അധ്യായം 12
“നിനക്കുളളതു മുറുകെ പിടിച്ചുകൊൾക”
ഫിലദെൽഫിയ
1. യേശുവിന്റെ ആറാമത്തെ സന്ദേശം ഏതു നഗരത്തിലെ സഭയെ സംബോധന ചെയ്തായിരുന്നു, ആ നഗരത്തിന്റെ പേരിന്റെ അർഥമെന്ത്?
സഹോദരപ്രീതി—എന്തോരു അഭികാമ്യ ഗുണം! ഫിലദെൽഫിയയിലെ സഭയെ സംബോധനചെയ്തു തന്റെ ആറാമത്തെ സന്ദേശം അവതരിപ്പിക്കുമ്പോൾ ഇക്കാര്യം യേശുവിന്റെ മനസ്സിലുണ്ടായിരുന്നു എന്നതിനു സംശയമില്ല. എന്തെന്നാൽ ആ പേരിന്റെ അർഥം “സഹോദരപ്രീതി” എന്നാണ്. അറുപതിലധികം വർഷം മുമ്പ്, തന്റെ കർത്താവിനോടു തനിക്ക് ഊഷ്മളമായ പ്രീതിയുണ്ടെന്നു പത്രോസ് യേശുവിനോടു മൂന്നു പ്രാവശ്യം ഉറപ്പിച്ചു പറഞ്ഞ സന്ദർഭം വയോധികനായ യോഹന്നാൻ ഇപ്പോഴും ഓർക്കുന്നു. (യോഹന്നാൻ 21:15-17) ഫിലദെൽഫിയയിലെ ക്രിസ്ത്യാനികൾ തങ്ങളുടെ ഭാഗത്തു സഹോദരപ്രീതി കാണിക്കുന്നവർ ആണോ? പ്രത്യക്ഷത്തിൽ അവർ അങ്ങനെയുളളവരാണ്!
2. ഫിലദെൽഫിയ ഏതു തരം നഗരമായിരുന്നു, അവിടെ ഏതുതരം സഭ സ്ഥിതിചെയ്തിരുന്നു, ഈ സഭയിലെ ദൂതനോട് യേശു എന്തു പറയുന്നു?
2 സർദിസിനു 30 മൈൽ തെക്കുകിഴക്കായി (ആധുനിക തുർക്കി നഗരമായ അലസഹിറിന്റെ സ്ഥാനത്ത്) സ്ഥിതിചെയ്യുന്ന യോഹന്നാന്റെ നാളിലെ ഫിലദെൽഫിയ സാമാന്യം സമ്പൽസമൃദ്ധമായ ഒരു നഗരമാണ്. എന്നിരുന്നാലും അവിടത്തെ ക്രിസ്തീയസഭയുടെ അഭിവൃദ്ധിയാണ് അതിലും ശ്രദ്ധേയം. സാധ്യതയനുസരിച്ചു സർദിസിലൂടെ യാത്ര ചെയ്ത് അവരുടെ അടുത്തുവന്ന ശുശ്രൂഷകനെ അവർ എത്ര സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടാകണം! അയാൾ കൊണ്ടുവരുന്ന സന്ദേശത്തിൽ അവർക്കുവേണ്ടി ഉത്തേജകമായ ബുദ്ധ്യുപദേശമുണ്ട്. എന്നാൽ ആദ്യം അതയക്കുന്ന വിശിഷ്ട വ്യക്തിയുടെ അധികാരത്തെ അതു പരാമർശിക്കുന്നു. അവൻ പറയുന്നു: “ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുളളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു”.—വെളിപ്പാടു 3:7.
3. യേശു “വിശുദ്ധൻ” എന്നു വിളിക്കപ്പെടണമെന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്, അവൻ ‘സത്യവാൻ’ ആണെന്ന് എങ്ങനെ പറയാൻ കഴിയും?
3 മനുഷ്യനായ യേശുക്രിസ്തുവിനോടു പത്രോസ് ഇങ്ങനെ പറയുന്നതായി യോഹന്നാൻ കേട്ടിരുന്നു: “നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്നു ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു”. (യോഹന്നാൻ 6:68, 69) യഹോവയാം ദൈവം വിശുദ്ധിയുടെ സത്തയായതുകൊണ്ട് അവന്റെ ഏകജാത പുത്രനും ‘വിശുദ്ധൻ’ ആയിരിക്കണം. (വെളിപ്പാടു 4:8) യേശു ‘സത്യവാനും’ ആകുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം (അലെത്തിനോസ്) സത്യതയെ സൂചിപ്പിക്കുന്നു. ഈ അർഥത്തിൽ യേശു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന യഥാർഥ വെളിച്ചവും യഥാർഥ അപ്പവും ആണ്. (യോഹന്നാൻ 1:9; 6:32) അവൻ യഥാർഥ മുന്തിരിവളളിയാണ്. (യോഹന്നാൻ 15:1) യേശു വിശ്വാസയോഗ്യനാണ് എന്ന അർഥത്തിലും സത്യവാനാണ്. അവൻ എപ്പോഴും സത്യം സംസാരിക്കുന്നു. (കാണുക: യോഹന്നാൻ 8:14, 17, 26.) ഈ ദൈവപുത്രൻ രാജാവും ന്യായാധിപനും എന്നനിലയിൽ സേവിക്കാൻ വാസ്തവത്തിൽ യോഗ്യനാണ്.—വെളിപ്പാടു 19:11, 16.
‘ദാവീദിന്റെ താക്കോൽ’
4, 5. ‘ദാവീദിന്റെ താക്കോൽ’ ഏത് ഉടമ്പടിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
4 യേശുവിനു ‘ദാവീദിന്റെ താക്കോൽ’ ഉണ്ട്. അതുപയോഗിച്ച് അവൻ “ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും” ചെയ്യുന്നു. ഈ ‘ദാവീദിന്റെ താക്കോൽ’ എന്താണ്?
5 യഹോവ ഒരു നിത്യരാജത്വത്തിന്റെ ഉടമ്പടി ഉണ്ടാക്കിയത് ഇസ്രായേലിലെ ദാവീദ് രാജാവുമായിട്ടായിരുന്നു. (സങ്കീർത്തനം 89:1-4, 34-37) യെരുശലേമിൽ യഹോവയുടെ സിംഹാസനത്തിലിരുന്നു ദാവീദിന്റെ ഗൃഹം പൊ.യു.മു. 1070 മുതൽ 607 വരെ ഭരണം നടത്തി, എന്നാൽ അതു ദുഷ്ടതയിലേക്കു തിരിഞ്ഞതിനാൽ ആ രാജത്വത്തിൻമേൽ ദൈവത്തിന്റെ ന്യായവിധി അപ്പോൾ നടപ്പാക്കപ്പെട്ടു. അങ്ങനെ യഹോവ യെഹെസ്കേൽ 21:27-ലെ തന്റെ പ്രവചനം നിറവേററാൻ തുടങ്ങി: “ഞാൻ അതിന്നു [ഭൗമിക യെരുശലേമിന്] ഉൻമൂലനാശം, ഉൻമൂലനാശം, ഉൻമൂലനാശം വരുത്തും; അതിന്നു [ദാവീദിന്റെ വംശത്തിലെ രാജകീയചെങ്കോൽ] അവകാശമുളളവൻ വരുവോളം അതു ഇല്ലാതെയിരിക്കും; അവന്നു ഞാൻ അതു കൊടുക്കും.”
6, 7. “അവകാശമുളളവൻ” എപ്പോൾ, എങ്ങനെ പ്രത്യക്ഷപ്പെടണമായിരുന്നു?
