-
2 ദിനവൃത്താന്തം 25:1-4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 രാജാവാകുമ്പോൾ അമസ്യക്ക് 25 വയസ്സായിരുന്നു. 29 വർഷം അമസ്യ യരുശലേമിൽ ഭരണം നടത്തി. യരുശലേംകാരിയായ യഹോവദ്ദാനായിരുന്നു അമസ്യയുടെ അമ്മ.+ 2 അമസ്യ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. എന്നാൽ അതു പൂർണഹൃദയത്തോടെയായിരുന്നില്ല. 3 രാജ്യം കൈകളിൽ ഭദ്രമായ ഉടനെ അമസ്യ അപ്പനെ കൊന്ന ദാസന്മാരെ കൊന്നുകളഞ്ഞു.+ 4 എന്നാൽ അവരുടെ മക്കളെ കൊന്നില്ല. കാരണം, “മക്കൾക്കു പകരം അപ്പന്മാരും അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്. ഒരാൾ മരണശിക്ഷ അനുഭവിക്കുന്നത് അയാൾത്തന്നെ ചെയ്ത പാപത്തിനായിരിക്കണം” എന്നു നിയമത്തിൽ, അതായത് മോശയുടെ പുസ്തകത്തിൽ, യഹോവ കല്പിച്ചിരുന്നു.+
-