ഭൂതങ്ങൾ യഥാർഥത്തിൽ ഉള്ളതാണോ?
ബൈബിളിന്റെ ഉത്തരം
അതെ. ഭൂതങ്ങൾ ‘പാപം ചെയ്ത ദൈവദൂതന്മാരാണ്,’ ദൈവത്തിനെതിരെ മത്സരിച്ച ആത്മജീവികളാണ്. (2 പത്രോസ് 2:4) ഭൂതമായിത്തീർന്ന ആദ്യത്തെ ദൂതൻ പിശാചായ സാത്താനായിരുന്നു, അവനെ ബൈബിൾ വിളിക്കുന്നത് ‘ഭൂതങ്ങളുടെ അധിപൻ’ എന്നാണ്.—മത്തായി 12:24, 26.
നോഹയുടെ നാളിലെ മത്സരം
നോഹയുടെ നാളിലെ ജലപ്രളയത്തിനു മുമ്പ് ദൂതന്മാർ ദൈവത്തോട് മത്സരിച്ചതിനെക്കുറിച്ച് ബൈബിൾ പറയുന്നു. “മനുഷ്യരുടെ പുത്രിമാർ സുന്ദരികളാണെന്ന കാര്യം സത്യദൈവത്തിന്റെ പുത്രന്മാർ ശ്രദ്ധിച്ചു. അങ്ങനെ, ഇഷ്ടപ്പെട്ടവരെയെല്ലാം അവർ ഭാര്യമാരാക്കി.” (ഉൽപത്തി 6:2) ആ ദുഷ്ടദൂതന്മാർ സ്വർഗത്തിലെ ‘തങ്ങളുടെ വാസസ്ഥലം വിട്ട് പോരുകയും’ സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനായി മനുഷ്യശരീരം എടുക്കുകയും ചെയ്തു.—യൂദ 6.
ജലപ്രളയം ഉണ്ടായപ്പോൾ മത്സരികളായ ദൂതന്മാർ മനുഷ്യശരീരം ഉപേക്ഷിച്ച് സ്വർഗത്തിലേക്ക് തിരിച്ചുപോയി. എന്നാൽ ദൈവം അവരെ തന്റെ കുടുംബത്തിൽനിന്ന് പുറത്താക്കി. ശിക്ഷണനടപടിയുടെ ഭാഗമായി ഈ ഭൂതങ്ങൾക്ക് മേലാൽ മനുഷ്യശരീരം എടുക്കാൻ കഴിയാതെയായി.—എഫെസ്യർ 6:11, 12.