യേശുക്രിസ്തു
നിർവ്വചനം: ദൈവത്തിന്റെ ഏകജാത പുത്രൻ; യഹോവ തനിയെ ഉൽപാദിപ്പിച്ച ഏക പുത്രൻ. ഈ പുത്രൻ സകല സൃഷ്ടിക്കും ആദ്യ ജാതനാണ്. സ്വർഗ്ഗത്തിലും ഭൂമിയിലുമുളള മററ് സകലവും അവൻ മുഖാന്തരമാണ് സൃഷ്ടിക്കപ്പെട്ടത്. അഖിലാണ്ഡത്തിൽ രണ്ടാം സ്ഥാനക്കാരനായ വ്യക്തിയാണ് അവൻ. വിശ്വാസം പ്രകടമാക്കുന്ന ആദാമിന്റെ സന്തതികൾക്ക് നിത്യജീവനുളള വഴി തുറക്കുന്നതിന് മനുഷ്യവർഗ്ഗത്തിനുവേണ്ടി തന്റെ ജീവനെ അർപ്പിക്കാൻ യഹോവ ഭൂമിയിലേക്ക് അയച്ചത് ഈ പുത്രനെയാണ്. സ്വർഗ്ഗീയ മഹത്വത്തിലേക്ക് പുന:സ്ഥിതീകരിക്കപ്പെട്ട ഈ പുത്രൻ സകല ദുഷ്ടൻമാരെയും നശിപ്പിക്കാനും ഭൂമിക്കുവേണ്ടിയുളള അവന്റെ പിതാവിന്റെ ആദിമോദ്ദേശ്യം നിവർത്തിക്കാനുമുളള അധികാരത്തോടെ ഇപ്പോൾ രാജാവായി ഭരിക്കുന്നു. യേശു എന്ന പേരിന്റെ എബ്രായ രൂപത്തിന്റെ അർത്ഥം “യഹോവ രക്ഷയാകുന്നു” എന്നാണ്. മശിയാക് (മശിഹ) എന്ന എബ്രായ പദത്തിന്റെ തുല്യമായ പദമാണ് ക്രിസ്തു, “അഭിഷിക്തൻ” എന്ന് അർത്ഥം.
യേശുക്രിസ്തു ഒരു യഥാർത്ഥ ചരിത്ര പുരുഷനായിരുന്നോ?
യേശുക്രിസ്തു ഒരു ചരിത്ര പുരുഷനായിരുന്നു എന്നുളളതിന്റെ പ്രമുഖ തെളിവ് ബൈബിൾ തന്നെയാണ്. സുവിശേഷങ്ങളിലെ രേഖ കൃത്യതയില്ലാത്ത ഒരു സമയത്ത് പേരു പറയാത്ത ഒരു പ്രദേശത്ത് നടന്ന സംഭവങ്ങളുടെ അവ്യക്തമായ ഒരു വിവരണമല്ല. അത് വ്യക്തമായി വളരെയധികം വിശദാംശങ്ങൾ സഹിതം സമയവും സ്ഥലവും പറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, ലൂക്കോസ് 3:1, 2, 21-23 കാണുക.
ഒന്നാം നൂററാണ്ടിലെ യഹൂദ്യ ചരിത്രകാരനായ ജോസീഫസ് “ക്രിസ്തു എന്നു വിളിക്കപ്പെട്ട യേശുവിന്റെ സഹോദരനായ യാക്കോബ്” കല്ലെറിയപ്പെട്ട സംഭവത്തെ പരാമർശിച്ചിരിക്കുന്നു. (ദി ജൂയിഷ് അൻറിക്വിററീസ്, ജോസീഫസ്, ബുക്ക് XX, ഭാഗം 200) ബുക്ക് XVIII, 63, 64 ഭാഗങ്ങളിൽ കാണപ്പെടുന്ന യേശുവിനെപ്പററിയുളള നേരിട്ടുളളതും അനുകൂലവുമായ ഒരു പരാമർശനം പിൽക്കാലത്ത് കൂട്ടിച്ചേർത്തതെന്നും ക്രിസ്ത്യാനികളുടേതായ ഭംഗിവാക്കെന്നും പറഞ്ഞ് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളും ശൈലിയും അടിസ്ഥാനപരമായി ജോസീഫസിന്റേതാണ് എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ലഭ്യമായ എല്ലാ കൈയ്യെഴുത്തു പ്രതികളിലും അത് കാണപ്പെടുകയും ചെയ്യുന്നു.
പൊ. യു. ഒന്നാം നൂററാണ്ടിന്റെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്ന ററാസിററസ് എന്ന റോമൻ ചരിത്രകാരൻ ഇപ്രകാരം എഴുതി: “[ക്രിസ്ത്യാനി] എന്ന പേര് ആരിൽനിന്ന് ഉത്ഭവിച്ചുവോ ആ ക്രിസ്തൂസ് [“ക്രിസ്തു” എന്നതിന്റെ ലത്തീൻ], തിബര്യോസിന്റെ ഭരണകാലത്ത് നമ്മുടെ നാടുവാഴികളിലൊരാളായ പൊന്തിയോസ് പീലാത്തോസിന്റെ കൈയ്യാൽ ഏററം കഠിനമായ ശിക്ഷ സഹിച്ചു.”—ദി കംപ്ലീററ് വർക്ക്സ് ഓഫ് ററാസിററസ് (ന്യൂയോർക്ക്, 1942), “ദി ആനൽസ്,” ബുക്ക് 15, ഖ. 44.
യേശുവിനെ സംബന്ധിച്ചുളള പുരാതന ക്രൈസ്തവേതര ചരിത്ര പരാമർശനങ്ങളെ സംബന്ധിച്ച് ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം പറയുന്നു: “പുരാതന കാലത്ത് ക്രിസ്ത്യാനിത്വത്തിന്റെ എതിരാളികൾപോലും യേശു ഒരു ചരിത്രപുരുഷനാണെന്നുളള വസ്തുത സംശയിച്ചില്ല എന്നാണ് ഈ സ്വതന്ത്ര വിവരണങ്ങൾ തെളിയിക്കുന്നത്. മതിയായ കാരണമില്ലാതെ പല എഴുത്തുകാരാൽ അത് ചോദ്യം ചെയ്യപ്പെട്ടത് 18-ാം നൂററാണ്ടിന്റെ അവസാനഭാഗത്തും പിന്നീട് 19-ാം നൂററാണ്ടിലും 20-ാം നൂററാണ്ടിന്റെ പ്രാരംഭത്തിലുമാണ്.”— (1976), മാക്രോപ്പീഡിയ, വാല്യം 10, പേ. 145.
യേശുക്രിസ്തു വെറുമൊരു നല്ല മനുഷ്യൻ മാത്രമായിരുന്നോ?
രസാവഹമായി, “നല്ല ഗുരോ” എന്ന് തന്നെ അഭിസംബോധന ചെയ്ത ഒരു മനുഷ്യനെ യേശു ശാസിച്ചു. എന്തുകൊണ്ടെന്നാൽ താനല്ല തന്റെ പിതാവാണ് നൻമയുടെ അടിസ്ഥാന മാതൃക എന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. (മർക്കോ. 10:17, 18) എന്നിരുന്നാലും ഒരുവൻ നല്ലവനാണ് എന്ന് സാധാരണ ആളുകൾ പറയുമ്പോൾ അവർ അർത്ഥമാക്കുന്നതിനൊപ്പമെത്താൻ യേശു തീർച്ചയായും സത്യസന്ധനായിരുന്നു. വാസ്തവത്തിൽ അവന്റെ ശത്രുക്കൾപോലും അവൻ അങ്ങനെയായിരുന്നു എന്ന് സമ്മതിച്ചു. (മർക്കോ. 12:14) തനിക്ക് മനുഷ്യനാകുന്നതിന് മുമ്പ് ഒരു അസ്തിത്വമുണ്ടായിരുന്നെന്നും, താൻ ദൈവത്തിന്റെ അദ്വിതീയ പുത്രനാണെന്നും, ആരുടെ വരവ് എബ്രായ തിരുവെഴുത്തുകളിൽ മുൻകൂട്ടിപ്പറഞ്ഞുവോ ആ മശിഹാ താനാണെന്നും അവൻതന്നെ പറഞ്ഞു. ഒന്നുകിൽ താനാരാണെന്ന് അവൻ പറഞ്ഞുവോ ആ ഒരുവൻ തന്നെയായിരുന്നു അല്ലെങ്കിൽ അവൻ ഒരു കൊടിയ വഞ്ചകനായിരുന്നു. രണ്ടായാലും അവൻ വെറുമൊരു നല്ല മനുഷ്യനായിരുന്നു എന്ന വീക്ഷണം ശരിയല്ല.—യോഹ. 3:13; 10:36; 4:25, 26; ലൂക്കോ. 24:44-48.
യേശു മോശയെപ്പോലെയോ ബുദ്ധനെപ്പോലെയോ മുഹമ്മദിനെപ്പോലെയോ മറേറതെങ്കിലും മതനേതാവിനെപ്പോലെയോ മാത്രം അധികാരമുളള ഒരു പ്രവാചകനായിരുന്നോ?
താൻ ദൈവത്തിന്റെ അദ്വിതീയനായ പുത്രനാണെന്ന് (യോഹ. 10:36; മത്താ. 16:15-17), മുൻകൂട്ടി പറയപ്പെട്ട മശിഹായാണെന്ന് (മർക്കോ. 14:61, 62), മനുഷ്യനാകുന്നതിനുമുമ്പ് തനിക്ക് സ്വർഗ്ഗത്തിൽ ഒരു അസ്തിത്വമുണ്ടായിരുന്നെന്ന് (യോഹ. 6:38; 8:23, 58) താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ജീവനിലേക്ക് ഉയർപ്പിക്കപ്പെടുമെന്നും പിന്നീട് സ്വർഗ്ഗത്തിലേക്ക് മടങ്ങിപ്പോകുമെന്നും (മത്താ. 16:21; യോഹ. 14:2, 3) യേശു തന്നെ പഠിപ്പിച്ചു. ഈ അവകാശവാദങ്ങൾ ശരിയായിരുന്നോ, അപ്രകാരം അവൻ വാസ്തവത്തിൽ ദൈവത്തിന്റെ മററ് സത്യപ്രവാചകൻമാരിൽനിന്ന് വ്യത്യസ്തനും സ്വയം മതനേതാക്കൻമാരായിത്തീർന്ന സകലരിൽനിന്നും തികച്ചും വിഭിന്നനും ആയിരുന്നോ? അവന്റെ മരണശേഷം മൂന്നാം ദിവസം സത്യാവസ്ഥ വെളിപ്പെടുമായിരുന്നു. ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയർപ്പിക്കുകയും അതുവഴി യേശുക്രിസ്തു സംസാരിച്ചത് സത്യമാണെന്നും അവൻ വാസ്തവത്തിൽ ദൈവത്തിന്റെ അദ്വിതീയ പുത്രനാണെന്നും സ്ഥിരീകരിക്കുകയും ചെയ്തോ? (റോമ. 1:3, 4) പുനരുത്ഥാനത്തെ തുടർന്ന് അഞ്ഞൂറിലധികം സാക്ഷികൾ വാസ്തവത്തിൽ യേശുവിനെ ജീവനോടെ കണ്ടു, അവൻ സ്വർഗ്ഗത്തിലേക്കുളള തന്റെ ആരോഹണം തുടങ്ങിയപ്പോഴും അവൻ അവരുടെ ദൃഷ്ടിയിൽ നിന്ന് ഒരു മേഘത്തിൽ അപ്രത്യക്ഷനായപ്പോഴും അവന്റെ വിശ്വസ്തരായ അപ്പോസ്തലൻമാർ ദൃക്സാക്ഷികളായിരുന്നു. (1 കൊരി. 15:3-8; പ്രവൃ. 1:2, 3, 9) അവൻ മരിച്ചവരുടെയിടയിൽനിന്ന് ഉയർപ്പിക്കപ്പെട്ടുവെന്ന് അവർക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നതിനാൽ മററുളളവരോട് അതേപ്പററി പറയുന്നതിനുവേണ്ടി അവരിൽ അനേകർ തങ്ങളുടെ ജീവൻ അപകടപ്പെടുത്തി.—പ്രവൃ. 4:18-33.
യഹൂദൻമാർ പൊതുവെ യേശുവിനെ മശിഹായായിട്ട് സ്വീകരിക്കാഞ്ഞത് എന്തുകൊണ്ടാണ്?
