പഠനചതുരം 9ഡി
അടിമത്തത്തെയും പുനഃസ്ഥാപനത്തെയും കുറിച്ചുള്ള പ്രവചനങ്ങൾ
ജൂതന്മാർ പുരാതനബാബിലോണിൽ അടിമത്തത്തിൽ കഴിഞ്ഞതിനെക്കുറിച്ചുള്ള പല പ്രവചനങ്ങൾക്കും ഏറെ നാളുകൾക്കു ശേഷം ക്രിസ്തീയസഭയുടെ കാര്യത്തിൽ വലിയൊരു നിവൃത്തിയുണ്ടായി. സഭ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിലായപ്പോഴായിരുന്നു രണ്ടാമത്തെ ആ നിവൃത്തി. ചില ഉദാഹരണങ്ങൾ നോക്കാം.
1. മുന്നറിയിപ്പുകൾ |
2. അടിമത്തം |
3. പുനഃസ്ഥാപനം |
|
---|---|---|---|
ആദ്യനിവൃത്തി |
ബി.സി. 607-നു മുമ്പ്—യശയ്യ, യിരെമ്യ, യഹസ്കേൽ എന്നിവർ യഹോവയുടെ ജനത്തിനു മുന്നറിയിപ്പു കൊടുക്കുന്നു; എന്നിട്ടും വിശ്വാസത്യാഗം പടർന്നുപിടിക്കുന്നു |
ബി.സി. 607—യരുശലേം നശിപ്പിക്കപ്പെടുന്നു; ദൈവജനത്തെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോകുന്നു |
ബി.സി. 537-ഉം തുടർന്നും—വിശ്വസ്തരുടെ ഒരു ശേഷിപ്പ് യരുശലേമിലേക്കു മടങ്ങുന്നു, ദേവാലയം പുതുക്കിപ്പണിയുന്നു, ശുദ്ധാരാധന പുനരാരംഭിക്കുന്നു |
വലിയ നിവൃത്തി |
എ.ഡി. ഒന്നാം നൂറ്റാണ്ട്—യേശു, പൗലോസ്, യോഹന്നാൻ എന്നിവർ ക്രിസ്തീയസഭയ്ക്കു മുന്നറിയിപ്പു കൊടുക്കുന്നു; എങ്കിലും വിശ്വാസത്യാഗം പടർന്നുപിടിക്കുന്നു |
എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ—സത്യക്രിസ്ത്യാനികൾ ബാബിലോൺ എന്ന മഹതിയുടെ അടിമത്തത്തിൽ കഴിയുന്നു |
എ.ഡി. 1919-ഉം തുടർന്നും—യേശുവിന്റെ രാജത്വത്തിൻകീഴിൽ വിശ്വസ്തരായ അഭിഷിക്തർ അവരുടെ ആത്മീയപ്രവാസത്തിന്റെ അവസാനത്തിനും ശുദ്ധാരാധനയുടെ പുനഃസ്ഥാപനത്തിനും സാക്ഷ്യം വഹിച്ചു |