ഗീതം 67
“വചനം പ്രസംഗിക്കുക”
1. നാം പ്രസംഗിക്കും വചനം
ഹൃദയങ്ങളിൽ പ്രകാശിക്കുവാൻ,
ദയാപൂർവം പഠിപ്പിക്കുവാൻ
യഹോവ നൽകി ദൗത്യം നമുക്കായ്.
(കോറസ്)
പ്രസംഗിക്കാം,
ദൈവത്തിൻ സന്ദേശം നാം
ഘോഷിക്കാം!
അന്ത്യം വന്നെത്തിയിതാ
ഘോഷിക്കാം!
ശാന്തരെല്ലാം ശ്രദ്ധിപ്പാൻ
ഘോഷിക്കാം,
നാടെങ്ങും പോയ്.
2. ആപത്തിൻ നാളിലെന്നും നാം
അധിക്ഷേപങ്ങൾ എല്ലാം സഹിപ്പാൻ,
അത്യുന്നതനേകും ശക്തിയിൽ
അഭയം തേടാം പ്രസംഗിക്കുമ്പോൾ.
(കോറസ്)
പ്രസംഗിക്കാം,
ദൈവത്തിൻ സന്ദേശം നാം
ഘോഷിക്കാം!
അന്ത്യം വന്നെത്തിയിതാ
ഘോഷിക്കാം!
ശാന്തരെല്ലാം ശ്രദ്ധിപ്പാൻ
ഘോഷിക്കാം,
നാടെങ്ങും പോയ്.
3. രാജ്യസന്ദേശം ഘോഷിക്കാം
സൗമ്യരെല്ലാം യാഹിൽ വന്നണയാൻ.
രക്ഷാമാർഗം പ്രസംഗിക്കയാൽ,
മഹത്ത്വമേകും യാഹിന്നായ് നമ്മൾ.
(കോറസ്)
പ്രസംഗിക്കാം,
ദൈവത്തിൻ സന്ദേശം നാം
ഘോഷിക്കാം!
അന്ത്യം വന്നെത്തിയിതാ
ഘോഷിക്കാം!
ശാന്തരെല്ലാം ശ്രദ്ധിപ്പാൻ
ഘോഷിക്കാം,
നാടെങ്ങും പോയ്.
(മത്താ. 10:7; 24:14; പ്രവൃ. 10:42; 1 പത്രോ. 3:15 കൂടെ കാണുക.)