-
കുപ്രസിദ്ധ വേശ്യയെ വിധിക്കുന്നുവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
1. ഏഴു ദൂതൻമാരിൽ ഒരുവൻ യോഹന്നാന് എന്തു വെളിപ്പെടുത്തുന്നു?
യഹോവയുടെ നീതിപൂർവകമായ കോപത്തിന്റെ ഏഴു കലശങ്ങൾ മുഴുവനായും ഒഴിക്കപ്പെടണം! ആറാം ദൂതൻ തന്റെ കലശം പുരാതന ബാബിലോന്റെ സ്ഥാനത്ത് ഒഴിച്ചപ്പോൾ, അത് ഉചിതമായും അർമഗെദോനിലെ അന്തിമയുദ്ധത്തിലേക്കു സംഭവങ്ങൾ സത്വരം നീങ്ങുമ്പോൾ മഹാബാബിലോനു ബാധയേൽപ്പിക്കുന്നതിനെ പ്രതീകപ്പെടുത്തി. (വെളിപ്പാടു 16:1, 12, 16) യഹോവ തന്റെ നീതിയുളള ന്യായവിധികൾ നടപ്പാക്കുന്നതെന്തുകൊണ്ടെന്നും എങ്ങനെയെന്നും ഇപ്പോൾ വെളിപ്പെടുത്തുന്നതു സാധ്യതയനുസരിച്ച് അതേ ദൂതൻതന്നെയാണ്. യോഹന്നാൻ അടുത്തതായി കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളാൽ അവൻ അത്ഭുതസ്തബ്ധനാകുന്നു: “പിന്നെ ഏഴു കലശമുളള ഏഴു ദൂതൻമാരിൽ ഒരുവൻ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കൻമാരോടു വേശ്യാവൃത്തിചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താൽ ഭൂവാസികളെ മത്തരാക്കിയവളായി പെരുവെളളത്തിൻമീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാൻ കാണിച്ചുതരാം എന്നു പറഞ്ഞു.”—വെളിപ്പാടു 17:1, 2.
2. “മഹാവേശ്യ” (എ) പുരാതന റോം അല്ലെന്നുളളതിന്? (ബി) വൻവ്യാപാരം അല്ലെന്നുളളതിന്? (സി) ഒരു മതപ്രസ്ഥാനം ആണെന്നുളളതിന് എന്തു തെളിവുണ്ട്?
2 “മഹാവേശ്യ”! അത്ര ഞെട്ടിക്കുന്ന ഒരു പേരെന്തുകൊണ്ട്? അവൾ ആരാണ്? ചിലർ ഈ പ്രതീകാത്മക വേശ്യയെ പുരാതന റോം ആയി തിരിച്ചറിയിച്ചിട്ടുണ്ട്. എന്നാൽ റോം ഒരു രാഷ്ട്രീയ ശക്തിയായിരുന്നു. ഈ വേശ്യ ഭൂമിയിലെ രാജാക്കൻമാരുമായി പരസംഗം ചെയ്യുന്നു, ഇതിൽ സ്പഷ്ടമായും റോമിലെ രാജാക്കൻമാരും ഉൾപ്പെടുന്നു. കൂടാതെ, അവളുടെ നാശത്തിനുശേഷം “ഭൂരാജാക്കൻമാർ” അവളുടെ വേർപാടിൽ വിലപിക്കുന്നതായി പറയപ്പെടുന്നു. അതുകൊണ്ട് അവൾ ഒരു രാഷ്ട്രീയശക്തി ആയിരിക്കാൻ കഴിയില്ല. (വെളിപ്പാടു 18:9, 10) അതിനുപുറമേ, ലോകത്തിലെ വ്യാപാരികളും അവൾ നിമിത്തം വിലപിക്കുന്നതുകൊണ്ട് അവൾക്ക് വൻവ്യാപാരത്തെയും ചിത്രീകരിക്കാൻ കഴിയില്ല. (വെളിപ്പാടു 18:15, 16) എന്നിരുന്നാലും, ‘അവളുടെ ആത്മവിദ്യാനടപടിയാൽ സകല ജനതകളും വഴിതെററിക്കപ്പെട്ടതായി’ നാം വായിക്കുന്നു. (വെളിപാട് 18:23, NW) മഹാവേശ്യ ലോകവ്യാപകമായ ഒരു മതപ്രസ്ഥാനം ആയിരിക്കണമെന്ന് ഇതു വ്യക്തമാക്കുന്നു.
3. (എ) മഹാവേശ്യ റോമൻ കത്തോലിക്കാ സഭയേക്കാളോ ക്രൈസ്തവലോകം മുഴുവനേക്കാളോ അധികമായതിനെ പ്രതീകപ്പെടുത്തേണ്ടതെന്തുകൊണ്ട്? (ബി) മിക്ക പൗരസ്ത്യമതങ്ങളിലും ക്രൈസ്തവലോകത്തിലെ വിഭാഗങ്ങളിലും ഏതു ബാബിലോന്യ ഉപദേശങ്ങൾ കണ്ടെത്തപ്പെടുന്നു? (സി) ക്രൈസ്തവലോകത്തിന്റെ മിക്ക ഉപദേശങ്ങളുടെയും ചടങ്ങുകളുടെയും ആചാരങ്ങളുടെയും ഉത്ഭവം സംബന്ധിച്ചു റോമൻ കത്തോലിക്കാ കർദിനാളായിരുന്ന ജോൺ ഹെൻട്രി ന്യൂമാൻ എന്തു സമ്മതിച്ചു? (അടിക്കുറിപ്പു കാണുക.)
