യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കൽ
1 യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമുക്ക് ഭൂമിയിലെ അതിമഹത്തായ പദവിയാണുളളത്. ദൈവങ്ങളെന്ന നിലയിൽ ആരാധിക്കപ്പെടുന്നവരെയെല്ലാം വിചാരണചെയ്യുന്ന ഒരു സാർവത്രിക വ്യവഹാരത്തിൽ നാം യഹോവയെ പ്രതിനിധാനംചെയ്യുന്നു. (യെശ. 41:1, 23; 43:12) നമ്മുടെ പ്രത്യാശയുടെ യോഗ്യമായ ഒരു പ്രതിവാദം നടത്താൻ നമ്മെ സഹായിക്കുന്നതിന് യഹോവ പ്രസിദ്ധീകരണങ്ങളുടെ നല്ല സ്റേറാക്കുളള ഒരു ഗ്രന്ഥശാല പ്രദാനംചെയ്തിട്ടുണ്ട്. (1 പത്രോ. 3:15) വാച്ച്ററവർ പബ്ലിക്കേഷൻസ് ഇൻഡക്സ് നമുക്കാവശ്യമുളള വിവരങ്ങൾ കണ്ടെത്തുന്നതിനുളള പ്രധാനപ്പെട്ട ഒരു താക്കോലാണ്. അതിന്റെ മുഖ്യ സവിശേഷതകളിൽ ചിലതുമായുളള പരിചയം അതിന്റെ ഉപയോഗത്തിൽ വിദഗ്ദ്ധരായിത്തീരാൻ നമ്മെ സഹായിക്കും.
2 നമ്മളെല്ലാം “യഹോവ” എന്ന മുഖ്യശീർഷകവുമായി സുപരിചിതരായിരിക്കണം. 1986-1989ലെ ഇൻഡക്സിലെ ആ ശീർഷകത്തിൻകീഴിൽ യഹോവ താല്ക്കാലികമായി തിൻമ അനുവദിക്കുന്നതിനെ വിശദമാക്കുന്ന പരാമർശനങ്ങൾ നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയുമോ? കൂടാതെ, നിങ്ങൾ 1930-1985ലെ ഇൻഡക്സിലും ഒടുവിലത്തെ ഇൻഡക്സിലും “നാമം” എന്ന മദ്ധ്യശീർഷകം കണ്ടെത്തും. യഹോവ എന്ന നാമത്തെസംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുളള സകലത്തിന്റെയും പരാമർശനങ്ങൾ ഇവിടെ ശേഖരിക്കപ്പെട്ടിരിക്കുന്നു.
3 വലിയ പ്രാധാന്യമുളള മറെറാരു ശീർഷകം “യഹോവയുടെ സാക്ഷികൾ” എന്നതാണ്. അത് ഒരു സ്ഥാപനമെന്ന നിലയിൽ യഹോവയുടെ സാക്ഷികളെക്കുറിച്ചുളള സകല പരാമർശങ്ങളും ഒരുമിച്ചു കൊണ്ടുവരുന്നു. ഉപരിവിദ്യാഭ്യാസം, ശവപരിശോധന, ആത്മരക്ഷക്കായി കൊല്ലുക, പൊതുക്ഷേമപരിപാടി എന്നിവ സംബന്ധിച്ച നമ്മുടെ ഔദ്യോഗികവീക്ഷണം എന്താണെന്ന് നിങ്ങൾക്കറിയാമോ? “—സംബന്ധിച്ച മനോഭാവം” എന്ന ഉപതലക്കെട്ടിൻകീഴിൽ അങ്ങനെയുളള ചോദ്യങ്ങൾക്കുളള പരാമർശങ്ങൾ നിങ്ങൾ കണ്ടെത്തും. കൂട്ടത്തിൽ വിവിധരാജ്യങ്ങളിലെ യഹോവയുടെ സാക്ഷികളുടെ ആധുനികചരിത്രങ്ങൾ പട്ടികപ്പെടുത്തിയിരിക്കുന്നു. യഹോവയുടെ സാക്ഷികളെക്കുറിച്ചുളള അഭിപ്രായങ്ങളുടെ ഒരു വിപുലമായ പട്ടിക “മററുളളവരുടെ പ്രസ്താവനകൾ” എന്ന മദ്ധ്യശീർഷകത്തിൻകീഴിൽ കാണപ്പെടുന്നു.