6 “അവകാശമുളളവൻ” എപ്പോൾ, എങ്ങനെ പ്രത്യക്ഷപ്പെടുമായിരുന്നു? ദാവീദികരാജത്വത്തിന്റെ ചെങ്കോൽ അവന് എങ്ങനെ നൽകപ്പെടുമായിരുന്നു?
7 ഏതാണ്ട് 600 വർഷങ്ങൾക്കുശേഷം, ദാവീദ് രാജാവിന്റെ ഒരു വംശജയായ മറിയയെന്ന യഹൂദകന്യക പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി. അവൾക്ക് യേശു എന്നു പേരിടേണ്ട ഒരാൺകുഞ്ഞ് ജനിക്കുമെന്നു മറിയയെ അറിയിക്കാൻ ദൈവം ഗബ്രിയേൽ ദൂതനെ അയച്ചു. ഗബ്രിയേൽ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.”—ലൂക്കൊസ് 1:31-33.
8. ദാവീദികരാജത്വം അവകാശമാക്കാൻ യോഗ്യനെന്ന് യേശു സ്വയം തെളിയിച്ചതെങ്ങനെ?
8 യേശു പൊ.യു. 29-ൽ യോർദാൻ നദിയിൽ സ്നാപനമേൽക്കുകയും പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാവുകയും ചെയ്തപ്പോൾ അവൻ ദാവീദിന്റെ വംശത്തിൽ നിയുക്ത രാജാവായിത്തീർന്നു. രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ അവൻ മാതൃകാപരമായ തീക്ഷ്ണത പ്രകടമാക്കുകയും അതുപോലെ പ്രസംഗിക്കുന്നതിനു തന്റെ ശിഷ്യൻമാരെ നിയോഗിക്കുകയും ചെയ്തു. (മത്തായി 4:23; 10:7, 11) ദാവീദികരാജത്വം അവകാശമാക്കാൻ പൂർണമായും യോഗ്യനാണെന്നു സ്വയം തെളിയിച്ചുകൊണ്ട് ഒരു ദണ്ഡനസ്തംഭത്തിലെ മരണത്തോളംപോലും യേശു തന്നെത്തന്നെ താഴ്ത്തി. യഹോവ യേശുവിനെ ഒരു അമർത്ത്യ ആത്മാവായി ഉയിർപ്പിക്കുകയും സ്വർഗത്തിൽ തന്റെ സ്വന്തം വലതുഭാഗത്തേക്ക് ഉയർത്തുകയും ചെയ്തു. അവിടെ അവൻ ദാവീദികരാജത്വത്തിന്റെ എല്ലാ അവകാശങ്ങളും കരസ്ഥമാക്കി. തക്കസമയത്ത് യേശു ‘[തന്റെ] ശത്രുക്കളുടെ മദ്ധ്യേ വാഴാനുളള’ തന്റെ അവകാശം പ്രയോഗിക്കുമായിരുന്നു.—സങ്കീർത്തനം 110:1, 2; ഫിലിപ്പിയർ 2:8, 9; എബ്രായർ 10:13, 14.
9. തുറക്കുന്നതിനും അടയ്ക്കുന്നതിനും യേശു ദാവീദിന്റെ താക്കോൽ ഉപയോഗിക്കുന്നതെങ്ങനെ?
9 ഇതിനിടയിൽ യേശു ദൈവരാജ്യത്തോടു ബന്ധപ്പെട്ട അവസരങ്ങളും പദവികളും തുറന്നുകൊടുത്തുകൊണ്ടു ദാവീദിന്റെ താക്കോൽ ഉപയോഗിക്കുമായിരുന്നു. യേശുവിലൂടെ, യഹോവ ഇപ്പോൾ ഭൂമിയിലെ അഭിഷിക്ത ക്രിസ്ത്യാനികളെ “ഇരുട്ടിന്റെ അധികാരത്തിൽനിന്നു” “തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തി”ലേക്കു മാററിക്കൊണ്ട് അവരെ വിടുവിക്കുമായിരുന്നു. (കൊലൊസ്സ്യർ 1:13, 14) അവിശ്വസ്തനെന്നു തെളിയിച്ച ഏതൊരാൾക്കും അത്തരം പദവികൾ നിരോധിക്കുന്നതിനും താക്കോൽ ഉപയോഗിക്കുമായിരുന്നു. (2 തിമൊഥെയൊസ് 2:12, 13) ദാവീദിന്റെ രാജ്യത്തിന്റെ ഈ സ്ഥിരാവകാശിക്ക് യഹോവയുടെ പിന്തുണയുളളതിനാൽ അത്തരം കർത്തവ്യങ്ങൾ നിറവേററുന്നതിൽ നിന്നു തന്നെ തടയാൻ യാതൊരു ജീവിക്കും കഴിയുകയില്ല.—താരതമ്യം ചെയ്യുക: മത്തായി 28:18-20.
10. ഫിലദെൽഫിയ സഭയ്ക്ക് യേശു എന്തു പ്രോത്സാഹനം നൽകുന്നു?
10 അത്തരം ആധികാരികമായ ഒരു ഉറവിൽ നിന്നു വരുന്നതിനാൽ ഫിലദെൽഫിയയിലെ ക്രിസ്ത്യാനികൾക്കുളള യേശുവിന്റെ വാക്കുകൾ വിശേഷിച്ചും ആശ്വാസപ്രദമായിരുന്നിരിക്കണം! ഇങ്ങനെ പറഞ്ഞുകൊണ്ട് അവൻ അവരെ അഭിനന്ദിക്കുന്നു: “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുളളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.” (വെളിപ്പാടു 3:8) സഭ പ്രവർത്തനനിരതമായിരുന്നു, അതിന്റെ മുമ്പാകെ ഒരു വാതിൽ തുറന്നുവെക്കുകയും ചെയ്തിരുന്നു—നിസ്സംശയമായും, ശുശ്രൂഷാസേവനത്തിനുളള അവസരമാകുന്ന വാതിൽ. (താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 16:9; 2 കൊരിന്ത്യർ 2:12.) അതുകൊണ്ട്, പ്രസംഗിക്കാനുളള അവസരം പൂർണമായി പ്രയോജനപ്പെടുത്താൻ യേശു സഭയെ പ്രോത്സാഹിപ്പിക്കുന്നു. അവർ സഹിഷ്ണുത കാട്ടുകയും ദൈവാത്മാവിന്റെ സഹായത്താൽ യഹോവയുടെ സേവനത്തിൽ കൂടുതലായ “പ്രവൃത്തി” തുടർന്നും ചെയ്യാനുളള ശക്തി തങ്ങൾക്കുണ്ടെന്നു പ്രകടമാക്കുകയും ചെയ്തിരിക്കുന്നു. (2 കൊരിന്ത്യർ 12:10; സെഖര്യാവു 4:6) അവർ യേശുവിന്റെ കല്പനകൾ അനുസരിച്ചിരിക്കുന്നു, വാക്കിലോ ക്രിയയിലോ ക്രിസ്തുവിനെ നിഷേധിച്ചിട്ടുമില്ല.
“അവർ നിന്റെ മുമ്പാകെ കുമ്പിടും”
11. ക്രിസ്ത്യാനികൾക്ക് യേശു എന്തനുഗ്രഹം വാഗ്ദാനം ചെയ്യുന്നു, ഇതു സാക്ഷാത്കരിക്കപ്പെട്ടതെങ്ങനെ?
11 അതിനാൽ യേശു അവർക്കു ഫലം വാഗ്ദാനം ചെയ്യുന്നു: “യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പളളിയിൽ [സിന്നഗോഗ്, NW] നിന്നു വരുത്തും; അവർ നിന്റെ കാല്ക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.” (വെളിപ്പാടു 3:9) ഒരുപക്ഷേ, സ്മിർണയിലെപ്പോലെ സ്ഥലത്തെ യഹൂദൻമാരിൽനിന്നു സഭയ്ക്കു പ്രശ്നങ്ങളുണ്ടായിരുന്നിരിക്കാം. യേശു അവരെ “സാത്താന്റെ പളളി”യായി തിരിച്ചറിയിക്കുന്നു. എന്നുവരികിലും, ക്രിസ്ത്യാനികൾ യേശുവിനെക്കുറിച്ചു പ്രസംഗിച്ചുകൊണ്ടിരുന്നതു സത്യമാണെന്ന് ആ യഹൂദരിൽ ചിലരെങ്കിലും തിരിച്ചറിയാൻപോകയാണ്. അവരുടെ ‘നമസ്കരിക്കൽ’ 1 കൊരിന്ത്യർ 14:24, 25-ൽ പൗലോസ് വർണിച്ച രീതിയിൽ ആയിരിക്കാം. അങ്ങനെ അവർ യഥാർഥത്തിൽ അനുതപിക്കുകയും തന്റെ ശിഷ്യൻമാർക്കുവേണ്ടി തന്റെ ദേഹിയെപ്പോലും വെച്ചുകൊടുത്തതിലുളള യേശുവിന്റെ മഹാസ്നേഹം പൂർണമായി വിലമതിച്ചുകൊണ്ടു ക്രിസ്ത്യാനികളായിത്തീരുകയും ചെയ്യുന്നു.—യോഹന്നാൻ 15:12, 13.
12. തങ്ങളിൽ ചിലർ പ്രാദേശിക ക്രിസ്തീയ സമുദായത്തിനു മുമ്പാകെ “കുമ്പിടു”മെന്നു ഫിലദെൽഫിയയിലെ യഹൂദ സിന്നഗോഗിലെ അംഗങ്ങൾ അറിഞ്ഞതിനാൽ അവർ സ്തംഭിച്ചുപോയിരിക്കാൻ ഇടയുളളതെന്തുകൊണ്ട്?
12 ഫിലദെൽഫിയയിൽ യഹൂദ സിന്നഗോഗിലെ അംഗങ്ങൾ, അവരിൽ ചിലർ സ്ഥലത്തെ ക്രിസ്തീയ സമുദായത്തിനു മുമ്പാകെ “നമസ്കരി”ക്കേണ്ടിവരുമെന്ന് അറിഞ്ഞതിൽ സ്തംഭിച്ചുപോയിരിക്കാൻ ഇടയുണ്ട്. ആ സഭയിൽ നിസ്സംശയമായും യഹൂദരല്ലാത്ത അനേകർ ഉണ്ടായിരുന്നുവെന്ന വസ്തുതയുടെ വീക്ഷണത്തിൽ, നേരെവിപരീതമായതു സംഭവിക്കാൻ അവർ പ്രതീക്ഷിച്ചിരിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യെശയ്യാവ് ഇപ്രകാരം മുൻകൂട്ടി പറഞ്ഞു: “[യഹൂദേതര] രാജാക്കൻമാർ നിന്റെ [ഇസ്രായേൽ ജനത്തിന്റെ] പോററപ്പൻമാരും അവരുടെ രാജ്ഞികൾ നിന്റെ പോററമ്മമാരും ആയിരിക്കും; അവർ നിന്നെ സാഷ്ടാംഗം വണങ്ങി [അവർ നിന്റെ മുമ്പാകെ കുമ്പിടും, NW], നിന്റെ കാലിലെ പൊടി നക്കും.” (യെശയ്യാവു 49:23; 45:14; 60:14) സമാനമായി എഴുതാൻ സെഖര്യാവും നിശ്വസ്തനാക്കപ്പെട്ടു: “ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ [യഹൂദേതരർ] ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23) അതെ, യഹൂദരല്ലാത്തവർ യഹൂദരുടെ മുമ്പാകെ കുമ്പിടേണ്ടിയിരുന്നു, മറിച്ചല്ലായിരുന്നു!
13. പുരാതന ഇസ്രായേലിനെ സംബോധന ചെയ്തുകൊണ്ടുളള പ്രവചനങ്ങളുടെ നിവൃത്തി അനുഭവിക്കുന്ന യഹൂദർ ആരായിരുന്നു?
13 ആ പ്രവചനങ്ങൾ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയെ സംബോധനചെയ്തായിരുന്നു. അവ പ്രസ്താവിച്ച സമയത്തു ജഡിക ഇസ്രായേൽ ആ മാന്യസ്ഥാനം അലങ്കരിച്ചിരുന്നു. എന്നാൽ യഹൂദജനത മിശിഹയെ തളളിക്കളഞ്ഞപ്പോൾ യഹോവ അവരെയും തളളിക്കളഞ്ഞു. (മത്തായി 15:3-9; 21:42, 43; ലൂക്കൊസ് 12:32; യോഹന്നാൻ 1:10, 11) പൊ.യു. 33-ലെ പെന്തക്കോസ്തിൽ അവൻ അവരുടെ സ്ഥാനത്തു ക്രിസ്തീയ സഭയാകുന്ന ദൈവത്തിന്റെ യഥാർഥ ഇസ്രായേലിനെ തിരഞ്ഞെടുത്തു. ഹൃദയത്തിന്റെ യഥാർഥ പരിച്ഛേദനയേററ ആത്മീയ യഹൂദരാണ് അതിലെ അംഗങ്ങൾ. (പ്രവൃത്തികൾ 2:1-4, 41, 42; റോമർ 2:28, 29; ഗലാത്യർ 6:16) അതിനുശേഷം വ്യക്തികളായ ജഡിക യഹൂദൻമാർക്കു യഹോവയുമായി പ്രീതികരമായ ഒരു ബന്ധത്തിലേക്കു തിരിച്ചുവരാൻ കഴിയുന്ന ഏകമാർഗം മിശിഹയെന്നനിലയിൽ യേശുവിൽ വിശ്വാസമർപ്പിക്കുക എന്നതായിരുന്നു. (മത്തായി 23:37-39) പ്രത്യക്ഷത്തിൽ, ഫിലദെൽഫിയയിലെ ചില വ്യക്തികൾക്ക് ഇതു സംഭവിക്കാൻ പോകയായിരുന്നു.a
14. യെശയ്യാവു 49:23-നും സെഖര്യാവു 8:23-നും ആധുനിക കാലത്തു ശ്രദ്ധേയമായ ഒരു നിവൃത്തി ഉണ്ടായിരിക്കുന്നത് എങ്ങനെ?
