ഗീതം142
സകലതരം ആളുകളോടും പ്രസംഗിക്കുക
മുഖപക്ഷമില്ല ദൈവത്തിന്
അനുകരിക്ക നാം ആ ദൈവത്തെ.
സർവരുമേ രക്ഷ പ്രാപിച്ചിടാൻ
ക്ഷണിക്കുന്നു തൻ സ്വന്തമായിടാൻ.
(കോറസ്)
ദേശം നോക്കുന്നില്ല നാം,
മുഖം നോക്കുന്നില്ല നാം,
എത്തിക്കുന്നു ദൈവത്തിൻ സന്ദേശം.
ഏവരെയും നേടിടാൻ,
പ്രസംഗിപ്പെല്ലാടവും: “ആയ്ത്തീരാം
ഏവർക്കും യാഹിൻ പ്രിയർ!”
കണ്ടെത്തീടും അവർ എങ്ങായാലും,
മുമ്പവർ ആരായിരുന്നെങ്കിലും.
ഹൃദയത്തിൽ എന്താണോ ഉള്ളത്,
കാണുന്നു യാഹ്, അതത്രെ സത്യവും!
(കോറസ്)
ദേശം നോക്കുന്നില്ല നാം,
മുഖം നോക്കുന്നില്ല നാം,
എത്തിക്കുന്നു ദൈവത്തിൻ സന്ദേശം.
ഏവരെയും നേടിടാൻ,
പ്രസംഗിപ്പെല്ലാടവും: “ആയ്ത്തീരാം
ഏവർക്കും യാഹിൻ പ്രിയർ!”
ലോകവും അതിന്റെ വഴികളും
ത്യജിപ്പോർക്കായ് യാഹിന്റെ സ്വാഗതം!
ഈ സദ്വാർത്ത പങ്കുവെച്ചിടാം നാം,
സർവരോടും പ്രസംഗിക്കാമൊന്നായ്.
(കോറസ്)
ദേശം നോക്കുന്നില്ല നാം,
മുഖം നോക്കുന്നില്ല നാം,
എത്തിക്കുന്നു ദൈവത്തിൻ സന്ദേശം.
ഏവരെയും നേടിടാൻ,
പ്രസംഗിപ്പെല്ലാടവും: “ആയ്ത്തീരാം
ഏവർക്കും യാഹിൻ പ്രിയർ!”
(യോഹ. 12:32; പ്രവൃ. 10:34; 1 തിമൊ. 4:10; തീത്തൊ. 2:11 കൂടെ കാണുക.)