സുഭാഷിതങ്ങൾ
25 യഹൂദാരാജാവായ ഹിസ്കിയയുടെ+ ഭൃത്യന്മാർ പകർത്തിയെടുത്ത* ശലോമോന്റെ+ ജ്ഞാനമൊഴികളാണ് ഇവ:
2 കാര്യം രഹസ്യമായി സൂക്ഷിക്കുന്നതു ദൈവത്തിനു മഹത്ത്വം;+
കാര്യങ്ങൾ നന്നായി പരിശോധിക്കുന്നതു രാജാക്കന്മാർക്കു മഹത്ത്വം.
3 ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും പോലെ
രാജാക്കന്മാരുടെ ഹൃദയവും മനസ്സിലാക്കാനാകില്ല.
5 ദുഷ്ടനെ രാജസന്നിധിയിൽനിന്ന് നീക്കുക;
അപ്പോൾ രാജാവിന്റെ സിംഹാസനം നീതിയിൽ സുസ്ഥാപിതമാകും.+
6 രാജാവിന്റെ മുന്നിൽ സ്വയം ഉയർത്തരുത്;+
പ്രധാനികളുടെ ഇടയിൽ സ്ഥാനം പിടിക്കരുത്.+
7 പ്രഭുവിന്റെ മുന്നിൽ രാജാവ് നിന്നെ അപമാനിക്കുന്നതിലും നല്ലത്
“ഇവിടെ കയറിവരൂ” എന്ന് അദ്ദേഹം നിന്നോടു പറയുന്നതല്ലേ?+
8 കേസ് കൊടുക്കാൻ തിരക്കു കൂട്ടരുത്;
നിന്റെ അയൽക്കാരൻ ഒടുവിൽ നിന്നെ അപമാനിച്ചാൽ നീ എന്തു ചെയ്യും?+
9 നിന്റെ അയൽക്കാരനുമായി വാദിച്ചുകൊള്ളൂ;+
എന്നാൽ നിന്നോടു രഹസ്യമായി പറഞ്ഞ കാര്യങ്ങൾ* പുറത്ത് പറയരുത്.+
10 പുറത്ത് പറഞ്ഞാൽ, അതു കേൾക്കുന്നവൻ നിന്നെ നാണംകെടുത്തും;
തിരിച്ചെടുക്കാനാകാത്ത ഒരു മോശം* വാർത്ത പരത്തുകയായിരിക്കും നീ.
12 ശ്രദ്ധിക്കാൻ ഒരുക്കമുള്ള കാതുകൾക്ക്
ബുദ്ധിമാന്റെ ശാസന സ്വർണക്കമ്മലും തങ്കാഭരണവും പോലെ.+
13 വിശ്വസ്തനായ ഒരു സന്ദേശവാഹകൻ അവനെ അയച്ചവന്,
കൊയ്ത്തുദിവസത്തെ മഞ്ഞിന്റെ തണുപ്പുപോലെയാണ്.
അവൻ അവന്റെ യജമാനന് ഉന്മേഷം പകരുന്നു.+
15 ക്ഷമകൊണ്ട് ഒരു സൈന്യാധിപനെ അനുനയിപ്പിക്കാം;
17 അയൽക്കാരന്റെ വീട്ടിൽ കൂടെക്കൂടെ പോകരുത്;
നീ അവനൊരു ശല്യമായി അവൻ നിന്നെ വെറുക്കാനിടയുണ്ട്.
19 കഷ്ടതകൾ ഉണ്ടാകുമ്പോൾ, വഞ്ചകനെ* ആശ്രയിക്കുന്നവൻ
ഒടിഞ്ഞ പല്ലിലും മുടന്തുള്ള കാലിലും ആശ്രയിക്കുന്നവനെപ്പോലെ.
20 നിരാശ നിറഞ്ഞ ഹൃദയത്തിനു പാട്ടു പാടിക്കൊടുക്കുന്നത്+
തണുപ്പുള്ള ദിവസം വസ്ത്രം ഊരിമാറ്റുന്നതുപോലെയും
കാരത്തിനു* മേൽ വിനാഗിരി ഒഴിക്കുന്നതുപോലെയും ആണ്.
21 നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അവന് ആഹാരം കൊടുക്കുക;
ദാഹിക്കുന്നെങ്കിൽ വെള്ളം കൊടുക്കുക.+
22 അങ്ങനെ നീ അയാളുടെ തലയിൽ തീക്കനൽ കൂട്ടും;*+
യഹോവ നിനക്കു പ്രതിഫലം തരും.
23 വടക്കൻ കാറ്റ് പെരുമഴ കൊണ്ടുവരുന്നു;
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്ന നാവ് കോപം കൊണ്ടുവരുന്നു.+