ദിനവൃത്താന്തം ഒന്നാം ഭാഗം
6 ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാത്ത്,+ മെരാരി.+ 2 കൊഹാത്തിന്റെ ആൺമക്കൾ: അമ്രാം, യിസ്ഹാർ,+ ഹെബ്രോൻ, ഉസ്സീയേൽ.+ 3 അമ്രാമിന്റെ+ മക്കൾ:* അഹരോൻ,+ മോശ,+ മിര്യാം.+ അഹരോന്റെ ആൺമക്കൾ: നാദാബ്, അബീഹു,+ എലെയാസർ,+ ഈഥാമാർ.+ 4 എലെയാസരിനു ഫിനെഹാസ്+ ജനിച്ചു. ഫിനെഹാസിന് അബീശൂവ ജനിച്ചു. 5 അബീശൂവയ്ക്കു ബുക്കി ജനിച്ചു. ബുക്കിക്ക് ഉസ്സി ജനിച്ചു. 6 ഉസ്സിക്കു സെരഹ്യ ജനിച്ചു. സെരഹ്യക്കു മെരായോത്ത് ജനിച്ചു. 7 മെരായോത്തിന് അമര്യ ജനിച്ചു. അമര്യക്ക് അഹീതൂബ്+ ജനിച്ചു. 8 അഹീതൂബിനു സാദോക്ക്+ ജനിച്ചു. സാദോക്കിന് അഹീമാസ്+ ജനിച്ചു. 9 അഹീമാസിന് അസര്യ ജനിച്ചു. അസര്യക്കു യോഹാനാൻ ജനിച്ചു. 10 യോഹാനാന് അസര്യ ജനിച്ചു. ശലോമോൻ യരുശലേമിൽ പണിത ഭവനത്തിൽ അസര്യ പുരോഹിതനായി ശുശ്രൂഷ ചെയ്തു.
11 അസര്യക്ക് അമര്യ ജനിച്ചു. അമര്യക്ക് അഹീതൂബ് ജനിച്ചു. 12 അഹീതൂബിനു സാദോക്ക്+ ജനിച്ചു. സാദോക്കിനു ശല്ലൂം ജനിച്ചു. 13 ശല്ലൂമിനു ഹിൽക്കിയ+ ജനിച്ചു. ഹിൽക്കിയയ്ക്ക് അസര്യ ജനിച്ചു. 14 അസര്യക്കു സെരായ+ ജനിച്ചു. സെരായയ്ക്ക് യഹോസാദാക്ക്+ ജനിച്ചു. 15 യരുശലേമിനെയും യഹൂദയെയും യഹോവ നെബൂഖദ്നേസറിന്റെ കൈയാൽ പ്രവാസത്തിലേക്ക്* അയച്ചപ്പോൾ യഹോസാദാക്കിനും പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
16 ലേവിയുടെ ആൺമക്കൾ: ഗർശോം,* കൊഹാത്ത്, മെരാരി. 17 ഗർശോമിന്റെ ആൺമക്കളുടെ പേരുകൾ: ലിബ്നി, ശിമെയി.+ 18 കൊഹാത്തിന്റെ ആൺമക്കൾ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.+ 19 മെരാരിയുടെ ആൺമക്കൾ: മഹ്ലി, മൂശി.
