ആദാമും ഹവ്വായും
നിർവ്വചനം: ആദാമായിരുന്നു ആദ്യത്തെ മനുഷ്യജീവി. “ആദാം” എന്ന എബ്രായ പദം ഉചിതമായി “മനുഷ്യൻ,” “ഭൗമിക മനുഷ്യൻ,” “മനുഷ്യ വർഗ്ഗം” എന്നൊക്കെ തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു. ഹവ്വാ, ആദ്യത്തെ സ്ത്രീ, ആദാമിന്റെ ഭാര്യയായിരുന്നു.
ആദാമും ഹവ്വായും വെറും രൂപക (സങ്കൽപ്പ)കഥാപാത്രങ്ങൾ മാത്രമായിരുന്നോ?
ഒരേ ആദിമ മാതാപിതാക്കളിൽ നിന്ന് നാമെല്ലാം ഉത്ഭവിച്ചു എന്നു വിശ്വസിക്കുന്നത് യുക്തിരഹിതമാണോ?
“മിക്ക പ്രമുഖ മതങ്ങളും ദീർഘകാലമായി പ്രസംഗിച്ചുകൊണ്ടിരുന്നത് ശാസ്ത്രം ഇപ്പോൾ സ്ഥിരീകരിക്കുന്നു: എല്ലാ വർഗ്ഗങ്ങളിലുംപെട്ട മനുഷ്യർ . . . ഒരേ ആദ്യ മനുഷ്യനിൽ നിന്ന് ഉത്ഭവിച്ചിട്ടുളളവരാണ്.”—മനുഷ്യരിലെ പാരമ്പര്യഗുണം [ഇംഗ്ലീഷ്] (ഫിലദെൽഫിയ ആൻഡ് ന്യൂയോർക്ക്, 1972), അമ്രാം ഷീൻഫെൽഡ്, പേ. 238.
“മുഴു മനുഷ്യവർഗ്ഗത്തിന്റെയും പിതാവും മാതാവുമായ ആദാമിനെയും ഹവ്വായെയും സംബന്ധിച്ചുളള ബൈബിൾ കഥ ഇന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്ന അതേ സത്യം നൂററാണ്ടുകൾക്കു മുമ്പേ പറഞ്ഞു: ഭൂമിയിലെ സകല ജനങ്ങളും ഒരേ കുടുംബത്തിൽപെട്ടവരാണെന്നും അവർക്ക് ഒരു പൊതു ഉത്ഭവമാണുളളതെന്നും.”—മനുഷ്യവർഗ്ഗത്തിലെ വംശങ്ങൾ [ഇംഗ്ലീഷ്] (ന്യൂയോർക്ക്, 1978), രൂത്ത് ബെനഡിക്ററ് ആൻഡ് ജീൻ വെൽററ്ഫിഷ്, പേ. 3.
പ്രവൃ. 17:26: “മുഴു ഭൂമുഖത്തും നിവസിക്കാൻ [ദൈവം] ഏകമനുഷ്യനിൽ നിന്ന് മനുഷ്യജനതകളെയെല്ലാം ഉളവാക്കി.”
മുഴു ഭൗമിക മനുഷ്യവർഗ്ഗത്തെയും പ്രതിനിധാനം ചെയ്യാൻ വെറുമൊരു രൂപക കഥാപാത്രമായിട്ടാണോ ബൈബിൾ ആദാമിനെ അവതരിപ്പിക്കുന്നത്?
യൂദ 14: “ആദാമിൽ നിന്നുളള വംശാവലിയിലെ ഏഴാമനായ ഹാനോക്ക് പ്രവചിച്ചു.” (ആദിമ മനുഷ്യരിലെ എല്ലാവരിൽ നിന്നുമുളള ഏഴാമനായിരുന്നില്ല ഹാനോക്ക്.)
ലൂക്കോ. 3:23-38: “യേശുവിനു തന്നെയും അവൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു, അവൻ . . . ആദാമിന്റെ മകനായ . . . അബ്രഹാമിന്റെ മകനായ . . . ദാവീദിന്റെ മകനായിരുന്നു.” (ദാവീദും അബ്രഹാമും സുപ്രസിദ്ധ ചരിത്ര പുരുഷൻമാരായിരുന്നു. അതുകൊണ്ട് ആദാം ഒരു യഥാർത്ഥ വ്യക്തിയായിരുന്നുവെന്ന് നിഗമനം ചെയ്യുന്നത് യുക്തിസഹമല്ലേ?)
ഉൽപ. 5:3: “ആദാം നൂററിമുപ്പതു സംവൽസരം ജീവിച്ചു. അപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരമുളള ഒരു പുത്രന്റെ പിതാവായിത്തീർന്നു, അവന് ശേത്ത് എന്നു പേരിട്ടു.” (തീർച്ചയായും എല്ലാ ആദിമ മനുഷ്യരും കൂടെ ചേർന്നല്ല ശേത്തിനെ ജനിപ്പിച്ചത്, എല്ലാ ആദിമ മനുഷ്യരും നൂററിമുപ്പതാമത്തെ വയസ്സിൽ പുത്രൻമാരെ ജനിപ്പിച്ചതുമില്ല.)
ഹവ്വായോട് ഒരു സർപ്പം സംസാരിച്ചു എന്ന പ്രസ്താവന ഈ വിവരണം ഒരു രൂപകമായിരിക്കേണ്ടത് ആവശ്യമാക്കിത്തീർക്കുന്നുവോ?
ഉൽപ. 3:1-4: “യഹോവയാം ദൈവം ഉണ്ടാക്കിയ വയലിലെ എല്ലാ കാട്ടുജന്തുക്കളെക്കാളും സർപ്പം ഏററം ജാഗ്രതയുളളതാണെന്ന് തെളിഞ്ഞു. അതുകൊണ്ട് അത് സ്ത്രീയോട് ഇങ്ങനെ പറയാൻ തുടങ്ങി: ‘തോട്ടത്തിലെ യാതൊരു വൃക്ഷത്തിൽ നിന്നും നിങ്ങൾ തിന്നരുതെന്ന് ദൈവം വാസ്തവമായും പറഞ്ഞിട്ടുണ്ടോ?’ അതിങ്കൽ സ്ത്രീ സർപ്പത്തോട് പറഞ്ഞു: ‘. . .“നിങ്ങൾ അതിൽ നിന്ന് തിന്നരുത്, നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് നിങ്ങൾ അതു തൊടരുത്” എന്ന് ദൈവം പറഞ്ഞിരിക്കുന്നു.’ അതിങ്കൽ സർപ്പം സ്ത്രീയോട് പറഞ്ഞു: ‘നിശ്ചയമായും നിങ്ങൾ മരിക്കയില്ല.’”
യോഹ. 8:44: “[യേശു പറഞ്ഞു:] പിശാച് . . . ഭോഷ്ക്കു പറയുന്നവനും ഭോഷ്ക്കിന്റെ പിതാവുമാണ്.” (അതുകൊണ്ട് ഏദനിൽ പറയപ്പെട്ട ആദ്യത്തെ ഭോഷ്ക്കിന്റെ ഉറവ് പിശാചായിരുന്നു. അവൻ സർപ്പത്തെ ഒരു ദൃശ്യ വക്താവായി ഉപയോഗിച്ചതേയുളളു. ഉൽപ്പത്തി വിവരണം ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി രൂപക കഥാപാത്രങ്ങളെ ഉപയോഗിക്കുകയല്ല. വെളിപ്പാട് 12:9 കൂടെ കാണുക.)
ദൃഷ്ടാന്തം: ഗാരുഢ വിദ്യ പ്രയോഗിക്കുന്ന ഒരുവൻ തന്റെ ശബ്ദം മറെറാരു ഉറവിൽനിന്ന് വരുന്നതായി തോന്നാനിടയാക്കുന്നത് അസാധാരണമല്ല. യഹോവ ബിലെയാമിന്റെ പെൺകഴുത സംസാരിക്കാനിടയാക്കി എന്നു പറയുന്ന സംഖ്യാപുസ്തകം 22:26-31 താരതമ്യം ചെയ്യുക.
“ഒന്നാം മനുഷ്യനായ ആദാം” ഒരു രൂപക കഥാപാത്രം മാത്രമായിരുന്നെങ്കിൽ “അവസാനത്തെ ആദാ”മായ യേശുക്രിസ്തുവിനെ സംബന്ധിച്ചെന്ത്?
1 കൊരി. 15:45, 47: “ഇപ്രകാരം പോലും എഴുതപ്പെട്ടിരിക്കുന്നു: ‘ഒന്നാം മനുഷ്യനായ ആദാം ജീവനുളള ദേഹിയായിത്തീർന്നു.’ അവസാനത്തെ ആദാം ജീവൻ നൽകുന്ന ഒരു ആത്മാവായിത്തീർന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽ നിന്നുളളവനും പൊടികൊണ്ടുളളവനും ആകുന്നു. രണ്ടാമത്തെ മനുഷ്യൻ സ്വർഗ്ഗത്തിൽ നിന്നുളളവനാകുന്നു.” (അപ്രകാരം ആദാം ദൈവത്തിനെതിരെ പാപം ചെയ്ത ഒരു യഥാർത്ഥ വ്യക്തിയായിരുന്നുവെന്നുളളതിന്റെ നിഷേധം യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെ സംബന്ധിച്ചും സംശയമുളളതായി സൂചിപ്പിക്കുന്നു. അത്തരം നിഷേധം മനുഷ്യവർഗ്ഗത്തിനുവേണ്ടി യേശുക്രിസ്തു തന്റെ ജീവനെ നൽകേണ്ടത് ആവശ്യമാക്കിത്തീർത്തതിന്റെ കാരണം തിരസ്ക്കരിക്കുന്നതിലേക്ക് നയിക്കുന്നു. അതിന്റെ തിരസ്ക്കരണം ക്രിസ്തീയ വിശ്വാസം തളളിക്കളയുന്നതിനെ അർത്ഥമാക്കുന്നു.)
