ഗീതം 84
സമഗ്രമായ് പ്രസംഗിക്കാം
1. യാഹെന്നും തൻ പ്രിയർക്കെല്ലാം
നൽകീടുന്നു വേണ്ടതെല്ലാം.
സന്തുഷ്ടിയിൽ സേവിക്കുവാൻ
കാണിപ്പൂ താൻ നൽവഴികൾ.
(കോറസ്)
യാഹിന്നായ് നൽകും നാം
യാഗമായ് എല്ലാം.
ആവശ്യം പോൽ എങ്ങും
പോകും നാം ദൈവസ്നേഹത്തിൽ.
2. വേല എങ്ങും ഏറെയല്ലോ.
സേവിക്കും നാം അർപ്പിതരായ്.
പോകും നമ്മൾ ഉത്സാഹമായ്,
സഹായിക്കാൻ സന്നദ്ധരായ്.
(കോറസ്)
യാഹിന്നായ് നൽകും നാം
യാഗമായ് എല്ലാം.
ആവശ്യം പോൽ എങ്ങും
പോകും നാം ദൈവസ്നേഹത്തിൽ.
3. നാടെങ്ങും പോയ് പ്രസംഗിക്കാൻ
കണ്ടെത്തിടും മാർഗങ്ങൾ നാം.
അഭ്യസിക്കും ഭാഷകൾ നാം,
സമഗ്രമായ് സാക്ഷ്യം നൽകാൻ.
(കോറസ്)
യാഹിന്നായ് നൽകും നാം
യാഗമായ് എല്ലാം.
ആവശ്യം പോൽ എങ്ങും
പോകും നാം ദൈവസ്നേഹത്തിൽ.
(യോഹ. 4:35; പ്രവൃ. 2:8; റോമ. 10:14 കൂടെ കാണുക.)