യഹോവയ്ക്കു “പൂർണ്ണ പ്രസാദ”മായിരിക്കുന്നതിനു് നമുക്ക് എങ്ങനെ കഴിയും
ഇന്നു് എത്ര കുറച്ചുപേർ മാത്രം തങ്ങളുടെ ചിന്തകളും വാക്കുകളും പ്രവർത്തനങ്ങളും ദൈവത്തിനു് പ്രസാദകരമായിരിക്കുന്നുവോയെന്നു് ചിന്തിക്കുന്നു! അങ്ങനെയുള്ള ചിന്തയുണ്ടെന്നു ഭാവിക്കുന്നവർ പോലും കേവലം ദൈവത്തിനു് അധരസേവനം നടത്തുന്നതായി കാണുന്നു. വാസ്തവത്തിൽ ഭൂരിപക്ഷത്തെക്കുറിച്ചു് ഇങ്ങനെ പറയാൻ കഴിയും: “അവർ ദൈവത്തെ പ്രസാദിപ്പിക്കുന്നില്ല.”—1 തെസ്സലോനിക്യർ 2:15.
ക്രിസ്ത്യാനികളെന്നു് ഭാവിക്കുന്ന ചിലർ വിചാരിക്കുന്നതു് പത്തു കല്പനകൾ ലംഘിക്കാത്തിടത്തോളം കാലം അവർ ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നാണു്. എന്നാൽ അങ്ങനെ ആയിരിക്കുന്നില്ല! നമ്മുടെ മാതൃകയായ യേശുക്രിസ്തു ദൈവത്തെക്കുറിച്ചു് പറഞ്ഞു: “ഞാൻ എല്ലായ്പ്പോഴും അവനു പ്രസാദകരമായിരിക്കുന്നതു് ചെയ്യുന്നു.” (യോഹന്നാൻ 8:29) അതെ അവൻ പ്രത്യേക കാര്യങ്ങൾ ചെയ്തുകൊണ്ടു് തന്റെ പിതാവിനെ പ്രസാദിപ്പിച്ചു. കൊലോസ്യയിലുള്ള തന്റെ സഹവിശ്വാസികൾക്കുവേണ്ടിയുള്ള അപ്പോസ്തലനായ പൗലോസിന്റെ പ്രാർത്ഥനയിൽ നിന്നു കാണാൻ കഴിയുന്നതുപോലെ അനുയോജ്യമായ നടപടി ആവശ്യമാണു്. അവർ എല്ലാ സൽപ്രവൃത്തിയിലും ഫലം കായിച്ചു. യഹോവക്കു് യോഗ്യമാകുവണ്ണം നടന്നു അവനെ പൂർണ്ണമായും പ്രസാദിപ്പിക്കുന്നതിനുവേണ്ടി അവൻ പ്രാർത്ഥിച്ചു.—കൊലോസ്യർ 1:9,10
എങ്കിലും യഹോവക്കു് പൂർണ്ണപ്രസാകരമായിരിക്കുന്നതിനു് വാസ്തവത്തിൽ സാദ്ധ്യമാണോ? കൊള്ളാം അപൂർണ്ണരായതിനാൽ ഇപ്പോൾ ക്രിസ്ത്യാനികൾക്കു് ദൈവത്തെ പൂർണ്ണമായും പ്രസാദിപ്പിക്കാൻ കഴിയുകയില്ല. എന്നിരുന്നാലും പൂർണ്ണമായും പ്രാസാദിപ്പിക്കുക എന്ന ലക്ഷ്യത്തിൽ അവർക്കു് ആ ദിശയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ കഴിയും. എല്ലാ സൽപ്രവൃത്തിയിലും ഫലം ഉല്പാദിപ്പിക്കുകയെന്നു് പൗലോസ് സൂചിപ്പിച്ചതുകൊണ്ടു് അനുയോജ്യമായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. തീർച്ചായായും അങ്ങനെയുള്ള എല്ലാ പ്രവർത്തനങ്ങളും നമുക്കിവിടെ രേഖപ്പെടുത്താൻ കഴിയുകയില്ല. എന്നാൽ ചിന്തിക്കാൻ വേണ്ടി ചിലതു് പ്രദാനം ചെയ്യാൻ നമുക്കു് കഴിയും. നിങ്ങളുടെ ജീവിതത്തിലെ ചില വശങ്ങളിൽ ചില ക്രമപ്പെടുത്തലുകൾ ഈ കാര്യങ്ങൾ സൂചിപ്പിക്കുകയാണെങ്കിൽ, അവനെ പ്രസാദിപ്പിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ യഹോവ അനുഗ്രഹിക്കുമെന്നു് ഉറപ്പുള്ളവർ ആയിരിക്കുക. യഹോവയെ പൂർണ്ണമായും പ്രസാദിപ്പിക്കുന്നതിനു് ആവശ്യമായിരിക്കുന്നതു് നാം നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവർത്തനങ്ങളെയും സൂക്ഷിക്കുകയെന്നതു് ഒരു വസ്തുതയാണു്.
നമ്മുടെ ചിന്തകളെ സംബന്ധിച്ചെന്തു്?
ദൈവത്തിന്റെ വചനം നമ്മോടു് പറയുന്നു “അവന്റെ കാഴ്ചക്കു വെളിപ്പെടാത്ത യാതൊരു സൃഷ്ടിയും ഇല്ല, എന്നാൽ നമുക്കു് ആരോടു് കണക്കു് ബോധിപ്പിക്കാനുണ്ടോ അവന്റെ കണ്ണുകൾക്കു് എല്ലാ കാര്യങ്ങളും നഗ്നമായും തുറന്നു വെളിപ്പെടുത്തപ്പെട്ടതായും ആണു്.” (എബ്രായർ 4:13) ഭൂതങ്ങൾക്കോ മനുഷ്യർക്കോ നമ്മുടെ ചിന്തകളെ വായിക്കാൻ കഴിയുകയില്ല, എന്നാൽ ദൈവത്തനു് കഴിയും. അങ്ങനെ ആയിരിക്കുന്നതിനാൽ നമ്മുടെ ചിന്തകൾ അവനു് പ്രസാദകരമായിരിക്കുന്നതിനു് നാമാഗ്രഹിക്കുന്നു. അതുകൊണ്ടു് നമുക്കു് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: “കൈവശമുള്ള ജോലിയിൽ മനസ്സു ചെലുത്തേണ്ട ആവശ്യമില്ലാത്തപ്പോൾ എന്തിനെപ്പറ്റി ചിന്തിക്കാനാണു് ഞാൻ ഇഷ്ടപ്പെടുന്നതു്? എന്റെ മനസ്സാകുന്ന വൃത്തത്തിലെ സൂചി സ്വാഭാവികമായി ആടുന്ന ലംബരേഖ ഏതാണു്?
നമുക്കു് ഇങ്ങനെയും ചോദിക്കാം: എന്റെ മുതലെടുപ്പുകൾ മുഖാന്തരം ഞാൻ ആകാശക്കോട്ട കെട്ടാൻ ഇഷ്ടപ്പെടുകയും പണവും പ്രസിദ്ധിയും പുകഴ്ചകളും സ്വപ്നം കാണുന്നതു് ആസ്വദിക്കുകയും ചെയ്യുന്നുവോ? പ്രയാസങ്ങളിൽ ജീവിക്കുകയും വീണ്ടും വീണ്ടും അതിലേക്കു് പോകുന്നതും പോലുള്ള വിപരീതമായതു് ഞാൻ ചിന്തിക്കണമോ? ലൈംഗിക ചിന്തകളിൽ മിക്കവാറും തുടർച്ചയായി എന്റെ ചിന്ത വസിക്കുന്നതിനു് ഞാൻ ചായ്വുള്ളവനാണോ? അല്ലെങ്കിൽ ഞാൻ എപ്പോഴും എന്റെ മനസ്സിനെ പണമുണ്ടാക്കാനുള്ള പദ്ധതികളും പ്ലാനുകളും കൊണ്ടു് നിറയ്ക്കുകയാണോ?
