ഗീതം 88
അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
1. യാഹേ നാഥാ നിൻ ക്ഷണം മാനിച്ചിതാ
ഞങ്ങൾ നിൻ മുമ്പിൽ വന്നീടുന്നു.
നിൻ ഗ്രന്ഥത്തിലെ നിൻ ജ്ഞാനമൊഴികൾ,
ഞങ്ങൾക്കെന്നെന്നും വഴിദീപം.
(കോറസ്)
നിൻ വഴികൾ പഠിപ്പിക്കേണമേ.
നിൻ മൊഴി കേൾക്കും മനസ്സേകണേ.
നിൻ സത്യത്തിൽ നടന്നീടുവാനായ്
എന്നും സഹായം അരുളേണമേ.
2. നിൻ ജ്ഞാനമെന്നും അതിശ്രേഷ്ഠമല്ലോ.
നിൻ തീർപ്പുകളോ എത്ര ന്യായം!
എന്താശ്ചര്യമാം നിൻ സ്നേഹമൊഴികൾ!
എന്നും നിൽക്കും ആ വചനങ്ങൾ.
(കോറസ്)
നിൻ വഴികൾ പഠിപ്പിക്കേണമേ.
നിൻ മൊഴി കേൾക്കും മനസ്സേകണേ.
നിൻ സത്യത്തിൽ നടന്നീടുവാനായ്
എന്നും സഹായം അരുളേണമേ.
(പുറ. 33:13; സങ്കീ. 1:2; 119:27, 35, 73, 105 കൂടെ കാണുക.)