വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • es26 പേ. 83-96
  • ജൂലൈ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ
  • തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
  • ഉപതലക്കെട്ടുകള്‍
  • ജൂലൈ 1 ബുധൻ
  • ജൂലൈ 2 വ്യാഴം
  • ജൂലൈ 3 വെള്ളി
  • ജൂലൈ 4 ശനി
  • ജൂലൈ 5 ഞായർ
  • ജൂലൈ 6 തിങ്കൾ
  • ജൂലൈ 7 ചൊവ്വ
  • ജൂലൈ 8 ബുധൻ
  • ജൂലൈ 9 വ്യാഴം
  • ജൂലൈ 10 വെള്ളി
  • ജൂലൈ 11 ശനി
  • ജൂലൈ 12 ഞായർ
  • ജൂലൈ 13 തിങ്കൾ
  • ജൂലൈ 14 ചൊവ്വ
  • ജൂലൈ 15 ബുധൻ
  • ജൂലൈ 16 വ്യാഴം
  • ജൂലൈ 17 വെള്ളി
  • ജൂലൈ 18 ശനി
  • ജൂലൈ 19 ഞായർ
  • ജൂലൈ 20 തിങ്കൾ
  • ജൂലൈ 21 ചൊവ്വ
  • ജൂലൈ 22 ബുധൻ
  • ജൂലൈ 23 വ്യാഴം
  • ജൂലൈ 24 വെള്ളി
  • ജൂലൈ 25 ശനി
  • ജൂലൈ 26 ഞായർ
  • ജൂലൈ 27 തിങ്കൾ
  • ജൂലൈ 28 ചൊവ്വ
  • ജൂലൈ 29 ബുധൻ
  • ജൂലൈ 30 വ്യാഴം
  • ജൂലൈ 31 വെള്ളി
തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2026
es26 പേ. 83-96

ജൂലൈ

ജൂലൈ 1 ബുധൻ

“ഒരു നീതി​മാൻപോ​ലും ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യോ അവന്റെ മക്കൾ ആഹാരം ഇരക്കു​ന്ന​താ​യോ ഇതുവരെ കണ്ടിട്ടില്ല.”—സങ്കീ. 37:25.

യഹോ​വ​യു​ടെ ചില ദാസന്മാർ പ്രായ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾ അനുഭ​വി​ക്കു​ന്നു. ചിലർ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നേരി​ടു​ന്നുണ്ട്‌, മറ്റു ചിലർ ശാരീ​രി​ക​വൈ​ക​ല്യ​ങ്ങ​ളും. ഇതൊക്കെ കാരണം യഹോ​വ​യു​ടെ കണ്ണിൽ തങ്ങൾക്കു വിലയി​ല്ലെന്ന്‌ അവർക്കു തോന്നി​യേ​ക്കാം. ‘യഹോ​വ​യ്‌ക്ക്‌ എന്നെ​ക്കൊണ്ട്‌ ഇപ്പോ​ഴും ഉപയോ​ഗ​മു​ണ്ടോ?’ എന്ന്‌ അവർ സംശയി​ച്ചേ​ക്കാം. സങ്കീർത്തനം 71-ന്റെ എഴുത്തു​കാ​ര​നും സമാന​മായ ഒരു ചിന്തയു​ണ്ടാ​യി. അദ്ദേഹം പ്രാർഥി​ച്ചു: ‘എന്റെ ശക്തി ക്ഷയിക്കു​മ്പോൾ എന്നെ ഉപേക്ഷി​ക്ക​രു​തേ.’ (സങ്കീ. 71:9, 18) എങ്കിലും, ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചാൽ യഹോവ തന്നെ വഴിന​ട​ത്തു​മെ​ന്നും താങ്ങു​മെ​ന്നും സങ്കീർത്ത​ന​ക്കാ​രന്‌ ഉറപ്പാ​യി​രു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ മനസ്സി​ലാ​ക്കി​യ​തു​പോ​ലെ പരിമി​തി​ക​ളു​ണ്ടെ​ങ്കി​ലും തങ്ങളുടെ കഴിവി​ന്റെ പരമാ​വധി സേവി​ക്കു​ന്ന​വരെ കാണു​മ്പോൾ യഹോവ സന്തോ​ഷി​ക്കു​ന്നു. (സങ്കീ. 37:23-25) പ്രായ​മാ​യ​വരേ, നിങ്ങളു​ടെ സാഹച​ര്യ​ത്തെ യഹോവ കാണു​ന്ന​തു​പോ​ലെ കാണുക. ശാരീ​രി​ക​മാ​യി നിങ്ങൾ ബുദ്ധി​മുട്ട്‌ അനുഭ​വി​ക്കു​ക​യാ​ണെ​ങ്കി​ലും ആത്മീയ​മാ​യി തഴച്ചു​വ​ള​രാൻ യഹോവ നിങ്ങളെ സഹായി​ക്കും. (സങ്കീ. 92:12-15) നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാൻ കഴിയാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തി​നു പകരം, ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. w24.10 പേ. 28 ഖ. 14-16

ജൂലൈ 2 വ്യാഴം

‘വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പി​ച്ചതു കഴിക്കു​ന്ന​തി​നെ​പ്പറ്റി പറയു​ക​യാ​ണെ​ങ്കിൽ, വിഗ്ര​ഹങ്ങൾ ഒന്നുമ​ല്ലെന്നു നമുക്ക്‌ അറിയാം.’—1 കൊരി. 8:4.

ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ തീരു​മാ​ന​മെ​ടു​ക്കേണ്ട സാഹച​ര്യ​ങ്ങൾ വരു​മ്പോൾ പക്വത​യി​ല്ലാത്ത ക്രിസ്‌ത്യാ​നി​കൾക്ക്‌ അതു ബുദ്ധി​മു​ട്ടാ​യി​രി​ക്കും. കൃത്യ​മായ ബൈബിൾനി​യ​മ​ങ്ങ​ളൊ​ന്നും ഇല്ലാത്ത അത്തരം സാഹച​ര്യ​ങ്ങ​ളിൽ തങ്ങൾക്ക്‌ ഇഷ്ടമു​ള്ള​തു​പോ​ലെ ചെയ്യാ​മെന്ന്‌ ചിലർ ചിന്തി​ച്ചേ​ക്കാം. മറ്റു ചിലർ ഒരു നിയമ​ത്തി​നാ​യി ശാഠ്യം പിടി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ച ഭക്ഷണം കഴിക്കാ​മോ ഇല്ലയോ എന്ന്‌ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​കൾ സാധ്യ​ത​യ​നു​സ​രിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നോ​ടു ചോദി​ച്ചു. അപ്പോൾ ഒരു നിയമം വെക്കു​ന്ന​തി​നു പകരം ഓരോ​രു​ത്തർക്കും അവരവ​രു​ടെ മനസ്സാ​ക്ഷി​യ​നു​സ​രിച്ച്‌ ‘തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം’ ഉണ്ടെന്ന്‌ പൗലോസ്‌ കാണി​ച്ചു​കൊ​ടു​ത്തു. അവരെ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ പൗലോസ്‌ അപ്പോ​സ്‌തലൻ എടുത്തു​കാ​ണി​ച്ചു. ആ തത്ത്വങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ശുദ്ധമായ ഒരു മനസ്സാക്ഷി നിലനി​റു​ത്താൻ സഹായി​ക്കുന്ന, മറ്റുള്ള​വരെ ഇടറി​ക്കാത്ത തരത്തി​ലുള്ള, ഒരു തീരു​മാ​ന​മെ​ടു​ക്കാൻ അവർക്കു കഴിയു​മാ​യി​രു​ന്നു. (1 കൊരി. 8: 7-9) ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ടി വരു​മ്പോൾ മറ്റുള്ള​വരെ ആശ്രയി​ക്കു​ക​യോ എപ്പോ​ഴും നിയമ​ങ്ങൾക്കാ​യി നോക്കു​ക​യോ ചെയ്യു​ന്ന​തി​നു പകരം സ്വന്തം വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗി​ക്കാ​നും അങ്ങനെ പക്വത​യി​ലേക്കു വളരാ​നും പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വരെ സഹായി​ക്കു​ക​യാ​യി​രു​ന്നു. w24.04 പേ. 5 ഖ. 14

ജൂലൈ 3 വെള്ളി

‘യഹോവ എന്ന ഞാൻ ഹൃദയ​ത്തിന്‌ ഉള്ളി​ലേക്കു നോക്കു​ന്നു, ഓരോ മനുഷ്യ​നും അവനവന്റെ വഴികൾക്ക്‌ അനുസൃ​ത​മാ​യി പ്രതി​ഫലം കൊടു​ക്കാൻ.’—യിരെ. 17:10.

യോന​യു​ടെ നാളിൽ നിനെ​വെ​ക്കാർക്ക്‌ പശ്ചാത്ത​പി​ക്കാ​നുള്ള അവസരം കിട്ടി​യി​രു​ന്നു. ‘ന്യായ​വി​ധി​ക്കാ​യുള്ള പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌’ യേശു എന്താണു പറഞ്ഞത്‌ എന്ന്‌ ഓർക്കുക: അതിൽ “മോശ​മായ കാര്യങ്ങൾ ചെയ്‌തവർ” ഉൾപ്പെ​ടും. (യോഹ. 5:29) അതു​കൊണ്ട്‌ സൊ​ദോ​മി​ലെ​യും ഗൊ​മോ​റ​യി​ലെ​യും ആളുകൾക്കും പ്രത്യാ​ശ​യ്‌ക്കുള്ള വകയു​ണ്ടെ​ന്നു​വേണം കരുതാൻ. അവരിൽ കുറച്ചു​പേ​രെ​ങ്കി​ലും പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രാൻ സാധ്യ​ത​യുണ്ട്‌. അവരെ യഹോ​വ​യെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ച്‌ പഠിപ്പി​ക്കാ​നുള്ള അവസരം നമുക്ക്‌ ലഭിക്കു​ക​യും ചെയ്‌തേ​ക്കാം. യഹോവ എല്ലായ്‌പോ​ഴും “ഹൃദയ​ത്തിന്‌ ഉള്ളി​ലേക്കു നോക്കു​ന്നു. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ പരി​ശോ​ധി​ക്കു​ന്നു.” ഭാവി​യി​ലെ പുനരു​ത്ഥാ​ന​ത്തി​ന്റെ കാര്യ​ത്തി​ലും യഹോവ അതുത​ന്നെ​യാ​ണു ചെയ്യാൻപോ​കു​ന്നത്‌. ‘ഓരോ മനുഷ്യ​നും അവനവന്റെ വഴികൾക്ക്‌ അനുസൃ​ത​മാ​യി പ്രതി​ഫലം കൊടു​ക്കും.’ ഒരാളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്ത​ണോ എന്നു തീരു​മാ​നി​ക്കു​മ്പോൾ യഹോവ തന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളിൽ വിട്ടു​വീഴ്‌ച ചെയ്യില്ല. അതേസ​മയം കരുണ കാണി​ക്കാൻ എന്തെങ്കി​ലും ഒരു അടിസ്ഥാ​ന​മു​ള്ള​പ്പോൾ യഹോവ കരുണ കാണി​ക്കും. അതു​കൊണ്ട്‌ ഒരാൾക്ക്‌ പുനരു​ത്ഥാ​നം ഇല്ല എന്നു ബൈബിൾ പറയാ​ത്തി​ട​ത്തോ​ളം നമ്മൾ അങ്ങനെ നിഗമനം ചെയ്യരുത്‌. w24.05 പേ. 5-6 ഖ. 15-16

ജൂലൈ 4 ശനി

“പേടി​ക്കേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും.”—യശ 41:13.

പണ്ടുമു​ത​ലേ ബുദ്ധി​മു​ട്ടുള്ള നിയമനം ചെയ്യാൻ ദൈവ​ത്തിൽനി​ന്നുള്ള സന്ദേശം ദൈവ​ദാ​സരെ ശക്തി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രവാ​ച​ക​നായ യിരെ​മ്യ​യു​ടെ കാര്യ​മെ​ടു​ക്കുക. യഹോവ പ്രസം​ഗി​ക്കാ​നുള്ള നിയമനം കൊടു​ത്ത​പ്പോൾ യിരെ​മ്യക്ക്‌ ആകെ പേടി തോന്നി. യിരെമ്യ പറഞ്ഞു: “എനിക്കു സംസാ​രി​ക്കാൻ അറിയില്ല; ഞാൻ വെറു​മൊ​രു കുട്ടി​യല്ലേ?” (യിരെ. 1:6) ആത്മവി​ശ്വാ​സം നേടി​യെ​ടു​ക്കാൻ യിരെമ്യ എന്താണു ചെയ്‌തത്‌? യഹോ​വ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ അദ്ദേഹം ശക്തി നേടി. അദ്ദേഹം പറഞ്ഞു: “എന്റെ ഹൃദയ​ത്തിൽ അത്‌, അസ്ഥിക്കു​ള്ളിൽ അടച്ചു​വെച്ച തീപോ​ലെ​യാ​യി; അത്‌ ഉള്ളിൽ ഒതുക്കി​വെച്ച്‌ ഞാൻ തളർന്നു.” (യിരെ. 20:8, 9) ബുദ്ധി​മു​ട്ടുള്ള ഒരു പ്രദേ​ശ​മാ​യി​രു​ന്നു പ്രവർത്തി​ക്കാൻ ഉണ്ടായി​രു​ന്ന​തെ​ങ്കി​ലും, യഹോവ ഏൽപ്പിച്ച സന്ദേശം യിരെ​മ്യ​ക്കു ശക്തി നൽകി. ബൈബി​ളിൽ അടങ്ങി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാക്കു​ക​ളിൽനിന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആവശ്യ​മായ ശക്തി കിട്ടുന്നു. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞത്‌, ‘ദൈ​വേ​ഷ്ട​ത്തെ​ക്കു​റിച്ച്‌ ശരിയായ അറിവ്‌ നേടു​ന്നത്‌ എല്ലാ സത്‌പ്ര​വൃ​ത്തി​ക​ളി​ലും ഫലം കായ്‌ക്കു​ന്ന​തിൽ’ തുടരാൻ അവരെ സഹായി​ക്കു​മെ​ന്നും അങ്ങനെ ‘യഹോ​വ​യ്‌ക്ക്‌ ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാൻ’ അവർക്കു കഴിയു​മെ​ന്നും ആണ്‌. —കൊലോ 1:9, 10. w24.04 പേ.15 ഖ. 2-4

ജൂലൈ 5 ഞായർ

‘സാദോക്ക്‌ പുരോ​ഹി​തൻ ശലോ​മോ​നെ അഭി​ഷേകം ചെയ്‌തു.’—1 രാജാ. 1:39.

രാജസ്ഥാ​നം തട്ടി​യെ​ടു​ക്കാൻ പദ്ധതി​യിട്ട ദാവീ​ദി​ന്റെ മകനായ അദോ​നി​യയെ പിന്തു​ണ​യ്‌ക്കാൻ, മഹാപു​രോ​ഹി​ത​നായ അബ്യാ​ഥാർ തീരു​മാ​നി​ച്ചെ​ങ്കി​ലും സാദോക്ക്‌ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​ത്തന്നെ തുടർന്നു. സാദോക്ക്‌ എപ്പോ​ഴും വിശ്വ​സ്‌ത​നാ​യി​രി​ക്കു​മെന്നു ദാവീ​ദിന്‌ ഉറപ്പാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അദോ​നി​യ​യു​ടെ പദ്ധതികൾ മനസ്സി​ലാ​ക്കി​യ​പ്പോൾ ശലോ​മോ​നെ രാജാ​വാ​യി അഭി​ഷേകം ചെയ്യാൻ ദാവീദ്‌ സാദോ​ക്കി​നോ​ടും നാഥാ​നോ​ടും ബനയ​യോ​ടും പറഞ്ഞത്‌. (1 രാജാ. 1:32-34) യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ആരാധ​ക​രോ​ടൊ​പ്പം ആയിരു​ന്നത്‌ സാദോ​ക്കി​നെ ശരിക്കും സഹായി​ച്ചി​ട്ടു​ണ്ടാ​കും. ഉദാഹ​ര​ണ​ത്തിന്‌, നാഥാ​ന്റെ​യും ദാവീ​ദി​നെ പിന്തുണച്ച മറ്റുള്ള​വ​രു​ടെ​യും നല്ല മാതൃക സാദോ​ക്കി​നു​വേണ്ട ധൈര്യ​വും പ്രോ​ത്സാ​ഹ​ന​വും ഒക്കെ കൊടു​ത്തു​കാ​ണും. ശലോ​മോൻ രാജാ​വാ​യ​പ്പോൾ, അബ്യാ​ഥാ​രി​ന്റെ സ്ഥാനത്ത്‌ സാദോ​ക്കി​നെ മഹാപു​രോ​ഹി​ത​നാ​യി നിയമി​ച്ചു. (1 രാജാ. 2:35) നിങ്ങൾക്ക്‌ എങ്ങനെ സാദോ​ക്കി​നെ അനുക​രി​ക്കാം? പ്രിയ​പ്പെട്ട ആരെങ്കി​ലും യഹോ​വയെ വിട്ടു​പോ​യാ​ലും നിങ്ങൾ യഹോ​വയെ സേവി​ക്കു​മെന്നു നിങ്ങളു​ടെ പ്രവൃ​ത്തി​യി​ലൂ​ടെ കാണി​ക്കുക. (യോശു. 24:15) ശരിയാ​യതു ചെയ്യാൻവേണ്ട ധൈര്യ​വും ശക്തിയും യഹോവ നിങ്ങൾക്കു തരും. പ്രാർഥി​ച്ചു​കൊണ്ട്‌ ദൈവ​ത്തിൽ ആശ്രയി​ക്കു​ക​യും വിശ്വ​സ്‌ത​രായ സഹാരാ​ധ​ക​രോ​ടു ചേർന്നു​നിൽക്കു​ക​യും ചെയ്യുക. നിങ്ങളു​ടെ വിശ്വ​സ്‌തത യഹോ​വ​യ്‌ക്കു വില​യേ​റി​യ​താണ്‌. യഹോവ തീർച്ച​യാ​യും അതിനു പ്രതി​ഫലം തരും.—2 ശമു. 22:26. w24.07 പേ. 6-7 ഖ. 16-17

ജൂലൈ 6 തിങ്കൾ

“നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌.”—ഗലാ. 6:9.

സങ്കീർത്ത​നം 15:2-ൽ ദൈവ​ത്തി​ന്റെ സുഹൃ​ത്തി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നത്‌ ‘നിഷ്‌ക​ള​ങ്ക​നാ​യി നടന്ന്‌ ശരിയാ​യതു ചെയ്യു​ന്ന​യാൾ’ എന്നാണ്‌. ഇതു നമ്മൾ ചെയ്‌തു​കൊ​ണ്ടേ​യി​രി​ക്കേണ്ട ഒരു കാര്യ​മാണ്‌. എന്നാൽ നമുക്കു ശരിക്കും ‘നിഷ്‌ക​ള​ങ്ക​നാ​യി നടക്കാൻ’ കഴിയു​മോ? കഴിയും. ഒരു മനുഷ്യ​നും പൂർണനല്ല എന്നതു ശരിയാണ്‌. പക്ഷേ, യഹോ​വയെ അനുസ​രി​ക്കാൻ അദ്ദേഹം പരമാ​വധി ശ്രമി​ക്കു​മ്പോൾ യഹോവ ആ വ്യക്തിയെ നിഷ്‌ക​ള​ങ്ക​നാ​യി കണക്കാ​ക്കും. ദൈവ​ത്തി​നു ജീവിതം സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യു​ന്നത്‌ അതിന്റെ ഒരു തുടക്കം മാത്ര​മാണ്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ, ഒരു വ്യക്തി ഇസ്രാ​യേൽജ​ന​ത​യു​ടെ ഭാഗമാ​യി​രു​ന്ന​തു​കൊണ്ട്‌ മാത്രം അദ്ദേഹ​ത്തിന്‌ യഹോ​വ​യു​ടെ അതിഥി​യാ​യി​രി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. ചിലർ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ച്ചെ​ങ്കി​ലും അവർ അത്‌ ചെയ്‌തത്‌ “സത്യ​ത്തോ​ടും നീതി​യോ​ടും” കൂടെ ആയിരു​ന്നില്ല. (യശ. 48:1) യഹോ​വ​യു​ടെ അതിഥി​യാ​കാൻ ശരിക്കും ആഗ്രഹി​ക്കുന്ന ഒരു ഇസ്രാ​യേ​ല്യൻ യഹോവ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ മനസ്സി​ലാ​ക്കു​ക​യും അത്‌ അനുസ​രി​ക്കു​ക​യും വേണമാ​യി​രു​ന്നു. ഇന്നും യഹോ​വ​യു​ടെ ഒരു അടുത്ത സുഹൃ​ത്താ​കു​ന്ന​തിന്‌ ഒരാൾ സ്‌നാ​ന​പ്പെ​ടു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീ​രു​ക​യും ചെയ്‌താൽമാ​ത്രം പോരാ. ആ വ്യക്തി ‘ശരിയാ​യതു ചെയ്യു​ന്ന​തിൽ’ തുട​രേ​ണ്ട​തുണ്ട്‌. w24.06 പേ. 9 ഖ. 4; പേ. 10 ഖ. 6

ജൂലൈ 7 ചൊവ്വ

“ദൈവത്തെ അനുക​രി​ക്കുക.”—എഫെ. 5:1.

യഹോവ സന്തോ​ഷ​ത്തോ​ടെ, ഉദാര​മാ​യി നമുക്കു തരുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌? ചിലതു നോക്കാം. യഹോവ നമുക്കു ജീവി​ക്കാൻ ആവശ്യ​മായ കാര്യങ്ങൾ തരുന്നു. നമുക്ക്‌ എല്ലാ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും കൂടിയ ഒരു ജീവിതം നയിക്കാൻ കഴിഞ്ഞി​ല്ലെ​ങ്കി​ലും നമുക്ക്‌ ആവശ്യ​മായ കാര്യങ്ങൾ ഉണ്ടെന്ന്‌ യഹോവ എപ്പോ​ഴും ഉറപ്പു​വ​രു​ത്തും; ഉദാഹ​ര​ണ​ത്തിന്‌, ഭക്ഷണവും വസ്‌ത്ര​വും താമസി​ക്കാൻ ഒരിട​വും പോലുള്ള കാര്യങ്ങൾ. (സങ്കീ. 4:8; മത്താ. 6:31-33; 1 തിമൊ. 6:6-8) യഹോവ ഇതെല്ലാം ചെയ്യു​ന്നത്‌ അതു തന്റെ കടമയാ​യ​തു​കൊണ്ട്‌ മാത്ര​മാ​ണോ? ഒരിക്ക​ലും അല്ല! മത്തായി 6:25, 26-ൽ കാണുന്ന യേശു​വി​ന്റെ വാക്കുകൾ നോക്കുക. യേശു പക്ഷിക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “അവ വിതയ്‌ക്കു​ന്നില്ല, കൊയ്യു​ന്നില്ല, സംഭര​ണ​ശാ​ല​ക​ളിൽ കൂട്ടി​വെ​ക്കു​ന്നു​മില്ല.” എന്നിട്ട്‌ യേശു പറഞ്ഞ വാക്കുകൾ ശ്രദ്ധി​ക്കുക: “നിങ്ങളു​ടെ സ്വർഗീ​യ​പി​താവ്‌ അവയെ പോറ്റു​ന്നു.” തുടർന്ന്‌ യേശു ചോദി​ച്ചു: “അവയെ​ക്കാൾ വില​പ്പെ​ട്ട​വ​രല്ലേ നിങ്ങൾ?” എന്താണു പാഠം? യഹോവ അവയ്‌ക്കു​വേണ്ടി കരുതു​മെ​ങ്കിൽ നമുക്കു​വേ​ണ്ടി​യും കരുതു​മെന്ന കാര്യ​ത്തിൽ ഒട്ടും സംശയം വേണ്ട! ഒരു അപ്പൻ തന്റെ കുടും​ബ​ത്തി​നു​വേണ്ടി കരുതു​ന്ന​തു​പോ​ലെ യഹോ​വ​യും തന്റെ കുടും​ബ​ത്തി​നു​വേണ്ടി സ്‌നേ​ഹ​ത്തോ​ടെ കരുതും.—സങ്കീ. 145:16; മത്താ. 6:32. w24.09 പേ. 27 ഖ. 4-6

ജൂലൈ 8 ബുധൻ

‘നല്ല രീതി​യിൽ ശുശ്രൂഷ ചെയ്യു​ന്നവർ ഒരു നല്ല പേര്‌ നേടി​യെ​ടു​ക്കും. വിശ്വാ​സ​ത്തെ​പ്പറ്റി നല്ല ആത്മ​ധൈ​ര്യ​ത്തോ​ടെ സംസാ​രി​ക്കാ​നും അവർക്കു സാധി​ക്കും.’—1 തിമൊ. 3:13.

പരിശു​ദ്ധാ​ത്മാ​വി​നാൽ നിയമി​ത​രായ ശുശ്രൂ​ഷാ​ദാ​സ​ന്മാർ സഭയിലെ പല പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളി​ലും മൂപ്പന്മാ​രെ സഹായി​ക്കു​ന്നു. ശുശ്രൂ​ഷാ​ദാ​സ​ന്മാർ ആത്മീയ​ത​യു​ള്ള​വ​രാണ്‌. അവർ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്യുന്നു. അതു​പോ​ലെ അവർ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ആഴമായി സ്‌നേ​ഹി​ക്കു​ന്നു. (മത്താ. 22:37-39) അങ്ങനെ​യെ​ങ്കിൽ സ്‌നാ​ന​മേറ്റ ഒരു സഹോ​ദ​രന്‌ എങ്ങനെ ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ പരി​ശ്ര​മി​ക്കാം? ശുശ്രൂ​ഷാ​ദാ​സ​നാ​കു​ന്ന​തിന്‌ ഒരു വ്യക്തിക്കു വേണ്ട യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. (1 തിമൊ. 3:8-10, 12) ആ യോഗ്യ​ത​ക​ളെ​ക്കു​റിച്ച്‌ പഠിക്കു​ക​യും അതിൽ എത്തി​ച്ചേ​രാൻ നന്നായി പ്രവർത്തി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾക്ക്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​കാൻ ശ്രമി​ക്കാം. എന്നാൽ ആദ്യം ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്നു ശ്രദ്ധി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. w24.11 പേ. 15 ഖ. 4-5

ജൂലൈ 9 വ്യാഴം

‘ദൈവ​വ​ചനം നിങ്ങൾ സ്വീക​രി​ച്ചതു മനുഷ്യ​രു​ടെ വാക്കു​ക​ളാ​യി​ട്ടല്ല, അത്‌ യഥാർഥ​ത്തിൽ ആയിരി​ക്കു​ന്ന​തു​പോ​ലെ ദൈവ​ത്തി​ന്റെ​തന്നെ വചനമാ​യി​ട്ടാണ്‌.’—1 തെസ്സ. 2:13.

ബൈബിൾ പല തവണ വായി​ച്ചി​ട്ടു​ണ്ടെന്നു ചിലർ പറഞ്ഞേ​ക്കാം. പക്ഷേ ബൈബിൾ പഠിപ്പി​ക്കുന്ന കാര്യങ്ങൾ അവർ ശരിക്കും വിശ്വ​സി​ക്കു​ന്നു​ണ്ടോ? അതനു​സ​രിച്ച്‌ ജീവി​ക്കാ​നോ മാറ്റങ്ങൾ വരുത്താ​നോ അവർ തയ്യാറാ​കു​ന്നു​ണ്ടോ? പലപ്പോ​ഴും അതിന്റെ ഉത്തരം ഇല്ല എന്നാണ്‌. എന്നാൽ യഹോ​വ​യു​ടെ ജനം വ്യത്യ​സ്‌ത​രാണ്‌. ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കു​ന്നു. ദിവസ​വും ദൈവ​വ​ചനം വായി​ക്കു​ക​യും അതനു​സ​രിച്ച്‌ പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പമല്ല. വായി​ക്കാ​നുള്ള സമയം കണ്ടെത്തു​ന്നത്‌ ഒരു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. അല്ലെങ്കിൽ വായി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചൊ​ന്നും ചിന്തി​ക്കാ​തെ പെട്ടെന്ന്‌ വായി​ച്ചു​തീർക്കാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. അതുമ​ല്ലെ​ങ്കിൽ ഒരുപാ​ടു കാര്യ​ങ്ങ​ളിൽ മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്നു കാണു​മ്പോൾ മടുപ്പു തോന്നാ​നും ഇടയുണ്ട്‌. നിങ്ങളു​ടെ പ്രശ്‌നം എന്തുത​ന്നെ​യാ​യാ​ലും അതു മറിക​ട​ക്കാൻ പറ്റാത്ത ഒന്നല്ല. യഹോവ അതിനു നിങ്ങളെ സഹായി​ക്കും. ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നവർ ആകാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. എത്രയ​ധി​കം നമ്മൾ ദൈവ​വ​ചനം വായി​ക്കു​ക​യും അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്നോ അത്രയ​ധി​കം നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കും.—യാക്കോ. 1:25. w24.09 പേ. 7 ഖ. 15-16

ജൂലൈ 10 വെള്ളി

“ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു കിട്ടും.”—ലൂക്കോ. 11:9.

നമ്മളെ പിടി​ച്ചു​ല​യ്‌ക്കുന്ന ഒരു ദുരന്തം ജീവി​ത​ത്തി​ലു​ണ്ടാ​കു​മ്പോൾ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗിച്ച്‌ യഹോവ നമ്മളെ ആശ്വസി​പ്പി​ക്കും. ഹൃദയം തകർന്നു​പോ​കുന്ന ഒരു സാഹച​ര്യ​ത്തി​ലൂ​ടെ​യാണ്‌ നിങ്ങൾ കടന്നു​പോ​കു​ന്ന​തെ​ങ്കിൽ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്ന​തെന്നു പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു തുറന്നു​പ​റ​യുക. എത്ര കൂടെ​ക്കൂ​ടെ വേണ​മെ​ങ്കി​ലും എത്ര സമയം വേണ​മെ​ങ്കി​ലും നിങ്ങൾക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാം. (സങ്കീ. 86:3; 88:1) പരിശു​ദ്ധാ​ത്മാ​വി​നാ​യി വീണ്ടും​വീ​ണ്ടും യാചി​ച്ചു​കൊ​ണ്ടി​രി​ക്കുക. യഹോവ ഒരിക്ക​ലും നിങ്ങളു​ടെ അപേക്ഷ തള്ളിക്ക​ള​യില്ല. ജീവി​ത​ത്തി​ലു​ണ്ടായ ഒരു പ്രശ്‌നം കാരണം നിങ്ങൾ ആകെ തളർന്നു​പോ​യോ? എങ്കിൽ, യഹോ​വയെ തുടർന്നും വിശ്വ​സ്‌ത​മാ​യി സേവി​ക്കാൻവേണ്ട ശക്തി നിങ്ങൾക്കു തരാൻ പരിശു​ദ്ധാ​ത്മാ​വി​നു കഴിയും. (എഫെ. 3:16) പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥിച്ച്‌ കഴിഞ്ഞാൽപ്പി​ന്നെ നിങ്ങൾ എന്തു ചെയ്യണം? ദൈവാ​ത്മാവ്‌ നിങ്ങളിൽ പ്രവർത്തി​ക്കാൻ ഇടയാ​ക്കുന്ന കാര്യങ്ങൾ ചെയ്യുക. അതിൽ മീറ്റി​ങ്ങു​കൾക്കു പോകു​ന്ന​തും പ്രസം​ഗ​പ്ര​വർത്തനം ചെയ്യു​ന്ന​തും ഒക്കെ ഉൾപ്പെ​ടും. കൂടാതെ എന്നും ദൈവ​വ​ചനം വായി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ ചിന്തക​ളാൽ മനസ്സ്‌ നിറയ്‌ക്കുക. (ഫിലി. 4:8, 9) ബൈബിൾ വായി​ക്കു​മ്പോൾ, പ്രശ്‌നങ്ങൾ നേരിട്ട ബൈബിൾക​ഥാ​പാ​ത്ര​ങ്ങളെ ശ്രദ്ധി​ക്കുക; വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാൻ യഹോവ അവരെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌ എന്നതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. w24.10 പേ. 9-10 ഖ. 12-14

ജൂലൈ 11 ശനി

“അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.”—യോഹ. 3:16.

യഹോ​വ​യെ​യും യേശു​വി​നെ​യും പോലെ നമ്മളും ആളുകളെ സ്‌നേ​ഹി​ക്കു​ന്നു. (സുഭാ. 8:31) “ദൈവ​മി​ല്ലാ​ത്ത​വ​രും” “പ്രത്യാ​ശ​യി​ല്ലാ​ത്ത​വ​രും” ആയ ആളുകളെ കാണു​മ്പോൾ നമുക്ക്‌ അനുകമ്പ തോന്നു​ന്നു. (എഫെ. 2:12) ജീവി​ത​പ്ര​ശ്‌ന​ങ്ങ​ളിൽ മുങ്ങി​ത്താ​ഴുന്ന അവരെ പിടി​ച്ചു​ക​യ​റ്റാ​നാ​കുന്ന ഒന്ന്‌ നമ്മുടെ കൈയി​ലുണ്ട്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത! ആ സന്തോ​ഷ​വാർത്ത എങ്ങനെ​യും അവരുടെ അടുത്ത്‌ എത്തിക്കാൻ അവരോ​ടുള്ള സ്‌നേ​ഹ​വും അനുക​മ്പ​യും നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. നമ്മൾ അറിയി​ക്കുന്ന വിലപ്പെട്ട സന്ദേശ​ത്തിന്‌ അവരുടെ ഉള്ളിൽ പ്രത്യാശ നിറയ്‌ക്കാ​നാ​കും, ഇപ്പോൾത്തന്നെ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ അവരെ സഹായി​ക്കും. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ ‘യഥാർഥ​ജീ​വൻ,’ നിത്യ​ജീ​വൻ നേടാ​നുള്ള ഒരു അവസര​വും അവർക്കു കിട്ടും. (1 തിമൊ. 6:19) ഈ ദുഷ്ട​ലോ​ക​ത്തിന്‌ സംഭവി​ക്കാ​നി​രി​ക്കുന്ന നാശ​ത്തെ​ക്കു​റിച്ച്‌ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കാ​നും അവരോ​ടുള്ള സ്‌നേഹം നമ്മളെ പ്രേരി​പ്പി​ക്കു​ന്നു. (യഹ. 33:7, 8) എന്നാൽ ആളുകൾ അതൊ​ന്നും അറിയാ​തെ അവരുടെ ജീവി​ത​വു​മാ​യി മുന്നോ​ട്ടു​പോ​കു​ക​യാണ്‌. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ എന്താണു സംഭവി​ക്കാൻ പോകു​ന്ന​തെന്ന്‌ ആളുകൾ അറിയാൻ നമ്മൾ ആഗ്രഹി​ക്കു​ന്നു. അന്ന്‌, ആദ്യം വ്യാജ​മ​ത​ങ്ങളെ ഇല്ലാതാ​ക്കു​ക​യും തുടർന്ന്‌ അർമ​ഗെ​ദോ​നിൽ ഈ ദുഷ്ടവ്യ​വ​സ്ഥി​തി​യെ സമ്പൂർണ​മാ​യി നശിപ്പി​ക്കു​ക​യും ചെയ്യും.—വെളി. 16:14, 16; 17:16, 17; 19:11, 19, 20 w24.05 പേ. 16-17 ഖ. 8-9

