സുഭാഷിതങ്ങൾ
30 യാക്കെയുടെ മകനായ ആഗൂർ ഇഥീയേലിനോട്, ഇഥീയേലിനോടും ഊകാലിനോടും, പറഞ്ഞ വാക്കുകളിൽ അടങ്ങിയിരിക്കുന്ന ഗൗരവമുള്ള സന്ദേശം.
2 ഞാൻ മറ്റെല്ലാവരെക്കാളും അറിവില്ലാത്തവനാണ്;+
ഒരു മനുഷ്യനുണ്ടായിരിക്കേണ്ട വകതിരിവ് എനിക്കില്ല.
3 ഞാൻ ജ്ഞാനം പഠിച്ചിട്ടില്ല;
അതിപരിശുദ്ധനെക്കുറിച്ചുള്ള അറിവും എനിക്കില്ല.
4 സ്വർഗത്തിലേക്കു കയറിപ്പോകുകയും തിരിച്ചുവരുകയും ചെയ്തത് ആരാണ്?+
കാറ്റിനെ കൈകളിൽ പിടിച്ചത് ആരാണ്?
സമുദ്രത്തെ തന്റെ വസ്ത്രത്തിൽ പൊതിഞ്ഞത് ആരാണ്?+
ഭൂമിയുടെ അതിരുകളെല്ലാം സ്ഥാപിച്ചത്* ആരാണ്?+
അവന്റെ പേര് എന്താണ്? അവന്റെ മകന്റെ പേര് എന്താണ്?
അറിയാമെങ്കിൽ പറയുക!
5 ദൈവത്തിന്റെ വാക്കുകളെല്ലാം ശുദ്ധമാണ്.+
തന്നിൽ ആശ്രയിക്കുന്നവർക്കു ദൈവം ഒരു പരിചയാണ്.+
6 ദൈവത്തിന്റെ വാക്കുകളോട് ഒന്നും കൂട്ടിച്ചേർക്കരുത്;+
ചേർത്താൽ ദൈവം നിന്നെ ശാസിക്കും;
നീ നുണയനായി അറിയപ്പെടും.
7 രണ്ടു കാര്യം ഞാൻ അങ്ങയോടു ചോദിക്കുന്നു;
എനിക്കു ജീവനുള്ളിടത്തോളം അതു സാധിച്ചുതരേണം.
8 അസത്യവും നുണകളും എന്നിൽനിന്ന് ദൂരെ അകറ്റേണമേ.+
ദാരിദ്ര്യമോ സമ്പത്തോ തരാതെ
എനിക്കു വേണ്ട ആഹാരം മാത്രം തരേണമേ.+
9 അല്ലെങ്കിൽ ഞാൻ തൃപ്തനായിട്ട്, “ആരാണ് യഹോവ”+ എന്നു ചോദിച്ച് അങ്ങയെ തള്ളിപ്പറയാനും
ഞാൻ ദരിദ്രനായിത്തീർന്നിട്ട്, മോഷണം നടത്തി ദൈവനാമത്തിന് അപമാനം വരുത്താനും ഇടവരുമല്ലോ.
10 വേലക്കാരനെക്കുറിച്ച് അവന്റെ യജമാനനോടു കുറ്റം പറയരുത്;
അവൻ നിന്നെ ശപിക്കും, നീ കുറ്റക്കാരനാണെന്നു തെളിയും.+
11 അപ്പനെ ശപിക്കുന്ന, അമ്മയെ ആദരിക്കാത്ത ഒരു തലമുറയുണ്ട്.+
14 വാളുകൾപോലുള്ള പല്ലുകളും
അറവുകത്തിപോലുള്ള താടിയെല്ലുകളും ഉള്ള ഒരു തലമുറ.
ഭൂമിയിലെ എളിയവരെയും മനുഷ്യകുലത്തിലെ ദരിദ്രരെയും അവർ വിഴുങ്ങുന്നു.+
15 “തരൂ! തരൂ!” എന്നു പറഞ്ഞ് കരയുന്ന രണ്ടു പെൺമക്കൾ അട്ടയ്ക്കുണ്ട്.
ഒരിക്കലും തൃപ്തി വരാത്തവ മൂന്നുണ്ട്,
“മതി” എന്ന് ഒരിക്കലും പറയാത്തവ നാലുണ്ട്:
16 ശവക്കുഴിയും*+ വന്ധ്യയുടെ ഗർഭപാത്രവും
വെള്ളമില്ലാത്ത ദേശവും
“മതി” എന്ന് ഒരിക്കലും പറയാത്ത തീയും.
17 അപ്പനെ പരിഹസിക്കുകയും അമ്മയോടുള്ള അനുസരണത്തെ ചിരിച്ചുതള്ളുകയും+ ചെയ്യുന്നവന്റെ കണ്ണ്
താഴ്വരയിലെ* മലങ്കാക്കകൾ കൊത്തിപ്പറിക്കും;
കഴുകൻകുഞ്ഞുങ്ങൾ അതു തിന്നും.+
19 ആകാശത്തിലൂടെ കഴുകൻ പറക്കുന്ന വഴിയും,
പാറയിലൂടെ പാമ്പ് ഇഴയുന്ന പാതയും,
നടുക്കടലിലൂടെ കപ്പൽ സഞ്ചരിക്കുന്ന മാർഗവും,
യുവതിയോടൊപ്പമുള്ള പുരുഷന്റെ വഴിയും.
20 വ്യഭിചാരിയായ സ്ത്രീയുടെ വഴി ഇതാണ്:
അവൾ തിന്നിട്ട് വായ് തുടയ്ക്കുന്നു;
എന്നിട്ട്, “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല” എന്നു പറയുന്നു.+
21 ഭൂമിയെ വിറപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്;
അതിനു സഹിക്കാനാകാത്ത നാലു കാര്യങ്ങളുണ്ട്:
22 അടിമ രാജാവായി ഭരിക്കുന്നതും,+
വിഡ്ഢി മൂക്കുമുട്ടെ ആഹാരം കഴിക്കുന്നതും,
29 പ്രൗഢിയോടെ നടക്കുന്ന മൂന്നു കൂട്ടരുണ്ട്;
പ്രൗഢിയോടെ സഞ്ചരിക്കുന്ന നാലു കൂട്ടരുണ്ട്:
30 ആരുടെയും മുന്നിൽനിന്ന് ഭയന്നോടാത്ത,
മൃഗങ്ങളിൽ ഏറ്റവും കരുത്തനായ സിംഹം;+
31 വേട്ടപ്പട്ടി; ആൺകോലാട്;
സൈന്യസമേതനായി വരുന്ന രാജാവ്.