ഗീതം 35
‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുക’
1. പ്രധാനമാം നിയോഗങ്ങൾ, സത്യങ്ങൾ നാം
തിരിച്ചറിയാൻ
വിവേകം എന്നും ആവശ്യം
ജീവിതത്തിൻ വഴിയിലെല്ലാം.
(കോറസ്)
നൻമയെ നാം നെഞ്ചേറ്റീടാം.
സ്നേഹത്തിൽ നാം നിർവഹിക്കാം
ദൈവം ചൊന്നതെല്ലാം.
യാഹിന്നുള്ളം എന്നെന്നും
നമ്മിൽ പ്രസാദിപ്പാൻ.
2. പ്രധാനമോ സന്തോഷത്തിൻ സന്ദേശം പോയ്
ഘോഷിപ്പതല്ലോ.
അന്വേഷിക്കാം നാം എങ്ങെങ്ങും
സത്യത്തിന്നായ് വിശക്കുന്നോർക്കായ്.
(കോറസ്)
നൻമയെ നാം നെഞ്ചേറ്റീടാം.
സ്നേഹത്തിൽ നാം നിർവഹിക്കാം
ദൈവം ചൊന്നതെല്ലാം.
യാഹിന്നുള്ളം എന്നെന്നും
നമ്മിൽ പ്രസാദിപ്പാൻ.
3. പ്രധാനമാം നിയോഗങ്ങൾ നാം നിറവായ്
നിവർത്തിക്കുകിൽ,
പ്രശാന്തി നമ്മിൽ വാണിടും
ദൈവത്തിന്റെ അനുഗ്രഹത്താൽ.
(കോറസ്)
നൻമയെ നാം നെഞ്ചേറ്റീടാം.
സ്നേഹത്തിൽ നാം നിർവഹിക്കാം
ദൈവം ചൊന്നതെല്ലാം.
യാഹിന്നുള്ളം എന്നെന്നും
നമ്മിൽ പ്രസാദിപ്പാൻ.
(സങ്കീ. 97:10; യോഹ. 21:15-17; ഫിലി. 4:7 കൂടെ കാണുക.)