4 ആധുനികകാലങ്ങളിലെ യഹോവയുടെ ജനം തങ്ങളുടെ രാജ്യശുശ്രൂഷ നിറവേററിയിരിക്കുന്നതെങ്ങനെയെന്ന വിവരങ്ങൾ പല മുഖ്യ തലക്കെട്ടുകൾ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയും. “തീയതികൾ” എന്ന തലക്കെട്ടിൻകീഴിൽ “വിശ്വാസങ്ങളുടെ വിശദീകരണങ്ങൾ” എന്ന ഒരു മദ്ധ്യശീർഷകമുണ്ട്. ഉപദേശങ്ങൾ, പ്രവചനം, പ്രാവചനിക മാതൃകകൾ എന്നിവ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന്റെ മുഖ്യ വിശദീകരണങ്ങളുടെ പരാമർശങ്ങൾ വർഷക്രമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്നു. “പ്രാവചനികപ്രാധാന്യമുളള തീയതികൾ” മിക്കവാറും പെട്ടെന്നുതന്നെ തുടർന്നുനൽകുന്നു. ഇവ പ്രവചനങ്ങളോ പ്രാവചനികമാതൃകകളോ നിവർത്തിക്കുകയോ നിവർത്തിക്കാൻതുടങ്ങുകയോ ചെയ്ത വർഷങ്ങളാണ്.
5 യഹോവയുടെ വിശ്വസ്തദാസൻമാരുടെ ജീവചരിത്രങ്ങൾ നമുക്ക് പ്രോൽസാഹനത്തിന്റെയും പ്രബോധനത്തിന്റെയും ഒരു ഉറവാണ്. അവക്ക് നമ്മുടെ മക്കളിലും നമ്മുടെ ബൈബിൾവിദ്യാർത്ഥികളിലും ഭാവിക്കുവേണ്ടിയുളള ഒരു ഉറച്ച അടിസ്ഥാനം ഇടാൻ നമ്മെ സഹായിക്കാൻ കഴിയും. ഈ ജീവചരിത്രങ്ങൾ വ്യക്തിപരമായ പേരനുസരിച്ചും “യഹോവയുടെ സാക്ഷികളുടെ ജീവചരിത്രങ്ങൾ” എന്നതിൻകീഴിൽ ലേഖനശീർഷകപ്രകാരവും പട്ടികപ്പെടുത്തിയിരിക്കുന്നതു നിങ്ങൾ കണ്ടെത്തും.
6 യഹോവയാൽ അംഗീകരിക്കപ്പെടുന്നവരുടെ രണ്ടു ഭാവിപ്രതിഫലങ്ങളെ സംബന്ധിച്ച പഠിപ്പിക്കൽ—സ്വർഗ്ഗീയമായ ഒന്നും ഭൗമികമായ ഒന്നും—യഹോവയുടെ ജനത്തിന് മാത്രമുളളതാണ്. സ്വർഗ്ഗീയവിളി ലഭിച്ചവരെ സംബന്ധിച്ച പരാമർശങ്ങൾ നാം കാണുന്ന മുഖ്യതലക്കെട്ട് “ദൈവത്തിന്റെ സഭ” എന്നതാണ്. (എബ്രാ. 3:1; പ്രവൃ. 20:28; 1 തിമൊ. 3:15) മററു തലക്കെട്ടുകൾ “ശേഷിപ്പ്” “1,44,000” എന്നിവയാണ്. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുളളവരെ സംബന്ധിച്ച വിവരങ്ങളിലേക്കു വിരൽചൂണ്ടുന്നത് “മഹാപുരുഷാരം” “വേറെ ആടുകൾ” എന്ന രണ്ടു മുഖ്യതലക്കെട്ടുകളാണ്.—വെളി.7:9; യോഹ. 10:16.
7 നാം ചെറുപ്പക്കാരോ പ്രായമുളളവരോ ആയാലും, യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുന്നതിന്റെ പദവിയിൽ ജീവിതത്തിന്റെ ഓരോ വശവും ഉൾപ്പെട്ടിരിക്കുന്നു. നമ്മുടെ രാജ്യശുശ്രൂഷയിലെ ഭാവി ലേഖനങ്ങൾ ഇൻഡക്സിന് നമ്മുടെ ശുശ്രൂഷയിലും സഭയിലും കുടുംബത്തിലും വയലിലും നമ്മെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് പ്രകടമാക്കും.