3 ഏതു മതപ്രസ്ഥാനം? ചിലർ ധരിച്ചിരിക്കുന്നതുപോലെ അവൾ റോമൻ കത്തോലിക്കാ സഭയാണോ? അല്ലെങ്കിൽ അവൾ മുഴു ക്രൈസ്തവലോകവും ആണോ? അല്ല, അവൾ എല്ലാ ജനതകളെയും വഴിതെററിക്കണമെങ്കിൽ അവൾ ഇവയേക്കാളെല്ലാം വിപുലമായിരിക്കണം. അവൾ വാസ്തവത്തിൽ വ്യാജമതത്തിന്റെ മുഴു ലോകസാമ്രാജ്യവും ആണ്. പല ബാബിലോന്യ ഉപദേശങ്ങളും ആചാരങ്ങളും ഭൂമിയിലെമ്പാടുമുളള മതങ്ങളിൽ സാധാരണമാണെന്നുളളതിൽ ബാബിലോന്യ മർമങ്ങളിലെ അവളുടെ ഉത്ഭവം പ്രകടമാകുന്നു. ദൃഷ്ടാന്തത്തിന്, മനുഷ്യദേഹിയുടെ സഹജമായ അമർത്ത്യതയിലും ഒരു ദണ്ഡനനരകത്തിലും ദൈവങ്ങളുടെ ഒരു ത്രിത്വത്തിലുമുളള വിശ്വാസം മിക്ക പൗരസ്ത്യമതങ്ങളിലും ക്രൈസ്തവലോക വിഭാഗങ്ങളിലും കണ്ടെത്തപ്പെടുന്നു. പുരാതന ബാബിലോൻ നഗരത്തിൽ 4,000-ത്തിലധികം വർഷം മുമ്പു ജൻമമെടുത്ത വ്യാജമതം ഉചിതമായി മഹാബാബിലോൻ എന്നു വിളിക്കപ്പെടുന്ന ആധുനിക ബീഭത്സപ്രസ്ഥാനമായി വികാസം പ്രാപിച്ചിരിക്കുന്നു.a എങ്കിലും അവൾ “മഹാവേശ്യ” എന്ന നിഷിദ്ധ പദത്താൽ വർണിക്കപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?
4. (എ) പുരാതന ഇസ്രായേൽ ഏതു വിധങ്ങളിൽ പരസംഗം ചെയ്തു? (ബി) മഹാബാബിലോൻ ഏതു മുന്തിയ വിധങ്ങളിൽ പരസംഗം ചെയ്തിരിക്കുന്നു?
4 ബാബിലോൻ (അഥവാ “കുഴപ്പം” എന്നർഥമുളള ബാബേൽ) നെബുഖദ്നേസറിന്റെ കാലത്ത് അതിന്റെ പ്രതാപത്തിന്റെ ഔന്നിത്യത്തിൽ എത്തി. അത് ആയിരത്തിലധികം ക്ഷേത്രങ്ങളും കുട്ടിയമ്പലങ്ങളും ഉളള ഒരു മത-രാഷ്ട്രീയ സംസ്ഥാനമായിരുന്നു. അതിലെ പുരോഹിതൻമാർ വലിയ അധികാരം കയ്യാളിയിരുന്നു. ബാബിലോൻ ഒരു ലോകശക്തിയെന്ന നിലയിൽ സ്ഥിതിചെയ്യാതായിട്ടു വളരെക്കാലമായെങ്കിലും മതമഹാബാബിലോൻ തുടർന്നും സ്ഥിതിചെയ്യുന്നു, പുരാതനമാതൃക പിൻപററി അവൾ ഇപ്പോഴും രാഷ്ട്രീയ കാര്യാദികളെ സ്വാധീനിക്കാനും രൂപപ്പെടുത്താനും ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ മതം രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നതിനെ ദൈവം അംഗീകരിക്കുന്നുവോ? എബ്രായ തിരുവെഴുത്തുകളിൽ, ഇസ്രായേൽ വ്യാജാരാധനയിൽ ഉൾപ്പെടുകയും യഹോവയിൽ ആശ്രയിക്കുന്നതിനുപകരം ജനതകളുമായി സഖ്യത്തിൽ ഏർപ്പെടുകയും ചെയ്തപ്പോൾ അവൾ വേശ്യാവൃത്തി ചെയ്യുന്നതായി പറയപ്പെട്ടു. (യിരെമ്യാവു 3:6, 8, 9; യെഹെസ്കേൽ 16:28-30) മഹാബാബിലോനും പരസംഗം ചെയ്യുന്നു. പ്രമുഖമായി, ഭൂമിയിൽ ഭരിക്കുന്ന രാജാക്കൻമാരുടെമേൽ സ്വാധീനവും അധികാരവും നേടിയെടുക്കുന്നതിനുവേണ്ടി അവൾ യുക്തമെന്നു കരുതുന്ന എന്തും ചെയ്തിരിക്കുന്നു.—1 തിമൊഥെയൊസ് 4:1.
5. (എ) മതവൈദികർ ഏതു പ്രസിദ്ധി ആസ്വദിക്കുന്നു? (ബി) ലോക പ്രാമുഖ്യതക്കുവേണ്ടിയുളള ഒരു അഭിലാഷം യേശുക്രിസ്തുവിന്റെ വാക്കുകൾക്കു നേരെ എതിരായിരിക്കുന്നതെന്തുകൊണ്ട്?
