-
2 രാജാക്കന്മാർ 24:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ആ സമയത്ത് ബാബിലോൺരാജാവായ നെബൂഖദ്നേസറും നഗരത്തിനു നേരെ വന്നു.
-
-
2 രാജാക്കന്മാർ 24:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 പിന്നെ അയാൾ യഹോവയുടെ ഭവനത്തിലും രാജകൊട്ടാരത്തിലും ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം എടുത്തു.+ അയാൾ ഇസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ ആലയത്തിൽ ഉണ്ടാക്കിയ സ്വർണംകൊണ്ടുള്ള ഉപകരണങ്ങളെല്ലാം+ മുറിച്ച് കഷണങ്ങളാക്കി. യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ഇതു സംഭവിച്ചു.
-
-
ദാനിയേൽ 1:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
1 യഹൂദാരാജാവായ യഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം വർഷം+ ബാബിലോൺരാജാവായ നെബൂഖദ്നേസർ യരുശലേമിനു നേരെ വന്ന് അതിനെ ഉപരോധിച്ചു.+ 2 ഒടുവിൽ യഹോവ, യഹൂദാരാജാവായ യഹോയാക്കീമിനെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.+ സത്യദൈവത്തിന്റെ ഭവനത്തിലെ* ചില ഉപകരണങ്ങളും പാത്രങ്ങളും നെബൂഖദ്നേസറിനു നൽകി. നെബൂഖദ്നേസർ അവ ശിനാർ* ദേശത്ത്+ തന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു* കൊണ്ടുപോയി അവിടത്തെ ഖജനാവിൽ വെച്ചു.+
-
-
ദാനിയേൽ 5:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 വീഞ്ഞിന്റെ ലഹരിയിലായിരിക്കെ ബേൽശസ്സർ, യരുശലേമിലെ ദേവാലയത്തിൽനിന്ന് അപ്പനായ നെബൂഖദ്നേസർ എടുത്തുകൊണ്ടുപോന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും കൊണ്ടുവരാൻ കല്പിച്ചു.+ രാജാവിനും അദ്ദേഹത്തിന്റെ പ്രധാനികൾക്കും ഉപപത്നിമാർക്കും* വെപ്പാട്ടികൾക്കും കുടിക്കാൻവേണ്ടിയായിരുന്നു അത്.
-