ലേവ്യരുടെ പിതൃഭവനത്തലവന്മാരിൽനിന്ന് ഉണ്ടായ കുടുംബങ്ങൾ+ ഇവയാണ്: 20 ഗർശോമിൽനിന്ന്+ ഗർശോമിന്റെ മകൻ ലിബ്നി; ലിബ്നിയുടെ മകൻ യഹത്ത്; യഹത്തിന്റെ മകൻ സിമ്മ; 21 സിമ്മയുടെ മകൻ യോവാഹ്; യോവാഹിന്റെ മകൻ ഇദ്ദൊ; ഇദ്ദൊയുടെ മകൻ സേരഹ്; സേരഹിന്റെ മകൻ യയഥ്രായി. 22 കൊഹാത്തിന്റെ ആൺമക്കൾ:* കൊഹാത്തിന്റെ മകൻ അമ്മീനാദാബ്; അമ്മീനാദാബിന്റെ മകൻ കോരഹ്;+ കോരഹിന്റെ മകൻ അസ്സീർ; 23 അസ്സീരിന്റെ മകൻ എൽക്കാന; എൽക്കാനയുടെ മകൻ എബ്യാസാഫ്;+ എബ്യാസാഫിന്റെ മകൻ അസ്സീർ; 24 അസ്സീരിന്റെ മകൻ തഹത്ത്; തഹത്തിന്റെ മകൻ ഊരിയേൽ; ഊരിയേലിന്റെ മകൻ ഉസ്സീയ; ഉസ്സീയയുടെ മകൻ ശാവൂൽ. 25 എൽക്കാനയുടെ ആൺമക്കൾ: അമസായി, അഹിമോത്. 26 എൽക്കാനയുടെ ആൺമക്കൾ: എൽക്കാനയുടെ മകൻ സോഫായി; സോഫായിയുടെ മകൻ നഹത്ത്; 27 നഹത്തിന്റെ മകൻ എലിയാബ്; എലിയാബിന്റെ മകൻ യരോഹാം; യരോഹാമിന്റെ മകൻ എൽക്കാന.+ 28 ശമുവേലിന്റെ+ ആൺമക്കൾ: മൂത്ത മകൻ യോവേൽ, രണ്ടാമൻ അബീയ.+ 29 മെരാരിയുടെ ആൺമക്കൾ:* മെരാരിയുടെ മകൻ മഹ്ലി;+ മഹ്ലിയുടെ മകൻ ലിബ്നി; ലിബ്നിയുടെ മകൻ ശിമെയി; ശിമെയിയുടെ മകൻ ഉസ്സ; 30 ഉസ്സയുടെ മകൻ ശിമെയ; ശിമെയയുടെ മകൻ ഹഗീയ; ഹഗീയയുടെ മകൻ അസായ.
31 പെട്ടകം യഹോവയുടെ ഭവനത്തിൽ സ്ഥാപിച്ചശേഷം, അവിടെ സംഗീതാലാപനത്തിനു മേൽനോട്ടം വഹിക്കാൻ ദാവീദ് നിയമിച്ചവർ ഇവരായിരുന്നു.+ 32 ശലോമോൻ യരുശലേമിൽ യഹോവയുടെ ഭവനം പണിയുന്നതുവരെ+ വിശുദ്ധകൂടാരത്തിലെ, അതായത് സാന്നിധ്യകൂടാരത്തിലെ,* സംഗീതാലാപനത്തിന്റെ ചുമതല ഇവർക്കായിരുന്നു. അവർക്കു ലഭിച്ച നിയമനത്തിനു ചേർച്ചയിൽ അവർ ശുശ്രൂഷ ചെയ്തുപോന്നു.+ 33 അവിടെ അവരുടെ ആൺമക്കളോടൊപ്പം ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കൊഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ.+ ഹേമാന്റെ അപ്പനായിരുന്നു യോവേൽ;+ യോവേലിന്റെ അപ്പൻ ശമുവേൽ; 34 ശമുവേലിന്റെ അപ്പൻ എൽക്കാന;+ എൽക്കാനയുടെ അപ്പൻ യരോഹാം; യരോഹാമിന്റെ അപ്പൻ എലീയേൽ; എലീയേലിന്റെ അപ്പൻ തോഹ; 35 തോഹയുടെ അപ്പൻ സൂഫ്; സൂഫിന്റെ അപ്പൻ എൽക്കാന; എൽക്കാനയുടെ അപ്പൻ മഹത്ത്; മഹത്തിന്റെ അപ്പൻ അമസായി; 36 അമസായിയുടെ അപ്പൻ എൽക്കാന; എൽക്കാനയുടെ അപ്പൻ യോവേൽ; യോവേലിന്റെ അപ്പൻ അസര്യ; അസര്യയുടെ അപ്പൻ സെഫന്യ; 37 സെഫന്യയുടെ അപ്പൻ തഹത്ത്; തഹത്തിന്റെ അപ്പൻ അസ്സീർ; അസ്സീരിന്റെ അപ്പൻ എബ്യാസാഫ്; എബ്യാസാഫിന്റെ അപ്പൻ കോരഹ്; 38 കോരഹിന്റെ അപ്പൻ യിസ്ഹാർ; യിസ്ഹാരിന്റെ അപ്പൻ കൊഹാത്ത്; കൊഹാത്തിന്റെ അപ്പൻ ലേവി; ലേവിയുടെ അപ്പൻ ഇസ്രായേൽ.
