9 സീയോൻപുത്രീ, സന്തോഷിച്ചാർക്കുക.
യരുശലേംപുത്രീ, ജയഘോഷം മുഴക്കുക.
ഇതാ, നിന്റെ രാജാവ് വരുന്നു.+
അവൻ നീതിമാൻ, അവൻ രക്ഷ നൽകുന്നു;
അവൻ താഴ്മയോടെ+ കഴുതപ്പുറത്ത് വരുന്നു;
കഴുതക്കുട്ടിയുടെ, പെൺകഴുതയുടെ കുട്ടിയുടെ, പുറത്ത് കയറി വരുന്നു.+