-
സംഖ്യ 21:23, 24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 എന്നാൽ തന്റെ ദേശത്തുകൂടെ പോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല. തന്റെ ജനത്തെ മുഴുവൻ കൂട്ടി വിജനഭൂമിയിൽ ഇസ്രായേലിന് എതിരെ ചെല്ലുകയും ചെയ്തു. സീഹോൻ യാഹാസിൽവെച്ച് ഇസ്രായേലിനോടു പോരാടി.+ 24 എന്നാൽ ഇസ്രായേൽ സീഹോനെ വാളുകൊണ്ട് തോൽപ്പിച്ച്+ അമ്മോന്യരുടെ അടുത്തുള്ള, അർന്നോൻ+ മുതൽ യബ്ബോക്ക്+ വരെയുള്ള അയാളുടെ ദേശം കൈവശമാക്കി.+ കാരണം യസേർ+ അമ്മോന്യരുടെ ദേശത്തിന്റെ അതിർത്തിയായിരുന്നു.+
-
-
യോശുവ 12:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 യോർദാനു കിഴക്ക് അർന്നോൻ താഴ്വര*+ മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശവും കിഴക്കൻ അരാബയും ഭരിച്ചിരുന്ന+ രാജാക്കന്മാരെ തോൽപ്പിച്ച് ഇസ്രായേല്യർ അവരുടെ ദേശം കൈവശപ്പെടുത്തി.+ ആ രാജാക്കന്മാർ ഇവരാണ്: 2 അമോര്യരാജാവായ സീഹോൻ;+ അയാൾ ഹെശ്ബോനിൽ താമസിച്ച് അർന്നോൻ താഴ്വരയോടു+ ചേർന്നുകിടക്കുന്ന അരോവേർ,+ താഴ്വരയുടെ മധ്യഭാഗം എന്നീ പ്രദേശങ്ങൾമുതൽ ഗിലെയാദിന്റെ പകുതിവരെ, അതായത് അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്വര* വരെ, ഭരിച്ചിരുന്നു.
-