒരു ആയുധമായി ഉപയോഗിക്കാൻ സാത്താൻ തക്കംപാർത്തിരിക്കുകയാണ്‌. ആരുടെയെങ്കിലും ചിന്താശൂന്യമായ ഒരു പ്രസ്‌താവനയോ ദയാരഹിതമായ ഒരു പ്രവർത്തനമോ നിമിത്തം സഭ വിട്ടുപോകാൻ നാം തീരുമാനിക്കുമോ? (സദൃശവാക്യങ്ങൾ 12:18) അന്യോന്യം ഉറ്റ സ്‌നേഹമുണ്ടെങ്കിൽ നാം ഒരിക്കലും അങ്ങനെ ചെയ്യുകയില്ല! അത്തരം സ്‌നേഹം സമാധാനം നിലനിറുത്താനും “ഏകമനസ്സോടെ,” തോളോടു തോൾ ചേർന്ന്‌ ദൈവത്തെ ഐക്യത്തിൽ സേവിക്കാനും നമ്മെ സഹായിക്കുന്നു.​—⁠സെഫന്യാവു 3:⁠9.

  • ‘സകലത്തിന്നും മുമ്പെ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ’
    ജാഗരൂകർ ആയിരിക്കുവിൻ!
    • 13 സ്‌നേഹം മറ്റുള്ളവരുടെ പിഴവുകൾ ക്ഷമിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു. “തമ്മിൽ ഉററ സ്‌നേഹം ഉള്ളവരായിരിപ്പിൻ” എന്ന്‌ തന്റെ വായനക്കാരെ ഉദ്‌ബോധിപ്പിച്ചപ്പോൾ അത്‌ പ്രാധാന്യമുള്ളതായിരിക്കുന്നതിന്റെ കാരണംകൂടെ പത്രൊസ്‌ നൽകുകയുണ്ടായി: “സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.” (1 പത്രൊസ്‌ 4:8) ‘മറെക്കുക’ എന്നു പറയുമ്പോൾ ഗുരുതരമായ പാപങ്ങൾ ‘മറച്ചുവെക്കുക’ എന്നല്ല അർഥം. അത്തരം കാര്യങ്ങൾ ഉചിതമായും സഭയിലെ ഉത്തരവാദിത്വപ്പെട്ട ആളുകളെ അറിയിക്കുമ്പോൾ അവർ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നു. (ലേവ്യപുസ്‌തകം 5:1; സദൃശവാക്യങ്ങൾ 29:24) നിരപരാധികളായ ആളുകളെ ഉപദ്രവിക്കുന്നതിലോ ചൂഷണം ചെയ്യുന്നതിലോ തുടരാൻ ഗുരുതരമായ പാപം ചെയ്യുന്നവരെ അനുവദിക്കുന്നത്‌ തികച്ചും സ്‌നേഹരഹിതവും തിരുവെഴുത്തു വിരുദ്ധവുമായ സംഗതി ആയിരിക്കും.—1 കൊരിന്ത്യർ 5:9-13.

      14 മിക്കപ്പോഴും നമ്മുടെ സഹാരാധകരുടെ തെറ്റുകളും കുറ്റങ്ങളും നിസ്സാരങ്ങളായിരിക്കും. മറ്റുള്ളവരെ നിരാശപ്പെടുത്തുകയോ വ്രണപ്പെടുത്തുക പോലുമോ ചെയ്‌തുകൊണ്ട്‌ നമ്മളെല്ലാം ഇടയ്‌ക്കൊക്കെ വാക്കിലും പ്രവൃത്തിയിലും തെറ്റിപ്പോകുന്നു. (യാക്കോബ്‌ 3:2) മറ്റുള്ളവരുടെ കുറ്റവും കുറവും കൊട്ടിഘോഷിക്കാൻ നാം തിടുക്കമുള്ളവരാണോ? അത്തരമൊരു രീതി സഭയിൽ ഭിന്നതകൾ ഉണ്ടാക്കുകയേ ഉള്ളൂ. (എഫെസ്യർ 4:1-3) സ്‌നേഹത്താൽ ഭരിക്കപ്പെടുന്നെങ്കിൽ, നാം നമ്മുടെ ഒരു സഹാരാധകനെപ്പറ്റി “അപവാദം” പറയുകയില്ല. (സങ്കീർത്തനം 50:20) ഭിത്തിയിൽ തേച്ചിരിക്കുന്ന ചാന്തും പൂശിയിരിക്കുന്ന പെയിന്റും ഭിത്തിയുടെ അപാകതകൾ മറയ്‌ക്കുന്നതുപോലെ സ്‌നേഹം മറ്റുള്ളവരുടെ ബലഹീനതകളെ മറയ്‌ക്കുന്നു.​—⁠സദൃശവാക്യങ്ങൾ 17:9.

  • ‘സകലത്തിന്നും മുമ്പെ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ’
    ജാഗരൂകർ ആയിരിക്കുവിൻ!
    • a മറ്റു ബൈബിൾ പരിഭാഷകൾ 1 പത്രൊസ്‌ 4:​8-ൽ “ആത്മാർഥമായി,” ‘ഗാഢമായി,’ “ഉള്ളഴിഞ്ഞ്‌” എന്നീ പദങ്ങൾ ഉപയോഗിക്കുന്നു

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക