മത്തായി എഴുതിയത്
1 അബ്രാഹാമിന്റെ മകനായ+ ദാവീദിന്റെ മകനായ+ യേശുക്രിസ്തുവിന്റെ ചരിത്രം* അടങ്ങുന്ന പുസ്തകം:
2 അബ്രാഹാമിനു+ യിസ്ഹാക്ക് ജനിച്ചു.+
യിസ്ഹാക്കിനു യാക്കോബ് ജനിച്ചു.+
യാക്കോബിന് യഹൂദയും+ വേറെ ആൺമക്കളും ജനിച്ചു.+
3 യഹൂദയ്ക്കു താമാറിൽ+ പേരെസും സേരഹും+ ജനിച്ചു.
പേരെസിനു ഹെസ്രോൻ+ ജനിച്ചു.
ഹെസ്രോനു രാം+ ജനിച്ചു.
4 രാമിന് അമ്മീനാദാബ് ജനിച്ചു.
അമ്മീനാദാബിനു നഹശോൻ+ ജനിച്ചു.
നഹശോനു ശൽമോൻ ജനിച്ചു.
5 ശൽമോനു രാഹാബിൽ+ ബോവസ്+ ജനിച്ചു.
ബോവസിനു രൂത്തിൽ+ ഓബേദ്+ ജനിച്ചു.
ഓബേദിനു യിശ്ശായി+ ജനിച്ചു.
6 യിശ്ശായിക്കു ദാവീദ്+ രാജാവ്+ ജനിച്ചു.
ദാവീദിന് ഊരിയാവിന്റെ+ ഭാര്യയിൽ* ശലോമോൻ+ ജനിച്ചു.
രഹബെയാമിന് അബീയ+ ജനിച്ചു.
അബീയയ്ക്ക് ആസ+ ജനിച്ചു.
8 ആസയ്ക്ക് യഹോശാഫാത്ത്+ ജനിച്ചു.
യഹോശാഫാത്തിന് യഹോരാം+ ജനിച്ചു.
യഹോരാമിന് ഉസ്സീയ+ ജനിച്ചു.
9 ഉസ്സീയയ്ക്കു യോഥാം+ ജനിച്ചു.
യോഥാമിന് ആഹാസ്+ ജനിച്ചു.
ആഹാസിനു ഹിസ്കിയ+ ജനിച്ചു.
10 ഹിസ്കിയയ്ക്കു മനശ്ശെ+ ജനിച്ചു.
മനശ്ശെക്ക് ആമോൻ+ ജനിച്ചു.
ആമോനു യോശിയ+ ജനിച്ചു.
11 ബാബിലോണിലേക്കു നാടുകടത്തുന്ന കാലത്ത്+ യോശിയയ്ക്ക്+ യഖൊന്യയും+ വേറെ ആൺമക്കളും ജനിച്ചു.
12 ബാബിലോണിലേക്കുള്ള നാടുകടത്തലിനു ശേഷം യഖൊന്യക്കു ശെയൽതീയേൽ ജനിച്ചു.
ശെയൽതീയേലിനു സെരുബ്ബാബേൽ+ ജനിച്ചു.
13 സെരുബ്ബാബേലിന് അബീഹൂദ് ജനിച്ചു.
അബീഹൂദിന് എല്യാക്കീം ജനിച്ചു.
എല്യാക്കീമിന് ആസോർ ജനിച്ചു.
14 ആസോരിനു സാദോക്ക് ജനിച്ചു.
സാദോക്കിന് ആഖീം ജനിച്ചു.
ആഖീമിന് എലീഹൂദ് ജനിച്ചു.
15 എലീഹൂദിന് എലെയാസർ ജനിച്ചു.
എലെയാസരിനു മത്ഥാൻ ജനിച്ചു.
മത്ഥാനു യാക്കോബ് ജനിച്ചു.
16 യാക്കോബിനു മറിയയുടെ ഭർത്താവായ യോസേഫ് ജനിച്ചു. മറിയയിൽനിന്ന് ക്രിസ്തു എന്നു വിളിക്കുന്ന യേശു ജനിച്ചു.+
17 ഇങ്ങനെ, അബ്രാഹാം മുതൽ ദാവീദ് വരെ 14 തലമുറയും ദാവീദ് മുതൽ ബാബിലോണിലേക്കുള്ള നാടുകടത്തൽ+ വരെ 14 തലമുറയും ബാബിലോണിലേക്കുള്ള നാടുകടത്തൽ മുതൽ ക്രിസ്തു വരെ 14 തലമുറയും ആയിരുന്നു.
18 യേശുക്രിസ്തുവിന്റെ ജനനം ഇങ്ങനെയായിരുന്നു: യേശുവിന്റെ അമ്മയായ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സമയം.+ പക്ഷേ അവർ ഒന്നിക്കുന്നതിനു മുമ്പേ, മറിയ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി.+ 19 എന്നാൽ മറിയയുടെ ഭർത്താവായ യോസേഫ് നീതിമാനായതുകൊണ്ട് മറിയയെ സമൂഹത്തിൽ ഒരു പരിഹാസപാത്രമാക്കാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട് മറിയയെ രഹസ്യമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്* ചിന്തിച്ചു.+ 20 പക്ഷേ അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ യഹോവയുടെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോടു പറഞ്ഞു: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ വീട്ടിലേക്കു കൊണ്ടുവരാൻ പേടിക്കേണ്ടാ; കാരണം അവൾ ഗർഭിണിയായിരിക്കുന്നതു പരിശുദ്ധാത്മാവിനാലാണ്.+ 21 അവൾ ഒരു മകനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം.+ കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കും.”+ 22 ഇതെല്ലാം സംഭവിച്ചത് യഹോവ പറഞ്ഞ കാര്യങ്ങൾ നിറവേറേണ്ടതിനാണ്. ദൈവം തന്റെ പ്രവാചകനിലൂടെ ഇങ്ങനെ പറഞ്ഞിരുന്നു: 23 “ഇതാ, കന്യക ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവർ അവന് ഇമ്മാനുവേൽ എന്നു പേരിടും.”+ (പരിഭാഷപ്പെടുത്തുമ്പോൾ ആ പേരിന്റെ അർഥം “ദൈവം ഞങ്ങളുടെകൂടെ”+ എന്നാണ്.)
24 യോസേഫ് ഉറക്കമുണർന്നു. യഹോവയുടെ ദൂതൻ നിർദേശിച്ചതുപോലെ യോസേഫ് ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. 25 പക്ഷേ മകനെ പ്രസവിക്കുന്നതുവരെ+ യോസേഫ് മറിയയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. കുഞ്ഞിനു യേശു എന്നു യോസേഫ് പേരിട്ടു.+