ജൂലൈ 12 ഞായർ

“പ്രിയ​പ്പെ​ട്ട​വരേ, നിങ്ങൾതന്നെ പ്രതി​കാ​രം ചെയ്യാതെ ദൈവ​ക്രോ​ധ​ത്തിന്‌ ഇടം കൊടു​ക്കുക. കാരണം, ‘പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും’ എന്ന്‌ യഹോവ പറയുന്നു.”—റോമ. 12:19

അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ ക്രിസ്‌ത്യാ​നി​ക​ളോ​ടു “ദൈവ​ക്രോ​ധ​ത്തിന്‌ ഇടം കൊടു​ക്കുക” എന്നു പറഞ്ഞു. തന്റെ സമയത്ത്‌, തന്റേതായ വിധത്തിൽ നീതി നടത്തി​ത്ത​രാൻ യഹോ​വയെ അനുവ​ദി​ച്ചു​കൊണ്ട്‌ നമുക്ക്‌ അങ്ങനെ ചെയ്യാ​നാ​കും. അന്യായം നേരി​ടേ​ണ്ടി​വന്ന ജോൺ എന്ന സഹോ​ദരൻ പറഞ്ഞു: “തെറ്റായ കാര്യ​ങ്ങ​ളൊ​ന്നും ചെയ്യാ​തി​രി​ക്കാൻ ഞാൻ എന്റെ ദേഷ്യം നിയ​ന്ത്രി​ക്ക​ണ​മാ​യി​രു​ന്നു. പക്ഷേ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. റോമർ 12:19 ആണ്‌ യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കാൻ എന്നെ സഹായി​ച്ചത്‌.” പ്രശ്‌നം പരിഹ​രി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും. അങ്ങനെ ചെയ്യു​മ്പോൾ നമ്മു​ടേ​തായ രീതി​യിൽ പ്രശ്‌നം പരിഹ​രി​ക്കാൻ ശ്രമി​ക്കു​മ്പോ​ഴു​ണ്ടാ​കുന്ന ഭാരവും ടെൻഷ​നും ഒഴിവാ​ക്കാ​നാ​കും. നമ്മളെ സഹായി​ക്കാ​മെന്ന്‌ യഹോവ വാക്കു​ത​ന്നി​ട്ടുണ്ട്‌. യഹോവ ഇങ്ങനെ പറയു​ന്ന​തു​പോ​ലെ​യാണ്‌: ‘നിനക്കു​ണ്ടായ അനീതി എനിക്ക്‌ വിട്ടേക്ക്‌; ഞാൻ എല്ലാം നേരെ​യാ​ക്കും.’ “ഞാൻ പകരം ചെയ്യും” എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം നമ്മൾ വിശ്വ​സി​ക്കു​ക​യാ​ണെ​ങ്കിൽ യഹോവ ഏറ്റവും നല്ല രീതി​യിൽ ആ പ്രശ്‌നത്തെ കൈകാ​ര്യം ചെയ്യും എന്ന ഉറപ്പോ​ടെ നമുക്ക്‌ അതു വിട്ടു​ക​ള​യാ​നാ​കും. w24.11 പേ. 6 ഖ. 14-15

ജൂലൈ 13 തിങ്കൾ

“അന്നന്നു വേണ്ട ആഹാരം ഞങ്ങൾക്ക്‌ അന്നന്നു തരേണമേ.”—ലൂക്കോ. 11:3.

എങ്കിലും ഭൗതി​ക​കാ​ര്യ​ങ്ങളെ നമ്മൾ അതിന്റെ സ്ഥാനത്ത്‌ നിറു​ത്തണം. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ എഴുതിയ കത്തിൽനിന്ന്‌ നമുക്ക്‌ അതു മനസ്സി​ലാ​ക്കാം. സീനായ്‌ പർവത​ത്തിന്‌ അടുത്തു​വെച്ച്‌ നടന്ന സംഭവം ഉൾപ്പെടെ ഇസ്രാ​യേ​ല്യ​രു​ടെ ജീവി​ത​ത്തിൽ നടന്ന കാര്യങ്ങൾ പൗലോസ്‌ വിവരി​ച്ചു. “(ഇസ്രാ​യേ​ല്യ​രെ​പ്പോ​ലെ) മോശ​മായ കാര്യങ്ങൾ ആഗ്രഹി​ക്കാ​തി​രി​ക്കാൻ” പൗലോസ്‌ ക്രിസ്‌ത്യാ​നി​കൾക്കു മുന്നറി​യി​പ്പു​കൊ​ടു​ത്തു. (1 കൊരി. 10:6, 7, 11) ഭക്ഷണ​ത്തോ​ടുള്ള അത്യാ​ഗ്രഹം കാരണം യഹോവ അത്ഭുത​ക​ര​മാ​യി കൊടുത്ത കാര്യ​ങ്ങൾപോ​ലും അവർക്കു ‘മോശ​മാ​യി’ ഭവിക്കാ​നി​ട​യാ​യി. (സംഖ്യ 11:4-6, 31-34) ഇനി, കാളക്കു​ട്ടി​യെ ആരാധി​ച്ച​പ്പോൾ തിന്നു​ക​യും കുടി​ക്കു​ക​യും ആനന്ദി​ക്കു​ക​യും ചെയ്യു​ന്ന​തിൽ അവർ മുഴു​കി​പ്പോ​യി. (പുറ. 32:4-6) എ.ഡി. 70-ൽ യരുശ​ലേ​മും അതിന്റെ ദേവാ​ല​യ​വും നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു തൊട്ടു​മുമ്പ്‌ ജീവി​ച്ചി​രുന്ന ക്രിസ്‌ത്യാ​നി​ക​ളോ​ടാ​ണു പൗലോസ്‌ ഇതൊക്കെ പറഞ്ഞത്‌. ഇന്നു നമ്മൾ ജീവി​ക്കു​ന്നത്‌ ഈ വ്യവസ്ഥി​തി നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു തൊട്ടു​മു​മ്പാണ്‌. അതു​കൊണ്ട്‌ പൗലോസ്‌ കൊടുത്ത ഉപദേശം നമ്മളും ഗൗരവ​മാ​യെ​ടു​ക്കണം. w24.12 പേ. 6 ഖ. 13

ജൂലൈ 14 ചൊവ്വ

“നിന്റെ യൗവന​ത്തി​ലെ ഭാര്യ​യോ​ടൊ​പ്പം ആനന്ദി​ച്ചു​കൊ​ള്ളുക.”—സുഭാ. 5:18.

യഹോവ ‘സന്തോ​ഷ​മുള്ള ദൈവ​മാണ്‌.’ നമ്മളും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. (1 തിമൊ. 1:11) അതു​കൊ​ണ്ടു​തന്നെ നമ്മൾ ജീവിതം ആസ്വദി​ക്കു​ന്ന​തി​നാ​യി യഹോവ ഒരുപാ​ടു സമ്മാനങ്ങൾ തന്നിട്ടുണ്ട്‌. (യാക്കോ. 1:17) അതിൽ ഒന്നാണ്‌ വിവാഹം. ഒരു പുരു​ഷ​നും സ്‌ത്രീ​യും വിവാഹം കഴിക്കു​മ്പോൾ അവർ പരസ്‌പരം സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യു​മെന്നു വാക്കു​കൊ​ടു​ക്കു​ന്നു. ഈ സ്‌നേഹം എപ്പോ​ഴും ജ്വലി​പ്പിച്ച്‌ നിറു​ത്തു​ക​യാ​ണെ​ങ്കിൽ അവർക്കു യഥാർഥ​സ​ന്തോ​ഷം ലഭിക്കും. എന്നാൽ വിവാ​ഹ​ദി​വ​സ​ത്തിൽ തങ്ങൾ പരസ്‌പരം കൊടുത്ത വാക്ക്‌ ഇന്നു പല ദമ്പതി​ക​ളും മറന്നു​ക​ള​യു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ ഒട്ടും സന്തോ​ഷ​മു​ള്ള​വരല്ല. ഒരു ഭർത്താവ്‌ ഭാര്യ​യോട്‌ എങ്ങനെ പെരു​മാ​റാ​നാണ്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌? ഭാര്യ​മാ​രെ ആദരി​ക്കാ​നാണ്‌ യഹോവ ഭർത്താ​ക്ക​ന്മാ​രോ​ടു കല്പിച്ചിരിക്കുന്നത്‌. നമ്മൾ ബഹുമാ​നി​ക്കുന്ന ഒരാ​ളോ​ടു നമ്മൾ എങ്ങനെ ഇടപെ​ടു​മോ അതാണ്‌ ആദരി​ക്കുക എന്നതു​കൊണ്ട്‌ അർഥമാ​ക്കു​ന്നത്‌. ഭാര്യയെ ആദരി​ക്കുന്ന ഒരു ഭർത്താവ്‌ അവളോ​ടു ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ഇടപെ​ടും.—1 പത്രോ. 3:7. w25.01 പേ. 8 ഖ. 1-2; പേ. 9 ഖ. 4-5

ജൂലൈ 15 ബുധൻ

“യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല.”—എബ്രാ. 13:6.

അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ എബ്രാ​യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ എഴുതിയ കത്ത്‌, വരാനി​രുന്ന കഷ്ടതകളെ നേരി​ടാൻ അവരെ ഒരുക്കി. ദൈവ​വ​ചനം ആഴത്തിൽ പഠിക്കാ​നും അത്‌ കൂടുതൽ മനസ്സി​ലാ​ക്കാ​നും പൗലോസ്‌ തന്റെ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വിശ്വാ​സം ദുർബ​ല​മാ​ക്കുന്ന പഠിപ്പി​ക്ക​ലു​കൾ തിരി​ച്ച​റി​യാ​നും തള്ളിക്ക​ള​യാ​നും അത്‌ അവരെ സഹായി​ക്കു​മാ​യി​രു​ന്നു. അതു​പോ​ലെ വിശ്വാ​സം ശക്തമാ​ക്കാ​നും അവരോട്‌ പറഞ്ഞു. അങ്ങനെ​യാ​കു​മ്പോൾ യേശു​വി​ന്റെ​യും സഭയിൽ നേതൃ​ത്വം എടുക്കു​ന്ന​വ​രു​ടെ​യും നിർദേശം അവർക്കു പെട്ടെന്ന്‌ അനുസ​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഇനി സഹനശക്തി വളർത്തി​യെ​ടു​ക്കാ​നും പൗലോസ്‌ അവരെ സഹായി​ച്ചു. അതിന്‌ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ശരിയായ ഒരു വീക്ഷണ​മു​ണ്ടാ​യി​രി​ക്കു​ക​യും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ അതിലൂ​ടെ സ്‌നേ​ഹ​വാ​നായ പിതാവ്‌ തങ്ങളെ പരിശീ​ലി​പ്പി​ക്കു​ക​യാ​ണെന്ന്‌ ചിന്തി​ക്കു​ക​യും വേണമാ​യി​രു​ന്നു. ദൈവ​പ്ര​ചോ​ദി​ത​മായ ഈ കത്തിലെ നിർദേ​ശങ്ങൾ നമുക്കും അനുസ​രി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ അവസാ​നം​വരെ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാൻ നമുക്കാ​കും.—എബ്രാ. 3:14. w24.09 പേ. 13 ഖ. 17, 19

ജൂലൈ 16 വ്യാഴം

“യേശു​ക്രി​സ്‌തു ഒരിക്ക​ലാ​യിട്ട്‌ തന്റെ ശരീരം അർപ്പി​ക്കു​ക​യും അങ്ങനെ നമ്മളെ വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്‌തു.”—എബ്രാ. 10:10.

