ഇൻഡക്സിൽ നിന്നുളള സഹായത്തോടെ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കൽ
സമർപ്പിതക്രിസ്ത്യാനികളെന്ന നിലയിൽ നാം നമ്മുടെ ശുശ്രൂഷ നിവർത്തിക്കാൻ ആത്മാർത്ഥശ്രമം നടത്തുന്നു. ഇതു ചെയ്യാൻ സഹായിക്കുന്നതിന് വിലയേറിയ പ്രസിദ്ധീകരണങ്ങളുടെ ഒരു വിപുലമായ ശേഖരത്തിൽ ധാരാളം മാർഗ്ഗനിർദ്ദേശവും പ്രോൽസാഹനവും യഹോവ പ്രദാനംചെയ്തിട്ടുണ്ട്. നമുക്ക് അവ മെച്ചമായി ഉപയോഗപ്പെടുത്താൻ കഴിയുമോ? ഇതു ചെയ്യുന്നതിനുളള ഒരു മുഖ്യസഹായം 1961 മുതൽ വിവിധഭാഷകളിൽ പ്രസിദ്ധപ്പെടുത്തിവരുന്ന വാച്ച്ററവർ പബ്ലിക്കേഷൻസ് ഇൻഡക്സ് ആണ്.
2 ശുശ്രൂഷ നിവർത്തിക്കാൻ ഇൻഡക്സിനു നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും? ഇപ്പോൾത്തന്നെ പ്രദാനംചെയ്തിട്ടുളള വിശിഷ്ടമായ ബുദ്ധിയുപദേശത്തിലേക്കും വിശദീകരണങ്ങളിലേക്കുമുളള വഴി ചൂണ്ടിക്കാണിക്കുന്നതിനാലാണ് അത് അങ്ങനെ ചെയ്യുന്നത്. ലോകവ്യാപകസഹോദരവർഗ്ഗത്തെ മനസ്സിൽ വെച്ചുകൊണ്ടാണ് ഇൻഡക്സ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾ മുതൽ വല്യപ്പൻമാർ വരെയും പുതിയ ബൈബിളദ്ധ്യേതാക്കൾ മുതൽ മൂപ്പൻമാർ വരെയുമുളള എല്ലാവർക്കും ഏതു പ്രയോജനകരമായ ഉദ്ദേശ്യത്തിനും ആവശ്യമുളള പരാമർശനങ്ങൾ കണ്ടെത്താൻ കഴിയും.
നിങ്ങൾക്ക് ആവശ്യമുളളതു കണ്ടെത്തുന്ന വിധം
3 നിങ്ങളുടെ താത്പര്യം ഒരു പ്രത്യേക വാക്യത്തിലോ വാക്യങ്ങളുടെ പരമ്പരയിലോ ആണെങ്കിൽ, പിമ്പിലെ തിരുവെഴുത്തുസൂചികയിലേക്ക് ആദ്യം തിരിയുന്നത് ഏററവും നല്ലതാണെന്ന് നിങ്ങൾ കണ്ടെത്തും. ത്രിത്വം തെളിയിക്കാനുളള ശ്രമത്തിൽ ആരെങ്കിലും യോഹന്നാൻ 10:30 ഉദ്ധരിച്ചോ? തിരുവെഴുത്തുസൂചിക യേശു ആ വാക്കുകൾ പറഞ്ഞതെന്തുകൊണ്ടെന്ന് വിശദമാക്കുന്ന വിവരങ്ങളിലേക്ക് നിങ്ങളെ നയിക്കും. അന്ധാളിപ്പിക്കുന്നതോ അവ്യക്തമോ ആയ വാക്യങ്ങളുടെ വിശദീകരണം നാം തേടുമ്പോൾ തിരുവെഴുത്തുസൂചിക നമ്മുടെ ബൈബിൾവായനയെ സമ്പന്നമാക്കും.
4 വിഷയസൂചിക പ്രയോജനകരമായ ഒരേ വിവരങ്ങൾ കിട്ടാനുളള വ്യത്യസ്തവഴികൾ പ്രദാനംചെയ്യുന്നു. ദൃഷ്ടാന്തത്തിന്, അവിശ്വാസിയായ ഒരു ഇണ നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ മീററിംഗുകൾക്കു കൊണ്ടുപോകുന്നതിനെ എതിർക്കുന്നുവെങ്കിൽ എന്തു ചെയ്യാമെന്നുളള വിവരമായിരിക്കാം നിങ്ങൾക്കു വേണ്ടത്. ഉത്തരം കണ്ടുപിടിക്കുന്നതിന്, നിങ്ങൾക്ക് “ഭർത്താക്കൻമാർ,” “ഭാര്യമാർ,” “കുട്ടികൾ,” “എതിർപ്പ്,” “യോഗങ്ങൾ” എന്നിങ്ങനെയുളള തലക്കെട്ടുകളിലേക്കു തിരിയാവുന്നതാണ്. ഏതു വിഷയത്തിന്റെ കാര്യത്തിലും നിങ്ങൾ നോക്കുന്ന ആദ്യ തലക്കെട്ടിൻ കീഴിൽ വിവരങ്ങൾ കണ്ടെത്തുന്നില്ലെങ്കിൽ മറെറാന്നു പരീക്ഷിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക: ‘ആരാണുൾപ്പെട്ടിരിക്കുന്നത്? ഒരു പ്രത്യേകസ്ഥലം പ്രാധാന്യമുളളതോ? ഒരു പ്രത്യേക ഗുണമോ വൈദഗ്ദ്ധ്യമോ ആണോ പ്രധാനം? ഒരു പ്രമുഖ വികാരമാണോ? ഒരു ലക്ഷ്യമാണോ?’ ഉചിതമെന്നു തോന്നുന്ന ഒരു മുഖ്യതലക്കെട്ടു നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ ആദ്യമായി നേരിട്ട് അതിൻകീഴിലെ ഒത്തുവാക്യങ്ങൾ നോക്കുക. കൂടുതൽ കുറിക്കുകൊളളുന്ന മറെറാരു തലക്കെട്ട് തിരിച്ചറിയിച്ചുകൊണ്ട് ഇവ മിക്കപ്പോഴും സമയം ലാഭിക്കുന്നു.
5 ഇൻഡക്സ് കൈകാര്യംചെയ്യുന്നതിലുളള വൈദഗദ്ധ്യത്തിന് നമ്മുടെ പരിപാവനമായ ഉത്തരവാദിത്തങ്ങൾ നിവർത്തിക്കുന്നതിലുളള വിജയത്തിന് വളരെയധികം സംഭാവനചെയ്യാൻ കഴിയും. നാം ഈ പണിയായുധം ഉപയോഗിക്കുന്നതിൽ കൂടുതൽ വിദഗ്ദ്ധരായിത്തീരുമ്പോൾ നമ്മുടെ കുടുംബങ്ങൾക്കും നമ്മുടെ ബൈബിളദ്ധ്യേതാക്കൾക്കും നമ്മുടെ സഭകൾക്കും പ്രയോജനം കിട്ടും. നമ്മുടെ രാജ്യശുശ്രൂഷയുടെ ഭാവി ലക്കങ്ങൾ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കുന്നതിൽ വാച്ച്ററവർ പബ്ലിക്കേഷൻസ് ഇൻഡക്സിന് വിലയേറിയ സഹായമായിരിക്കാൻ കഴിയുന്ന പ്രത്യേക മണ്ഡലങ്ങൾ പരിശോധിക്കുന്നതായിരിക്കും.