14 ആധുനികകാലത്ത്, യെശയ്യാവു 49:23-ഉം സെഖര്യാവു 8:23-ഉം പോലുളള പ്രവചനങ്ങൾക്കു വളരെ ശ്രദ്ധേയമായ ഒരു നിവൃത്തി ഉണ്ടായിട്ടുണ്ട്. യോഹന്നാൻവർഗത്തിന്റെ പ്രസംഗഫലമായി നിരവധിയാളുകൾ തുറന്ന വാതിലിലൂടെ രാജ്യസേവനത്തിൽ പ്രവേശിച്ചിരിക്കുന്നു.b ഇവരിലനേകരും ആത്മീയ ഇസ്രായേലെന്നു വ്യാജമായി അവകാശപ്പെടുന്ന ക്രൈസ്തവലോകത്തിലെ മതങ്ങളിൽനിന്നു വന്നിരിക്കുന്നു. (താരതമ്യം ചെയ്യുക: റോമർ 9:6.) ഒരു മഹാപുരുഷാരമെന്ന നിലയിൽ ഇവർ യേശുവിന്റെ യാഗരക്തത്തിൽ വിശ്വാസമർപ്പിക്കുന്നതിനാൽ തങ്ങളുടെ അങ്കികൾ അലക്കിവെളുപ്പിക്കുന്നു. (വെളിപ്പാടു 7:9, 10, 14) അവർ ക്രിസ്തുവിന്റെ രാജ്യഭരണത്തെ അനുസരിച്ചുകൊണ്ട് അതിന്റെ അനുഗ്രഹങ്ങൾ ഇവിടെ ഭൂമിയിൽ അവകാശമാക്കാൻ പ്രത്യാശിക്കുന്നു. അവർ യേശുവിന്റെ അഭിഷിക്ത സഹോദരൻമാരുടെ അടുത്തു വരുകയും ആത്മീയമായി പറഞ്ഞാൽ അവരുടെ മുമ്പാകെ ‘കുമ്പിടുക’യും ചെയ്യുന്നു, എന്തുകൊണ്ടെന്നാൽ ‘ദൈവം അവരോടുകൂടെയുണ്ടെന്ന് അവർ കേട്ടിരിക്കുന്നു.’ ഒരു ലോകവ്യാപക സഹോദരവർഗത്തിൽ അവർതന്നെ ആരോടുകൂടെ ചേരുന്നുവോ ആ അഭിഷിക്തർക്ക് അവർ ശുശ്രൂഷ ചെയ്യുന്നു.—മത്തായി 25:34-40; 1 പത്രൊസ് 5:9.
‘പരീക്ഷാകാലം’
15. (എ) ഫിലദെൽഫിയയിലെ ക്രിസ്ത്യാനികൾക്ക് യേശു എന്തു വാഗ്ദത്തം നൽകി, അവർ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു? (ബി) ക്രിസ്ത്യാനികൾ ഏതു “കിരീടം” ലഭിക്കാൻ നോക്കിപ്പാർത്തിരുന്നു?
15 യേശു തുടർന്നു പറയുന്നു: “സഹിഷ്ണുതയെക്കുറിച്ചുളള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുളള പരീക്ഷാകാലത്തു [മണിക്കൂറിൽ, NW] ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുളളതു [മുറുകെ, NW] പിടിച്ചുകൊൾക.” (വെളിപ്പാടു 3:10, 11) യോഹന്നാന്റെ നാളിലെ ക്രിസ്ത്യാനികൾ (1914-ൽ ആരംഭിക്കുന്ന) കർത്താവിന്റെ ദിവസത്തിലേക്ക് അതിജീവിക്കുകയില്ലായിരുന്നെങ്കിലും, യേശു വരികയായിരുന്നു എന്നുളള അവരുടെ ദൃഢവിശ്വാസം പ്രസംഗിച്ചുകൊണ്ടിരിക്കാൻ അവർക്കു ശക്തി നൽകുമായിരുന്നു. (വെളിപ്പാടു 1:10; 2 തിമൊഥെയൊസ് 4:2) “കിരീടം” അഥവാ നിത്യജീവനാകുന്ന സമ്മാനം സ്വർഗത്തിൽ അവർക്കായി കാത്തിരുന്നു. (യാക്കോബ് 1:12; വെളിപ്പാടു 11:18) മരണംവരെ അവർ വിശ്വസ്തരായിരുന്നെങ്കിൽ ആ പ്രതിഫലം അവരിൽനിന്ന് എടുത്തുകളയാൻ ആർക്കും കഴിയുമായിരുന്നില്ല.—വെളിപ്പാടു 2:10.
16, 17. (എ) ‘ഭൂതലത്തിൽ എങ്ങും വരുവാനുളള പരീക്ഷാകാലം’ എന്താണ്? (ബി) “പരീക്ഷാകാല”ത്തിന്റെ ആരംഭത്തിങ്കൽ അഭിഷിക്തരുടെ അവസ്ഥ എന്തായിരുന്നു?
16 എന്നിരുന്നാലും, ‘പരീക്ഷാകാലം’ എന്താണ്? ഏഷ്യയിലെ ആ ക്രിസ്ത്യാനികൾക്കു സാമ്രാജ്യത്വ റോമിൽനിന്നു കഠിനപീഡനത്തിന്റെ കൂടുതലായ ഒരു തരംഗത്തെ തരണം ചെയ്യേണ്ടതുണ്ടായിരുന്നു എന്നതിനു സംശയമില്ല.c എന്നുവരികിലും, വലിയ നിവൃത്തി, ഒടുവിൽ കർത്താവിന്റെ ദിവസത്തിൽ വന്നുചേർന്നതും 1918 മുതൽ പാരമ്യത്തിലെത്തുന്നതും ആയ വേർതിരിക്കലിന്റെയും വിധിക്കലിന്റെയും നാഴികയാണ്. പരിശോധന ഒരുവൻ ദൈവത്തിന്റെ സ്ഥാപിതരാജ്യത്തെ അനുകൂലിക്കുന്നുവോ അതോ സാത്താന്റെ ലോകത്തെ അനുകൂലിക്കുന്നുവോ എന്നു തീരുമാനിക്കുന്നതിനായിരുന്നു. അതു താരതമ്യേന ഒരു ചുരുങ്ങിയ സമയത്തേക്ക്, ‘ഒരു മണിക്കൂർ’ നേരത്തേക്കാണ്, എങ്കിലും അതിപ്പോഴും കഴിഞ്ഞിട്ടില്ല. അതു കഴിയാത്തിടത്തോളം നാം ‘പരീക്ഷാകാലത്ത്’ ആണു ജീവിക്കുന്നതെന്ന് ഒരിക്കലും മറക്കരുത്.—ലൂക്കൊസ് 21:34-36.
17 അഭിഷിക്ത ക്രിസ്ത്യാനികളുടെ യോഹന്നാൻവർഗത്തിന് 1918-ൽ ഫിലദെൽഫിയയിലെ ആ ശക്തമായ സഭയെപ്പോലെ ആധുനികനാളിലെ “സാത്താന്റെ പളളിയിൽ” നിന്ന് എതിർപ്പിനെ നേരിടേണ്ടിവന്നു. ആത്മീയ യഹൂദരെന്ന് അവകാശപ്പെട്ട ക്രൈസ്തവലോകത്തിലെ മതനേതാക്കൻമാർ സത്യക്രിസ്ത്യാനികളെ ഞെരുക്കുന്നതിനു ഭരണാധികാരികളെ സൂത്രത്തിൽ വശീകരിച്ചു. എന്നുവരികിലും, ഇവർ സഹിഷ്ണുതയെക്കുറിച്ചുളള ‘യേശുവിന്റെ വചനം കാക്കാൻ’ കഠിനശ്രമം ചെയ്തു; അതിനാൽ ആത്മീയ സഹായത്തോടെ, ഒരു അർഥവത്തായ ‘അല്പ ശക്തി’യോടെ അവർ അതിജീവിക്കുകയും ഇപ്പോൾ അവരുടെ മുമ്പാകെ തുറക്കപ്പെട്ട വാതിലിലൂടെ പ്രവേശിക്കുന്നതിന് ഉണർത്തപ്പെടുകയും ചെയ്തു. ഏതു വിധത്തിൽ?
‘ഒരു തുറക്കപ്പെട്ട വാതിൽ’
18. യേശു 1919-ൽ ഏതു നിയമനം നടത്തി, നിയമിക്കപ്പെട്ടയാൾ ഹിസ്കിയായുടെ വിശ്വസ്ത ഗൃഹവിചാരകനെപ്പോലെ ആയതെങ്ങനെ?