യേശുതന്നെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണത്തെ എങ്ങനെയാണ് വീക്ഷിച്ചത്?
മത്താ. 19:4, 5: “[യേശു] പറഞ്ഞു: ‘അവരെ [ആദാമിനെയും ഹവ്വായെയും] സൃഷ്ടിച്ചവൻ ആദിമുതൽ ആണും പെണ്ണുമായി അവരെ നിർമ്മിച്ചുവെന്നും “ഈ കാരണത്താൽ ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ട് പിരിഞ്ഞ് അവന്റെ ഭാര്യയോട് പററിനിൽക്കും, അവർ ഇരുവരും ഒരു ജഡമായിരിക്കും” എന്ന് അവൻ അരുളിച്ചെയ്തു എന്നും നിങ്ങൾ [ഉൽപത്തി 1:27; 2:24-ൽ] വായിച്ചിട്ടില്ലയോ?’” (ഉൽപത്തി പുസ്തകത്തിലെ വിവരണം ഒരു വസ്തുതയാണെന്ന് യേശു വിശ്വസിച്ച സ്ഥിതിക്ക് നാമും അതു വിശ്വസിക്കേണ്ടതല്ലേ?)
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘ആദാമിന്റെ പാപം ദൈവത്തിന്റെ ഇഷ്ടം, ദൈവത്തിന്റെ പ്ലാൻ, ആയിരുന്നു.’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘അനേകമാളുകൾ അങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നാൽ നിങ്ങൾ ആവശ്യപ്പെട്ട എന്തെങ്കിലും ഞാൻ ചെയ്താൽ അതിന് നിങ്ങൾ എന്നെ കുററം വിധിക്കുമോ? . . . അപ്പോൾ പിന്നെ ആദാമിന്റെ പാപം ദൈവത്തിന്റെ ഇഷ്ടമായിരുന്നെങ്കിൽ, ഒരു പാപിയെന്ന നിലയിൽ ആദാം ഏദെനിൽ നിന്ന് പുറത്താക്കപ്പെട്ടതെന്തുകൊണ്ടാണ്? (ഉൽപ. 3:17-19, 23, 24)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘അതു രസകരമായ ഒരു ആശയമാണ്, അതിനുളള ഉത്തരത്തിൽ ദൈവം യഥാർത്ഥത്തിൽ ഏതു തരം വ്യക്തിയാണ് എന്നുളളത് ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ തന്നെ ഒരുവനുവേണ്ടി ആസൂത്രണം ചെയ്ത ഒരു കാര്യം അയാൾ ചെയ്തതിന്റെ പേരിൽ അയാളെ കുററം വിധിക്കുന്നത് നീതിയോ സ്നേഹപൂർവ്വകമായ ഒരു സംഗതിയോ ആയിരിക്കുമോ?’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘യഹോവ സ്നേഹവാനായ ഒരു ദൈവമാണ്. (1 യോഹ. 4:8) അവന്റെ വഴികളെല്ലാം നീതിയാകുന്നു. (സങ്കീ. 37:28; ആവ. 32:4) ആദാം പാപം ചെയ്യുക എന്നത് ദൈവത്തിന്റെ ഇഷ്ടമായിരുന്നില്ല; അവൻ അതിനെതിരെ ആദാമിന് മുന്നറിയിപ്പ് നൽകി. (ഉൽപ. 2:17)’ (2) ‘നമ്മുടെ കാര്യത്തിലെന്നതുപോലെ, താൻ ചെയ്യാൻ ആഗ്രഹിക്കുന്നത് തെരഞ്ഞെടുക്കാൻ ദൈവം ആദാമിന് സ്വാതന്ത്ര്യം അനുവദിച്ചു. പൂർണ്ണത അനുസരണക്കേട് കാണിക്കുന്നതിന് സ്വാതന്ത്ര്യം പ്രയോഗിക്കുന്നതിനെ തളളിക്കളഞ്ഞില്ല. ഫലം മരണമായിരിക്കുമെന്നുളള മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആദാം ദൈവത്തിനെതിരെ മൽസരിക്കാൻ തീരുമാനിച്ചു.’ (142-ാം പേജു കൂടെ കാണുക.)