ബൈബി​ള​നു​സ​രിച്ച്‌ പാപപ​രി​ഹാ​ര​ത്തി​നും അനുരഞ്ജനത്തിനും വേണ്ടി കൊടുത്ത വിലയാണ്‌ മോച​ന​വില. നഷ്ടപ്പെ​ട്ടതു വീണ്ടെ​ടു​ക്കാ​നുള്ള ഒരു അടിസ്ഥാ​നം അത്‌ യഹോ​വ​യ്‌ക്കു നൽകി. എങ്ങനെ? ആദാമും ഹവ്വയും നഷ്ടപ്പെ​ടു​ത്തി​യതു പൂർണ​ത​യുള്ള ജീവനും എന്നും ജീവി​ക്കാ​നുള്ള അവസര​വും ആണ്‌. അതു​കൊണ്ട്‌ മോച​ന​വില, അതേ മൂല്യ​മുള്ള ഒന്നായി​രി​ക്കണം. (1 തിമൊ. 2:6) അതു നൽകാൻ കഴിയുന്ന ഒരു മനുഷ്യൻ (1) പൂർണ​നാ​യി​രി​ക്കണം; (2) ഭൂമി​യിൽ എന്നും ജീവി​ക്കാൻ കഴിയുന്ന ഒരാളാ​യി​രി​ക്കണം; (3) ആ ജീവിതം നമുക്കു​വേണ്ടി വിട്ടു​ത​രാൻ മനസ്സു​ള്ള​യാ​ളു​മാ​യി​രി​ക്കണം. മോച​ന​വില നൽകാൻ യേശു​വി​നു കഴിഞ്ഞ​തി​ന്റെ മൂന്നു കാരണങ്ങൾ നോക്കാം. (1) യേശു പൂർണ​നാ​യാണ്‌ ജനിച്ചത്‌, അതു​പോ​ലെ ‘ക്രിസ്‌തു പാപം ചെയ്‌തു​മില്ല.’ (1 പത്രോ. 2:22) (2) അതു​കൊ​ണ്ടു​തന്നെ യേശു​വി​നു ഭൂമി​യിൽ എന്നും ജീവി​ക്കാൻ പറ്റുമാ​യി​രു​ന്നു. (3) മരിക്കാ​നും ആ ജീവിതം നമുക്കു​വേണ്ടി തരാനും യേശു തയ്യാറാ​യി​രു​ന്നു.—എബ്രാ. 10:9. w25.02 പേ. 4-5 ഖ. 11-12

ജൂലൈ 17 വെള്ളി

“ഒരു പിശു​ക്കും കൂടാ​തെ​യാ​ണു ദൈവം പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നത്‌.”—യോഹ. 3:34.

യഹോവ നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നു. നിങ്ങൾ തന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ യഹോവ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. സ്‌നാ​ന​മേൽക്കു​ന്ന​തിൽനിന്ന്‌ നിങ്ങളെ തടയു​ന്നത്‌ എന്താ​ണെ​ങ്കി​ലും അക്കാര്യ​ത്തി​നു മാറ്റമില്ല. ഒന്നാം നൂറ്റാ​ണ്ടി​ലെ ശിഷ്യ​ന്മാ​രു​ടെ ഒരു കൂട്ട​ത്തോട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്ക്‌ ഒരു കടുകു​മ​ണി​യു​ടെ അത്ര​യെ​ങ്കി​ലും വിശ്വാ​സ​മു​ണ്ടെ​ങ്കിൽ ഈ മലയോട്‌, ‘ഇവി​ടെ​നിന്ന്‌ അങ്ങോട്ടു നീങ്ങുക’ എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്ക്‌ ഒന്നും അസാധ്യ​മാ​യി​രി​ക്കില്ല.” (മത്താ. 17:20) ആ ശിഷ്യ​ന്മാർ യേശു​വി​നെ അനുഗ​മി​ക്കാൻ തുടങ്ങി​യിട്ട്‌ കുറച്ച്‌ വർഷമേ ആയിട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ. അവരുടെ വിശ്വാ​സം ഇനിയും വളരേ​ണ്ടി​യി​രു​ന്നു. എന്നാൽ അവർ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കു​ക​യാ​ണെ​ങ്കിൽ മലപോ​ലെ​യുള്ള തടസ്സങ്ങൾപോ​ലും മറിക​ട​ക്കാൻ യഹോവ അവരെ സഹായി​ക്കു​മെന്നു യേശു ഉറപ്പു​കൊ​ടു​ത്തു. നിങ്ങൾക്കു​വേ​ണ്ടി​യും യഹോവ അതുതന്നെ ചെയ്യും! സ്‌നാ​ന​മേൽക്കു​ന്ന​തിൽനിന്ന്‌ നിങ്ങളെ തടയുന്ന എന്തെങ്കി​ലു​മു​ണ്ടെ​ങ്കിൽ അതു മറിക​ട​ക്കാൻവേണ്ട പടികൾ എത്രയും പെട്ടെന്ന്‌ സ്വീക​രി​ക്കുക. സമർപ്പ​ണ​വും സ്‌നാ​ന​വും ആണ്‌ നിങ്ങൾക്കു ജീവി​ത​ത്തിൽ എടുക്കാ​വുന്ന ഏറ്റവും നല്ല തീരു​മാ​നം! w25.03 പേ. 7 ഖ. 18-20

ജൂലൈ 18 ശനി

“യഹോവ എന്റെ പക്ഷത്തുണ്ട്‌; ഞാൻ പേടി​ക്കില്ല.”—സങ്കീ. 118:6.

ജീവനുള്ള ദൈവം നമ്മളെ സഹായി​ക്കാ​നാ​യി ഒരുങ്ങി​നിൽക്കു​ക​യാണ്‌ എന്ന്‌ ഓർക്കു​ന്നെ​ങ്കിൽ പ്രശ്‌ന​ങ്ങളെ വിജയ​ക​ര​മാ​യി നേരി​ടാൻ നമുക്കു കഴിയും. ആ ബോധ്യം ശക്തമാ​ക്കാൻ യഹോവ മുമ്പു ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചാൽ മതി. (യശ. 37:17, 33-37) ഇനി, ഇന്ന്‌ ദൈവം നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​ന്റെ അനുഭ​വങ്ങൾ jw.org-ൽ നോക്കാ​നാ​കും. അതു​പോ​ലെ യഹോവ നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ച്ച​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും സമയ​മെ​ടു​ക്കുക. ഒരുപക്ഷേ വലിയ കാര്യ​ങ്ങ​ളൊ​ന്നും നിങ്ങളു​ടെ ജീവി​ത​ത്തിൽ സംഭവി​ച്ചി​ട്ടില്ല എന്നായി​രി​ക്കും നിങ്ങൾക്കു തോന്നു​ന്നത്‌. പക്ഷേ ശരിക്കും യഹോവ നിങ്ങൾക്കു​വേണ്ടി ഒരുപാ​ടു കാര്യങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. നിങ്ങളെ തന്നി​ലേക്ക്‌ ആകർഷി​ച്ചു; തന്റെ സുഹൃ​ത്താ​കാൻ അനുവ​ദി​ച്ചു! (യോഹ. 6:44) ദൈവം നിങ്ങളു​ടെ പ്രാർഥന കേൾക്കു​ക​യും വേണ്ട സമയത്ത്‌ സഹായം നൽകു​ക​യും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യ​പ്പോൾ താങ്ങി​നി​റു​ത്തു​ക​യും ചെയ്‌ത സന്ദർഭങ്ങൾ ഓർക്കാൻ സഹായി​ക്കണേ എന്നു പ്രാർഥി​ക്കുക. അത്തരം അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌, തുടർന്നും യഹോവ നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കും എന്ന ബോധ്യം ശക്തമാ​ക്കും. w24.06 പേ. 21 ഖ. 8

ജൂലൈ 19 ഞായർ

“എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.”—റോമ. 5:12.

ഒരിക്ക​ലും യഹോ​വയെ വിഷമി​പ്പി​ക്കുന്ന ഒന്നും ചെയ്യരുത്‌ എന്നാണ്‌ നമ്മുടെ തീരു​മാ​ന​മെ​ങ്കി​ലും, നമ്മൾ അപൂർണ​രും തെറ്റി​ലേക്കു ചായ്‌വു​ള്ള​വ​രും ആണ്‌. (റോമ. 7:21-23) പ്രതീ​ക്ഷി​ക്കാ​തെ ആയിരി​ക്കാം തെറ്റായ ഒരു കാര്യം ചെയ്യാ​നുള്ള പ്രലോ​ഭനം നമ്മുടെ മുന്നി​ലേക്കു വരുന്നത്‌. അപ്പോൾ യഹോ​വ​യോ​ടും യേശു​വി​നോ​ടും വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ നമ്മൾ എന്തു ചെയ്യണം? പ്രലോ​ഭ​ന​ത്തിൽ വീണു​പോ​കാ​തി​രി​ക്കാൻ എപ്പോ​ഴും ജാഗ്ര​ത​യോ​ടി​രി​ക്ക​ണ​മെന്ന യേശു​വി​ന്റെ നിർദേശം നമ്മൾ അനുസ​രി​ക്കണം. നമു​ക്കെ​ല്ലാം തെറ്റു ചെയ്യാ​നുള്ള പ്രലോ​ഭനം നേരി​ടും. എന്നാൽ ഓരോ​രു​ത്ത​രു​ടെ​യും ദൗർബ​ല്യ​ങ്ങൾ വ്യത്യ​സ്‌ത​മാണ്‌. അതു​കൊണ്ട്‌ ചിലർക്കു ചില പ്രലോ​ഭ​നങ്ങൾ കൂടുതൽ ശക്തമാ​യി​രു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരു വ്യക്തിക്കു ലൈം​ഗിക അധാർമി​കത പോലുള്ള ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്യാൻ ശക്തമായ പ്രലോ​ഭനം തോന്നി​യേ​ക്കാം. മറ്റൊ​രാൾക്കു സ്വയം​ഭോ​ഗ​മോ അശ്ലീലം കാണു​ന്ന​തോ പോലുള്ള അശുദ്ധ​മായ ശീലങ്ങ​ളോ​ടാ​യി​രി​ക്കാം പോരാ​ടേ​ണ്ടി​വ​രു​ന്നത്‌. ഇനി, വേറെ ചിലർക്ക്‌ മനുഷ്യ​രോ​ടുള്ള പേടി​യോ അഹങ്കാ​ര​മോ പെട്ടെന്നു ദേഷ്യം വരുന്ന​തോ ഒക്കെയാ​യി​രി​ക്കാം ഒരു പ്രശ്‌നം. w24.07 പേ. 14 ഖ. 3; പേ. 15 ഖ. 5

ജൂലൈ 20 തിങ്കൾ

“ദയയോ​ടെ അയാ​ളോ​ടു ക്ഷമിക്കു​ക​യും അയാളെ ആശ്വസി​പ്പി​ക്കു​ക​യും വേണം. ഇല്ലെങ്കിൽ അയാൾ കടുത്ത ദുഃഖ​ത്തിൽ ആണ്ടു​പോ​കും.”—2 കൊരി. 2:7.

ഒരു വ്യക്തി മാനസാ​ന്ത​ര​പ്പെ​ട്ടി​ട്ടും ആ വ്യക്തിയെ സഭയി​ലേക്കു മടങ്ങി​വ​രാൻ മൂപ്പന്മാർ അനുവ​ദി​ക്കു​ന്നി​ല്ലെന്നു വിചാ​രി​ക്കുക. അല്ലെങ്കിൽ അദ്ദേഹം മടങ്ങി​വ​ന്നി​ട്ടും സഭ അദ്ദേഹ​ത്തോ​ടു സ്‌നേഹം കാണി​ക്കു​ന്നി​ല്ലെന്നു കരുതുക. അപ്പോൾ എന്തു സംഭവി​ക്കും? ‘അദ്ദേഹം കടുത്ത ദുഃഖ​ത്തിൽ ആണ്ടു​പോ​കാൻ ഇടയുണ്ട്‌.’ തനിക്ക്‌ ഇനി പ്രതീ​ക്ഷ​യ്‌ക്ക്‌ യാതൊ​രു വകയു​മി​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി​യേ​ക്കാം. യഹോ​വ​യു​മാ​യുള്ള ബന്ധം നേരെ​യാ​ക്കാൻ കഴിയി​ല്ലെന്നു ചിന്തിച്ച്‌ അതിനുള്ള ശ്രമങ്ങൾപോ​ലും അദ്ദേഹം നിറു​ത്തി​ക്ക​ള​യാൻ സാധ്യ​ത​യുണ്ട്‌. ഇനി, മാനസാ​ന്ത​ര​പ്പെട്ട പാപി​യോ​ടു ക്ഷമിക്കാൻ സഭയിലെ സഹോ​ദ​രങ്ങൾ തയ്യാറാ​കു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോൾ അവർ യഹോ​വ​യു​മാ​യുള്ള തങ്ങളു​ടെ​തന്നെ ബന്ധം അപകട​ത്തി​ലാ​ക്കു​ക​യാ​യി​രി​ക്കും. കാരണം അങ്ങനെ ചെയ്യു​മ്പോൾ അവർ അനുക​രി​ക്കു​ന്നതു മാനസാ​ന്ത​ര​പ്പെട്ട പാപി​ക​ളോ​ടു ക്ഷമിക്കുന്ന യഹോ​വ​യെയല്ല, പകരം കരുണ​യി​ല്ലാത്ത സാത്താ​നെ​യാ​ണെന്നു വരും. അവർ ശരിക്കും മാനസാ​ന്ത​ര​പ്പെട്ട പാപിയെ ആത്മീയ​മാ​യി തകർത്തു​ക​ള​യാ​നുള്ള സാത്താന്റെ കൈയി​ലെ ഉപകര​ണ​ങ്ങ​ളാ​യി പ്രവർത്തി​ക്കു​ക​യാ​യി​രി​ക്കും.—2 കൊരി. 2:10, 11; എഫെ. 4:27. w24.08 പേ. 17 ഖ. 7, 10-11

ജൂലൈ 21 ചൊവ്വ

‘ഉന്നതങ്ങ​ളി​ലേക്കു കയറി​യ​പ്പോൾ; അവൻ മനുഷ്യ​രെ സമ്മാന​ങ്ങ​ളാ​യി തന്നു’—എഫെ. 4:8.