ഇപ്പോൾ ചിന്തിക്കുക അങ്ങനെയുള്ള ചിന്തകളാൽ നമ്മുടെ മനസ്സിനെ നിറക്കുന്നതിനാൽ നമുക്കു് യഹോവക്കു് “പൂർണ്ണപ്രസാദമായി”രിക്കാൻ കഴിയുമോ? തീർച്ചയായും ഇല്ല! അതുകൊണ്ടു് ആത്മാർഥമായ പ്രാർഥനയാലും ദൈവത്തിന്റെ സഹായത്താലും മനസ്സിനെ നിർമ്മലവും നീതിയായതും സ്നേഹിക്കത്തക്കതും അനുകൂലവുമായ കാര്യങ്ങൾ കൊണ്ടും നിറക്കുന്നതിനാൽ അവയെ മനസിൽനിന്നു പുറത്തുചാടിക്കുക. (ഫിലിപ്പ്യർ 4:8) യഹോവക്കുള്ള നമ്മുടെ ആരാധനയോടു് ബന്ധപ്പെട്ട കാര്യങ്ങളെക്കുകറിച്ചു് ചിന്തിക്കുന്നതിനു് നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കുന്നതു് നമുക്കു് എത്രമാത്രം നല്ലതാണ്! വളരെ സമീപമായിരിക്കുന്ന ദൈവരാജ്യത്തെപ്പറ്റി ചിന്തിക്കുക. അടുത്തകാലത്തു് ദൈവവചനത്തിൽ നിന്നു് പഠിച്ച ആശയങ്ങൾ മനസ്സിലേക്കു് കൊണ്ടുവരിക. അടുത്ത സഭായോഗത്തിൽ പരിഗണിക്കാൻ പോകുന്ന വിഷയം, പ്രത്യേകിച്ചു് നിങ്ങൾക്കു് പരിപാടിയിൽ ഉണ്ടായേക്കാവുന്ന ഭാഗം വായിച്ചു നോക്കുക. നിങ്ങളുടെ വയൽ സേവനം എങ്ങനെ അഭിവൃദ്ധിപ്പെടുത്താമെന്നതിനു് ചിന്ത കൊടുക്കുക. ഒന്നാമതായി നിങ്ങളൊരു ക്രിസ്തീയ ശുശ്രൂഷകനാണെന്നു് ഓർക്കുക.
ഓർമ്മയിൽ വച്ചിരിക്കുന്ന തിരുവെഴുത്തുകളിലൂടെ പോകുന്നതിനാൽ അനേകർ സഹായിക്കപ്പെട്ടിരിക്കുന്നു. അതുപോലെ രാജ്യഗീതങ്ങൾ പാടുന്നതിനാലും. ഒരു ഓർമ്മിപ്പിക്കൽ എന്ന നിലയിൽ, ഒരു ക്രിസ്തീയ ശുശ്രൂഷകൻ ഈ ഗീതം ഓർക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുന്നതു് സഹായകരമെന്നു് കണ്ടെത്തുകയും ചെയ്തു.
“ദൈവമേ, നിന്റെ ഇഷ്ടവും സ്നേഹവും അനുവദിക്കുന്നതിനു് കീഴടങ്ങാൻ എന്നെ ദയവായി സഹായിക്ക. നീ എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നതിനാൽ, ഞാനൊരിക്കലും മത്സരിക്കാതിരിക്കട്ടെ.”
അതെ, പുരാതനകാലത്തെ ദാവീദ് രാജാവ് ചെയ്തതുപോലെ പ്രാർഥന ചെയ്തുകൊണ്ടിരിക്കുക: “എന്റെ ഹൃദയത്തിന്റെ ധ്യാനം. . .പ്രസാദകരമായിരിക്കട്ടെ”—യഹോവേ അതു നിന്റെ മുമ്പാകെ പ്രസാദമായിരിക്കട്ടെ.”—സങ്കീർത്തനം 19:14.
നമ്മുടെ സംസാരത്തെ സംബന്ധിച്ചെന്തു്?
ദാവീദ് ഇങ്ങനെയും പ്രാർത്ഥിച്ചു:“യഹോവേ, എന്റെ വായിലെ വാക്കുകൾ നിന്റെ മുമ്പിൽ പ്രസാദമായിരിക്കട്ടെ.” (സങ്കീർത്തനം 19:14) യാക്കോബ് 3:2-12-ൽ നിന്ന് നാം മനസ്സിലാക്കുന്നതനുസരിച്ച് ഒരു പൂർണ്ണമനുഷ്യനുമാത്രമേ തന്റെ നാവിനെ മുഴുവനായും നിയന്ത്രിക്കാൻ കഴിയുകയുള്ളു. എന്നാൽ നിയന്ത്രിക്കുന്നതിനു് പരിശ്രമിക്കുക. നാം യഹോവക്കു് “പൂർണ്ണപ്രസാദ”മായിരിക്കുന്നതിനു് നാമതു ചെയ്യുന്നു.
ദിവസവും നാം അനേക വാക്കുകൾ സംസാരിക്കുന്നു, തീർച്ചയായും തിരുവെഴുത്തുപരമായ വിഷയങ്ങളിൽ മാത്രം നമ്മുടെ പ്രസ്താവനകൾ ക്ലിപ്തപ്പെടുത്തണമെന്നു നമുക്കു് പ്രതീക്ഷിക്കാൻ കഴികയില്ല. എന്നിരുന്നാലും നാം എന്തിനെക്കുറിച്ചാണു് സംസാരിക്കുന്നതെന്നു് പരിഗണിക്കാതെ യഹോവയെ പ്രീതിപ്പെതടുത്തുന്നതിനെ ഓർമ്മിക്കാൻ കഴിയും. ഉദാഹരണത്തിനു്, അശ്ലീല സംസാരം അനാദരവു് ഇവ നമ്മുടെ സ്വർഗ്ഗീയ പിതാവിനു് പ്രസാദകരമായിരിക്കുകയില്ലെന്നു് നമുക്കറിയാം. അതിനാൽ നാം അങ്ങനെയുള്ള സംസാരം ഒഴിവാക്കണം.—എഫെസ്യർ 5:3,4.
വീണ്ടും, നമ്മുടെ സംസാരം സംബന്ധിച്ച് നാം നമ്മുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കണമെങ്കിൽ മറ്റുള്ളവരെക്കുറിച്ച് അപവാദപരമായതോ ഇടിച്ച് താഴ്ത്തുന്നതോ ആയ കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം. നമ്മെ സംബന്ധിച്ച് ഇങ്ങനെ പറയുന്നത് സാദ്ധ്യമായിരിക്കണം: “അവൻ അവന്റെ നാവുകൊണ്ടു് അപവാദം പറഞ്ഞില്ല, തന്റെ കൂട്ടുകാരനു് യാതൊരു തിന്മയും ചെയ്തില്ല, അവന്റെ അടുത്ത പരിചയക്കാരനു് എതിരായി അപവാദം പറഞ്ഞതുമില്ല. ” നാം അനീതി അനുഭവിക്കുന്നുവെന്നിരുന്നാലും, “ആർക്കും ദ്രോഹപര”മായി സംസാരിക്കാതിരിക്കുന്നതിനു് ശ്രദ്ധിക്കണം.—സങ്കീർത്തനങ്ങൾ 15:3; തീത്തോസ് 3:2.
ഭക്ഷണസമയങ്ങളിലെ നമ്മുടെ സംസാരം സംബന്ധിച്ച് യഹോവയക്കു് പൂർണ്ണപ്രസാദമായിരിക്കുന്നതിനു് നമുക്കു് എത്ര അവസരങ്ങൾ ഉണ്ടു്! സ്വാഭാവികമായും ഇതു് കോപാകുലമായ വാക്കുകൾക്കും തകിടം മറിക്കുന്ന സംസാരത്തിനുമുള്ള സമയമല്ല. മെച്ചമായ ധാരാളം കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടു്! പ്രത്യേകിച്ച് നാം അതിഥികൾ ആയിരിക്കുകയോ നമുക്കു് അതിഥികൾ ഉണ്ടായിരിക്കുകയോ ആണെങ്കിൽ അങ്ങനെയുള്ള സന്ദർഭങ്ങൾക്കു് ജാഗ്രതയുള്ളവർ ആയിരിക്കണം. സാധാരണയായി പക്വതയുള്ള ക്രിസ്ത്യാനികളേക്കാൾ, കൂടുൽ സംസാരിക്കുകന്നയാൾ സംഭാഷണത്തെ നയിക്കുന്നു. മുഴുസമയ സേവനത്തിൽ നിരവധി വർഷങ്ങളിലെ അനുഭവമുള്ള ഒരു ക്രിസ്തീയ അതിഥി നിങ്ങൾക്കു് ഉണ്ടായിരിക്കുമോ? അവൻ ദൈവവചനത്തെക്കുറിച്ച് വളരെ അറിവുള്ളവനാണോ? അപ്പോൾ അവനിൽനിന്നും ജ്ഞാനം പുറത്തുകൊണ്ടുവരുന്നതിനു് വിവേചന ഉപയോഗിക്കുക. “ഒരു മനുഷ്യന്റെ ഹൃദയത്തിലെ ബുദ്ധിയുപദേശം ആഴമുള്ള വെള്ളങ്ങൾ പോലെയാണു്, എന്നാൽ വിവേചന ഉള്ളവനാണു് അതു കോരിയെടുക്കുന്നതു്,” ഹാജരായിരിക്കുന്ന എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടി—സദൃശവാക്യങ്ങൾ 20:5.
കൂടുതലായി നമ്മുടെ സംസാരത്തിൽ യഹോവയെ പൂർണ്ണമായി പ്രസാദിപ്പിക്കുന്നതിനു്, ദൈവനാമത്തെയും രാജ്യത്തെയും കുറിച്ച് യാദൃശ്ചിക സാക്ഷീകരണത്തിനുള്ള അവസരങ്ങളോടു് ജാഗ്രത പുലർത്തണം. വാസ്തവത്തിൽ ഒരു ക്രിസ്തീയ ശുശ്രൂഷകൻ അങ്ങനെയുള്ള യാദൃശ്ചിക സാക്ഷീകരണത്താൽ, കൂടുതൽ നിറവേറ്റിയേക്കാം. എന്നിരുന്നാലും നമ്മുടെ സംസാരത്താൽ യഹോവയെ പ്രസാദിപ്പിക്കാനുള്ള പ്രാഥമിക മാർഗ്ഗം, മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോൾ കൂടെ, രാജ്യദൂതുമായി വീടുകൾ തോറും പോകുന്നതിനാലാണു്—പ്രവൃത്തികൾ 20:20.
ക്രിസ്തീയ വയൽ ശുശ്രൂഷയിൽ നാം ഏർപ്പെടുമ്പോൾ നമ്മുടെ വാക്കുകൾ യഹോവക്കു് പൂർണ്ണപ്രസാദമായിരിക്കുന്നതിനു വേണ്ടി, രാജ്യദൂതിന്റെ സമർപ്പണം അഭിവൃദ്ധിപ്പെടുത്തുന്നതിനു് പരിശ്രമിക്കുന്നതിൽ നാം തുടരണം. “സുവാർത്ത ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നവരായ നാം അപ്പോസ്തനലായ പൗലോസിനെപ്പോലെ , മനുഷ്യരെ പ്രസാദിപ്പക്കുന്നതുപോലെ സംസാരിക്കാനല്ല പിന്നെയോ , നമ്മുടെ ഹൃദയത്തിൽ തെളിവു് നൽകുന്ന ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നു.” കൂടാതെ സ്നേഹത്തിനും സൽപ്രവൃത്തികൾക്കും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും, നമ്മുടെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനം നടത്തുന്ന ക്രിസ്തീയ യോഗങ്ങളിൽ നമ്മുടെ അധരത്തെ ഉപയോഗിക്കാനുള്ള ഉത്തരവാദിത്വത്തെ അവഗണിക്കരുതു്.—1 തെസ്സലോനിക്യർ 2:4; എബ്രായർ 10:23-25.
നമ്മുടെ പെരുമാറ്റത്താലും പ്രവൃത്തിയാലും യഹോവയെ “പൂർണ്ണമായി പ്രസാദിപ്പക്കുന്നു”
നാം യഹോവക്കു് പൂർണ്ണപ്രസസാദമായിരിക്കുന്നതിനു്, വിനോദങ്ങൾ ഉൾപ്പെടെ, ദൈനംദിന പെരുമാറ്റം സംബന്ധിച്ച് ജാഗ്രതയുള്ളവർ ആയിരിക്കണം. അതെ നാം വിനോദം തിരെഞ്ഞെടുക്കുമ്പോൾ പോലും ദൈവത്തെ മാറ്റി നിർത്താൻ സാദ്ധ്യമല്ല. അതു് കർക്കശമായി തോന്നുന്നുവോ? ഒരിക്കലുമില്ല കാരണം പൗലോസ് പറഞ്ഞു: “നിങ്ങൾ തിന്നാലും കുടിച്ചാലും അല്ലെങ്കിൽ എന്തുതന്നെ ചെയ്താലും എല്ലാം ദൈവമഹിമക്കായി ചെയ്യുവിൻ” ജഡത്തിനനുസരണമായുള്ളവർക്കു് ദൈവത്തെ പ്രസാദിപ്പിക്കാൻ സാദ്ധ്യമല്ലെന്നു”ള്ള മുന്നറിയിപ്പ് നാം മനസ്സിൽ സൂക്ഷിക്കണം. അതുകൊണ്ട് നമ്മുടെ വിനോദം വെടിപ്പായതായിരിക്കണം.—1 കൊരിന്ത്യർ 10:31; റോമർ 8:8.
സമയത്തിന്റെയും മിതത്വത്തിന്റെയും ഘടകങ്ങളെയും നാം അവഗണിക്കരുതു്. യഹോവക്കു് “പൂർണ്ണപ്രസാദ”മായിരിക്കുന്നതിനു് വിനോദത്തെ പ്രമുഖപ്രാധാന്യമുള്ളതായിട്ടല്ല, യാദൃച്ഛികമായിട്ടുള്ള ഒന്നായി അതിനെ അതിന്റെ സ്ഥാനത്തു നിറുത്തണം. വയൽശുശ്രൂഷയിൽ ക്രമമായി പങ്കുപറ്റുന്നതിനെയോ അല്ലെങ്കിൽ ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതിനെയോ അതിക്രമിക്കുന്നതോ അല്ലെങ്കിൽ ഒരു പ്രത്യേക ടെലിവിഷൻ പരിപാടി കാണുന്നതോ, ആയാലും ഒരിക്കലും വിനോദത്തെ പിൻതുടരുതു്.—മത്തായി 6:33.
ആവശ്യം ഉണ്ടായിരിക്കുന്നതുപോലെയും, നമുക്കു് അവസരം കണ്ടെത്താൻ കഴിയുന്നതുപോലെയും ,നമ്മുടെ ക്രിസ്തീയ സഹോദരന്മാർക്കു് നന്മചെയ്യുന്നതും യഹോവയെ പൂർണ്ണമായി പ്രസാദിപ്പിക്കുന്നതിൽ ഉൾപ്പെടുന്നു. ഇതിനെ സംബന്ധിച്ച് നാം വായിക്കുന്നു:“നന്മചെയ്യുന്നതും മറ്റുള്ളവരുമായി വസ്തുക്കൾ പങ്കു വെക്കുന്നതും നാം മറന്നുപോകരുതു്, കാരണം അങ്ങനെയുള്ള യാഗങ്ങളിൽ ദൈവം നന്നായി പ്രസാദിക്കുന്നു.” ഫിലിപ്യയിലെ ക്രിസ്ത്യാനികൾ തന്നോടു് കാണിച്ച ദയ “ഒരു സ്വീകാര്യമായ യാഗവും, ദൈവത്തെ നന്നായി പ്രസാദിപ്പിക്കുന്നതു”മാണെന്നു അപ്പോസ്തലനായ പൗലോസ് പറഞ്ഞു.—എബ്രായർ 13:16; ഫിലിപ്പ്യർ 4:18.
കുട്ടികൾക്കു് തങ്ങളുടെ പെരുമാറ്റം സംബന്ധിച്ച് യഹോവക്കു് “പൂർണ്ണപ്രസാദ”മായിരിക്കാൻ എങ്ങനെ കഴിയും? “കർത്താവിനോടുള്ള ഐക്യത്തിൽ” തങ്ങളുടെ മാതാപിതാക്കൾക്കു് അനുസരണമുള്ളവരായിരിക്കുക എന്നതാണു് എടുത്തു പറയത്തക്ക ഒരു മാർഗ്ഗമെന്നു് പൗലോസ് കാണിക്കുന്നു. അവൻ ഇങ്ങനെയും പറയുന്നു:“ കുഞ്ഞുങ്ങളേ, നിങ്ങളുടെ മാതാപിതാക്കന്മാർക്കു് സകലത്തിലും അനുസരണമുള്ളരായിരിക്കുക, കാരണം അതു കർത്താവിൽ പ്രസാദമാണു്.—എഫെസ്യർ 6:1-3; കൊലോസ്യർ 3:20.
ദൈവത്തിന്റെ എല്ലാ സമർപ്പിത ദാസന്മാരും യഹോവയിൽ നിന്നും അവന്റെ ഭൂമിയിലെ സ്ഥാപനത്തിൽ നിന്നും ധാരാളം സ്നേഹദയ അനുഭവിച്ചിട്ടുണ്ട്, കലർപ്പില്ലാത്ത സ്നേഹത്തോടും നന്ദിയോടുംകൂടെ നാം എല്ലായ്പ്പോഴും അവനു പൂർണ്ണപ്രസാദമായിരിക്കുന്നതിനെക്കുറിച്ച് ചിന്തയുള്ളവരായിരിക്കണം. ദൈവത്തിന്റെ അനർഹദയ സ്വീകരിക്കുകയും അതിന്റെ ഉദ്ദേശ്യം പാഴാക്കിക്കളയാതിരിക്കുകയും ചെയ്യുന്നതിനു് സ്നേഹപൂർവ്വമായ കൃതജ്ഞത ആവശ്യമാണു്:(2 കൊരിന്ത്യർ 6:1) യഹോവ അഖിലാണ്ഡ പരമാധികാരി ആയിരിക്കുന്നതിനാൽ അവനെ പൂർണ്ണമായി പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു് ചിന്തയുള്ളവരായിരിക്കുന്നതു് നീതിയും യുക്തവുമായ ഒരു സംഗതിയാണു്. ഉപരിയായി, യഹോവക്കു് പൂർണ്ണപ്രസാദയാരിരക്കുന്നതിനു് ശ്രമിക്കുന്നത് ഏറ്റവും ബുദ്ധിപൂർവ്വകവുമായ ഗതിയാണു്, അങ്ങനെ ചെയ്യുന്നതിനാൽ നമുക്കു് ഇപ്പോൾ പ്രയോജനകരവും വരാൻ പോകുന്ന ജീവിതത്തിന്റെ വാഗ്ദാനവും ലഭിക്കുന്നു.—1 തിമൊഥെയോസ് 4:8.
അതെ, നാം നമ്മുടെ പ്രവർത്തനങ്ങളെയും, പെരുമാറ്റത്തെയും, വാക്കുകളെയും, ചിന്തകളെയും സൂക്ഷിക്കുന്നതിനു് ആഗ്രഹിക്കുന്നു. യഹോവയുടെ സഹായത്താൽ മറ്റെന്നത്തേക്കാൾ കൂടുതൽ പൂർണ്ണമായി അവനെ പ്രസാദിപ്പിക്കുന്നതിനു് നാമങ്ങനെ ചെയ്യും. അങ്ങനെ ചെയ്യുന്നതു് നാം ഉപേക്ഷിക്കരുതു്. മറിച്ച് തെസ്സലോനിക്യയിലുള്ള ക്രിസ്ത്യാനികൾക്കു് അപ്പോസ്തലനായ പൗലോസ് കൊടുത്ത ബുദ്ധിയുപദേശത്തിനു് നമുക്കു് എല്ലായ്പ്പോഴും ചെവി കൊടുക്കാം. “ ഒടുവിൽ സഹോദരന്മാരെ, നിങ്ങൾ എങ്ങനെ നടന്നു് ദൈവത്തെ പ്രസാദിപ്പിക്കണമെന്നു്, ഞങ്ങളിൽ നിന്നു പ്രബോധനം ലഭിച്ചതുപോലെ, വാസ്തവത്തിൽ നിങ്ങൾ നടക്കുന്നതുപോലെ, നിങ്ങളതു കൂടുതൽ പൂർണ്ണമായി ചെയ്യുതിൽ തുടരണമെന്നു് കർത്താവായ യേശു മുഖാന്തരം നിങ്ങളോടു് അപേക്ഷിച്ച് പ്രബോധിപ്പിക്കുന്നു.”—1 തെസ്സലോനിക്യർ 4:1.