പഠനചതുരം 13എ
വെവ്വേറെ ആലയങ്ങൾ, വെവ്വേറെ പാഠങ്ങൾ
യഹസ്കേലിന്റെ ദർശനത്തിലെ ആലയം:
ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ജൂതന്മാർക്കുവേണ്ടി യഹസ്കേൽ വിവരിച്ചത്
അനേകം ബലികൾ അർപ്പിച്ചിരുന്ന യാഗപീഠമാണ് അതിലുണ്ടായിരുന്നത്
ആരാധനയ്ക്കായുള്ള യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്ക് ഊന്നൽ നൽകുന്നു
1919-ൽ തുടങ്ങിയ ആത്മീയപുനഃസ്ഥിതീകരണത്തിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു
മഹത്തായ ആത്മീയാലയം:
എബ്രായക്രിസ്ത്യാനികൾക്കുവേണ്ടി പൗലോസ് വിവരിച്ചത്
“എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം” ഒരൊറ്റ ബലി അർപ്പിക്കുന്ന യാഗപീഠമാണ് അതിലുള്ളത് (എബ്രാ. 10:10, അടിക്കുറിപ്പ്)
ക്രിസ്തു മോചനവിലയായി അർപ്പിച്ച ബലിയുടെ അടിസ്ഥാനത്തിൽ ശുദ്ധാരാധനയ്ക്കായി യഹോവ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണത്തെയാണ് ഇതു കുറിക്കുന്നത്. വിശുദ്ധകൂടാരവും ഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയങ്ങളും മുൻകാലങ്ങളിൽ വിരൽചൂണ്ടിയത് ഇതിലേക്കാണ്
എ.ഡി. 29 മുതൽ 33 വരെയുള്ള കാലത്ത് വലിയ മഹാപുരോഹിതൻ എന്ന നിലയിൽ ക്രിസ്തു ചെയ്ത കാര്യങ്ങളിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു