വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • ഇന്ന്

സെപ്‌റ്റം​ബർ 4 വെള്ളി

“യഹോവ വഞ്ചകരെ വെറു​ക്കു​ന്നു, നേരു​ള്ള​വ​രെ​യാ​ണു ദൈവം ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​ക്കു​ന്നത്‌.”—സുഭാ. 3:32.

നമ്മൾ ഹൃദയ​ത്തിൽ സത്യം സംസാ​രി​ക്കുന്ന ഒരാളാ​യി​രി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌. യേശു​വും നഥന​യേ​ലും ഉൾപ്പെട്ട സംഭവ​ത്തിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. ഫിലി​പ്പോസ്‌ ഒരിക്കൽ നഥന​യേ​ലി​നെ കൂട്ടി​ക്കൊണ്ട്‌ യേശു​വി​ന്റെ അടു​ത്തേക്കു വന്നു. യേശു നഥന​യേ​ലി​നെ ആദ്യമാ​യി​ട്ടാ​ണു കാണു​ന്ന​തെ​ങ്കി​ലും അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഇതാ, ഒരു കാപട്യ​വു​മി​ല്ലാത്ത തനി ഇസ്രാ​യേ​ല്യൻ.” (യോഹ. 1:47) നഥന​യേ​ലിൽ യേശു ആ ഗുണം കൂടുതൽ കണ്ടു. നമ്മളെ​പ്പോ​ലെ നഥനയേൽ അപൂർണ​നാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹ​ത്തിൽ ഒട്ടും കാപട്യ​മി​ല്ലാ​യി​രു​ന്നു. അദ്ദേഹം എല്ലാ കാര്യ​ങ്ങ​ളി​ലും സത്യസ​ന്ധ​നാ​യി​രു​ന്നു. അത്‌ യേശു വിലമ​തി​ക്കു​ക​യും അഭിന​ന്ദി​ക്കു​ക​യും ചെയ്‌തു. യഹോ​വയെ പ്രീതി​പ്പെ​ടു​ത്താൻ 15-ാം സങ്കീർത്ത​ന​ത്തിൽ പറഞ്ഞി​രി​ക്കുന്ന മിക്ക കാര്യ​ങ്ങ​ളും നമ്മൾ മറ്റുള്ള​വ​രോട്‌ ഇടപെ​ടു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. സങ്കീർത്തനം 15:3-ൽ യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ അതിഥി​യാ​യി​രി​ക്കുന്ന ഒരാൾ, “നാവു​കൊണ്ട്‌ പരദൂ​ഷണം പറയു​ന്നില്ല, അയൽക്കാ​രന്‌ ഒരു ദോഷ​വും ചെയ്യു​ന്നില്ല, സ്‌നേ​ഹി​തരെ അപകീർത്തി​പ്പെ​ടു​ത്തു​ന്നില്ല” എന്നു പറയുന്നു. നമ്മൾ സംസാരം ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ അതു മറ്റുള്ള​വരെ വല്ലാതെ വേദനി​പ്പി​ക്കും.—യാക്കോ. 1:26. w24.06 പേ. 10 ഖ. 7, 9; പേ. 11 ഖ. 10

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

സെപ്‌റ്റം​ബർ 5 ശനി

“കർത്താവേ, അങ്ങയുടെ പേര്‌ ഉപയോ​ഗി​ക്കു​മ്പോൾ ഭൂതങ്ങൾപോ​ലും ഞങ്ങൾക്കു കീഴട​ങ്ങു​ന്നു.”—ലൂക്ക 10:17.

ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നന്നായി തയ്യാറാ​കു​ന്നെ​ങ്കിൽ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​മ്പോൾ നമുക്ക്‌ അധികം പിരി​മു​റു​ക്കം തോന്നില്ല. ശിഷ്യ​ന്മാ​രെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ അതിനു​വേണ്ടി തയ്യാറാ​കാൻ യേശു അവരെ സഹായി​ച്ചു. (ലൂക്കോ. 10:1-11) യേശു പഠിപ്പിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ച​തു​കൊണ്ട്‌ ശിഷ്യ​ന്മാർക്കു ധാരാളം കാര്യങ്ങൾ ചെയ്യാ​നാ​യി. അവരുടെ മനസ്സു സന്തോ​ഷം​കൊണ്ട്‌ നിറഞ്ഞു. നമുക്ക്‌ എങ്ങനെ ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി തയ്യാറാ​കാം? ആളുക​ളോട്‌ എന്തു പറയണ​മെ​ന്നും സ്വാഭാ​വി​ക​ത​യോ​ടെ, സ്വന്തം വാക്കു​ക​ളിൽ അത്‌ എങ്ങനെ പറയണ​മെ​ന്നും നേര​ത്തേ​തന്നെ ചിന്തിച്ച്‌ വെക്കുക. നമ്മൾ സംസാ​രി​ക്കു​മ്പോൾ അവർ പ്രതി​ക​രി​ക്കാൻ സാധ്യ​ത​യുള്ള രണ്ടോ മൂന്നോ വിധങ്ങ​ളെ​ക്കു​റി​ച്ചും അതിന്‌ എന്തു മറുപടി കൊടു​ക്കു​മെ​ന്നും മുന്നമേ ചിന്തി​ക്കു​ന്നതു നല്ലതാണ്‌. എന്നിട്ട്‌ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ ശാന്തമാ​യി, പുഞ്ചി​രി​യോ​ടെ നിൽക്കാൻ ശ്രമി​ക്കുക. w24.04 പേ. 16 ഖ. 6-7

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026

സെപ്‌റ്റം​ബർ 6 ഞായർ

“ഞങ്ങളുടെ ദൈവ​മായ യഹോവേ, മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌.”—വെളി. 4:11.

സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാ​നുള്ള ഏറ്റവും പ്രധാ​ന​പ്പെട്ട കാരണം നമ്മൾ യഹോ​വ​യെ​യും ദൈവ​നാ​മ​ത്തെ​യും സ്‌നേ​ഹി​ക്കു​ന്നു എന്നതാണ്‌. നമ്മൾ സ്‌നേ​ഹി​ക്കുന്ന ദൈവത്തെ സ്‌തു​തി​ക്കു​ന്ന​തി​നുള്ള ഒരു വിധമാണ്‌ നമ്മുടെ ശുശ്രൂഷ. യഹോവ, തന്റെ വിശ്വസ്‌ത ആരാധ​ക​രിൽനിന്ന്‌ മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ യോഗ്യ​നാണ്‌ എന്നതി​നോട്‌ നമ്മളും പൂർണ​മാ​യി യോജി​ക്കു​ന്നു. യഹോ​വ​യാണ്‌ “എല്ലാം സൃഷ്ടി​ച്ചത്‌” എന്നതി​നും ജീവന്‌ നമ്മൾ യഹോ​വ​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു എന്നതി​നും ഉള്ള ഈടുറ്റ തെളി​വു​കൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​മ്പോൾ, നമ്മൾ യഹോ​വ​യ്‌ക്കു മഹത്ത്വ​വും ബഹുമാ​ന​വും കൊടു​ക്കു​ക​യാണ്‌. ഇനി, സമയവും ഊർജ​വും മറ്റു കാര്യ​ങ്ങ​ളും ശുശ്രൂ​ഷ​യിൽ പരമാ​വധി ഏർപ്പെ​ടു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കു​മ്പോൾ നമ്മൾ നമ്മുടെ ശക്തി യഹോ​വ​യ്‌ക്കു കൊടു​ക്കു​ക​യാണ്‌. (മത്താ. 6:33; ലൂക്കോ. 13:24; കൊലോ. 3:23) ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, നമ്മൾ സ്‌നേ​ഹി​ക്കുന്ന ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ നമ്മൾ ഒരുപാട്‌ ഇഷ്ടപ്പെ​ടു​ന്നു. അതു​പോ​ലെ ദൈവ​ത്തി​ന്റെ പേരി​നെ​ക്കു​റി​ച്ചും അതിന്റെ അർഥ​ത്തെ​ക്കു​റി​ച്ചും മറ്റുള്ള​വരെ അറിയി​ക്കാ​നും ആഗ്രഹി​ക്കു​ന്നു. w24.05 പേ. 17 ഖ. 11

തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
സ്വാഗതം.
യഹോവയുടെ സാക്ഷികള്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ഗവേഷണം ചെയ്യാനുള്ള ഒരു ഉപകരണമാണ് ഇത്.
പ്രസിദ്ധീകരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍, ദയവായി jw.org സന്ദര്‍ശിക്കുക.
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക