പാഠം 33
ദൈവരാജ്യം ചെയ്യാൻപോകുന്ന കാര്യങ്ങൾ
ദൈവരാജ്യം സ്വർഗത്തിൽ ഭരണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അതു പെട്ടെന്നുതന്നെ ഭൂമിയെ ഭരിക്കും. അപ്പോൾ ഭൂമിയിലെ അവസ്ഥയ്ക്ക് വലിയ മാറ്റമുണ്ടാകും. ആ ഭരണത്തിൽ നമുക്കു കിട്ടാൻപോകുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ചു നോക്കാം.
1. ദൈവരാജ്യം എങ്ങനെയാണ് സമാധാനവും നീതിയും കൊണ്ടുവരുന്നത്?
ദൈവരാജ്യത്തിന്റെ രാജാവായ യേശു അർമഗെദോൻ എന്നു വിളിക്കുന്ന ഒരു യുദ്ധത്തിൽ ദുഷ്ടരായ മനുഷ്യരെയും ഗവൺമെന്റുകളെയും നശിപ്പിക്കും. (വെളിപാട് 16:14, 16) “കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല” എന്ന ബൈബിൾ പ്രവചനം അന്നു നിറവേറും. (സങ്കീർത്തനം 37:10) ദൈവരാജ്യത്തിലൂടെ എല്ലാവർക്കും സമാധാനവും നീതിയും കിട്ടുന്നുണ്ടെന്ന് യേശു ഉറപ്പാക്കും.—യശയ്യ 11:4 വായിക്കുക.
2. ദൈവത്തിന്റെ ഇഷ്ടം ഭൂമിയിലും നടപ്പിലാകുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കും?
ദൈവരാജ്യ ഭരണത്തിൽ ‘നീതിമാന്മാർ ഭൂമി കൈവശമാക്കി അവിടെ എന്നുമെന്നേക്കും ജീവിക്കും.’ (സങ്കീർത്തനം 37:29) യഹോവയെ സ്നേഹിക്കുന്ന, പരസ്പരം സ്നേഹിക്കുന്ന, നല്ലവരായ ആളുകൾ മാത്രമുള്ള ഒരു ലോകം. രോഗവും മരണവും ഇല്ലാത്ത ഒരു ലോകം! അവിടെ എന്നേക്കും ജീവിക്കുന്നത് ഒന്നു ഭാവനയിൽ കണ്ടുനോക്കൂ!
3. ദുഷ്ടന്മാരെ നശിപ്പിച്ചതിനു ശേഷം ദൈവരാജ്യം എന്തു ചെയ്യും?
രാജാവായ യേശു ദുഷ്ടന്മാരെ നശിപ്പിച്ചതിനു ശേഷം 1,000 വർഷം ഭരിക്കും. അപ്പോൾ യേശുവും കൂടെ ഭരിക്കുന്ന 1,44,000 പേരും ഭൂമിയിലുള്ളവരെ പൂർണതയുള്ള മനുഷ്യരായിത്തീരാൻ സഹായിക്കും. 1,000 വർഷത്തിനൊടുവിൽ ഭൂമി മുഴുവൻ മനോഹരമായ ഒരു പറുദീസയായി മാറിയിരിക്കും. യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്ന, സന്തോഷമുള്ള ആളുകളെക്കൊണ്ട് ഭൂമി നിറയും. അതിനു ശേഷം യേശു രാജ്യം പിതാവായ യഹോവയെ തിരികെ ഏൽപ്പിക്കും. അന്ന് യഹോവയുടെ പേര് മുമ്പെന്നത്തേതിലും ‘പരിശുദ്ധമായിത്തീരും.’ (മത്തായി 6:9, 10) തന്റെ പ്രജകൾക്കുവേണ്ടി കരുതുന്ന ഏറ്റവും നല്ല ഭരണാധികാരിയാണ് യഹോവ എന്ന് അപ്പോൾ എല്ലാവരും തിരിച്ചറിയും. പിന്നീട് യഹോവ സാത്താനെയും ഭൂതങ്ങളെയും തന്റെ ഭരണത്തെ ധിക്കരിക്കാൻ തീരുമാനിക്കുന്ന എല്ലാവരെയും നശിപ്പിച്ചുകളയും. (വെളിപാട് 20:7-10) ദൈവരാജ്യം കൊണ്ടുവന്ന ആ മഹത്തായ അനുഗ്രഹങ്ങൾ എന്നുമെന്നേക്കും തുടരും.
ആഴത്തിൽ പഠിക്കാൻ
ഭാവിയെക്കുറിച്ച് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ ദൈവരാജ്യത്തിലൂടെ നടപ്പിലാക്കും. അത് വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.
4. ദൈവരാജ്യം മനുഷ്യരുടെ ഭരണം അവസാനിപ്പിക്കും
‘മനുഷ്യൻ മനുഷ്യന്റെ മേൽ ആധിപത്യം നടത്തി ഇക്കാലമത്രയും ദോഷം ചെയ്തിരിക്കുന്നു.’ (സഭാപ്രസംഗകൻ 8:9) മനുഷ്യൻ വരുത്തിയിരിക്കുന്ന ഈ കുഴപ്പങ്ങളെല്ലാം യഹോവ ദൈവരാജ്യത്തിലൂടെ പരിഹരിക്കും.
ദാനിയേൽ 2:44; 2 തെസ്സലോനിക്യർ 1:6-8 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഇന്നത്തെ ഭരണാധികാരികളെയും അവരെ പിന്തുണയ്ക്കുന്നവരെയും യഹോവയും യേശുവും എന്തു ചെയ്യും?
യഹോവയും യേശുവും ന്യായത്തോടും നീതിയോടും കൂടെ മാത്രമേ ഇടപെടുകയുള്ളൂ എന്ന് നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
5. യേശു ഏറ്റവും മികച്ച രാജാവ്
ദൈവരാജ്യത്തിന്റെ രാജാവായ യേശു ഭൂമിയിലെ പ്രജകൾക്ക് പ്രയോജനം ചെയ്യുന്ന ധാരാളം കാര്യങ്ങൾ ചെയ്യും. ആളുകളെ സഹായിക്കാനുള്ള ആഗ്രഹവും ദൈവത്തിൽനിന്നുള്ള ശക്തിയും യേശുവിനുണ്ട്. യേശു ഇത് എങ്ങനെയാണ് തെളിയിച്ചിരിക്കുന്നത് എന്ന് അറിയാൻ വീഡിയോ കാണുക.
ദൈവരാജ്യത്തിൽ ചെയ്യാൻ പോകുന്ന കാര്യങ്ങളുടെ ചെറിയ ഒരു അംശം മാത്രമാണ് ഭൂമിയിലായിരുന്നപ്പോൾ യേശു ചെയ്തത്. താഴെ കൊടുത്തിരിക്കുന്ന അനുഗ്രഹങ്ങളിൽ ഏതിനുവേണ്ടിയാണ് നിങ്ങൾ പ്രത്യേകം കാത്തിരിക്കുന്നത്? ആ അനുഗ്രഹങ്ങളുടെ കൂടെ കൊടുത്തിരിക്കുന്ന ബൈബിൾ വാക്യങ്ങളും വായിക്കുക.
ഭൂമിയിൽവെച്ച് യേശു . . . |
സ്വർഗത്തിലിരുന്ന് യേശു . . . |
---|---|
|
|
|
|
|
|
|
|
6. ദൈവരാജ്യം ഭൂമിയെ പറുദീസയാക്കും
ദൈവം മനുഷ്യരെക്കുറിച്ച് ആദ്യം ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും ദൈവരാജ്യത്തിലൂടെ നടപ്പിലാക്കും. മനുഷ്യർ പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കും. വീഡിയോ കാണുക. തന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ യഹോവ യേശുവിനെ ഉപയോഗിക്കുന്നത് എങ്ങനെയെന്നു കാണുക.
സങ്കീർത്തനം 145:16 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവ ‘ജീവനുള്ളതിന്റെയെല്ലാം ആഗ്രഹം തൃപ്തിപ്പെടുത്തും’ എന്നു മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “മനുഷ്യർ വിചാരിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങളേ ഈ ലോകത്തുള്ളൂ.”
മനുഷ്യരുടെ ഭരണംകൊണ്ട് പരിഹരിക്കാൻ പറ്റാത്ത എന്തൊക്കെ പ്രശ്നങ്ങളാണ് ദൈവരാജ്യം പരിഹരിക്കാൻ പോകുന്നത്?
ചുരുക്കത്തിൽ
ദൈവരാജ്യം മുഴുഭൂമിയെയും മനോഹരമായ ഒരു പറുദീസയാക്കി മാറ്റും. യഹോവയെ എന്നെന്നും ആരാധിക്കുന്ന നല്ല ആളുകൾ മാത്രമായിരിക്കും അവിടെ ഉണ്ടായിരിക്കുക. അങ്ങനെ ദൈവരാജ്യത്തിലൂടെ എന്തൊക്കെ ചെയ്യാനാണോ ദൈവം ഉദ്ദേശിച്ചിരിക്കുന്നത് അതെല്ലാം നടപ്പാക്കും.
ഓർക്കുന്നുണ്ടോ?
ദൈവരാജ്യം എങ്ങനെയാണ് യഹോവയുടെ പേര് പരിശുദ്ധമാക്കുന്നത്?
ബൈബിളിലെ വാഗ്ദാനങ്ങൾ ദൈവരാജ്യം നടപ്പിലാക്കുമെന്ന് നമുക്കു വിശ്വസിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
ദൈവരാജ്യം കൊണ്ടുവരാൻപോകുന്ന ഏത് അനുഗ്രഹത്തിനുവേണ്ടിയാണ് നിങ്ങൾ കാത്തിരിക്കുന്നത്?
കൂടുതൽ മനസ്സിലാക്കാൻ
അർമഗെദോൻ എന്താണെന്നു മനസ്സിലാക്കാം.
യേശു, “മഹാകഷ്ടത” എന്നു വിളിച്ച സമയത്ത് എന്തൊക്കെ സംഭവങ്ങളാണ് നടക്കുന്നതെന്ന് മനസ്സിലാക്കുക.
കുടുംബം ഒന്നിച്ച് പറുദീസയിലായിരിക്കുന്നതായി ഒന്നു ഭാവനയിൽ കണ്ടു നോക്കൂ.
ഒരു വിപ്ലവകാരിക്ക് താൻ തേടിക്കൊണ്ടിരുന്ന ചോദ്യങ്ങളുടെ ഉത്തരം കിട്ടിയത് എങ്ങനെയെന്നു “പല ചോദ്യങ്ങളും എന്നെ അലട്ടി” എന്ന ലേഖനത്തിൽ വായിക്കുക.
“ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു” (വെബ്സൈറ്റിലെ ലേഖനം)