വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ദൈവകോപം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 6. മൂന്നാം കലശം ഒഴിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു, ഒരു ദൂതനിൽനി​ന്നും യാഗപീ​ഠ​ത്തിൽനി​ന്നും ഏതു വാക്കുകൾ കേൾക്കു​ന്നു?

      6 മൂന്നാം കാഹളം മുഴക്കൽപോ​ലെ, ദൈവ​കോ​പ​ത്തി​ന്റെ മൂന്നാ​മത്തെ കലശത്തി​നും ശുദ്ധജല ഉറവു​ക​ളു​ടെ​മേൽ ഒരു ഫലമുണ്ട്‌. “മൂന്നാ​മത്തെ ദൂതൻ തന്റെ കലശം നദിക​ളി​ലും നീരു​റ​വു​ക​ളി​ലും ഒഴിച്ചു; അവ രക്തമാ​യി​ത്തീർന്നു. അപ്പോൾ ജലാധി​പ​തി​യായ ദൂതൻ ഇവ്വണ്ണം പറയു​ന്നതു ഞാൻ കേട്ടു: ഇരിക്കു​ന്ന​വ​നും ഇരുന്ന​വ​നു​മാ​യി പരിശു​ദ്ധ​നാ​യു​ളേ​ളാ​വേ, നീ ഇങ്ങനെ ന്യായം വിധി​ച്ച​തു​കൊ​ണ്ടു നീതി​മാൻ ആകുന്നു. വിശു​ദ്ധൻമാ​രു​ടെ​യും പ്രവാ​ച​കൻമാ​രു​ടെ​യും രക്തം അവർ ചിന്നി​ച്ച​തു​കൊ​ണ്ടു നീ അവർക്കു രക്തം കുടി​പ്പാൻ കൊടു​ത്തു; അതിന്നു അവർ യോഗ്യർ തന്നേ. അവ്വണ്ണം യാഗപീ​ഠ​വും: അതേ, സർവ്വശ​ക്തി​യു​ളള ദൈവ​മായ കർത്താവേ, നിന്റെ ന്യായ​വി​ധി​കൾ സത്യവും നീതി​യു​മു​ളളവ എന്നു പറയു​ന്നതു ഞാൻ കേട്ടു.”—വെളി​പ്പാ​ടു 16:4-7.

  • ദൈവകോപം ഒരു പൂർത്തീകരണത്തിലേക്കു വരുത്തപ്പെടുന്നു
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
    • 10. “ജലാധി​പ​തി​യായ ദൂതൻ” എന്തറി​യി​ക്കു​ന്നു, ‘യാഗപീ​ഠം’ എന്തു സാക്ഷ്യം കൂട്ടുന്നു?

      10 “ജലാധി​പ​തി​യായ ദൂതൻ,” അതായത്‌ ഈ കലശം വെളള​ത്തി​ലേക്ക്‌ ഒഴിക്കുന്ന ദൂതൻ യഹോ​വയെ സാർവ​ത്രിക ന്യായാ​ധി​പ​തി​യാ​യി മഹത്ത്വീ​ക​രി​ക്കു​ന്നു, അവന്റെ നീതി​യു​ളള വിധികൾ പരിപൂർണ​മാണ്‌. അതു​കൊണ്ട്‌ ഈ ന്യായ​വി​ധി​യെ​ക്കു​റിച്ച്‌ അവൻ പറയുന്നു: “അതിന്നു അവർ യോഗ്യർ.” നിസ്സം​ശ​യ​മാ​യും, ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളിൽ ഈ ദുഷ്ട​ലോ​ക​ത്തി​ന്റെ വ്യാജ ഉപദേ​ശ​ങ്ങ​ളാ​ലും തത്ത്വശാ​സ്‌ത്ര​ങ്ങ​ളാ​ലും വളർത്തിയ ക്രൂര​ത​യു​ടെ​യും രക്തച്ചൊ​രി​ച്ചി​ലി​ന്റെ​യും അധിക​പ​ങ്കും ദൂതൻ വ്യക്തി​പ​ര​മാ​യി നിരീ​ക്ഷി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ യഹോ​വ​യു​ടെ ന്യായ​ത്തീർപ്പു നീതി​യു​ള​ള​താ​ണെന്ന്‌ അവനറി​യാം. ദൈവ​ത്തി​ന്റെ ‘യാഗപീ​ഠം’ പോലും സംസാ​രി​ക്കു​ന്നു. വെളി​പ്പാ​ടു 6:9, 10-ൽ രക്തസാ​ക്ഷി​മ​രണം വരിച്ച​വ​രു​ടെ ദേഹികൾ യാഗപീ​ഠ​ത്തി​ന്റെ കീഴിൽ ആയിരി​ക്കു​ന്ന​താ​യി പറയുന്നു. അതു​കൊണ്ട്‌, ‘യാഗപീ​ഠം’ യഹോ​വ​യു​ടെ വിധി​ക​ളു​ടെ ന്യായ​വും നീതി​യും സംബന്ധി​ച്ചു ശക്തമായ സാക്ഷ്യം കൂട്ടുന്നു.a തീർച്ച​യാ​യും, വളരെ​യ​ധി​കം രക്തം ചിന്തു​ക​യും ദുരു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ചെയ്‌തവർ യഹോവ അവരെ മരണവി​ധിക്ക്‌ ഏല്‌പി​ക്കു​ന്ന​തി​ന്റെ പ്രതീ​ക​മാ​യി രക്തം കുടി​ക്കാൻ നിർബ​ന്ധി​ത​രാ​ക്ക​പ്പെ​ടു​ന്നത്‌ ഉചിത​മാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക