ഗീതം 72
ദൈവരാജ്യസത്യം അറിയിക്കുന്നു
1. ഇരുളിൽ നാം അലഞ്ഞ നാൾ,
ചൊരിഞ്ഞല്ലോ ദൈവം നമ്മിൽ
രാജ്യത്തിൻ സത്യത്തിന്റെ
വെളിച്ചം മാർഗദീപ്തിയായ്.
ദൈവനാമം പ്രകീർത്തിച്ചും
ദൈവരാജ്യം പ്രസംഗിച്ചും
സാക്ഷ്യം നാം ചൊൽവതല്ലോ
ദൈവത്തിൻ ഹിതമെന്നറിഞ്ഞു നാം.
സത്യത്തിൻ നൽസന്ദേശം നാം,
വീടുകളിൽ, വീഥികളിൽ,
പ്രസംഗിക്കാം, പഠിപ്പിക്കാം
മാനുഷരെ രക്ഷിക്കുവാൻ.
യാഹിൻ ഭക്തർ എങ്ങെങ്ങുമായ്,
വളർന്നീടാൻ, വർധിച്ചീടാൻ,
ഐക്യമായ് അധ്വാനിക്കാം,
മതിയെന്നവൻ ചൊല്ലുവോളം നാം.
(യോശു. 9:9; യശ. 24:15; യോഹ. 8:12, 32 കൂടെ കാണുക.)