5 ഇന്നു മതനേതാക്കൾ കൂടെക്കൂടെ ഗവൺമെൻറിൽ ഉയർന്ന സ്ഥാനങ്ങൾക്കായി പ്രചാരണം നടത്തുന്നു, ചില ദേശങ്ങളിൽ അവർ മന്ത്രിസ്ഥാനങ്ങൾ പോലും വഹിച്ചുകൊണ്ടു ഭരണത്തിൽ പങ്കാളിയാകുന്നു. പ്രസിദ്ധരായ രണ്ടു പ്രൊട്ടസ്ററൻറു വൈദികർ 1988-ൽ ഐക്യനാടുകളുടെ പ്രസിഡൻറു സ്ഥാനത്തിനായി മത്സരിക്കുകയുണ്ടായി. മഹാബാബിലോനിലെ നായകൻമാർ ലോകപ്രസിദ്ധി ഇഷ്ടപ്പെടുന്നു; പ്രമുഖ രാജ്യതന്ത്രജ്ഞരുമായി കൂട്ടുകൂടുമ്പോഴുളള അവരുടെ ചിത്രങ്ങൾ മിക്കപ്പോഴും പത്രങ്ങളിൽ കാണുന്നു. ഇതിനു വിരുദ്ധമായി യേശു രാഷ്ട്രീയ ഉൾപ്പെടലിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും തന്റെ ശിഷ്യൻമാരെക്കുറിച്ച് ഇപ്രകാരം പറയുകയും ചെയ്തു: “ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികൻമാരല്ല.”—യോഹന്നാൻ 6:15; 17:16; മത്തായി 4:8-10; ഇതുകൂടെ കാണുക: യാക്കോബ് 4:4.
ആധുനിക നാളിലെ ‘വേശ്യാവൃത്തി’
6, 7. (എ) ജർമനിയിൽ ഹിററ്ലറുടെ നാസി കക്ഷി അധികാരത്തിൽ വന്നതെങ്ങനെ? (ബി) വത്തിക്കാനും നാസി ജർമനിയും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടി ലോകാധിപത്യത്തിനുവേണ്ടിയുളള തന്റെ മുന്നേററത്തിൽ ഹിററ്ലറെ സഹായിച്ചതെങ്ങനെ?
6 അവളുടെ രാഷ്ട്രീയ ഇടപെടൽ മുഖാന്തരം, മഹാവേശ്യ മനുഷ്യവർഗത്തിന് അവർണനീയമായ ദുഃഖം വരുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ജർമനിയിൽ ഹിററ്ലറുടെ അധികാരത്തിലേക്കുളള ഉയർച്ചയുടെ പിന്നിലെ വസ്തുതകൾ പരിചിന്തിക്കുക—ചിലർ ചരിത്ര പുസ്തകങ്ങളിൽനിന്നു തുടച്ചുമാററാൻ ആഗ്രഹിക്കുന്ന വൃത്തികെട്ട വസ്തുതകളാണവ. നാസി കക്ഷിക്ക് ജർമൻ പാർലമെൻറിൽ 1924 മേയിൽ 32 അംഗങ്ങൾ ഉണ്ടായിരുന്നു. ഇവ 1928 മേയ് ആയപ്പോഴേക്കും 12 അംഗങ്ങളായി ചുരുങ്ങി. എന്നിരുന്നാലും വലിയ സാമ്പത്തികമാന്ദ്യം 1930-ൽ ലോകത്തെ ഗ്രസിച്ചു; അതു മുതലെടുത്തുകൊണ്ട്, 1932 ജൂലൈയിൽ നടന്ന ജർമൻ തെരഞ്ഞെടുപ്പിൽ 608 സീററിൽ 230-ഉം നേടി നാസികൾ ശ്രദ്ധേയമായ ഒരു തിരിച്ചുവരവു നടത്തി. ഉടൻതന്നെ, മുൻ ചാൻസലറും പോപ്പിന്റെ പ്രതിനിധിയുമായ ഫ്രാൻസ് വോൺ പേപ്പൻ നാസികളുടെ സഹായത്തിനെത്തി. ചരിത്രകാരൻമാർ പറയുന്നപ്രകാരം വോൺ പേപ്പൻ ഒരു പുതിയ വിശുദ്ധ റോമാസാമ്രാജ്യം വിഭാവന ചെയ്തു. ചാൻസലർ എന്ന നിലയിലുളള അയാളുടെതന്നെ ചുരുങ്ങിയ പ്രവർത്തനകാലം ഒരു പരാജയമായിരുന്നു, അതുകൊണ്ടു നാസികളിലൂടെ വീണ്ടും അധികാരം പ്രാപിക്കാൻ അയാൾ ഇപ്പോൾ പ്രതീക്ഷിച്ചു. അയാൾ 1933 ജനുവരി ആയപ്പോഴേക്കും വ്യവസായ പ്രഭുക്കൻമാരിൽനിന്നു ഹിററ്ലറിനു വേണ്ട പിന്തുണ സമാഹരിച്ചെടുത്തു, 1933 ജനുവരി 30-നു ഹിററ്ലർ ജർമനിയുടെ ചാൻസലർ ആയിത്തീരുമെന്നു വളഞ്ഞ വഴികളിലൂടെ അയാൾ ഉറപ്പുവരുത്തുകയും ചെയ്തു. അയാൾതന്നെ വൈസ് ചാൻസലർ ആക്കപ്പെടുകയും ജർമനിയിലെ കത്തോലിക്കാ വിഭാഗങ്ങളുടെ പിന്തുണ നേടാൻ ഹിററ്ലറാൽ ഉപയോഗിക്കപ്പെടുകയും ചെയ്തു. അധികാരം നേടി രണ്ടു മാസത്തിനുളളിൽ ഹിററ്ലർ പാർലമെൻറു പിരിച്ചുവിടുകയും ആയിരക്കണക്കിനു പ്രതിപക്ഷനേതാക്കളെ തടങ്കൽപ്പാളയങ്ങളിൽ അടയ്ക്കുകയും യഹൂദൻമാരെ പീഡിപ്പിക്കുന്നതിന് ഒരു തുറന്ന പ്രചാരണം ആരംഭിക്കുകയും ചെയ്തു.