18 യേശു 1919-ൽ തന്റെ വാഗ്ദത്തം നിറവേററുകയും യഥാർഥ അഭിഷിക്ത ക്രിസ്ത്യാനികളുടെ ചെറിയ കൂട്ടത്തെ തന്റെ “വിശ്വസ്തനും വിവേകിയുമായ അടിമ” ആയി അംഗീകരിക്കുകയും ചെയ്തു. (മത്തായി 24:45-47, NW) ഇവർ ഹിസ്കിയാ രാജാവിന്റെ കാലത്തു വിശ്വസ്ത ഗൃഹവിചാരകനായിരുന്ന എല്യാക്കീം ആസ്വദിച്ചിരുന്നതിനോടു സമാനമായ ഒരു പദവിയിലേക്കു പ്രവേശിച്ചു.d യഹോവ എല്യാക്കീമിനെക്കുറിച്ചു പറഞ്ഞു: “ഞാൻ ദാവീദ് ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.” ദാവീദിന്റെ രാജകീയ പുത്രനായ ഹിസ്കിയാവിനു വേണ്ടി എല്യാക്കീം ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിച്ചു. അതുപോലതന്നെ ഇന്നും അഭിഷിക്ത യോഹന്നാൻവർഗത്തിനു മിശിഹൈക രാജ്യത്തിന്റെ ഭൗമിക താത്പര്യങ്ങൾ അതിനെ ഭരമേൽപ്പിച്ചതിനാൽ അതിന്റെ ചുമലിൽ വെച്ചുകൊടുത്ത “ദാവീദ് ഗൃഹത്തിന്റെ താക്കോൽ” ഉണ്ട്. ബൃഹത്തായ ഒരു ആഗോളസാക്ഷ്യത്തിനുവേണ്ടി വേണ്ടത്ര ചലനാത്മക ഊർജമാക്കി അവരുടെ അല്പശക്തിയെ ഉയർത്തിക്കൊണ്ട് യഹോവ തന്റെ ദാസൻമാരെ ഈ പദവിക്കുവേണ്ടി ശക്തീകരിച്ചിരിക്കുന്നു.—യെശയ്യാവു 22:20, 22; 40:29.
19. യോഹന്നാൻവർഗം 1919-ൽ യേശു നൽകിയ ഉത്തരവാദിത്വങ്ങളെ കൈകാര്യം ചെയ്തത് എങ്ങനെ, എന്തു ഫലത്തോടെ?
19 യേശുവിന്റെ ദൃഷ്ടാന്തം പിൻപററിക്കൊണ്ട് 1919 മുതൽ അഭിഷിക്ത ശേഷിപ്പ് രാജ്യത്തിന്റെ സുവാർത്ത വിസ്തൃതമായി ഘോഷിക്കുന്ന ഊർജിതമായ ഒരു പ്രസ്ഥാനം തുടങ്ങി. (മത്തായി 4:17; റോമർ 10:18) തത്ഫലമായി സാത്താന്റെ ആധുനിക സിന്നഗോഗായ ക്രൈസ്തവലോകത്തിലെ ചിലർ ഈ അഭിഷിക്ത ശേഷിപ്പിലേക്കു വരുകയും അടിമയുടെ അധികാരത്തെ അംഗീകരിച്ചുകൊണ്ടു പശ്ചാത്തപിച്ചു ‘കുമ്പിടുകയും’ ചെയ്തു. അവരും യോഹന്നാൻവർഗത്തിൽപെട്ട പഴയ അംഗങ്ങളോടു ചേർന്ന് യഹോവയെ സേവിക്കാൻ വന്നുചേർന്നു. യേശുവിന്റെ അഭിഷിക്ത സഹോദരൻമാരുടെ പൂർണസംഖ്യ കൂട്ടിച്ചേർക്കപ്പെടുന്നതുവരെ ഇതു തുടർന്നു. ഇതിനുശേഷം ‘സകല ജനതകളിൽ നിന്നുമുളള ഒരു മഹാപുരുഷാരം’ അഭിഷിക്ത അടിമയുടെ മുമ്പാകെ ‘കുമ്പിടാൻ’ വന്നിരിക്കുന്നു. (വെളിപ്പാടു 7:3, 4, 9) അടിമയും ഈ മഹാപുരുഷാരവും ഒന്നിച്ചുചേർന്ന് യഹോവയുടെ സാക്ഷികളുടെ ഏക ആട്ടിൻകൂട്ടമായി സേവിക്കുന്നു.
20. യഹോവയുടെ സാക്ഷികൾ ഇന്നു വിശേഷിച്ചും വിശ്വാസത്തിൽ ശക്തരും ദൈവസേവനത്തിൽ കർമ്മനിരതരും ആയിരിക്കേണ്ടത് എന്തുകൊണ്ട്?
20 ഫിലദെൽഫിയയിലെ ക്രിസ്ത്യാനികളെപ്പോലെ യഥാർഥമായ സഹോദരപ്രീതിയുടെ ഒരു ബന്ധത്തിൽ ഏകീകൃതരായി യഹോവയുടെ സാക്ഷികൾ ഇന്നു തങ്ങളുടെ പ്രസംഗവേല അടിയന്തിരമായി ചെയ്യണമെന്നുളളതിനെ വിലമതിക്കുന്നു. പെട്ടെന്നുതന്നെ മഹോപദ്രവം സാത്താന്റെ ദുഷ്ടലോകത്തിനു സമാപനം കുറിക്കും. യഹോവയുടെ ജീവപുസ്തകത്തിൽനിന്നും നമ്മുടെ പേരുകൾ മായ്ക്കപ്പെടാതിരിക്കേണ്ടതിന് അപ്പോൾ നമ്മിലോരോരുത്തരും വിശ്വാസത്തിൽ ശക്തരായും ദൈവസേവനത്തിൽ കർമനിരതരായും കണ്ടെത്തപ്പെടാൻ ഇടയാകട്ടെ. (വെളിപ്പാടു 7:14) നമ്മുടെ സേവനപദവികളെ പിടിച്ചുകൊളളുന്നതിനും നിത്യജീവനാകുന്ന പ്രതിഫലം പ്രാപിക്കുന്നതിനും വേണ്ടി ഫിലദെൽഫിയ സഭയ്ക്കുളള യേശുവിന്റെ പ്രബോധനം നമുക്കു വളരെ ഗൗരവമായെടുക്കാം.
ജയിക്കുന്നവരുടെ അനുഗ്രഹങ്ങൾ
21. ഇന്ന് അഭിഷിക്ത ക്രിസ്ത്യാനികൾ ‘സഹിഷ്ണുതയെക്കുറിച്ചുളള യേശുവിന്റെ വചനം പാലി’ച്ചിരിക്കുന്നത് എങ്ങനെ, അവർക്ക് എന്തു പ്രതീക്ഷ കാത്തിരിക്കുന്നു?
21 ഇന്ന് യോഹന്നാൻവർഗം ‘സഹിഷ്ണുതയെക്കുറിച്ചുളള യേശുവിന്റെ വചനം പാലിച്ചി’രിക്കുന്നു, അതായത്, അവർ അവന്റെ ദൃഷ്ടാന്തം പിൻപററി സഹിച്ചുനിന്നിരിക്കുന്നു. (എബ്രായർ 12:2, 3; 1 പത്രൊസ് 2:21) അങ്ങനെ അവർ ഫിലദെൽഫിയ സഭയ്ക്കുളള യേശുവിന്റെ തുടർന്നുളള വാക്കുകളാൽ അത്യധികം പ്രോത്സാഹിതരായിരിക്കുന്നു: “ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല”.—വെളിപ്പാടു 3:12എ.
