ഗീതം 73
ഹൃദയപൂർവം ഉറ്റുസ്നേഹിക്കുക
1. ഹൃദയത്തിന്നാഴങ്ങളിൽ
നിന്നൊഴുകിടും സ്നേഹമോ
സോദരരോടു കാട്ടിടും
ആർദ്രാനുഭാവം താൻ.
അനുകരിച്ചിടുക നാം
യാഹിൻ ഹൃദയശ്രേഷ്ഠത.
നമ്മുടെ സ്നേഹം സാർഥകം;
നാമതു കാട്ടിടാം.
സ്നേഹിച്ചിടാം വാക്കിനാൽ,
ദയാപ്രവൃത്തികളാലെന്നും.
ക്ലേശിതരെ എന്നെന്നും
സ്നേഹാൽ തുണയ്ക്കുക നാം.
നന്മ ചെയ്യാൻ മുന്നിൽ നിൽക്കാം,
ആദരവെന്നുംകാണിക്കാം,
ചൊൽവതില്ല തൻ സോദരർ
കാട്ടും പിഴവുകളും;
കാക്കാം വിശ്വസ്തത നാം.
2. നമ്മുടെ സ്നേഹം ശുദ്ധവും
തീവ്രവുമായിത്തീരുമ്പോൾ
സാധ്യതയില്ല തെല്ലുമേ
നീരസം കാട്ടിടാൻ;
വിശ്വസിക്കാൻ സോദരരെ
കാരണമേറെ കാണും നാം.
സ്നേഹം വളർത്താം തീക്ഷ്ണമായ്,
ഐകമത്യം കാട്ടാം.
സഹതാപം കാണിക്കാം,
എന്നും സഹോദരപ്രീതിയും.
ആർദ്രതയുള്ളോരായ് നാം
മാനിച്ചിടാമേവരേം.
ചിന്താശൂന്യ വാക്കുകളാൽ
നാം മുറിവേകില്ലാർക്കുമേ.
നമ്മുടെ മുദ്ര സ്നേഹം താൻ.
വാഴ്ത്താം ദൈവത്തെയെന്നും;
സ്നേഹം പിന്തുടരാം നാം.
(1 പത്രോ. 2:17; 3:8; 4:8; 1 യോഹ. 3:11 എന്നിവയും കാണുക.)