ഗീതം 188
പ്രാർഥനയാകുന്ന ദാനം
1. തൻ മൊ-ഴി പാ-ലി-പ്പോ-രിൻ
പ്രാർ-ഥ-ന കേൾ-ക്കും ദൈ-വം.
നാം ക്രി-സ്തേ-ശു മൂ-ല-മേ
യാ-ഹിൻ പീ-ഠെ അ-ണ-യൂ.
2. യാ-ഹിൻ കാ-തി-ലെ-ത്തി-ടും
പ്രാർ-ഥ-ന-കൾ ഹൃ-ദ്യ-വും,
ആ-ത്മാർ-ഥ-വു-മാ-വു-കിൽ
യാ-ഹി-ന്നേ-കു-മാ-ദ-രം.
3. പ്രാർ-ഥി-ച്ചീ-ടും എ-ന്നും നാം,
ചെ-യ്ക ആ-ത്മ-ശോ-ധ-ന,
ജൽ-പ്പ-ന വി-ഹീ-ന-മായ്
ഹൃ-ദ്യ-മാ-യി-ത്തീ-രു-വാൻ.
4. ക്ലേ-ശ-മാർ-ഗേ പോ-കു-മ്പോൾ,
നേ-രം ക-ണ്ടെ-ത്തീ-ടു-കിൽ,
പ്രാർ-ഥ-ന-യാം ദാ-ന-മോ
ആ-ശ്വാ-സോ-ത്സാ-ഹ-മേ-കും.