22. (എ) യേശുവിൻ ദൈവത്തിന്റെ ആലയം എന്താണ്? (ബി) ജയിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ ഈ ആലയത്തിൽ തൂണുകളായിത്തീരുന്നത് എങ്ങനെ?
22 യഹോവയുടെ ആലയത്തിൽ ഒരു തൂണായിരിക്കുന്നത് ഒരുവന് എന്തോരു പദവിയാണ്! പുരാതന യെരുശലേമിൽ അക്ഷരാർഥ ആലയം യഹോവയുടെ ആരാധനാകേന്ദ്രം ആയിരുന്നു. ആലയത്തിനുളളിലെ ‘അതിവിശുദ്ധ’ത്തിൽ യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന അത്ഭുതവെളിച്ചത്തിനു മുമ്പാകെ വർഷത്തിൽ ഒരു ദിവസം മഹാപുരോഹിതൻ യാഗമൃഗങ്ങളുടെ രക്തം അർപ്പിച്ചിരുന്നു. (എബ്രായർ 9:1-7) യേശുവിന്റെ സ്നാപനത്തിങ്കൽ മറെറാരു ആലയം, യഹോവയെ ആരാധിക്കുന്നതിനായി ഒരു വലിയ ആത്മീയ ആലയസമാന ക്രമീകരണം നിലവിൽവന്നു. “ദൈവമാം വ്യക്തിയുടെ മുമ്പാകെ” യേശു യഥായോഗ്യം പ്രത്യക്ഷപ്പെട്ട സ്വർഗത്തിലാണ് ഈ ആലയത്തിന്റെ അതിവിശുദ്ധം. (എബ്രായർ 9:24, NW) യേശുവാണു മഹാപുരോഹിതൻ, പാപങ്ങൾ പൂർണമായി മറയ്ക്കുന്നതിന് അർപ്പിക്കപ്പെട്ട ഒരൊററ യാഗമേയുളളു: പൂർണ മനുഷ്യനായ യേശുവിന്റെ ചൊരിയപ്പെട്ട രക്തം. (എബ്രായർ 7:26, 27; 9:25-28; 10:1-5, 12-14) ഭൂമിയിലുളള അഭിഷിക്ത ക്രിസ്ത്യാനികൾ വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം അവർ ഈ ആലയത്തിന്റെ ഭൗമിക പ്രാകാരങ്ങളിൽ ഉപപുരോഹിതൻമാരായി സേവിക്കുന്നു. (1 പത്രൊസ് 2:9) എന്നാൽ ഒരിക്കൽ അവർ ജയിച്ചു കഴിഞ്ഞാൽ, അവരും ആ സ്വർഗീയ അതിവിശുദ്ധത്തിലേക്കു പ്രവേശിക്കുകയും ആരാധനക്കായുളള ആലയസമാന ക്രമീകരണത്തിന്റെ തൂണുകൾ പോലെ ഇളക്കാനാവാത്ത താങ്ങുകൾ ആയിത്തീരുകയും ചെയ്യുന്നു. (എബ്രായർ 10:19; വെളിപ്പാടു 20:6) അവർ ‘ഒരിക്കലും അവിടെനിന്നു പോകു’ന്നതിന്റെ ഒരപകടവുമില്ല.
23. (എ) ജയിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളോട് യേശു അടുത്തതായി എന്തു വാഗ്ദാനം ചെയ്യുന്നു? (ബി) ക്രിസ്തീയ ജേതാക്കളുടെമേൽ യഹോവയുടെ നാമവും പുതിയ യെരുശലേമിന്റെ നാമവും എഴുതുന്നതിൽനിന്ന് എന്തു ഫലമുണ്ടാകുന്നു?
23 യേശു ഇപ്രകാരം പറഞ്ഞുകൊണ്ടു തുടരുന്നു: “എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നുതന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.” (വെളിപ്പാടു 3:12ബി) അതെ, ഈ ജയിക്കുന്നവരുടെമേൽ അവരുടെ ദൈവവും യേശുവിന്റെ ദൈവവുമായ യഹോവയുടെ നാമം എഴുതപ്പെടുന്നു. യഹോവയും യേശുവും രണ്ടു വ്യത്യസ്ത വ്യക്തികളാണെന്നും ഒരു ത്രിമൂർത്തി ദൈവത്തിന്റെ അഥവാ ത്രിത്വത്തിന്റെ രണ്ടു ഭാഗങ്ങളല്ലെന്നും ഇതു വ്യക്തമായി പ്രകടമാക്കുന്നു. (യോഹന്നാൻ 14:28; 20:17) ഈ അഭിഷിക്തർ യഹോവക്കുളളവരാണെന്ന് എല്ലാ സൃഷ്ടിയും അറിഞ്ഞേ മതിയാകൂ. അവർ അവന്റെ സാക്ഷികളാകുന്നു. വിശ്വസ്തരായ മുഴുമനുഷ്യവർഗത്തിലും അതിന്റെ ഉദാരമായ ഭരണം വ്യാപിപ്പിക്കുന്നുവെന്ന അർഥത്തിൽ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന സ്വർഗീയനഗരമായ പുതിയ യെരൂശലേമിന്റെ നാമവും അവരുടെമേൽ എഴുതപ്പെടുന്നു. (വെളിപ്പാടു 21:9-14) ഭൗമികരായ എല്ലാ ക്രിസ്തീയ ചെമ്മരിയാടുകളും അങ്ങനെ ഈ അഭിഷിക്ത വിജയികൾ സ്വർഗീയ യെരുശലേമാകുന്ന രാജ്യത്തിന്റെ പൗരൻമാരാണെന്നും അറിയും.—സങ്കീർത്തനം 87:5, 6; മത്തായി 25:33, 34; ഫിലിപ്പിയർ 3:20; എബ്രായർ 12:22.
24. യേശുവിന്റെ പുതിയ നാമം എന്തിനെ പ്രതിനിധാനം ചെയ്യുന്നു, അതു വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികളുടെമേൽ എഴുതപ്പെടുന്നതെങ്ങനെ?
24 ഒടുവിൽ, അഭിഷിക്ത ജേതാക്കളുടെമേൽ യേശുവിന്റെ പുതിയ നാമവും എഴുതപ്പെടുന്നു. ഇത് യേശുവിന്റെ പുതിയ ചുമതലയെയും യഹോവ കൊടുത്ത അതുല്യമായ പദവികളെയും പരാമർശിക്കുന്നു. (ഫിലിപ്പിയർ 2:9-11; വെളിപ്പാടു 19:12) മററാർക്കും ആ അനുഭവങ്ങളില്ല അഥവാ ആ പദവികൾ ഭരമേൽപ്പിച്ചിട്ടില്ല എന്ന അർഥത്തിൽ ആ നാമം മററാരും അറിയാൻ ഇടയാകുന്നില്ല. എന്നുവരികിലും, യേശു തന്റെ നാമം തന്റെ വിശ്വസ്ത സഹോദരൻമാരുടെമേൽ എഴുതുമ്പോൾ അവർ ആ സ്വർഗീയ മണ്ഡലത്തിൽ അവനോട് ഒരു ഉററബന്ധത്തിൽ വരുന്നു, അവന്റെ പദവികളിൽ പങ്കുകാരാവുകപോലും ചെയ്യുന്നു. (ലൂക്കൊസ് 22:29, 30) ഈ പ്രബോധനം ആവർത്തിച്ചുകൊണ്ട് അത്തരം അഭിഷിക്തർക്കുളള തന്റെ സന്ദേശം യേശു ഉപസംഹരിക്കുന്നത് അതിശയമല്ല: “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുളളവൻ കേൾക്കട്ടെ.”—വെളിപ്പാടു 3:13.
