മേയ് 31-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 31-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 2 ശമൂവേൽ 16–18
നമ്പർ 1: 2 ശമൂവേൽ 17:1-13
നമ്പർ 2: യേശുവിനെ ‘ശബത്തിനു കർത്താവ്’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? (മത്താ. 12:8)
നമ്പർ 3: ദൈവത്തിന്റെ അടുത്തുള്ള മധ്യസ്ഥന്മാരായി വീക്ഷിച്ചുകൊണ്ട് നാം ‘വിശുദ്ധന്മാരെ’ വണങ്ങണമോ? (rs പേ. 184 ¶5-പേ. 185 ¶2)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: “നിങ്ങൾ അധ്യയനം നടത്തിക്കാണിച്ചിട്ടുണ്ടോ?” പ്രസംഗം. ലേഖനത്തിൽ കൊടുത്തിരിക്കുന്ന നിർദേശം വിശദീകരിച്ചശേഷം, അതിനെ ആധാരമാക്കി ഒരു അവതരണം നടത്തുക.
20 മിനി: “പ്രസംഗിക്കാൻ പുതിയവരെ പഠിപ്പിക്കുക.” ചോദ്യോത്തര ചർച്ച. 5-ാം ഖണ്ഡിക പരിചിന്തിച്ചശേഷം ഒരു മൂപ്പൻ പുതിയൊരു പ്രസാധകനുമായി വയൽസേവനത്തിൽ ഏർപ്പെടുന്ന രംഗം അവതരിപ്പിക്കുക. പുതിയ പ്രസാധകൻ സാക്ഷീകരിക്കുന്നു; എന്നാൽ അദ്ദേഹം തിരുവെഴുത്തൊന്നും വായിക്കുന്നില്ല. വീട്ടുകാരോടു സംസാരിക്കുമ്പോൾ ബൈബിൾ എങ്ങനെ വിവേചനയോടെ ഉപയോഗിക്കാമെന്ന് ആ വീട്ടിൽനിന്ന് ഇറങ്ങിയശേഷം മൂപ്പൻ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുക്കുന്നു. പ്രസാധകനു വിഷമം തോന്നാത്തവിധത്തിൽ വളരെ നയത്തോടെയാണ് അദ്ദേഹം അതുചെയ്യുന്നത്.