39 ഹേമാന്റെ വലതുവശത്ത് നിന്നിരുന്നതു സഹോദരൻ ആസാഫായിരുന്നു.+ ആസാഫിന്റെ അപ്പൻ ബേരെഖ്യ; ബേരെഖ്യയുടെ അപ്പൻ ശിമെയ; 40 ശിമെയയുടെ അപ്പൻ മീഖായേൽ; മീഖായേലിന്റെ അപ്പൻ ബയശേയ; ബയശേയയുടെ അപ്പൻ മൽക്കീയ; 41 മൽക്കീയയുടെ അപ്പൻ എത്നി; എത്നിയുടെ അപ്പൻ സേരഹ്; സേരഹിന്റെ അപ്പൻ അദായ; 42 അദായയുടെ അപ്പൻ ഏഥാൻ; ഏഥാന്റെ അപ്പൻ സിമ്മ; സിമ്മയുടെ അപ്പൻ ശിമെയി; 43 ശിമെയിയുടെ അപ്പൻ യഹത്ത്; യഹത്തിന്റെ അപ്പൻ ഗർശോം; ഗർശോമിന്റെ അപ്പൻ ലേവി.
44 മെരാരിയുടെ+ വംശജരായ അവരുടെ സഹോദരന്മാർ ഇടതുവശത്താണു നിന്നിരുന്നത്. അവരുടെ നായകൻ ഏഥാനായിരുന്നു.+ ഏഥാന്റെ അപ്പൻ കീശി; കീശിയുടെ അപ്പൻ അബ്ദി; അബ്ദിയുടെ അപ്പൻ മല്ലൂക്ക്; 45 മല്ലൂക്കിന്റെ അപ്പൻ ഹശബ്യ; ഹശബ്യയുടെ അപ്പൻ അമസ്യ; അമസ്യയുടെ അപ്പൻ ഹിൽക്കിയ; 46 ഹിൽക്കിയയുടെ അപ്പൻ അംസി; അംസിയുടെ അപ്പൻ ബാനി; ബാനിയുടെ അപ്പൻ ശേമെർ; 47 ശേമെരിന്റെ അപ്പൻ മഹ്ലി; മഹ്ലിയുടെ അപ്പൻ മൂശി; മൂശിയുടെ അപ്പൻ മെരാരി; മെരാരിയുടെ അപ്പൻ ലേവി.
48 വിശുദ്ധകൂടാരത്തിലെ, അതായത് സത്യദൈവത്തിന്റെ ഭവനത്തിലെ, എല്ലാ ശുശ്രൂഷകൾക്കുംവേണ്ടി അവരുടെ സഹോദരന്മാരായ ലേവ്യരെ നിയമിച്ചു.*+ 49 സത്യദൈവത്തിന്റെ ദാസനായ മോശയുടെ ആജ്ഞയനുസരിച്ച് ഇസ്രായേലിനു പാപപരിഹാരം വരുത്താൻവേണ്ടി+ അതിവിശുദ്ധവസ്തുക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ അഹരോനും അഹരോന്റെ ആൺമക്കളും+ നിർവഹിച്ചു. ദഹനയാഗം+ അർപ്പിക്കുന്ന യാഗപീഠത്തിലും സുഗന്ധക്കൂട്ട് അർപ്പിക്കുന്ന യാഗപീഠത്തിലും അവർ യാഗവസ്തുക്കൾ ദഹിപ്പിച്ചു.*+ 50 അഹരോന്റെ വംശജർ+ ഇവരാണ്: അഹരോന്റെ മകൻ എലെയാസർ;+ എലെയാസരിന്റെ മകൻ ഫിനെഹാസ്; ഫിനെഹാസിന്റെ മകൻ അബീശൂവ; 51 അബീശൂവയുടെ മകൻ ബുക്കി; ബുക്കിയുടെ മകൻ ഉസ്സി; ഉസ്സിയുടെ മകൻ സെരഹ്യ; 52 സെരഹ്യയുടെ മകൻ മെരായോത്ത്; മെരായോത്തിന്റെ മകൻ അമര്യ; അമര്യയുടെ മകൻ അഹീതൂബ്;+ 53 അഹീതൂബിന്റെ മകൻ സാദോക്ക്;+ സാദോക്കിന്റെ മകൻ അഹീമാസ്.
54 ഓരോരുത്തരുടെയും പ്രദേശത്ത് അവരുടെ പാളയങ്ങളനുസരിച്ചുള്ള* താമസസ്ഥലങ്ങൾ ഇവയായിരുന്നു: കൊഹാത്യകുടുംബത്തിൽപ്പെട്ട അഹരോന്റെ വംശജർക്കാണ് ആദ്യം നറുക്കു വീണത്. 55 അതുകൊണ്ട്, യഹൂദാദേശത്തുള്ള ഹെബ്രോനും+ അതിനു ചുറ്റുമുള്ള മേച്ചിൽപ്പുറങ്ങളും അവർ അവർക്കു കൊടുത്തു. 56 എന്നാൽ നഗരത്തിനു ചുറ്റുമുള്ള നിലവും അതിന്റെ ഗ്രാമങ്ങളും അവർ യഫുന്നയുടെ മകനായ കാലേബിനു കൊടുത്തു.+ 57 അഹരോന്റെ വംശജർക്ക് അവർ അഭയനഗരമായ*+ ഹെബ്രോൻ+ കൊടുത്തു; കൂടാതെ ലിബ്നയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യത്ഥീരും+ എസ്തെമോവയും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 58 ഹീലേനും അതിന്റെ മേച്ചിൽപ്പുറങ്ങളും ദബീരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 59 ആഷാനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ശേമെശും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അവർ അവർക്കു കൊടുത്തു. 60 ബന്യാമീൻ ഗോത്രത്തിൽനിന്ന് അവർക്കു ഗേബയും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അലെമേത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും അനാഥോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു. ആകെ 13 നഗരങ്ങൾ അവരുടെ കുടുംബങ്ങൾക്കു കിട്ടി.+
61 ബാക്കി കൊഹാത്യർക്കു പകുതി ഗോത്രത്തിൽനിന്നും, അതായത് മനശ്ശെയുടെ പാതിയിൽനിന്നും, വേറെ ഗോത്രത്തിലെ കുടുംബത്തിൽനിന്നും അവർ പത്തു നഗരങ്ങൾ കൊടുത്തു.*+
62 ഗർശോമ്യർക്ക് അവർ കുടുംബമനുസരിച്ച് യിസ്സാഖാർ, ആശേർ, നഫ്താലി എന്നീ ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രത്തിൽനിന്നും 13 നഗരങ്ങൾ കൊടുത്തു.+
63 മെരാര്യർക്ക് അവർ കുടുംബമനുസരിച്ച് രൂബേൻ, ഗാദ്, സെബുലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് 12 നഗരങ്ങൾ നറുക്കിട്ട് കൊടുത്തു.+
64 അങ്ങനെ ഈ നഗരങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ഇസ്രായേല്യർ ലേവ്യർക്കു കൊടുത്തു.+ 65 യഹൂദ, ശിമെയോൻ, ബന്യാമീൻ എന്നീ ഗോത്രങ്ങളിൽനിന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്ന ഈ നഗരങ്ങൾ അവർ നറുക്കിട്ട് കൊടുത്തു.
66 ചില കൊഹാത്യകുടുംബങ്ങൾക്കു തങ്ങളുടെ പ്രദേശമായി എഫ്രയീം ഗോത്രത്തിൽനിന്ന് നഗരങ്ങൾ ലഭിച്ചിരുന്നു.+ 67 എഫ്രയീംമലനാട്ടിൽ അഭയനഗരമായ* ശെഖേമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അവർക്കു ലഭിച്ചു. കൂടാതെ ഗേസെരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 68 യൊക്മെയാമും അതിന്റെ മേച്ചിൽപ്പുറങ്ങളും ബേത്ത്-ഹോരോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 69 അയ്യാലോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഗത്ത്-രിമ്മോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൂടി അവർക്കു ലഭിച്ചു. 70 ബാക്കി കൊഹാത്യകുടുംബങ്ങൾക്ക് അവർ മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന് ആനേരും അതിന്റെ മേച്ചിൽപ്പുറങ്ങളും ബിലെയാമും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു.
71 ഗർശോമ്യർക്ക് അവർ മനശ്ശെയുടെ പാതി ഗോത്രത്തിൽനിന്ന് ബാശാനിലെ ഗോലാനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും അസ്താരോത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 72 യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദെശും അതിന്റെ മേച്ചിൽപ്പുറങ്ങളും ദാബെരത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും+ 73 രാമോത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും ആനേമും അതിന്റെ മേച്ചിൽപ്പുറങ്ങളും 74 ആശേർ ഗോത്രത്തിൽനിന്ന് മാശാലും അതിന്റെ മേച്ചിൽപ്പുറങ്ങളും അബ്ദോനും അതിന്റെ മേച്ചിൽപ്പുറങ്ങളും+ 75 ഹൂക്കോക്കും അതിന്റെ മേച്ചിൽപ്പുറങ്ങളും രഹോബും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 76 നഫ്താലി ഗോത്രത്തിൽനിന്ന് ഗലീലയിലെ+ കേദെശും+ അതിന്റെ മേച്ചിൽപ്പുറങ്ങളും ഹമ്മോനും അതിന്റെ മേച്ചിൽപ്പുറങ്ങളും കിര്യത്തയീമും അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു.
77 ബാക്കി മെരാര്യർക്ക് അവർ സെബുലൂൻ ഗോത്രത്തിൽനിന്ന്+ രിമ്മോനോയും അതിന്റെ മേച്ചിൽപ്പുറങ്ങളും താബോരും അതിന്റെ മേച്ചിൽപ്പുറങ്ങളും 78 രൂബേൻ ഗോത്രത്തിൽനിന്ന് യരീഹൊയ്ക്കടുത്തുള്ള യോർദാൻ പ്രദേശത്ത്, യോർദാനു കിഴക്ക് വിജനഭൂമിയിലുള്ള ബേസെരും അതിന്റെ മേച്ചിൽപ്പുറങ്ങളും യാഹാസും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 79 കെദേമോത്തും+ അതിന്റെ മേച്ചിൽപ്പുറങ്ങളും മേഫാത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും 80 ഗാദ് ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും അതിന്റെ മേച്ചിൽപ്പുറങ്ങളും മഹനയീമും+ അതിന്റെ മേച്ചിൽപ്പുറങ്ങളും 81 ഹെശ്ബോനും+ അതിന്റെ മേച്ചിൽപ്പുറങ്ങളും യസേരും+ അതിന്റെ മേച്ചിൽപ്പുറങ്ങളും കൊടുത്തു.