25. ഫിലദെൽഫിയയിലെ സഭയ്ക്ക് യേശു നൽകിയ ബുദ്ധ്യുപദേശത്തിനു പിന്നിലെ തത്ത്വം ഇന്നു വ്യക്തിഗതമായി ഓരോ ക്രിസ്ത്യാനിക്കും ബാധകമാക്കാൻ കഴിയുന്നതെങ്ങനെ?
25 ഫിലദെൽഫിയയിലെ വിശ്വസ്ത ക്രിസ്ത്യാനികൾക്ക് ആ സന്ദേശം എന്തോരു മഹത്തായ പ്രോത്സാഹനമായിരുന്നിരിക്കണം! അതിനു തീർച്ചയായും, ഇന്നു കർത്താവിന്റെ ദിവസത്തിലുളള യോഹന്നാൻവർഗത്തിനു ശക്തമായ ഒരു പാഠമുണ്ട്. എങ്കിലും അതിലെ തത്ത്വങ്ങൾ അഭിഷിക്തനായാലും വേറെ ആടായാലും വ്യക്തിഗതമായി ഓരോ ക്രിസ്ത്യാനിക്കും പ്രധാനമാണ്. (യോഹന്നാൻ 10:16) ഫിലദെൽഫിയയിലെ ആ ക്രിസ്ത്യാനികൾ ചെയ്തതുപോലെ നാമോരോരുത്തരും രാജ്യഫലം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നതു നന്നായിരിക്കും. നമുക്കെല്ലാം കുറഞ്ഞപക്ഷം ഒരു അല്പം ശക്തിയുണ്ട്. നമുക്കെല്ലാം യഹോവയുടെ സേവനത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയും. നമുക്ക് ഈ ശക്തി ഉപയോഗപ്പെടുത്താം. വർധിച്ച രാജ്യപദവികൾ സംബന്ധിച്ചാണെങ്കിൽ നമുക്കുവേണ്ടി തുറക്കുന്ന ഏതു വാതിലിലൂടെയും പ്രവേശിക്കാൻ നമുക്കു ജാഗരൂകരായിരിക്കാം. അത്തരം ഒരു വാതിൽ തുറക്കാൻ നമുക്ക് യഹോവയോടു പ്രാർഥിക്കുകപോലും ചെയ്യാം. (കൊലൊസ്സ്യർ 4:2, 3) നാം യേശുവിന്റെ സഹിഷ്ണുതയുടെ മാതൃക പിന്തുടരുകയും അവന്റെ നാമത്തിനു യോഗ്യരെന്നു തെളിയിക്കുകയും ചെയ്യുമ്പോൾ, ദൈവത്തിന്റെ പരിശുദ്ധാത്മാവ് സഭകളോടു പറയുന്നതു കേൾക്കാനുളള കാതു നമുക്കുമുണ്ടെന്നു നാം തെളിയിക്കും.
[അടിക്കുറിപ്പുകൾ]
a പൗലോസിന്റെ കാലത്തു കൊരിന്തിലെ യഹൂദ സിന്നഗോഗിന്റെ അധ്യക്ഷനായ സോസ്ഥനേസ് ഒരു ക്രിസ്തീയ സഹോദരൻ ആയിത്തീർന്നു.—പ്രവൃത്തികൾ 18:17; 1 കൊരിന്ത്യർ 1:1.
b യോഹന്നാൻവർഗം പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം (ഇംഗ്ലീഷ്) മാസിക, ഈ അവസരം പ്രയോജനപ്പെടുത്തുന്നതിന്റെയും പ്രസംഗവേലയിൽ ആവുന്നത്ര പൂർണമായി പങ്കെടുക്കേണ്ടതിന്റെയും അടിയന്തിരത എടുത്തുകാട്ടുന്നതിൽ തുടർന്നിരിക്കുന്നു; ഉദാഹരണത്തിന്, 1985 ഡിസംബർ 15 ലക്കത്തിലെ “വിസ്തൃതമായി ദൈവരാജ്യം ഘോഷിക്കുക,” “കൂടുതൽ കൊയ്തുകാരുടെ അടിയന്തിരാവശ്യം” എന്നീ ലേഖനങ്ങൾ കാണുക. ഒരു ‘തുറന്ന വാതിലിലൂടെ’ മുഴുസമയ സേവനത്തിലേക്കു പ്രവേശിക്കാൻ 1987 ഫെബ്രുവരി 1 ലക്കത്തിലെ “സുവാർത്ത ഘോഷിക്കാൻ നമ്മുടെ പരമാവധി ചെയ്യുക” എന്ന ലേഖനത്തിൽ ഊന്നൽനൽകി. അത്തരം സേവനം 1993 സേവനവർഷത്തിലെ ഒരു മാസത്തിൽ റിപ്പോർട്ടുചെയ്ത 8,90,231 പയനിയർമാരുടെ ഒരു അത്യുച്ചമുണ്ടായിരുന്നു.
c മക്ലിന്റോക്കിന്റെയും സ്ട്രോംഗിന്റെയും സൈക്ലോപ്പീഡിയ (വാല്യം X, പേജ് 519) റിപ്പോർട്ടു ചെയ്യുന്നു: “ആ വിശ്വാസത്തിന്റെ ശ്രദ്ധേയമായ പുരോഗതി പരിഭ്രമത്തോടെ വീക്ഷിച്ച വിജാതീയ പുരോഹിതൻമാർ ജനങ്ങളുടെയിടയിൽ ഇളക്കിവിട്ട ബഹളങ്ങളാൽ ക്രിസ്ത്യാനിത്വം നിർബന്ധമായി ചക്രവർത്തിമാരുടെ ശ്രദ്ധയിൽപ്പെട്ടു. തദനുസരണം, മനുഷ്യരെ ദൈവദ്വേഷികൾ ആക്കിത്തീർത്ത ഈ പുതിയ ഉപദേശത്തെ ക്രമേണ അടിച്ചമർത്തുന്നതിനുവേണ്ടി ട്രാജൻ [പൊ.യു. 98-117] രാജശാസനങ്ങൾ പുറപ്പെടുവിക്കുന്നതിലേക്കു നയിക്കപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിത്വത്തിന്റെ ത്വരിതവികസനത്തോടും തത്ഫലമായി തന്റെ പ്രദേശത്തുളള വിജാതീയ ജനതതിയുടെ രോഷത്തോടും ബന്ധപ്പെട്ട കാര്യാദികളാൽ (റോമൻ പ്രവിശ്യയായ ആസ്യയുടെ വടക്കേ അതിരായി കിടന്നിരുന്ന) ബിഥുന്യയുടെ ഗവർണറായ യംഗർ പ്ലിനിയുടെ ഭരണം സങ്കീർണമാക്കപ്പെട്ടു.”
d ഹിസ്കിയാ എന്ന പേരിന്റെ അർഥം “യഹോവ ശക്തിപ്പെടുത്തുന്നു” എന്നാണ്. 2 രാജാക്കൻമാർ 16:20-ന്റെ അടിക്കുറിപ്പു കാണുക, ന്യൂ വേൾഡ് ട്രാൻസ്ലേഷൻ റഫറൻസ് ബൈബിൾ.
[63-ാം പേജിലെ ചതുരം]
കുമ്പിടാൻ അനേകരെ സഹായിക്കുന്നു
സ്വർഗീയ രാജ്യം അവകാശമാക്കാനുളള 1,44,000 അഭിഷിക്തരിൽ 9,000-ത്തിൽ കുറവായ ഒരു ശേഷിപ്പ് ആകുന്ന യോഹന്നാൻവർഗം ഇനിയും ഭൂമിയിൽ തങ്ങളുടെ ഗതി പൂർത്തിയാക്കാനുളളതായി കാണപ്പെടുന്നു. അതേസമയം മഹാപുരുഷാരം 40,00,000-ത്തിലധികമുളള ഒരു ജനസമൂഹമായി വികസിച്ചിരിക്കുന്നു. (വെളിപ്പാടു 7:4, 9) ഈ വലിയ വർധനവുണ്ടാകാൻ എന്തു സഹായിച്ചിരിക്കുന്നു? യഹോവയുടെ സാക്ഷികൾ നടത്തുന്ന വിവിധ സ്കൂളുകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ലൗകികതത്ത്വശാസ്ത്രങ്ങൾ പഠിപ്പിക്കുകയും ബൈബിളിനെ അവമതിക്കുകയും ചെയ്യുന്ന ക്രൈസ്തവലോകത്തിലെ സെമിനാരികളിൽനിന്നു വളരെ വിഭിന്നമായി സാക്ഷികളുടെ ഈ സ്കൂളുകൾ ദൈവവചനത്തിൽ അഗാധമായ വിശ്വാസം നട്ടുവളർത്തുന്നു. ശുദ്ധമായ ധാർമികജീവിതവും സമർപ്പിത ദൈവസേവനവും സംബന്ധിച്ച് അതിന്റെ പ്രയുക്തി അവ പ്രകടമാക്കുന്നു. ലോകവ്യാപകമായി 1943 മുതൽ യഹോവയുടെ സാക്ഷികളുടെ ഓരോ സഭയും അതിന്റെ രാജ്യഹാളിൽ ഒരു പ്രാദേശിക ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നു. ബൈബിൾ വിദ്യാഭ്യാസത്തിന്റെ ഒരു ഏകീകൃത കാര്യപരിപാടി പിൻപററിക്കൊണ്ടു ലക്ഷങ്ങൾ ഓരോ വാരത്തിലും ഈ സ്കൂളിൽ പങ്കെടുക്കുന്നു.
യഹോവയുടെ സാക്ഷികൾ 1959 മുതൽ സഭാമൂപ്പൻമാരെയും ശുശ്രൂഷാദാസൻമാരെയും പരിശീലിപ്പിക്കുന്നതിനു രാജ്യശുശ്രൂഷാ സ്കൂളുകളും നടത്തിയിട്ടുണ്ട്. കൂടാതെ, 1977 മുതൽ പയനിയർ സേവന സ്കൂളുകൾ ഒരു യഥാർഥ ഫിലദെൽഫിയൻ ആത്മാവോടെ പ്രസംഗവേലയിൽ മുഴുസമയവും യഹോവയെ സേവിക്കുന്ന 2,00,000-ത്തിലധികം സഹോദരീസഹോദരൻമാരെയും പരിശീലിപ്പിച്ചിരിക്കുന്നു. ലോകവയലിൽ പ്രത്യേക നിയമനങ്ങൾക്കുവേണ്ടി പുരുഷൻമാരായ സാക്ഷികളെ പരിശീലിപ്പിക്കുന്നതിന് 1987-ൽ ശുശ്രൂഷാ പരിശീലന സ്കൂൾ ആരംഭിച്ചു.
യഹോവയുടെ സാക്ഷികൾ നടത്തുന്ന സ്കൂളുകളിൽ മികച്ചതു വാച്ച്ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദ് ആയിരുന്നിട്ടുണ്ട്. ന്യൂയോർക്ക് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഈ മിഷനറി സ്കൂൾ 1943 മുതൽ മിക്കവാറും ഓരോ വർഷവും രണ്ടുപററം വിദ്യാർഥികൾക്കു ബിരുദം നൽകിയിട്ടുണ്ട്. മൊത്തം, വിദേശ മിഷനറി സേവനത്തിനായി അത് യഹോവയുടെ 6,000-ത്തിലധികം ശുശ്രൂഷകരെ പരിശീലിപ്പിച്ചിരിക്കുന്നു. ഈ സ്കൂളിലെ ബിരുദധാരികൾ നൂറിൽപ്പരം ദേശങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, അവയിൽ പലതിലും രാജ്യവേല തുറക്കുന്നതിൽ അവർ ഉപകരണങ്ങളായിരുന്നു. ഏതാണ്ടു 40 വർഷങ്ങൾക്കു ശേഷവും മുൻമിഷനറിമാരിലനേകരും യഹോവയുടെ സ്ഥാപനത്തിന്റെ ആഗോളവികാസത്തെ ഉന്നമിപ്പിക്കുന്നതിൽ പുതിയ മിഷനറിമാരോടൊപ്പം പങ്കെടുത്തുകൊണ്ട് ഇപ്പോഴും വേലചെയ്യുന്നു. ഇത് എന്തോരു അത്ഭുതകരമായ വികാസമായിരിക്കുന്നു!
[64-ാം പേജിലെ ചാർട്ട്]
വാഴുന്ന രാജാവായ യേശു 1919-ൽ ക്രിസ്തീയ സേവനത്തിനുവേണ്ടി അവസരത്തിന്റെ ഒരു വാതിൽ തുറന്നുകൊടുത്തു. സമർപ്പിത ക്രിസ്ത്യാനികളുടെ ഒരു വർധിച്ച സംഖ്യ ആ അവസരം പ്രയോജനപ്പെടുത്തുകയുണ്ടായി.
1918 14 3,868 591
1928 32 23,988 1,883
1938 52 47,143 4,112
1948 96 2,30,532 8,994
1958 175 7,17,088 23,772
1968 200 11,55,826 63,871
1978 205 20,86,698 1,15,389
1993 231 44,83,900 6,23,006
[അടിക്കുറിപ്പുകൾ]
e മേൽപ്പറഞ്ഞ സംഖ്യകൾ പ്രതിമാസ ശരാശരികളാണ്.
f മേൽപ്പറഞ്ഞ സംഖ്യകൾ പ്രതിമാസ ശരാശരികളാണ്.
[65-ാം പേജിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ വേല പൂർണഹൃദയത്തോടെയുളളതാണ്. ഉദാഹരണത്തിന്, പ്രസംഗത്തിനും പഠിപ്പിക്കലിനും അവർ ചെലവഴിച്ചിട്ടുളള മണിക്കൂറുകളും ആളുകളുടെ ഭവനങ്ങളിൽ അവർ നടത്തിയിട്ടുളള സൗജന്യ ബൈബിളധ്യയനങ്ങളുടെ ഭീമമായ സംഖ്യയും പരിഗണിക്കുക.
പ്രസംഗവേലയിൽ നടത്തപ്പെട്ട
ചെലവഴിച്ച ബൈബിൾ
മണിക്കൂർ അധ്യയനങ്ങൾ
വർഷം (വാർഷിക മൊത്തം) (മാസശരാശരി) 1918 19,116 രേഖപ്പെടുത്തിയിട്ടില്ല
1928 28,66,164 രേഖപ്പെടുത്തിയിട്ടില്ല
1938 1,05,72,086 രേഖപ്പെടുത്തിയിട്ടില്ല
1948 4,98,32,205 1,30,281
1958 11,03,90,944 5,08,320
1968 20,86,66,762 9,77,503
1978 30,72,72,262 12,57,084
1993 105,73,41,972 45,15,587
[59-ാം പേജിലെ ചിത്രം]
ഒന്നാം നൂററാണ്ടിലെ ഒരു റോമൻ താക്കോൽ