7 ഉയർന്നുവരുന്ന നാസി ശക്തിയിലുളള വത്തിക്കാന്റെ താത്പര്യം 1933 ജൂലൈ 20-നു കർദിനാൾ പസേലി (അയാൾ പിന്നീട് പിയൂസ് XII-ാമൻ പാപ്പാ ആയിത്തീർന്നു) വത്തിക്കാനും നാസി ജർമനിയും തമ്മിൽ റോമിൽവെച്ച് ഒരു ഉടമ്പടി ഒപ്പിട്ടപ്പോൾ പ്രകടമാക്കപ്പെട്ടു. ഹിററ്ലറുടെ പ്രതിനിധിയെന്ന നിലയിൽ വോൺ പേപ്പൻ രേഖയിൽ ഒപ്പുവെച്ചു, പസേലി അവിടെവെച്ച് ഗ്രാൻറ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് പയസ് എന്ന പാപ്പായുടെ ഉന്നത ബഹുമതി വോൺ പേപ്പന് സമ്മാനിച്ചു.b സെയ്ററൻ ഇൻ റേറാപ് ഹാററ് എന്ന തന്റെ പുസ്തകത്തിൽ തിബോർ കോവിസ് ഇതേക്കുറിച്ച് എഴുതുന്നു, ഇപ്രകാരം പ്രസ്താവിച്ചുകൊണ്ട്: “ആ ഉടമ്പടി ഹിററ്ലറിന് ഒരു വൻവിജയമായിരുന്നു. അത് അയാൾക്കു പുറംലോകത്തുനിന്നു ലഭിച്ച ആദ്യത്തെ ധാർമികപിന്തുണയായിരുന്നു, ഇതും ഏററവും ഉയർന്ന ഉറവിൽനിന്നുതന്നെ.” ഉടമ്പടി, ജർമനിയുടെ കാത്തലിക് സെൻറർ പാർട്ടിയിൽനിന്നും വത്തിക്കാൻ അതിന്റെ പിന്തുണ പിൻവലിക്കേണ്ടത് ആവശ്യമാക്കിത്തീർത്തു, അങ്ങനെ അതു ഹിററ്ലറുടെ ഏകകക്ഷി “സമഗ്ര സംസ്ഥാനത്തിന്” അനുവാദം നൽകി.c അതിനുപുറമേ അതിന്റെ 14-ാം വകുപ്പ് ഇപ്രകാരം പ്രസ്താവിച്ചു: “ബിഷപ്പുമാരുടെയും ആർച്ച്ബിഷപ്പുമാരുടെയും അങ്ങനെയുളളവരുടെയും നിയമനങ്ങൾ, ഭരണകൂടം നിയമിക്കുന്ന ഗവർണർ രാഷ്ട്രീയ പരിഗണനകൾ സംബന്ധിച്ചു യാതൊരു സംശയവും അവശേഷിക്കുന്നില്ലെന്നു തിട്ടപ്പെടുത്തിയതിനുശേഷമേ പുറപ്പെടുവിക്കുകയുളളൂ.” ലോകാധിപത്യത്തിനുവേണ്ടിയുളള ഹിററ്ലറുടെ തളളിക്കയററത്തിൽ 1933-ന്റെ അവസാനമായപ്പോഴേക്കും (പിയൂസ് XI-ാമൻ പാപ്പാ അത് ഒരു “വിശുദ്ധവർഷം” ആയി പ്രഖ്യാപിച്ചു) വത്തിക്കാന്റെ പിന്തുണ ഒരു പ്രമുഖ ഘടകമായിത്തീർന്നിരുന്നു.
8, 9. (എ) വത്തിക്കാനും കത്തോലിക്കാ സഭയും അതിലെ വൈദികരും നാസി ദുർഭരണത്തോടു പ്രതികരിച്ചതെങ്ങനെ? (ബി) രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ജർമൻ കത്തോലിക്കാ ബിഷപ്പുമാർ ഏതു പ്രസ്താവന പുറപ്പെടുവിച്ചു? (സി) മത-രാഷ്ട്രീയ ബന്ധങ്ങൾ എന്തിൽ കലാശിച്ചിരിക്കുന്നു?