സഭകളെ മറ്റൊരു വിധത്തിൽ സഹായി​ക്കുന്ന ‘മനുഷ്യ​രാ​കുന്ന സമ്മാന​ങ്ങ​ളെ​യും’ യേശു തന്നു. പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും മറ്റു ചില​രെ​യും സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രാ​യി അയയ്‌ക്കാൻ യേശു യരുശ​ലേ​മി​ലെ മൂപ്പന്മാ​രെ വഴിന​യി​ച്ചു. (പ്രവൃ. 11:22) അവരെ അയച്ചതി​ന്റെ ഉദ്ദേശ്യം എന്തായി​രു​ന്നു? ശുശ്രൂ​ഷാ​ദാ​സ​ന്മാ​രെ​യും മൂപ്പന്മാ​രെ​യും നിയമിച്ച അതേ കാരണം​കൊ​ണ്ടു​തന്നെ: സഭകളെ ശക്തി​പ്പെ​ടു​ത്താൻ. (പ്രവൃ. 15:40, 41) സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർക്ക്‌ ഒരുപാ​ടു യാത്ര ചെയ്യേ​ണ്ടി​വ​രാ​റുണ്ട്‌. ചില സഭകൾ തമ്മിൽ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ ദൂരം കാണും. ഓരോ ആഴ്‌ച​യും സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ പല പ്രസം​ഗങ്ങൾ നടത്തുന്നു. ഇടയസ​ന്ദർശ​ന​ങ്ങൾക്കു പോകു​ന്നു. മുൻനി​ര​സേ​വ​ക​രു​മാ​യുള്ള യോഗ​വും മൂപ്പന്മാ​രു​മാ​യുള്ള യോഗ​വും വയൽസേവന യോഗ​ങ്ങ​ളും ഒക്കെ നടത്തുന്നു. അതു​പോ​ലെ അവർ സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും സംഘടി​പ്പി​ക്കു​ക​യും അവയ്‌ക്കാ​യുള്ള പ്രസം​ഗങ്ങൾ തയ്യാറാ​കു​ക​യും ചെയ്യുന്നു. അവർ മുൻനി​ര​സേ​വ​ന​സ്‌കൂ​ളു​ക​ളിൽ അധ്യാ​പ​ക​ന്മാ​രാ​യി പ്രവർത്തി​ക്കു​ന്നു. സർക്കി​ട്ടി​ലെ മുൻനി​ര​സേ​വ​ക​രു​മൊത്ത്‌ പ്രത്യേ​ക​യോ​ഗം നടത്തുന്നു. ഇതി​നെ​ല്ലാം പുറമേ ബ്രാഞ്ച്‌ ഓഫീസ്‌ ഏൽപ്പി​ക്കുന്ന പ്രധാ​ന​പ്പെട്ട ചില കാര്യ​ങ്ങ​ളും അവർ ചെയ്യാ​റുണ്ട്‌. ചില​പ്പോൾ അത്‌ അടിയ​ന്തി​ര​മാ​യി ചെയ്യേ​ണ്ട​താ​യി​രി​ക്കും. w24.10 പേ. 21 ഖ. 12-13

ജൂലൈ 22 ബുധൻ

“ഞാൻ അവരുടെ തെറ്റു ക്ഷമിക്കും; അവരുടെ പാപം പിന്നെ ഓർക്കു​ക​യു​മില്ല.”—യിരെ. 31:34.

ഇന്നത്തെ വാക്യ​ത്തിൽ, പ്രവാ​ച​ക​നായ യിരെമ്യ ഉദ്ധരി​ക്കു​ന്നത്‌ യഹോ​വ​യു​ടെ വാക്കു​ക​ളാണ്‌. ഈ വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട്‌ യഹോ​വ​യെ​ക്കു​റിച്ച്‌ ഇതേ ആശയം പൗലോ​സും എഴുതി. (എബ്രാ. 8:12) ശരിക്കും എന്താണ്‌ ആ വാക്കു​ക​ളു​ടെ അർഥം? ബൈബി​ളിൽ “ഓർക്കുക” എന്നു പറയു​മ്പോൾ എപ്പോ​ഴും, മുമ്പു നടന്ന എന്തെങ്കി​ലും സംഭവ​ത്തെ​ക്കു​റിച്ച്‌ വീണ്ടും ചിന്തി​ക്കുക എന്നു മാത്രമല്ല അർഥം. പകരം ആ പദത്തിനു പ്രവർത്തി​ക്കു​ന്ന​തി​നെ സൂചി​പ്പി​ക്കാ​നു​മാ​കും. യേശു​വി​ന്റെ അടുത്ത്‌ സ്‌തം​ഭ​ത്തിൽ കിടന്ന കുറ്റവാ​ളി ഇങ്ങനെ പറഞ്ഞു: “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നെയും ഓർക്കേ​ണമേ.” (ലൂക്കോ. 23:42, 43) രാജാ​വാ​കു​മ്പോൾ തന്നെക്കു​റിച്ച്‌ വെറുതെ ചിന്തി​ക്ക​ണ​മെന്നു മാത്രമല്ല ആ കുറ്റവാ​ളി ഉദ്ദേശി​ച്ചത്‌. പകരം തനിക്കു​വേണ്ടി പ്രവർത്തി​ക്ക​ണ​മെ​ന്നാണ്‌. യേശു​വി​ന്റെ മറുപ​ടി​യും അതുത​ന്നെ​യാ​ണു കാണി​ക്കു​ന്നത്‌. കാരണം, ഭാവി​യിൽ അദ്ദേഹത്തെ ഉയിർപ്പി​ക്കാ​നുള്ള നടപടി​കൾ താൻ സ്വീക​രി​ക്കു​മെന്നു യേശു സൂചി​പ്പി​ച്ചു. അതു​കൊണ്ട്‌ യഹോവ നമ്മുടെ പാപങ്ങൾ ഓർക്കു​ക​യില്ല എന്നു പറയു​മ്പോൾ അതിന്റെ അർഥം യഹോവ നമുക്ക്‌ എതിരെ പ്രവർത്തി​ക്കില്ല എന്നാണ്‌. താൻ ക്ഷമിച്ചു​കളഞ്ഞ പാപങ്ങ​ളു​ടെ പേരിൽ യഹോവ ഭാവി​യിൽ നമ്മളെ ശിക്ഷി​ക്കില്ല. w25.02 പേ.11 ഖ. 14-15

ജൂലൈ 23 വ്യാഴം

“അതിപ​രി​ശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള അറിവാ​ണു വിവേകം.”—സുഭാ. 9:10.

യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റി​ച്ചും ഉദ്ദേശ്യ​ങ്ങ​ളെ​ക്കു​റി​ച്ചും യഹോവ ഇഷ്ടപ്പെ​ടു​ക​യും വെറു​ക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഉള്ള അറിവിൽനി​ന്നാ​ണു യഥാർഥ​വി​വേകം വരുന്നത്‌. അതു​കൊണ്ട്‌ സ്വയം ചോദി​ക്കുക, ‘യഹോ​വ​യെ​ക്കു​റിച്ച്‌ എനിക്ക്‌ അറിയാ​വുന്ന കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന എന്തു തീരു​മാ​നം എനിക്ക്‌ എടുക്കാം?’ (എഫെ. 5:17) ചില​പ്പോ​ഴെ​ങ്കി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​നു നമ്മൾ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ നിരാ​ശ​പ്പെ​ടു​ത്തേ​ണ്ടി​വ​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ചില മാതാ​പി​താ​ക്കൾ നല്ല ഉദ്ദേശ്യ​ത്തോ​ടെ ഒരു പണക്കാ​ര​നായ ആളെ വിവാഹം കഴിക്കാൻ തങ്ങളുടെ മകളെ നിർബ​ന്ധി​ച്ചേ​ക്കാം. പക്ഷേ ആ വ്യക്തി നല്ല ആത്മീയ​ത​യുള്ള ആളായി​രി​ക്കില്ല. ഇനി ചില സംസ്‌കാ​ര​ങ്ങ​ളിൽ, ചെറു​ക്കന്റെ വീട്ടു​കാർ പെണ്ണിന്റെ വീട്ടു​കാ​രിൽനിന്ന്‌ സമ്മാന​ങ്ങ​ളൊ​ക്കെ പ്രതീ​ക്ഷി​ച്ചു​കൊണ്ട്‌ വിവാഹം ആലോ​ചി​ച്ചേ​ക്കാം. എന്നാൽ ആ പെൺകു​ട്ടിക്ക്‌ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധമു​ണ്ടാ​യി​രി​ക്കില്ല. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരു യുവ​ക്രി​സ്‌ത്യാ​നിക്ക്‌, “ഞാൻ ഈ വ്യക്തിയെ വിവാഹം കഴിച്ചാൽ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം ശക്തമാ​കു​മോ അതോ നഷ്ടപ്പെ​ടു​മോ?” എന്നു സ്വയം ചോദി​ക്കാം. ശരി, യഹോവ ഇതിനെ എങ്ങനെ​യാ​ണു കാണു​ന്നത്‌? അതിനുള്ള ഉത്തരം മത്തായി 6:33-ലുണ്ട്‌. അവിടെ, ‘ദൈവ​രാ​ജ്യ​ത്തിന്‌ എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കാ​നാണ്‌’ യേശു ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. നമ്മൾ മാതാ​പി​താ​ക്ക​ളെ​യും മറ്റുള്ള​വ​രെ​യും ഒക്കെ ബഹുമാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുക എന്നതാണു നമുക്ക്‌ ഏറ്റവും പ്രധാനം. w25.01 പേ. 17 ഖ. 9-10

ജൂലൈ 24 വെള്ളി

“കർത്താവ്‌ അടുത്ത്‌ നിന്ന്‌ എന്റെ ഉള്ളിൽ ശക്തി നിറച്ചു.”—2 തിമൊ. 4:17.

ഇന്നും എതിർപ്പു​കൾ ഉണ്ടാകു​മ്പോൾ തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗി​ക്കാൻ നമുക്ക്‌ യഹോ​വ​യു​ടെ സഹായം വേണം. (വെളി. 12:17) യഹോവ സഹായി​ക്കു​മെന്ന്‌ ഉറപ്പോ​ടെ പറയാ​നാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യോഹ​ന്നാൻ 17-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അപ്പോ​സ്‌ത​ല​ന്മാ​രെ കാത്തു​കൊ​ള്ള​ണ​മെന്ന്‌ യേശു യഹോ​വ​യോട്‌ അപേക്ഷി​ച്ച​പ്പോൾ യഹോവ അതിന്‌ ഉത്തരം കൊടു​ക്കു​ക​യും ചെയ്‌തു. ഉപദ്ര​വങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗി​ക്കാൻ യഹോവ എങ്ങനെ​യാണ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ സഹായി​ച്ച​തെന്നു പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ കാണാം. അതു​പോ​ലെ തന്റെ പ്രാർഥ​ന​യിൽ, അപ്പോ​സ്‌ത​ല​ന്മാ​രു​ടെ വചനം കേട്ട്‌ ഭാവി​യിൽ അവരുടെ ശിഷ്യ​ന്മാ​രാ​യി​ത്തീ​രു​ന്ന​വർക്കു​വേ​ണ്ടി​യും യേശു അപേക്ഷി​ച്ചു. അതിൽ നമ്മൾ ഓരോ​രു​ത്ത​രും ഉൾപ്പെ​ടു​ന്നു. യേശു​വി​ന്റെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം കൊടു​ക്കു​ന്നത്‌ യഹോവ ഇപ്പോ​ഴും നിറു​ത്തി​യി​ട്ടില്ല. അപ്പോ​സ്‌ത​ല​ന്മാ​രെ സഹായി​ച്ച​തു​പോ​ലെ യഹോവ നമ്മളെ​യും സഹായി​ക്കു​മെന്ന്‌ ഉറപ്പാണ്‌. (യോഹ. 17:11, 15, 20) അവസാ​ന​ത്തോട്‌ അടുക്കു​മ്പോൾ തീക്ഷ്‌ണ​ത​യോ​ടെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നതു കൂടുതൽ ബുദ്ധി​മു​ട്ടാ​യി​ത്തീ​രു​മെ​ങ്കി​ലും നമുക്കു​വേണ്ട സഹായം യഹോവ തരും.—ലൂക്കോ. 21:12-15. w25.03 പേ. 17 ഖ. 13-14

ജൂലൈ 25 ശനി

“എന്റെ ദാസന്മാർ ഹൃദയാ​ന​ന്ദ​ത്താൽ സന്തോ​ഷി​ച്ചാർക്കും.”—യശ. 65:14.

ദൈവ​ജ​ന​ത്തി​ന്റെ ഹൃദയം യഹോ​വ​യോ​ടുള്ള നന്ദിയാൽ നിറയു​ന്ന​തു​കൊ​ണ്ടാണ്‌ അവർ ‘സന്തോ​ഷി​ച്ചാർക്കു​ന്നത്‌.’ ദൈവ​വ​ച​ന​ത്തി​ലെ വിശ്വാ​സം ബലപ്പെ​ടു​ത്തുന്ന സത്യങ്ങ​ളും ആശ്വാസം നൽകുന്ന വാഗ്‌ദാ​ന​ങ്ങ​ളും മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തി​ലുള്ള ഉറച്ച പ്രത്യാ​ശ​യും നമുക്ക്‌ ‘ഹൃദയാ​നന്ദം’ നൽകുന്ന കാര്യ​ങ്ങ​ളാണ്‌. ഇവയെ​ക്കു​റി​ച്ചെ​ല്ലാം സംസാ​രി​ക്കു​ന്ന​തും നമുക്കു സന്തോഷം തരുന്നു! (സങ്കീ. 34:8; 133:1-3) ആത്മീയ​പ​റു​ദീ​സ​യു​ടെ രണ്ടു പ്രധാ​ന​പ്പെട്ട സവി​ശേ​ഷ​ത​ക​ളാ​ണു ദൈവ​ജ​ന​ത്തി​നി​ട​യി​ലെ സ്‌നേ​ഹ​വും ഐക്യ​വും. ഇതു പുതി​യ​ലോ​ക​ത്തിൽ ദൈവ​ജ​ന​ത്തി​ന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കു​മെന്നു മനസ്സി​ലാ​ക്കാൻ സഹായി​ക്കു​ന്നു. അവിടെ അവർ ഇന്നുള്ള​തി​നെ​ക്കാൾ വലിയ അളവിൽ സ്‌നേ​ഹ​വും ഐക്യ​വും ആസ്വദി​ക്കും. (കൊലോ. 3:14) യഥാർഥ​സ​ന്തോ​ഷ​വും സംതൃ​പ്‌തി​യും ആഗ്രഹി​ക്കു​ന്നവർ നമ്മുടെ ആത്മീയ​പ​റു​ദീസ ശരിക്കും അനുഭ​വി​ച്ച​റി​യേ​ണ്ട​തുണ്ട്‌. ഇനി, ഈ ലോകം യഹോ​വ​യു​ടെ ദാസ​രെ​ക്കു​റിച്ച്‌ എന്തൊക്കെ പറഞ്ഞാ​ലും ശരി, അവർക്ക്‌ യഹോ​വ​യു​ടെ മുന്നി​ലും സഹാരാ​ധ​ക​രു​ടെ മുന്നി​ലും ആദരണീ​യ​മായ ഒരു പേര്‌, ഒരു സത്‌പേര്‌, ഉണ്ട്‌.—യശ. 65:15. w24.04 പേ. 21-22 ഖ. 7-8

ജൂലൈ 26 ഞായർ

“പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക”—1 തെസ്സ. 5:11.

വിവാഹം കഴിക്കാൻ ആഗ്രഹി​ക്കുന്ന ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കളെ മറ്റുള്ള​വർക്ക്‌ എങ്ങനെ പിന്തു​ണ​യ്‌ക്കാൻ കഴിയും? അതിനുള്ള ഒരു വിധം അവരോ​ടു പറയുന്ന വാക്കുകൾ ശ്രദ്ധി​ക്കുക എന്നതാണ്‌. (എഫെ. 4:29) സ്വയം ചോദി​ക്കുക: ‘വിവാഹം കഴിക്കാൻ ആഗ്രഹി​ക്കുന്ന ആളുകളെ ഞാൻ കളിയാ​ക്കാ​റു​ണ്ടോ? ഏകാകി​യായ ഒരു സഹോ​ദ​ര​നും സഹോ​ദ​രി​യും സംസാ​രി​ക്കു​ന്നതു കാണു​മ്പോൾ അവർ തമ്മിൽ “എന്തോ ഉണ്ട്‌” എന്നു ഞാൻ ചിന്തി​ക്കാ​റു​ണ്ടോ?’ (1 തിമൊ. 5:13) കൂടാതെ വിവാഹം കഴിക്കാ​ത്തത്‌ ഒരു കുറവാ​ണെന്നു തോന്നി​പ്പി​ക്കുന്ന വിധത്തിൽ അവരോട്‌ ഇടപെ​ടു​ക​യു​മ​രുത്‌. അതി​നെ​ക്കാൾ എത്രയോ നല്ലതാണ്‌ ഏകാകി​ക​ളായ ക്രിസ്‌ത്യാ​നി​കളെ അഭിന​ന്ദി​ക്കാ​നുള്ള അവസര​ങ്ങൾക്കാ​യി നോക്കു​ന്നത്‌. ഏകാകി​യായ ഒരു സഹോ​ദ​ര​നെ​യും സഹോ​ദ​രി​യെ​യും കുറിച്ച്‌, അവർ തമ്മിൽ കല്യാണം കഴിച്ചാൽ നല്ലതാ​യി​രി​ക്കു​മെന്ന്‌ നമുക്കു തോന്നു​ന്നെ​ങ്കി​ലോ? മറ്റുള്ള​വ​രു​ടെ വികാ​രങ്ങൾ പരിഗ​ണി​ക്ക​ണ​മെ​ന്നാണ്‌ ബൈബിൾ നമ്മളോ​ടു പറയു​ന്നത്‌. (റോമ. 15:2) മറ്റൊ​രാൾ തങ്ങൾക്കു​വേണ്ടി ഒരു ഇണയെ അന്വേ​ഷി​ക്കാൻ ഏകാകി​ക​ളായ പലരും ആഗ്രഹി​ക്കു​ന്നില്ല. അവരുടെ ചിന്തയെ നമ്മൾ മാനി​ക്കണം. (2 തെസ്സ. 3:11) ചിലർ നമ്മുടെ സഹായം പ്രതീ​ക്ഷി​ച്ചേ​ക്കാം. പക്ഷേ അവർ ആവശ്യ​പ്പെ​ടാ​തെ നമ്മൾ അങ്ങനെ ചെയ്യരുത്‌.—സുഭാ. 3:27. w24.05 പേ. 24-25 ഖ. 14-15

ജൂലൈ 27 തിങ്കൾ

“അവരുടെ പാറ നമ്മുടെ പാറ​പോ​ലെയല്ല.”—ആവ. 32:31.

ചില​പ്പോൾ ഒട്ടും പ്രതീ​ക്ഷി​ക്കാത്ത ചില പ്രശ്‌നങ്ങൾ ഇന്നു നമുക്കു നേരി​ട്ടേ​ക്കാം. അതു നമ്മുടെ ജീവിതം ബുദ്ധി​മു​ട്ടു​ള്ള​താ​ക്കി​യേ​ക്കാം, അല്ലെങ്കിൽ പാടേ മാറ്റി​മ​റി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അപ്പോ​ഴൊ​ക്കെ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കാ​നാ​കു​മെ​ന്നത്‌ എത്ര ആശ്വാ​സ​മാണ്‌! ഓരോ തവണ അത്തരം സഹായം ലഭിക്കു​മ്പോ​ഴും “യഹോവ ജീവനുള്ള” ദൈവ​മാ​ണെന്ന നമ്മുടെ ബോധ്യം ശക്തമാ​കും. (സങ്കീ. 18:46) എന്നാൽ യഹോവ ജീവനുള്ള ദൈവ​മാ​ണെന്നു പറഞ്ഞ ഉടനെ​തന്നെ ദാവീദ്‌ ദൈവ​ത്തെ​ക്കു​റിച്ച്‌ “എന്റെ പാറ” എന്നു പറഞ്ഞു. എന്തു​കൊ​ണ്ടാ​യി​രി​ക്കും ദാവീദ്‌ യഹോ​വയെ ജീവനി​ല്ലാത്ത ഒരു വസ്‌തു​വി​നോട്‌, അതായത്‌ ഒരു ‘പാറ​യോട്‌’ ഉപമി​ച്ചത്‌? യഹോ​വ​യു​ടെ ചില ഗുണങ്ങൾ മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു ബൈബി​ളിൽ യഹോ​വയെ ‘പാറ​യോട്‌’ ഉപമി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ദാ​സ​ന്മാർ ദൈവ​ത്തി​ന്റെ മഹത്തായ ഗുണങ്ങളെ സ്‌തു​തി​ച്ചു​പ​റ​യു​മ്പോ​ഴാ​ണു മിക്ക​പ്പോ​ഴും യഹോ​വയെ പാറ എന്നു വിളി​ച്ചി​ട്ടു​ള്ളത്‌. ആവർത്തനം 32:4-ലാണ്‌ ആദ്യമാ​യി യഹോ​വയെ “പാറ” എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണു​ന്നത്‌. ഹന്ന യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ “നമ്മുടെ ദൈവ​ത്തെ​പ്പോ​ലെ ഒരു പാറയു​മില്ല” എന്നു പറഞ്ഞു. (1 ശമു. 2:2) ഹബക്കൂക്ക്‌ യഹോ​വയെ “എന്റെ പാറ” എന്നു വിളിച്ചു. (ഹബ. 1:12) 73-ാം സങ്കീർത്ത​ന​ത്തി​ന്റെ എഴുത്തു​കാ​രൻ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞത്‌ “എന്റെ ഹൃദയ​ത്തി​ന്റെ പാറ” എന്നാണ്‌. (സങ്കീ. 73:26) ഇനി, യഹോ​വ​യും തന്നെക്കു​റിച്ച്‌ “പാറ” എന്നു പറഞ്ഞി​ട്ടുണ്ട്‌.—യശ. 44:8. w24.06 പേ. 26 ഖ. 1, 3

ജൂലൈ 28 ചൊവ്വ

‘യഹോ​ശാ​ഫാത്ത്‌ പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ അന്വേ​ഷി​ച്ചു.’—2 ദിന. 22:9.

യഹോ​വയെ സന്തോ​ഷി​പ്പിച്ച ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാർ പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ ആരാധി​ച്ച​വ​രാ​യി​രു​ന്നു. യോശി​യ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌, ‘അദ്ദേഹ​ത്തെ​പ്പോ​ലെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യി​ലേക്കു മടങ്ങിവന്ന ഒരു രാജാവ്‌ അദ്ദേഹ​ത്തി​നു മുമ്പോ ശേഷമോ ഉണ്ടായി​ട്ടില്ല’ എന്നാണ്‌. (2 രാജാ. 23:25) എന്നാൽ ശലോ​മോ​ന്റെ കാര്യ​മോ? “അദ്ദേഹ​ത്തി​ന്റെ ഹൃദയം . . . തന്റെ ദൈവ​മായ യഹോ​വ​യിൽ പൂർണ​മാ​യി​രു​ന്നില്ല.” (1 രാജാ. 11:4) അവിശ്വ​സ്‌ത​നായ മറ്റൊരു രാജാ​വാ​യി​രു​ന്നു അബീയാം. അദ്ദേഹ​ത്തെ​ക്കു​റി​ച്ചും ബൈബിൾ ഇങ്ങനെ പറയുന്നു: “അയാളു​ടെ ഹൃദയം . . . യഹോ​വ​യിൽ പൂർണ​മാ​യി​രു​ന്നില്ല.” (1 രാജാ. 15:3) അപ്പോൾ പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കുക എന്നതിന്റെ അർഥം എന്താണ്‌? പൂർണ​ഹൃ​ദ​യ​ത്തോ​ടെ ദൈവത്തെ സേവി​ക്കുന്ന ഒരാൾ, ദൈവത്തെ ആരാധി​ക്കു​ന്നതു വെറുതെ ഒരു കടമ​പോ​ലെ ആയിരി​ക്കില്ല. പകരം, അദ്ദേഹം അതു ചെയ്യു​ന്നതു ദൈവ​ത്തോ​ടുള്ള ഭക്തിയും സ്‌നേ​ഹ​വും കാരണ​മാ​യി​രി​ക്കും, തന്റെ ജീവി​ത​ത്തി​ലു​ട​നീ​ളം അദ്ദേഹം അതു തുടരു​ക​യും ചെയ്യും. w24.07 പേ. 21 ഖ. 4-5

ജൂലൈ 29 ബുധൻ

“എന്റെ തെറ്റു​ക​ളെ​ല്ലാം തുടച്ചു​ക​ള​യേ​ണമേ.”—സങ്കീ. 51:9.

എത്ര പൂർണ​മാ​യാണ്‌ താൻ തെറ്റുകൾ ക്ഷമിക്കു​ന്ന​തെന്നു വ്യക്തമാ​ക്കുന്ന ഒരു ദൃഷ്ടാന്തം യഹോവ ഉപയോ​ഗി​ക്കു​ന്നു. ദൈവം പറയുന്നു: “ഒരു മേഘം​കൊണ്ട്‌ എന്നപോ​ലെ ഞാൻ നിന്റെ ലംഘനങ്ങൾ മറയ്‌ക്കും, നിന്റെ പാപങ്ങൾ കാർമേ​ഘം​കൊണ്ട്‌ മൂടും.” (യശ. 44:22) യഹോവ ക്ഷമിക്കു​മ്പോൾ ഒരു കാർമേ​ഘം​കൊണ്ട്‌ നമ്മുടെ തെറ്റുകൾ മറയ്‌ക്കു​ന്ന​തു​പോ​ലെ​യാണ്‌; പിന്നെ അത്‌ ആരും കാണില്ല. ഈ ദൃഷ്ടാ​ന്ത​ങ്ങ​ളിൽനി​ന്നെ​ല്ലാം നമ്മൾ എന്താണു പഠിക്കു​ന്നത്‌? യഹോവ നമ്മുടെ തെറ്റുകൾ ക്ഷമിച്ചാൽ ആ തെറ്റിന്റെ കറകൾ പിന്നെ നമ്മുടെ ജീവി​ത​ത്തിൽ ഇല്ല. അതു​കൊ​ണ്ടു​തന്നെ, വീണ്ടും അതെക്കു​റിച്ച്‌ ഓർത്ത്‌ കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തു​മില്ല. യേശു​വി​ന്റെ രക്തത്തി​ലൂ​ടെ നമ്മുടെ കടങ്ങൾ യഹോവ പൂർണ​മാ​യും എഴുതി​ത്ത​ള്ളും. ആ കടങ്ങൾ എത്രയാ​യി​രു​ന്നു എന്നു​പോ​ലും പിന്നെ ആർക്കും കാണാൻ കഴിയില്ല. നമ്മൾ പശ്ചാത്ത​പി​ക്കു​മ്പോൾ യഹോവ നമ്മളോ​ടു കാണി​ക്കുന്ന യഥാർഥക്ഷമ ഇതാണ്‌. യഹോ​വ​യു​ടെ കരുണ നമുക്കു വീണ്ടും യഹോ​വ​യു​മാ​യി ഒരു നല്ല ബന്ധത്തി​ലേക്കു വരാനുള്ള അവസരം നൽകുന്നു. അതോ​ടൊ​പ്പം ചെയ്‌ത തെറ്റി​നെ​ക്കു​റി​ച്ചുള്ള കുറ്റ​ബോ​ധ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നും അതു നമ്മളെ സഹായി​ക്കു​ന്നു. w25.02 പേ. 10-11 ഖ. 11-14

ജൂലൈ 30 വ്യാഴം

‘ദൈവം കനിവ്‌ കാണി​ക്കു​ന്നതു നിന്നെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാ​നാണ്‌.’—റോമ. 2:4.

കമ്മിറ്റി​ക​ളിൽ സേവി​ക്കുന്ന മൂപ്പന്മാർക്കു സഭയെ ശുദ്ധമാ​യി സൂക്ഷി​ക്കാ​നുള്ള ഒരു ഉത്തരവാ​ദി​ത്വം ദൈവ​മു​മ്പാ​കെ​യുണ്ട്‌. (1 കൊരി. 5:7) അതേസ​മയം കഴിയു​മെ​ങ്കിൽ, തെറ്റു ചെയ്‌ത​വരെ മാനസാ​ന്ത​ര​ത്തി​ലേക്കു നയിക്കാ​നും അവർ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ ആ വ്യക്തിയെ സഹായി​ക്കാൻ ശ്രമി​ക്കു​മ്പോൾ അദ്ദേഹം മാറ്റങ്ങൾ വരുത്തു​മെന്ന പ്രതീ​ക്ഷ​യോ​ടെ​ത​ന്നെ​യാ​ണു മൂപ്പന്മാർ അതു ചെയ്യു​ന്നത്‌. ‘വാത്സല്യ​വും കരുണ​യും നിറഞ്ഞ ദൈവ​മായ’ യഹോ​വയെ അനുക​രി​ക്കാ​നാണ്‌ അവർ ആഗ്രഹി​ക്കു​ന്നത്‌. (യാക്കോ. 5:11) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ അത്തര​മൊ​രു മനോ​ഭാ​വ​മാ​ണു കാണി​ച്ചത്‌. അദ്ദേഹം എഴുതി: “എന്റെ കുഞ്ഞു​ങ്ങളേ, നിങ്ങൾ പാപം ചെയ്യാ​തി​രി​ക്കാ​നാ​ണു ഞാൻ ഇക്കാര്യ​ങ്ങൾ നിങ്ങൾക്ക്‌ എഴുതു​ന്നത്‌. എന്നാൽ ആരെങ്കി​ലും ഒരു പാപം ചെയ്‌തു​പോ​യാൽ പിതാ​വി​ന്റെ അടുത്ത്‌ നമു​ക്കൊ​രു സഹായി​യുണ്ട്‌, നീതി​മാ​നായ യേശു​ക്രി​സ്‌തു.” (1 യോഹ. 2:1) എന്നാൽ ഒരു ക്രിസ്‌ത്യാ​നി മാനസാ​ന്ത​ര​പ്പെ​ടാൻ തയ്യാറാ​കു​ന്നി​ല്ലെ​ങ്കി​ലോ? അയാളെ സഭയിൽനിന്ന്‌ നീക്കം ചെയ്യണം. w24.08 പേ. 25 ഖ. 19-20

ജൂലൈ 31 വെള്ളി

“വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കുക.”—1 കൊരി. 16:13.

നിങ്ങൾ ചെയ്യു​ന്ന​തി​നെ മറ്റുള്ള​വ​രു​ടേ​തു​മാ​യി താരത​മ്യം ചെയ്യാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. എന്നാൽ അങ്ങനെ ചെയ്യരുത്‌. കാരണം യഹോവ ഒരിക്ക​ലും അങ്ങനെ ചെയ്യു​ന്നില്ല. (ഗലാ. 6:4) ഉദാഹ​ര​ണ​ത്തിന്‌, മറിയ വിലപി​ടി​പ്പുള്ള സുഗന്ധ​തൈ​ല​മാ​ണു സമ്മാന​മാ​യി യേശു​വി​നു കൊടു​ത്തത്‌. (യോഹ. 12:3-5) നേരെ മറിച്ച്‌, ദരി​ദ്ര​യായ വിധവ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറു​തു​ട്ടു​ക​ളാണ്‌ ആലയത്തിൽ സംഭാ​വ​ന​യാ​യി ഇട്ടത്‌. (ലൂക്കോ. 21:1-4) എന്നാൽ യേശു ആ രണ്ടു പേരെ​യും താരത​മ്യം ചെയ്‌തില്ല. പകരം വിശ്വാ​സ​ത്തി​ന്റെ തെളി​വു​ക​ളാ​യാണ്‌ ആ രണ്ടു സമ്മാന​ങ്ങ​ളെ​യും യേശു കണ്ടത്‌. ശരിക്കും തന്റെ പിതാ​വി​ന്റെ മാതൃ​ക​യാണ്‌ യേശു ഇവിടെ പകർത്തി​യത്‌. യഹോ​വ​യ്‌ക്കു​വേണ്ടി നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളു​ടെ കണ്ണിൽ എത്ര ചെറു​താ​ണെ​ങ്കി​ലും യഹോവ അതിനെ വളരെ വിലയു​ള്ള​താ​യി​ട്ടാണ്‌ കാണു​ന്നത്‌. കാരണം യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും ഭക്തിയും ആണ്‌ നിങ്ങളെ അതിനു പ്രേരി​പ്പി​ക്കു​ന്നത്‌. നമു​ക്കെ​ല്ലാം ഇടയ്‌ക്കൊ​ക്കെ സംശയ​ങ്ങ​ളു​ണ്ടാ​കാം. പക്ഷേ അവയെ നമ്മുടെ മനസ്സിൽനിന്ന്‌ പിഴു​തെ​റി​യാൻ ദൈവ​വ​ച​ന​മായ ബൈബി​ളി​നു നമ്മളെ സഹായി​ക്കാ​നാ​കും. അപ്പോൾ നിങ്ങളു​ടെ ചോദ്യ​ങ്ങ​ളും ആശങ്കക​ളും മാറി ആ സ്ഥാനത്ത്‌ വിശ്വാ​സം വളരും. യഹോവ നിങ്ങളെ, നിങ്ങൾ എന്ന വ്യക്തിയെ, കാണു​ന്നുണ്ട്‌. നിങ്ങൾ ചെയ്‌ത ത്യാഗ​ങ്ങളെ യഹോവ വില​യേ​റി​യ​താ​യി കാണുന്നു. നിങ്ങൾക്കു പ്രതി​ഫലം തരുമെന്ന വാക്കു പാലി​ക്കു​ക​യും ചെയ്യും. തന്റെ ഓരോ വിശ്വ​സ്‌ത​ദാ​സ​നെ​യും യഹോവ സ്‌നേ​ഹി​ക്കു​ക​യും കരുതു​ക​യും ചെയ്യുന്നു. w24.10 പേ. 25 ഖ. 3; പേ. 29 ഖ. 17-18

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക