ഗീതം 58
സമാധാനം പ്രിയപ്പെടുന്നവരെ അന്വേഷിക്കുക
1. ആജ്ഞ തന്നേശു രാജ്യം ഘോഷിക്കാൻ.
കൊടും വെയ്ലിൽ തളരാതെ,
സന്ദേശം യേശു ഘോഷിച്ചു.
ആശ്വാസമേകി കേൾക്കുവോർക്കെല്ലാം.
തിരഞ്ഞുപോയ് എല്ലാ നാടും
സന്ധ്യയാവോളം.
ക്രിസ്തേശുവെന്നും ചെയ്തപോൽ
സുവാർത്ത നമ്മൾ ഘോഷിക്കാം,
ഈ ദൂതെല്ലാരും എങ്ങും കേട്ടിടാനായ്.
(കോറസ്)
പോയ് തിരയാം
എപ്പോഴും ശാന്തിസ്നേഹികൾക്കായ്.
നാം പകരാം
സന്തോഷത്തിൻ സുവാർത്തയെങ്ങും
യോഗ്യരെല്ലാം
രക്ഷ നേടാൻ.
2. നിൽക്കാതെ വേഗം കാലം പോകവെ,
സഹായിക്കാം രക്ഷ നേടാൻ
ഒരാളെയെങ്കിലും നമ്മൾ.
വീണ്ടും പോയ് കാണാം, സൗമ്യരെ എല്ലാം;
മനോദുഃഖം എല്ലാം നീക്കി
സൗഖ്യമേകാനായ്.
സന്ദേശമെങ്ങും മാനിപ്പോർ
സന്തോഷമായ് കാതോർക്കുമ്പോൾ
കെടാതെ നിൽക്കും നവോന്മേഷം എന്നും.
(കോറസ്)
പോയ് തിരയാം
എപ്പോഴും ശാന്തിസ്നേഹികൾക്കായ്.
നാം പകരാം
സന്തോഷത്തിൻ സുവാർത്തയെങ്ങും
യോഗ്യരെല്ലാം
രക്ഷ നേടാൻ.
(യശ. 52:7; മത്താ. 28:19, 20; ലൂക്കോ. 8:1; റോമ. 10:10 കൂടെ കാണുക.)