8 ചുരുക്കം ചില പുരോഹിതൻമാരും കന്യാസ്ത്രീകളും ഹിററ്ലറുടെ ക്രൂരകൃത്യങ്ങളെ എതിർക്കുകയും—അതിനുവേണ്ടി കഷ്ടം സഹിക്കുകയും—ചെയ്തെങ്കിലും വത്തിക്കാനും കത്തോലിക്കാ സഭയും അതിന്റെ വൈദികസേനയും ലോകകമ്മ്യൂണിസത്തിന്റെ വ്യാപനത്തിനെതിരെയുളള ഒരു മതിലായി അവർ കണക്കാക്കിയ നാസി ദുർഭരണത്തിനു സജീവ പിന്തുണയോ മൗനപിന്തുണയോ നൽകി. വത്തിക്കാനിൽ സുഖിച്ചിരുന്നുകൊണ്ട് പിയൂസ് XII-ാമൻ പാപ്പാ യഹൂദൻമാരുടെ കൂട്ടക്കൊലയും യഹോവയുടെ സാക്ഷികളുടെയും മററുളളവരുടെയും ക്രൂരപീഡനവും വിമർശനവിധേയമാകാതെ തുടരുന്നതിന് അനുവദിച്ചു. ജോൺ പോൾ II-ാമൻ പാപ്പ 1987 മേയിൽ ജർമനി സന്ദർശിച്ചപ്പോൾ ആത്മാർഥതയുളളവനായിരുന്ന ഒരു പുരോഹിതന്റെ നാസി വിരുദ്ധ നിലപാടിനെ പ്രകീർത്തിക്കേണ്ടിവന്നതു വിരോധാഭാസമാണ്. ഹിററ്ലറുടെ ഭീകരവാഴ്ചക്കാലത്ത് ആയിരക്കണക്കിനു മററു ജർമൻ പുരോഹിതൻമാർ എന്താണു ചെയ്തുകൊണ്ടിരുന്നത്? രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ 1939 സെപ്ററംബറിൽ ജർമൻ കത്തോലിക്കാ ബിഷപ്പുമാർ അയച്ച ഒരു ഇടയലേഖനം ഈ സംഗതിയിൽ വെളിച്ചം വീശുന്നു. അതിന്റെ ഒരു ഭാഗം ഇങ്ങനെ വായിക്കുന്നു: “ഈ നിർണായക നാഴികയിൽ നാം നമ്മുടെ കത്തോലിക്കാ ഭടൻമാരെ നായകനെ അനുസരിച്ചു തങ്ങളുടെ കർത്തവ്യം നിറവേററാനും തങ്ങളുടെ മുഴുവ്യക്തിത്വവും ത്യാഗംചെയ്യാൻ ഒരുക്കമുളളവരായിരിക്കാനും പ്രബോധിപ്പിക്കുന്നു. ദൈവാനുഗ്രഹം ഈ യുദ്ധത്തെ ഒരു അനുഗൃഹീതവിജയത്തിലേക്കു നയിക്കുന്നതിനു ശുഷ്കാന്തിയോടെ പ്രാർഥനകളിൽ പങ്കുചേരാൻ നാം വിശ്വസ്തരോട് അഭ്യർഥിക്കുന്നു.”
9 അത്തരം കത്തോലിക്കാ നയതന്ത്രം അധികാരവും ആനുകൂല്യവും നേടിയെടുക്കുന്നതിനു രാഷ്ട്രീയ സംസ്ഥാനത്തോടു പ്രേമാഭ്യർഥന നടത്തുന്നതിൽ കഴിഞ്ഞ 4,000 വർഷക്കാലം മതം ഏർപ്പെട്ടിരുന്നതരം വേശ്യാവൃത്തിയെ വിശദമാക്കുന്നു. അത്തരം മത-രാഷ്ട്രീയ ബന്ധങ്ങൾ യുദ്ധത്തെയും പീഡനങ്ങളെയും വ്യാപകമായ ഒരളവിൽ മനുഷ്യദുരിതത്തെയും പോററിവളർത്തിയിരിക്കുന്നു. മഹാവേശ്യയുടെ മേലുളള യഹോവയുടെ ന്യായവിധി ആസന്നമായിരിക്കുന്നതിൽ മനുഷ്യവർഗത്തിന് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും. അത് ഉടനെ നടപ്പാക്കാൻ ഇടവരട്ടെ!
പെരുവെളളത്തിൻമീതെ ഇരിക്കുന്നു
10. മഹാബാബിലോൻ സംരക്ഷണത്തിനുവേണ്ടി നോക്കുന്ന ‘പെരുവെളളം’ എന്താണ്, അവർക്ക് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
10 പുരാതന ബാബിലോൻ അനേകം വെളളങ്ങളുടെ മീതെ ഇരുന്നു—യൂഫ്രട്ടീസ്നദിയും നിരവധി കനാലുകളുംതന്നെ. ഒററ രാത്രികൊണ്ട് അവ വററിത്തീരുന്നതുവരെ ഇവ അവൾക്കൊരു സംരക്ഷണവും അതേസമയം ധനം വാരിക്കൂട്ടാൻ ഇടയാക്കുന്ന ഒരു വാണിജ്യ ഉറവും ആയിരുന്നു. (യിരെമ്യാവു 50:38; 51:9, 12, 13) മഹാബാബിലോനും അവളെ സംരക്ഷിക്കുന്നതിനും ധനികയാക്കുന്നതിനും “പെരുവെളള”ത്തിലേക്കു നോക്കുന്നു. ഈ പ്രതീകാത്മക വെളളം “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും” ആണ്, അതായത് അവൾ ആരുടെമേൽ ആധിപത്യം പ്രയോഗിക്കുകയും ആരിൽനിന്നു ഭൗതികപിന്തുണ ആർജിക്കുകയും ചെയ്തിരിക്കുന്നുവോ, ആ ശതകോടിക്കണക്കിനു മനുഷ്യരാണ് അവർ. എന്നാൽ ഈ വെളളവും വററുകയാണ്, അഥവാ പിന്തുണ പിൻവലിക്കുകയാണ്.—വെളിപ്പാടു 17:15; താരതമ്യം ചെയ്യുക: സങ്കീർത്തനം 18:4; യെശയ്യാവു 8:7.
