ഗീതം 19
ദൈവത്തിന്റെ പറുദീസാ വാഗ്ദാനം
1. പറുദീസ, ദിവ്യവാഗ്ദാനം!
ക്രിസ്തുരാജൻ വാണിടുന്നു;
നീക്കുമവൻ പാപാകൃത്യങ്ങൾ,
കണ്ണീർ, മൃത്യു, വേദനയും.
(കോറസ്)
മാറും ഭൂമി പർദീസയായ്;
കാണുന്നുനാം വിശ്വാസത്താൽ!
ക്രിസ്തുവിതു നിവർത്തിക്കും;
ദൈവേഷ്ടം തൻ മോദമല്ലോ.
2. ദൈവപുത്രൻ മൃതരെ പാരിൽ
ഉയിർപ്പിക്കും ദൈവേഷ്ടത്താൽ.
യേശു തന്റെ വാഗ്ദാനമല്ലോ:
‘നീയുണ്ടാകും പർദീസയിൽ.’
(കോറസ്)
മാറും ഭൂമി പർദീസയായ്;
കാണുന്നുനാം വിശ്വാസത്താൽ!
ക്രിസ്തുവിതു നിവർത്തിക്കും;
ദൈവേഷ്ടം തൻ മോദമല്ലോ.
3. പറുദീസ, കർത്തൃവാഗ്ദാനം
യോഗ്യനവൻ ഭൂരാജനായ്.
നന്ദിയോടെ സ്തുതിപാടിടാം
സ്നേഹാർദ്രനാം യാഹിനു നാം.
(കോറസ്)
മാറും ഭൂമി പർദീസയായ്;
കാണുന്നുനാം വിശ്വാസത്താൽ!
ക്രിസ്തുവിതു നിവർത്തിക്കും;
ദൈവേഷ്ടം തൻ മോദമല്ലോ.
(മത്താ. 5:5; 6:10; യോഹ. 5:28, 29 എന്നിവയും കാണുക.)