ഗീതം 141
ജീവൻ എന്ന അത്ഭുതം
1. പുതുജീവനാം ഇളം പൈതങ്ങൾ,
പുതുമഞ്ഞിൻ കണവും പൂക്കാലവും,
അരുണശോഭ വിതറും സന്ധ്യ-
ഇവ ദൈവം നമുക്കേകി ദാനങ്ങളായ്.
(കോറസ്)
സ്നേഹമധുരമാം വിരുന്നായ് ജീവൻ
നമുക്കായ് തന്ന പിതാവിൻ സ്നേഹം വാഴ്ത്തിൻ നാം.
ജീവൻ യഹോവ തൻ ആശ്ചര്യ സമ്മാനം!
ജീവൻ നമുക്കെല്ലാം എത്രയമൂല്യമാം!
2. ദുരിതങ്ങളാൽ വലയും നേരം
ദുഷിക്കുന്നു പലരും ദൈവത്തെയും.
നമ്മളോ യാഹിൻ കൃപകൾക്കെല്ലാം
നിറവോടെ സ്തുതി നൽകാം എന്നെന്നുമായ്.
(കോറസ്)
ജീവൻ പവിത്രമാം നിധിയായ് കാണാം,
ജീവിതം നിറയ്ക്ക നമ്മൾ സ്നേഹനൻമയാൽ.
ജീവൻ യഹോവ തൻ ആശ്ചര്യ സമ്മാനം!
ജീവൻ നമുക്കെല്ലാം എത്രയമൂല്യമാം!
(ഇയ്യോ. 2:9; സങ്കീ. 34:12; സഭാ. 8:15; മത്താ. 22:37-40; റോമ. 6:23 കൂടെ കാണുക.)