11. (എ) പുരാതന ബാബിലോൻ ‘സർവ്വഭൂമിയെയും ലഹരിപിടിപ്പിച്ചത്’ എങ്ങനെ? (ബി) മഹാബാബിലോൻ ‘സർവ്വഭൂമിയെയും ലഹരിപിടിപ്പിച്ചി’രിക്കുന്നതെങ്ങനെ?
11 അതിനുപുറമേ, പുരാതന ബാബിലോൻ “യഹോവയുടെ കയ്യിൽ സർവ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊൻപാനപാത്രം” ആയി വർണിക്കപ്പെട്ടു. (യിരെമ്യാവു 51:7) പുരാതന ബാബിലോൻ അയൽജനതകളെ മത്തരായ മനുഷ്യരെപ്പോലെ ബലഹീനരാക്കിക്കൊണ്ടു സൈനികമായി ജയിച്ചടക്കിയപ്പോൾ യഹോവയുടെ കോപത്തിന്റെ പ്രകടനങ്ങൾ വിഴുങ്ങാൻ അവൾ അവരെ നിർബന്ധിതരാക്കി. ആ കാര്യത്തിൽ അവൾ യഹോവയുടെ ആയുധം ആയിരുന്നു. മഹാബാബിലോനും ലോകസാമ്രാജ്യമായിത്തീരുന്ന അളവുവരെ ജയിച്ചടക്കൽ നടത്തിയിട്ടുണ്ട്. എന്നാൽ അവൾ തീർച്ചയായും ദൈവത്തിന്റെ ആയുധമല്ല. പിന്നെയോ അവൾ ആരോടൊത്തു മതപരമായ പരസംഗം ചെയ്യുന്നുവോ ആ ‘ഭൂമിയിലെ രാജാക്കൻമാരെ’ അവൾ സേവിച്ചിരിക്കുന്നു. ‘ഭൂവാസികൾ’ ആയ ജനക്കൂട്ടത്തെ മത്തുപിടിച്ചവരെപ്പോലെ തളർന്നവരും തങ്ങളുടെ ഭരണാധികാരികൾക്ക് എതിർക്കാതെ പാദസേവചെയ്യുന്നവരും ആക്കി നിർത്തുന്നതിന് അവളുടെ വ്യാജോപദേശങ്ങളും അടിമപ്പെടുത്തുന്ന ആചാരങ്ങളും ഉപയോഗിച്ചുകൊണ്ട് അവൾ ഈ രാജാക്കൻമാരെ തൃപ്തിപ്പെടുത്തിയിരിക്കുന്നു.
12. (എ) ജപ്പാനിൽ മഹാബാബിലോന്റെ ഒരു ഘടകം രണ്ടാം ലോകമഹായുദ്ധത്തിൽ വളരെ രക്തച്ചൊരിച്ചിലിന് ഉത്തരവാദിയായിരുന്നതെങ്ങനെ? (ബി) ജപ്പാനിൽ മഹാബാബിലോനെ താങ്ങിനിർത്തിയിരുന്ന ‘വെളളം’ പിൻവാങ്ങിയതെങ്ങനെ, എന്തു ഫലത്തോടെ?
12 ഷിന്റോ ജപ്പാൻ ഇതിന്റെ ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തം നൽകുന്നു. വേദോപദേശം ലഭിച്ച ഒരു ജാപ്പനീസ് പടയാളി തന്റെ ജീവൻ ചക്രവർത്തിക്കുവേണ്ടി—പരമോന്നത ഷിന്റോ ദൈവത്തിനുവേണ്ടി—നൽകുന്നത് ഏററവും ഉയർന്ന പദവിയായി കണക്കാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ 15,00,000 ജാപ്പനീസ് പടയാളികൾ പോരാട്ടത്തിൽ മരിച്ചു; കീഴടങ്ങുന്നത് അപമാനകരമാണെന്ന് എല്ലാവരും വീക്ഷിച്ചു. എന്നാൽ ജപ്പാന്റെ പരാജയത്തിന്റെ ഫലമായി ഹിറോഹിതോ ചക്രവർത്തി ദിവ്യത്വം സംബന്ധിച്ച തന്റെ അവകാശവാദം തളളിപ്പറയാൻ നിർബന്ധിതനായി. ഇത് മഹാബാബിലോന്റെ ഷിന്റോ ഘടകത്തെ പിന്താങ്ങുന്ന ‘വെളളങ്ങളുടെ’ ശ്രദ്ധേയമായ ഒരു പിൻമാററത്തിൽ കലാശിച്ചു—കഷ്ടം, പസഫിക് യുദ്ധഭൂമിയിൽ ബക്കററുകണക്കിനു രക്തം ചൊരിയാൻ ഷിന്റോമതം അനുമതി നൽകിയശേഷം! ഷിന്റോ സ്വാധീനത്തിന്റെ ഈ ശക്തിക്ഷയം ഇക്കഴിഞ്ഞ വർഷങ്ങളിൽ 1,77,000-ത്തിലധികം ജപ്പാൻകാർ പരമാധികാരിയാം കർത്താവായ യഹോവയുടെ സമർപ്പിതരും സ്നാപനമേററവരുമായ ശുശ്രൂഷകരായിത്തീരുന്നതിനും വഴിതുറന്നു, അവരിൽ ബഹുഭൂരിപക്ഷവും മുമ്പ് ഷിന്റോമതക്കാരും ബുദ്ധമതക്കാരും ആയിരുന്നു.
-
-
കുപ്രസിദ്ധ വേശ്യയെ വിധിക്കുന്നുവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
a വിശ്വാസത്യാഗിയായ ക്രൈസ്തവലോകത്തിന്റെ പല ഉപദേശങ്ങളുടെയും ചടങ്ങുകളുടെയും ആചാരങ്ങളുടെയും ക്രിസ്തേതര ഉത്ഭവം സൂചിപ്പിച്ചുകൊണ്ട് 19-ാം നൂററാണ്ടിലെ റോമൻ കത്തോലിക്കാ കർദിനാളായിരുന്ന ജോൺ ഹെൻട്രി ന്യൂമാൻ ക്രിസ്തീയ ഉപദേശത്തിന്റെ വികാസം സംബന്ധിച്ച ഉപന്യാസത്തിൽ (ഇംഗ്ലീഷ്) ഇപ്രകാരം എഴുതി: “ആലയങ്ങളുടെ ഉപയോഗം, ഇവ പ്രത്യേക വിശുദ്ധൻമാർക്കു സമർപ്പിക്കുന്നത്, പ്രത്യേക സന്ദർഭങ്ങളിൽ വൃക്ഷക്കൊമ്പുകൾകൊണ്ട് അലങ്കരിക്കുന്നത്; ധൂപം, വിളക്കുകൾ, മെഴുകുതിരികൾ; രോഗത്തിൽനിന്നു മുക്തിനേടുമ്പോൾ നിവേദ്യം അർപ്പിക്കുന്നത്; വിശുദ്ധജലം; ധർമശാലകൾ; പുണ്യദിനങ്ങളും കാലങ്ങളും, പഞ്ചാംഗങ്ങളുടെ ഉപയോഗം, പ്രദക്ഷിണങ്ങൾ, കൃഷി വെഞ്ചരിക്കൽ; വൈദികവസ്ത്രങ്ങൾ, ശിരോമുണ്ഡനം, വിവാഹമോതിരം, കിഴക്കോട്ടുതിരിയൽ, പിൽക്കാലത്തു പ്രതിമകൾ, ഒരുപക്ഷേ പളളിജപം, കിറി എലിസൻ [“കർത്താവേ, കൃപയുണ്ടാകണമേ” എന്ന ഗീതം], ഇവയെല്ലാം പുറജാതി ഉത്ഭവമുളളതും സഭയിലേക്കു സ്വീകരിച്ചതിനാൽ വിശുദ്ധീകരിച്ചെടുത്തതും ആണ്.”
അത്തരം വിഗ്രഹാരാധനയെ വിശുദ്ധീകരിക്കുന്നതിനു പകരം ‘സർവശക്തനായ യഹോവ’ ക്രിസ്ത്യാനികളെ ഇപ്രകാരം പ്രബോധിപ്പിക്കുന്നു: “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ, . . . അശുദ്ധമായതു ഒന്നും തൊടരുതു.”—2 കൊരിന്ത്യർ 6:14-18.
-
-
കുപ്രസിദ്ധ വേശ്യയെ വിധിക്കുന്നുവെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
-
-
[237-ാം പേജിലെ ചതുരം]
ചർച്ചിൽ ‘വേശ്യാവൃത്തി’ തുറന്നുകാട്ടുന്നു
വിൻസ്ററൻ ചർച്ചിൽ ദ ഗാതറിങ് സ്റേറാം എന്ന തന്റെ പുസ്തകത്തിൽ (1948), “ഓസ്ട്രിയൻ രാഷ്ട്രീയത്തിലെ പ്രധാനികളെ വശത്താക്കുന്നതിന് അല്ലെങ്കിൽ തുരങ്കം വെക്കുന്നതിന്” ഹിററ്ലർ ഫ്രാൻസ് വോൺ പേപ്പനെ വിയന്നയിലെ ജർമൻ മന്ത്രിയായി നിയമിച്ചുവെന്നു റിപ്പോർട്ടു ചെയ്യുന്നു. വോൺ പേപ്പനെക്കുറിച്ചു വിയന്നയിലെ യു.എസ്. മന്ത്രി ഇപ്രകാരം പറയുന്നതായി ചർച്ചിൽ ഉദ്ധരിക്കുന്നു: “ഒരു നല്ല കത്തോലിക്കൻ എന്നനിലയിലുളള തന്റെ പ്രശസ്തി കർദിനാൾ ഇനിററ്സറിനെപ്പോലുളള ഓസ്ട്രിയക്കാരുടെ സ്വാധീനം സമ്പാദിക്കാൻ ഉപയോഗിക്കുന്നതിനു താൻ ഉദ്ദേശിക്കുന്നുവെന്ന് . . . ഏററവും ധീരതയോടെയും അത്യന്തം വക്രഭാവത്തോടെയും . . . പേപ്പൻ എന്നോടു പറഞ്ഞു തുടങ്ങി.”
ഓസ്ട്രിയ കീഴടങ്ങുകയും ഹിററ്ലറുടെ ഭീകര സൈന്യം വിയന്നയിൽ കാലുകുത്തുകയും ചെയ്തശേഷം ഹിററ്ലറുടെ ജൻമദിന ബഹുമാനാർഥം എല്ലാ ഓസ്ട്രിയൻ പളളികളിലും സ്വസ്തികാ പതാക പാറിക്കുന്നതിനും പളളിമണികൾ മുഴക്കുന്നതിനും അയാൾക്കുവേണ്ടി പ്രാർഥിക്കുന്നതിനും കത്തോലിക്കാ കർദിനാളായ ഇനിററ്സർ കൽപ്പന നൽകി.
[238-ാം പേജിലെ ചതുരം]
ജർമനിക്കുവേണ്ടി ‘യുദ്ധപ്രാർഥന’ ഈ തലക്കെട്ടിൽ, പിൻവരുന്ന ലേഖനം ദ ന്യൂയോർക്ക് ടൈംസിന്റെ 1941 ഡിസംബർ 7 ലക്കത്തിന്റെ ആദ്യ പതിപ്പിൽ പ്രത്യക്ഷപ്പെട്ടു: “ഫുൽഡയിലെ കത്തോലിക്കാ ബിഷപ്പുമാർ അനുഗ്രഹവും വിജയവും അഭ്യർഥിക്കുന്നു . . . ഫുൽഡയിൽ കൂടിവന്ന ജർമൻ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം എല്ലാ ദിവ്യ ബലികളുടെയും ആരംഭത്തിലും അവസാനത്തിലും വായിക്കേണ്ട ഒരു പ്രത്യേക ‘യുദ്ധപ്രാർഥന’ നടപ്പിൽ വരുത്താൻ ശുപാർശ ചെയ്തിരിക്കുന്നു. ജർമൻ ആയുധങ്ങളെ വിജയംകൊണ്ട് അനുഗൃഹീതമാക്കാനും എല്ലാ ഭടൻമാരുടെയും ആയുസ്സിനും ആരോഗ്യത്തിനും സംരക്ഷണം നൽകാനും പ്രാർഥന ദിവ്യകടാക്ഷത്തിനായി സവിനയം യാചിക്കുന്നു. മാസത്തിൽ ഒരിക്കലെങ്കിലും ഒരു പ്രത്യേക ഞായറാഴ്ചയിലെ പ്രസംഗത്തിൽ ‘കരയിലും കടലിലും വായുവിലുമുളള’ ജർമൻ ഭടൻമാരെ സ്മരിക്കാൻ ബിഷപ്പുമാർ കൂടുതലായി കത്തോലിക്കാ വൈദികരെ ഉദ്ബോധിപ്പിച്ചു.” ആ ലേഖനം പത്രത്തിന്റെ പിന്നീടുളള പതിപ്പുകളിൽനിന്നു പിൻവലിച്ചു. ഡിസംബർ 7, 1941, നാസി ജർമനിയുടെ സഖ്യരാജ്യമായ ജപ്പാൻ പേൾ ഹാർബറിലെ യു.എസ്. കപ്പൽപ്പടയെ ആക്രമിച്ച ദിവസമായിരുന്നു.
[244-ാം പേജിലെ ചതുരം]
“ദൂഷണനാമങ്ങൾ”
രണ്ടുകൊമ്പുളള കാട്ടുമൃഗം ഒന്നാം ലോകമഹായുദ്ധാനന്തരം സർവരാജ്യസഖ്യത്തെ ശുപാർശ ചെയ്തപ്പോൾ അതിന്റെ പല മതകാമുകിമാരും ഈ നീക്കത്തിനു മതപരമായ അംഗീകാരം നൽകാൻ ഉടൻ ശ്രമിച്ചു. തത്ഫലമായി പുതിയ സമാധാന സംഘടന “ദൂഷണനാമങ്ങൾ നിറഞ്ഞ”തായിത്തീർന്നു.
“ക്രിസ്ത്യാനിത്വത്തിന് [സർവരാജ്യ]സഖ്യത്തിന്റെ പിമ്പിൽ സൻമനസ്സ്, വീര്യം പകരാൻ കഴിയും, അതുകൊണ്ട് ഉടമ്പടിയെ ഒരു കടലാസുകഷണത്തിൽനിന്നും ദൈവരാജ്യത്തിന്റെ ഒരു ഉപകരണമായി മാററാനും കഴിയും.”—ദ ക്രിസ്ത്യൻ സെഞ്ചുറി, യു.എസ്.എ., ജൂൺ 19, 1919, പേജ് 15.
“സർവരാജ്യസഖ്യത്തിന്റെ ആശയഗതി സൻമനസ്സുളള ഒരു ലോകക്രമം എന്ന ദൈവരാജ്യത്തിന്റെ ആശയഗതിയുടെ സാർവദേശീയ ബന്ധങ്ങളിലേക്കുളള വിപുലീകരണമാണ്. . . . ‘അങ്ങയുടെ രാജ്യം വരേണമേ’ എന്നു പറയുമ്പോൾ എല്ലാ ക്രിസ്ത്യാനികളും പ്രാർഥിക്കുന്നത് അതിനുവേണ്ടിയാണ്.”—ദ ക്രിസ്ത്യൻ സെഞ്ചുറി, യു.എസ്.എ., സെപ്ററംബർ 25, 1919, പേജ് 7.
“സർവരാജ്യസഖ്യത്തിന്റെ സിമൻറ് ക്രിസ്തുവിന്റെ രക്തമാണ്.”—യു.എസ്.എ.യിലെ പ്രൊട്ടസ്ററൻറു ശുശ്രൂഷകനായ ഡോ. ഫ്രാങ്ക് ക്രേയ്ൻ.
-