ദി എൻസൈക്ലോപ്പീഡിയ ജുഡേയിക്ക ഇപ്രകാരം പറയുന്നു: “പുറജാതികളുടെ നുകം തകർക്കുന്നതിനും പുനഃസ്ഥാപിക്കപ്പെട്ട ഇസ്രായേൽ രാജ്യത്തെ ഭരിക്കുന്നതിനുമായി ദൈവം [മശിഹായെ] എഴുന്നേൽപിക്കുമെന്നാണ് റോമൻ കാലഘട്ടത്തിലെ യഹൂദൻമാർ വിശ്വസിച്ചിരുന്നത്.” (യെരൂശലേം 1971, വാല്യം 11, കോളം 1407) റോമൻ നുകത്തിൽ നിന്നുളള വിമോചനമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ദാനിയേൽ 9:24-27-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ പൊ. യു. ഒന്നാം നൂററാണ്ടിൽ മശിഹായെ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന യഹൂദൻമാർ ഉണ്ടായിരുന്നുവെന്ന് യഹൂദ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. (ലൂക്കോ. 3:15) എന്നാൽ ആ പ്രവചനം അവന്റെ വരവിനെ ‘പാപത്തിന് അന്തം വരുത്തുന്ന’തിനോടും ബന്ധപ്പെടുത്തി. അതു സാദ്ധ്യമാക്കുന്നതിന് മശിഹാതന്നെ മരിക്കുമെന്ന് യെശയ്യാവ് 53-ാം അദ്ധ്യായം സൂചിപ്പിച്ചു. എന്നിരുന്നാലും തങ്ങളുടെ പാപങ്ങൾക്കുവേണ്ടി ആരെങ്കിലും മരിക്കേണ്ടതിന്റെ ആവശ്യം യഹൂദൻമാർക്ക് പൊതുവേ തോന്നിയില്ല. അബ്രഹാമിൽ നിന്നുളള വംശോൽപത്തിയുടെ അടിസ്ഥാനത്തിൽ അവർക്ക് ദൈവത്തിന്റെ മുമ്പാകെ നീതിയുളള ഒരു നിലയുണ്ടെന്ന് അവർ വിശ്വസിച്ചു. ഏ റാബിണിക് അന്തോളജി ഇപ്രകാരം പറയുന്നു: “അബ്രഹാമിന്റെ യോഗ്യത അത്ര അധികമായിരിക്കുന്നതിനാൽ ഈ ലോകത്തിൽ ഇസ്രായേല്യർ കാണിച്ചിട്ടുളള എല്ലാ ഗർവ്വിനും അവർ കാണിച്ചിട്ടുളള എല്ലാ ഭോഷ്ക്കിനും പരിഹാരം ചെയ്യാൻ അവന് കഴിയും.” (ലണ്ടൻ, 1938, സി. മോണ്ടെ ഫിയോറെ ആൻഡ് എച്ച്. ലോവേ, പേ. 676) മശിഹായെന്ന നിലയിൽ യേശുവിനെ തളളിക്കളയുക വഴി യഹൂദൻമാർ അവനെപ്പററി മുൻകൂട്ടിപ്പറയപ്പെട്ടിരുന്ന ഒരു പ്രവചനം നിവർത്തിച്ചു: “അവൻ നിന്ദിക്കപ്പെട്ടു, നാം അവനെ വിലമതിച്ചതുമില്ല.”—യെശ. 53:3, JP.
ഈ ജനത സത്യാരാധനയിൽ നിന്ന് വഴിതെററിപ്പോകുമെന്നും അതിന്റെ ഫലമായി അവരുടെമേൽ അനർത്ഥം വരുമെന്നും തന്റെ മരണത്തിന് മുമ്പ് മോശ മുൻകൂട്ടിപ്പറഞ്ഞു. (ആവർത്തനം 31:27-29 വായിക്കുക.) ഇതു ആവർത്തിച്ചു സംഭവിച്ചുവെന്ന് ന്യായാധിപൻമാരുടെ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. യിരെമ്യാവിന്റെ നാളുകളിൽ ജനത്തിന്റെ അകൃത്യം ജനത ബാബിലോണിൽ പ്രവാസത്തിലേക്ക് കൊണ്ടുപോകപ്പെടുന്നതിന് ഇടയാക്കി. പൊ. യു. 70-ൽ റോമാക്കാർ യെരൂശലേമും അതിലെ ആലയവും നശിപ്പിക്കുന്നതിനും ദൈവം അനുവദിച്ചത് എന്തുകൊണ്ടായിരുന്നു? അവർ ദൈവത്തിൽ ആശ്രയം വച്ചപ്പോൾ അവരെ സംരക്ഷിച്ചതുപോലെ ദൈവം അവരെ സംരക്ഷിക്കാതിരിക്കാൻ എന്തു അവിശ്വസ്തത സംബന്ധിച്ചാണ് ഈ ജനത കുററക്കാരായിരുന്നത്? അതിന് കുറച്ചു മുമ്പായിരുന്നു മശിഹായെന്ന നിലയിൽ യേശുവിനെ അവർ തളളിക്കളഞ്ഞത്.
യേശുക്രിസ്തു വാസ്തവത്തിൽ ദൈവമാണോ?
യോഹ. 17:3, RS: “[യേശു തന്റെ പിതാവിനോട് പ്രാർത്ഥിച്ചു:] ഇതാണ് നിത്യജീവൻ, ഏക സത്യദൈവമായ [“മാത്രം സത്യദൈവമായിരിക്കുന്ന,” NE] നിന്നെ അവർ അറിയുക എന്നത്, നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയുംകൂടെ തന്നെ.” (യേശു “ഏക സത്യദൈവമെന്ന നിലയിൽ” പരാമർശിച്ചത് തന്നെത്തന്നെയല്ല മറിച്ച് തന്റെ പിതാവിനെയാണ് എന്ന് കുറിക്കൊളളുക.)
യോഹ. 20:17, RS: “യേശു അവളോട് [മഗ്ദലന മറിയയോട്] പറഞ്ഞു, ‘എന്നെ തടയരുത്, എന്തുകൊണ്ടെന്നാൽ ഞാൻ പിതാവിങ്കലേക്ക് കയറിയിട്ടില്ല, എന്നാൽ പോയി ‘ഞാൻ എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ പക്കലേക്ക് കയറിപ്പോവുകയാകുന്നു’ എന്ന് എന്റെ സഹോദരൻമാരോട് പറയുക.” (അതുകൊണ്ട് മഗ്ദലന മറിയക്ക് പിതാവ് ദൈവമായിരുന്നതുപോലെ പുനരുത്ഥാനപ്പെട്ട യേശുവിനും പിതാവ് ദൈവമായിരുന്നു. രസാവഹമായി തിരുവെഴുത്തുകളിൽ ഒരിടത്തും പിതാവ് പുത്രനെ “എന്റെ ദൈവമെന്ന്” വിളിക്കുന്നതായി നാം കാണുന്നില്ല.)
“ത്രിത്വം” എന്ന ശീർഷകത്തിൻ കീഴിൽ 411, 416, 417 എന്നീ പേജുകൾ കൂടെ കാണുക.
യോഹന്നാൻ 1:1 യേശു ദൈവമാണെന്ന് തെളിയിക്കുന്നുവോ?
യോഹ. 1:1, RS: “ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെയായിരുന്നു, വചനം ദൈവമായിരുന്നു [KJ, JB, Dy, Kx, NAB എന്നിവയും].” NE ഇപ്രകാരം വായിക്കുന്നു, “ദൈവം എന്തായിരുന്നുവോ വചനം അതായിരുന്നു.” Mo പറയുന്നു, “ലോഗോസ് ദിവ്യനായിരുന്നു.” AT-യും Sd-യും നമ്മോട് പറയുന്നു: “വചനം ദിവ്യനായിരുന്നു.” ED-യുടെ വരിമദ്ധ്യ ഭാഷാന്തരം വായിക്കുന്നത് “ഒരു ദൈവമായിരുന്നു വചനം” എന്നാണ്. NW വായിക്കുന്നു, “വചനം ഒരു ദൈവമായിരുന്നു”; NTIV അതേ പദപ്രയോഗം തന്നെ ഉപയോഗിക്കുന്നു.
“വചനം ദൈവമായിരുന്നു” എന്ന് പറയുന്നതിൽ നിന്ന് ഈ ഭാഷാന്തരക്കാരെ തടയുന്ന എന്താണ് ഗ്രീക്ക് പാഠത്തിൽ അവർ കാണുന്നത്? തേയോസ് (ദൈവം) എന്ന ആദ്യ പ്രയോഗത്തിന് മുമ്പ് ‘ദി’ എന്ന നിശ്ചയോപപദം ഉപയോഗിച്ചിരിക്കുന്നു, എന്നാൽ രണ്ടാമത്തേതിന് മുമ്പ് ഇല്ല. ഈ ഉപപദത്തോടുകൂടിയ ഈ ഉപയോഗം ഒരാളിനെ അല്ലെങ്കിൽ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. എന്നാൽ ഉപപദം കൂടാതെയുളള ഒരു ഏക വചനനാമം ആഖ്യാതത്തിൽ ഉപയോഗിക്കുമ്പോൾ (ഗ്രീക്കിൽ അങ്ങനെയാണ് ഉപയോഗം) അത് ആളിന്റെ ഗുണത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് വചനം (യേശു) താൻ ആരോടുകൂടെയായിരുന്നുവോ ആ ദൈവം തന്നെയായിരുന്നു എന്നല്ല ഈ വാക്യം പറയുന്നത്, മറിച്ച് വചനം ദൈവത്തെപ്പോലെ, ദിവ്യൻ, ഒരു ദൈവം ആയിരുന്നു എന്നാണ്. (1984-ലെ NW-ന്റെ റഫറൻസ് എഡിഷൻ, പേ. 1579 കാണുക.)
യോഹന്നാൻ 1:1 എഴുതുകയിൽ അപ്പോസ്തലനായ യോഹന്നാൻ എന്താണ് അർത്ഥമാക്കിയത്? യേശുതന്നെ ദൈവമാണെന്നോ പിതാവിനോട് ചേർന്ന് അവൻ ദൈവമാണെന്നോ ആണോ അവൻ അർത്ഥമാക്കിയത്? അതേ അദ്ധ്യായത്തിന്റെ 18-ാം വാക്യത്തിൽ യോഹന്നാൻ എഴുതി: “ആരും [“ഒരു മനുഷ്യനും,” KJ, Dy] ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല; പിതാവിന്റെ മടിയിലിരിക്കുന്ന ഏക പുത്രൻ [“ഏകജാതനായ ദൈവം,” NW], അവനെ വെളിപ്പെടുത്തിയിരിക്കുന്നു.” (RS) പുത്രനായ യേശുക്രിസ്തുവിനെ ആരെങ്കിലും കണ്ടിരുന്നോ? തീർച്ചയായും! യോഹന്നാൻ അതുകൊണ്ട് യേശു ദൈവമാണെന്ന് പറയുകയായിരുന്നോ? പ്രകടമായും അല്ല. സുവിശേഷത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെ പറഞ്ഞുകൊണ്ട് യോഹന്നാൻ കാര്യങ്ങൾ സമാഹരിച്ചു: “യേശു ദൈവപുത്രനായ [ദൈവമല്ല] ക്രിസ്തു എന്ന് നിങ്ങൾ വിശ്വസിക്കേണ്ടതിന് ഇവ എഴുതപ്പെട്ടിരിക്കുന്നു.”—യോഹ. 20:31, RS.
യോഹന്നാൻ 20:28-ലെ തോമസ്സിന്റെ ഉദ്ഘോഷണം യേശു യഥാർത്ഥത്തിൽ ദൈവമാണെന്ന് തെളിയിക്കുന്നുണ്ടോ?
യോഹ. 20:28 (RS) ഇപ്രകാരം വായിക്കപ്പെടുന്നു: “തോമസ് അവനോട് ഇപ്രകാരം ഉത്തരം പറഞ്ഞു, ‘എന്റെ കർത്താവും, എന്റെ ദൈവവുമേ!’”
യേശുവിനെ “ദൈവ”മെന്നു പരാമർശിക്കണമെന്നാണ് തോമസിന് മനസ്സിലുണ്ടായിരുന്നതെങ്കിൽ അതിന് യാതൊരു തടസ്സവുമില്ല. അത് ശക്തരായ മനുഷ്യരെ, ന്യായാധിപൻമാരെ, “ദൈവങ്ങൾ” എന്ന് വിളിച്ചിരിക്കുന്ന സങ്കീർത്തനത്തിൽ നിന്ന് യേശു തന്നെ ഉദ്ധരിച്ചതിനോട് ചേർച്ചയിലായിരിക്കും. (യോഹ. 10:34, 35, RS; സങ്കീ. 82:1-6) തീർച്ചയായും, ആ മനുഷ്യരെക്കാൾ വളരെ ഉന്നതമായ ഒരു സ്ഥാനം ക്രിസ്തുവിനുണ്ട്, യഹോവയോടുളള ബന്ധത്തിൽ അവനുളള അതുല്യമായ സ്ഥാനം നിമിത്തം യോഹന്നാൻ 1:18-ൽ (NW) “ഏകജാതനായ ദൈവം” എന്ന് യേശുവിനെ പരാമർശിച്ചിരിക്കുന്നു. (RO, By എന്നിവകൂടെ കാണുക.) യെശയ്യാവ് 9:6 (RS) ലും പ്രാവചനികമായി യേശുവിനെ “ശക്തനായ ദൈവം” എന്ന് വർണ്ണിച്ചിരിക്കുന്നു, എന്നാൽ സർവ്വശക്തനായ ദൈവമെന്നല്ല. ഇതെല്ലാം യോഹന്നാൻ 1:1-ൽ യേശു “ഒരു ദൈവം” അല്ലെങ്കിൽ “ദിവ്യൻ” എന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നതിനോട് യോജിപ്പിലാണ് (NW, AT).
ഇതിൽ നിന്ന് ശരിയായ നിഗമനത്തിലെത്താൻ സന്ദർഭം നമ്മെ സഹായിക്കുന്നു. യേശുവിന്റെ മരണത്തിന് കുറച്ചു മുമ്പ് “ഏക സത്യദൈവമെന്ന്” പിതാവിനെ യേശു അഭിസംബോധന ചെയ്ത പ്രാർത്ഥന തോമസ് കേട്ടിരുന്നു. (യോഹ. 17:3, RS) യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം തോമസ് ഉൾപ്പെടെയുളള അപ്പോസ്തലൻമാർക്ക് അവൻ ഒരു സന്ദേശം കൊടുത്തയച്ചിരുന്നു, അതിൽ അവൻ ഇപ്രകാരം പറഞ്ഞിരുന്നു: “. . . എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്ക് ഞാൻ കയറിപ്പോവുകയാകുന്നു.” (യോഹ. 20:17, RS) പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെട്ട യേശുവിനെ യഥാർത്ഥത്തിൽ കാണുകയും സ്പർശിക്കുകയും ചെയ്തശേഷം തോമസ് പറഞ്ഞ വാക്കുകൾ രേഖപ്പെടുത്തിക്കഴിഞ്ഞ് യോഹന്നാൻ ഇപ്രകാരം പ്രസ്താവിച്ചു: “യേശു ദൈവപുത്രനായ ക്രിസ്തു എന്ന് നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനും ഇവ എഴുതപ്പെട്ടിരിക്കുന്നു.” (യോഹ. 20:31, RS) അതുകൊണ്ട് തോമസിന്റെ ഉദ്ഘോഷത്തിൽനിന്ന് യേശുതന്നെയാണ് “ഏകസത്യദൈവ”മെന്നോ അല്ലെങ്കിൽ യേശു ഒരു ത്രിത്വത്തിലെ “പുത്രനായ ദൈവ”മാണെന്നോ ആരെങ്കിലും നിഗമനം ചെയ്തിട്ടുണ്ടെങ്കിൽ യേശു തന്നെ (17-ാം വാക്യത്തിൽ) പറഞ്ഞതും (31-ാം വാക്യത്തിൽ) അപ്പോസ്തലനായ യോഹന്നാൻ വ്യക്തമായി നിഗമനം ചെയ്തതും അയാൾ വീണ്ടും പരിശോധിക്കേണ്ടിയിരിക്കുന്നു.
യേശു ഭൂമിയിലായിരുന്നപ്പോൾ ദൈവമായിരുന്നുവെന്ന് മത്തായി 1:23 സൂചിപ്പിക്കുന്നുണ്ടോ?
മത്താ. 1:23, RS: “‘കണ്ടാലും, ഒരു കന്യക ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കും, അവന്റെ പേര് ഇമ്മാനുവൽ എന്നു വിളിക്കപ്പെടും’ (അതിന്റെ അർത്ഥം ദൈവം നമ്മോടുകൂടെ, [“ദൈവം നമ്മോടുകൂടെ ആകുന്നു,” NE]).”
യേശുവിന്റെ വരാൻ പോകുന്ന ജനനത്തെ പ്രഖ്യാപിക്കുകയിൽ ആ ശിശു ദൈവം തന്നെയായിരിക്കുമെന്ന് യഹോവയുടെ ദൂതൻ പറഞ്ഞോ? ഇല്ല. “അവൻ വലിയവൻ ആയിരിക്കും, അത്യുന്നതന്റെ പുത്രൻ എന്ന് വിളിക്കപ്പെടും” എന്നായിരുന്നു പ്രഖ്യാപനം. (ലൂക്കോ. 1:32, 35, RS; ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.) യേശു തന്നെയും താൻ “ദൈവത്തിന്റെ പുത്രൻ” ആണെന്നല്ലാതെ ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടില്ല. (യോഹ. 10:36, RS; ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.) യേശു ദൈവത്താൽ ലോകത്തിലേക്ക് അയക്കപ്പെട്ടു; അതുകൊണ്ട് ഈ ഏകജാതനായ പുത്രൻ മുഖാന്തരം ദൈവം മനുഷ്യവർഗ്ഗത്തോടു കൂടെയായിരുന്നു.—യോഹ. 3:17; 17:8.
എബ്രായ പേരുകളിൽ ദൈവം എന്നതിന്റെ വാക്കോ ദൈവത്തിന്റെ വ്യക്തിപരമായ നാമത്തിന്റെ ഒരു ഹ്രസ്വരൂപമോ ഉൾപ്പെടുത്തുന്നത് അസാധാരണമായിരുന്നില്ല. ഉദാഹരണത്തിന്, എലിയാഥാ എന്നാൽ “എന്റെ ദൈവം വന്നിരിക്കുന്നു” എന്നാണ്; യേഹൂ എന്നാൽ “യഹോവ അവനാകുന്നു”; ഏലിയാവ് എന്നാൽ “എന്റെ ദൈവം യഹോവയാകുന്നു.” എന്നാൽ ഈ പേരുകളൊന്നും ഉടമസ്ഥർ ദൈവമാണെന്ന് അർത്ഥമാക്കിയില്ല.
യോഹന്നാൻ 5:18-ന്റെ അർത്ഥമെന്താണ്?
യോഹ. 5:18, RS: “അവൻ ശബ്ബത്ത് ലംഘിച്ചതുകൊണ്ട് മാത്രമല്ല മറിച്ച് ദൈവത്തെ പിതാവ് എന്നു വിളിച്ചുകൊണ്ട് തന്നെത്തന്നെ ദൈവത്തോട് സമനാക്കിയതുകൊണ്ടും കൂടെയാണ് യഹൂദൻമാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചത്.”
ദൈവം തന്റെ പിതാവാണെന്ന് അവകാശപ്പെട്ടുകൊണ്ട് യേശു തന്നെത്തന്നെ ദൈവത്തോട് സമനാക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് ന്യായവാദം ചെയ്തത് അവിശ്വാസികളായ യഹൂദൻമാരായിരുന്നു. ദൈവത്തെ തന്റെ പിതാവെന്ന് ഉചിതമായി പരാമർശിച്ചപ്പോൾ യേശു ഒരിക്കലും ദൈവത്തോടുളള സമത്വം അവകാശപ്പെട്ടില്ല. അവൻ യഹൂദൻമാർക്ക് യാതൊരു വളച്ചുകെട്ടും കൂടാതെ ഇങ്ങനെ മറുപടി കൊടുത്തു: “സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വതേ ഒന്നും ചെയ്യാൻ കഴികയില്ല.” (യോഹ. 5:19, RS; യോഹന്നാൻ 14:28; യോഹന്നാൻ 10:36 എന്നിവ കൂടി കാണുക.) യേശു ശബ്ബത്ത് ലംഘിച്ചു എന്ന് ആരോപിച്ചതും ഈ അവിശ്വാസികളായ യഹൂദൻമാരായിരുന്നു. എന്നാൽ അത് സംബന്ധിച്ചും അവർക്ക് തെററുപററിയിരുന്നു. യേശു പൂർണ്ണമായ രീതിയിൽ ന്യായപ്രമാണം അനുസരിച്ചു, അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ശബ്ബത്തിൽ നൻമ ചെയ്യുന്നത് വിഹിതം തന്നെ.”—മത്താ. 12:10-12, RS.
യേശുവിന് ആരാധന നൽകപ്പെടുന്നു എന്ന വസ്തുത അവൻ ദൈവമാണെന്ന് തെളിയിക്കുന്നുവോ?
RS, TEV, KJ, JB എന്നിവയിലെ തർജ്ജമ അനുസരിച്ച് എബ്രായർ 1:6-ൽ യേശുവിന് “ആരാധന” കൊടുക്കാൻ ദൂതൻമാരോട് നിർദ്ദേശിച്ചിരിക്കുന്നു. NW അനുസരിച്ച് “വണങ്ങുക.” RS, TEV, KJ അനുസരിച്ച് മത്തായി 14:33-ൽ യേശുവിന്റെ ശിഷ്യൻമാർ അവനെ “ആരാധിച്ചു” എന്ന് പറയപ്പെട്ടിരിക്കുന്നു; മററു ഭാഷാന്തരങ്ങളിൽ അവർ “ആദരവ് പ്രകടമാക്കി” (NAB), “അവന്റെ മുമ്പാകെ കുമ്പിട്ടു” (JB), “അവന്റെ കാൽക്കൽ വീണു” (NE), “അവനെ വണങ്ങി” (NW).
“ആരാധന” എന്ന് തർജ്ജമ ചെയ്തിരിക്കുന്ന ഗ്രീക്ക് പദം പ്രൊസ്കിനിയോ ആണ്. പുതിയ നിയമത്തിന്റെയും മററ് ആദിമ ക്രിസ്തീയ സാഹിത്യത്തിന്റെയും ഒരു ഗ്രീക്ക്-ഇംഗ്ലീഷ് നിഘണ്ടു ആ പദത്തെപ്പററി പറയുന്നത് അത് “ഒരു വ്യക്തിയുടെ മുമ്പാകെ കുമ്പിട്ട് അയാളുടെ പാദങ്ങളോ വസ്ത്രാഗ്രേമാ നിലമോ ചുംബിക്കുന്ന സമ്പ്രദായത്തെ സൂചിപ്പിക്കാനും ഉപയോഗിക്കപ്പെട്ടു” എന്നാണ്. (ചിക്കാഗോ, 1979, ബോവർ, ആണ്ട്, ഗിങ്റിച്ച്, ഡാങ്കർ; രണ്ടാം ഇംഗ്ലീഷ് പതിപ്പ്; പേ. 716) ശിഷ്യൻമാർ യേശുവിന്റെ മുമ്പാകെ ചെയ്തതിനെ വിവരിക്കാൻ മത്തായി 14:33-ൽ ഉപയോഗിച്ചിരിക്കുന്നത് ഈ പദമാണ്. അതുപോലെ യേശുവിനോട് ദൂതൻമാർ ചെയ്യേണ്ടതായി എബ്രായർ 1:6-ൽ സൂചിപ്പിച്ചിരിക്കുന്നതും യഹോവയുടെ മുമ്പാകെ അബ്രഹാം ചെയ്തതായി ഗ്രീക്ക് സെപ്ററുവജിൻറ് ഉൽപത്തി 22:5-ൽ ഉപയോഗിച്ചിരിക്കുന്നതും ഉൽപത്തി 23:7-ൽ അന്നത്തെ നാട്ടു നടപ്പ് അനുസരിച്ച് അബ്രഹാം വ്യാപാര ഇടപാട് നടത്തിയ ആളുകളോട് ചെയ്തതും; സെപ്ററുവജിൻറിൽ 1 രാജാക്കൻമാർ 1:23-ൽ ദാവീദ് രാജാവിനെ സമീപിക്കുകയിൽ നാഥാൻ ചെയ്തതും ഇതേ പദത്താൽ വിവരിക്കപ്പെട്ടിരിക്കുന്നു.
മത്തായി 4:10-ൽ (RS), യേശു പറഞ്ഞു: “നിന്റെ കർത്താവായ ദൈവത്തെ മാത്രമെ നീ ആരാധിക്കാവു [പ്രൊസ്കിനിയോ-യിൽ നിന്ന്] അവനെ മാത്രമെ സേവിക്കാവു.” (പ്രത്യക്ഷത്തിൽ യേശു ഇവിടെ ഉദ്ധരിക്കുന്ന ആവർത്തനം 6:13-ൽ ദൈവത്തിന്റെ വ്യക്തിപരമായ നാമം, ചതുരക്ഷരങ്ങൾ കാണപ്പെടുന്നു.) അതിനോടുളള യോജിപ്പിൽ ഹൃദയത്തിന്റെയും മനസ്സിന്റെയും ഒരു പ്രത്യേക ഭാവത്തോടെയുളള പ്രൊസ്കിനിയോ ദൈവത്തിന് മാത്രം കൊടുക്കേണ്ടതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
യേശു ചെയ്ത അത്ഭുതങ്ങൾ അവൻ ദൈവമാണെന്ന് തെളിയിക്കുന്നുണ്ടോ?
പ്രവൃ. 10:34, 38, RS: “പത്രോസ് വായ് തുറന്ന് പറഞ്ഞു തുടങ്ങിയത്: . . . ‘നസ്രായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തു; . . . ദൈവം അവനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ നൻമ ചെയ്തുകൊണ്ടും പിശാച് ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിക്കൊണ്ടും സഞ്ചരിച്ചു.’” (താൻ നിരീക്ഷിച്ച അത്ഭുതങ്ങളിൽ നിന്ന് യേശു ദൈവമാണെന്നല്ല ദൈവം യേശുവിനോടുകൂടെ ഉണ്ടായിരുന്നുവെന്നാണ് പത്രോസ് നിഗമനം ചെയ്തത്. മത്തായി 16:16, 17 താരതമ്യം ചെയ്യുക.)
യോഹ. 20:30, 31, RS: “യേശു തന്റെ ശിഷ്യൻമാരുടെ മുമ്പാകെ ഈ പുസ്തകത്തിൽ എഴുതപ്പെടാത്ത പല അടയാളങ്ങളും [“അത്ഭുതങ്ങൾ,” TEV, Kx] ചെയ്തു; എന്നാൽ യേശുക്രിസ്തു ദൈവപുത്രനാണെന്ന് നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്റെ നാമത്തിൽ നിങ്ങൾക്ക് ജീവനുണ്ടാകേണ്ടതിനും ഇവ എഴുതപ്പെട്ടിരിക്കുന്നു.” (അതുകൊണ്ട് അത്ഭുതങ്ങളിൽ നിന്ന് നാം ഉചിതമായി എത്തിച്ചേരേണ്ട നിഗമനം യേശു “ക്രിസ്തു,” മശിഹാ, “ദൈവത്തിന്റെ പുത്രൻ” ആണ് എന്നാണ്. “ദൈവത്തിന്റെ പുത്രൻ” എന്നതും “പുത്രനായ ദൈവം” എന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്.)
ക്രിസ്തുവിന്റെ കാലത്തിന് മുമ്പത്തെ ഏലിയാവിനെയും ഏലീശായെയും പോലുളള പ്രവാചകൻമാർ യേശു ചെയ്തതുപോലുളള അത്ഭുതങ്ങൾ ചെയ്തു. അത് തീർച്ചയായും അവർ ദൈവമായിരുന്നു എന്നതിന്റെ തെളിവല്ല.
യേശു “പഴയ നിയമ”ത്തിലെ യഹോവ തന്നെയാണോ?
“യഹോവ” എന്ന മുഖ്യ ശീർഷകത്തിൻ കീഴിൽ 197, 198 പേജുകൾ കാണുക.
രക്ഷക്ക് യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ മാത്രം മതിയോ?
പ്രവൃ. 16:30-32, RS: “‘പുരുഷൻമാരേ, രക്ഷിക്കപ്പെടുവാൻ ഞാൻ എന്തു ചെയ്യണം?’ അവർ [പൗലോസും ശീലാസും] പറഞ്ഞു, ‘കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടും.’ അവർ അവനോടും അവന്റെ കുടുംബത്തിലുളള എല്ലാവരോടും കർത്താവിന്റെ [“ദൈവത്തിന്റെ,” NAB, JB-യും NE-യും അടിക്കുറിപ്പ്; “ദൈവത്തിന്റെ ദൂത്,” AT] വചനം സംസാരിച്ചു.” (ആ മനുഷ്യൻ ‘കർത്താവായ യേശുവിൽ വിശ്വസിച്ചത്’ വിശ്വസിക്കുന്നു എന്ന് ആത്മാർത്ഥമായി പറയുന്നതിന്റെ ഒരു സംഗതിയായിരുന്നോ? അതിലും അധികം ആവശ്യമായിരുന്നുവെന്ന് പൗലോസ് പ്രകടമാക്കി—അതായത് പൗലോസും ശീലാസും ജയിലറോട് പ്രസംഗിച്ച ദൈവവചനം അയാൾ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യണമായിരുന്നു. ഒരുവൻ യേശു ആരാധിച്ച ദൈവത്തെ ആരാധിക്കുന്നില്ലെങ്കിൽ, തന്റെ ശിഷ്യൻമാർ ഏതുതരം ആളുകളായിരിക്കണമെന്ന് യേശു പഠിപ്പിച്ചത് അയാൾ ബാധകമാക്കുന്നില്ലെങ്കിൽ, തന്റെ അനുയായികൾ ചെയ്യാൻ യേശു കൽപിച്ച വേല അയാൾ ചെയ്യുന്നില്ലെങ്കിൽ, യേശുവിലുളള അയാളുടെ വിശ്വാസം യഥാർത്ഥമായിരിക്കുമോ? നമുക്ക് രക്ഷ സമ്പാദിക്കാൻ സാദ്ധ്യമല്ല; യേശുവിന്റെ ബലിചെയ്യപ്പെട്ട മാനുഷ ജീവന്റെ മൂല്യത്തിലുളള വിശ്വാസത്താൽ മാത്രമേ അത് സാദ്ധ്യമായിരിക്കുന്നുളളു. അത് കഷ്ടപ്പാട് കൈവരുത്തുമെങ്കിലും നാം ഏററു പറയുന്ന വിശ്വാസത്തിന് ചേർച്ചയിലായിരിക്കണം നമ്മുടെ ജീവിതം. മത്തായി 10:22-ൽ [RS]-ൽ യേശു പറഞ്ഞു: “അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും.”
മനുഷ്യനാകുന്നതിനു മുമ്പ് യേശുവിന് ഒരു സ്വർഗ്ഗീയ അസ്തിത്വമുണ്ടായിരുന്നോ?
കൊലൊ. 1:15-17, RS: “അവൻ [യേശു] അദൃശ്യനായ ദൈവത്തിന്റെ പ്രതിച്ഛായയും സകല സൃഷ്ടികൾക്കും ആദ്യജാതനും ആകുന്നു. . . . സകലവും അവൻ മുഖാന്തരവും അവനായിട്ടും സൃഷ്ടിക്കപ്പെട്ടു. അവൻ സകലത്തിനും മുമ്പേയാണ്.”
യോഹ. 17:5, RS: “[പ്രാർത്ഥനയിൽ യേശു പറഞ്ഞു:] പിതാവേ, ലോകം ഉണ്ടാകുന്നതിനു മുമ്പ് എനിക്ക് നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നീ മഹത്വീകരിക്കേണമേ.” (കൂടാതെ യോഹന്നാൻ 8:23)
സ്വർഗ്ഗത്തിൽ യേശുവിന് തന്റെ ജഡിക ശരീരമുണ്ടോ?
1 കൊരി. 15:42-50, RS: “മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെ. വിതക്കപ്പെടുന്നത് ദ്രവത്വമുളളതാണ്, ഉയർപ്പിക്കപ്പെടുന്നതോ അദ്രവത്വമുളളതും. . . . ഭൗതിക ശരീരം വിതക്കപ്പെടുന്നു, ആത്മീയ ശരീരമായി ഉയർപ്പിക്കപ്പെടുന്നു. . . . ‘ഒന്നാമത്തെ മനുഷ്യനായ ആദാം ഒരു ജീവി ആയിത്തീർന്നു’ എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ; ഒടുവിലത്തെ ആദാം [ആദാം തുടക്കത്തിൽ ആയിരുന്നതുപോലെ ഒരു പൂർണ്ണമനുഷ്യനായിരുന്ന യേശുക്രിസ്തു] ജീവൻ നൽകുന്ന ഒരു ആത്മാവായിത്തീർന്നു. . . . സഹോദരൻമാരെ, മാംസരക്തങ്ങൾക്ക് ദൈവരാജ്യം അവകാശമാക്കാൻ കഴിയുകയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്ന് ഞാൻ പറയുന്നു.” (ചെരിച്ചെഴുത്ത് കൂട്ടിച്ചേർത്തത്.)
1 പത്രോ. 3:18, RS: “ക്രിസ്തുവും പാപങ്ങൾക്കുവേണ്ടി ഒരിക്കലായി മരിച്ചു, . . . ജഡത്തിൽ വധിക്കപ്പെട്ട അവൻ ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു. [“ആത്മാവിൽ,” NE, AT, JB, Dy]”. (പേജ് 334 കാണുക.)
ദൃഷ്ടാന്തം: ഒരു മനുഷ്യൻ ഒരു സുഹൃത്തിനുവേണ്ടി ഒരു കടം അടച്ചു വീട്ടുകയും എന്നാൽ പെട്ടെന്നു തന്നെ ആ പണം തിരികെ വാങ്ങുകയും ചെയ്താൽ പ്രകടമായും ആ കടം തുടർന്ന് നിലനിൽക്കും. അതുപോലെ പുനരുത്ഥാനത്തിലേക്ക് വരുത്തപ്പെട്ടപ്പോൾ മറുവിലയായി ബലിചെയ്യപ്പെട്ട തന്റെ മാംസവും രക്തവുംകൊണ്ടുളള ശരീരം യേശു തിരികെ സ്വീകരിച്ചിരുന്നെങ്കിൽ വിശ്വസ്തരായ ആളുകളെ പാപത്തിന്റെ കടത്തിൽ നിന്ന് മോചിപ്പിക്കാൻ താൻ ചെയ്ത കരുതലിൻമേൽ അതിന് എന്ത് ഫലമുണ്ടായിരിക്കുമായിരുന്നു?
തന്റെ പുനരുത്ഥാനശേഷം യേശു ഭൗതിക രൂപത്തിൽ തന്റെ ശിഷ്യൻമാർക്ക് പ്രത്യക്ഷപ്പെട്ടു എന്നത് വാസ്തവമാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ ആദ്യം അവർക്ക് അവനെ തിരിച്ചറിയാൻ കഴിയാതെ പോയതെന്തുകൊണ്ടാണ്? (ലൂക്കോ. 24:15-32; യോഹ. 20:14-16) ഒരു സന്ദർഭത്തിൽ, കൈകളിൽ ആണിപഴുതുകളുടെയും വിലാപ്പുറത്ത് കുന്തംകൊണ്ടുളള മുറിവിന്റെയും ഭൗതിക തെളിവുകളോടെ തോമസിന്റെ പ്രയോജനത്തിനുവേണ്ടി യേശു പ്രത്യക്ഷനായി. എന്നാൽ ആ സന്ദർഭത്തിൽ കതകുകൾ പൂട്ടിയിരിക്കെ പെട്ടെന്ന് അവന് അവരുടെ മദ്ധ്യത്തിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതെങ്ങനെയാണ്? (യോഹ. 20:26, 27) മുൻകാലങ്ങളിൽ മനുഷ്യർക്ക് പ്രത്യക്ഷമാവുകയിൽ ദൂതൻമാർ മൂർത്തീകരിച്ച ശരീരത്തോടെ കാണപ്പെട്ടതുപോലെ യേശുവും പ്രത്യക്ഷത്തിൽ മൂർത്തീകരിച്ച ശരീരത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. പുനരുത്ഥാന സമയത്ത് യേശുവിന്റെ ഭൗതിക ശരീരം കൈകാര്യം ചെയ്യുന്നത് ദൈവത്തിന് ഒരു പ്രശ്നമായിരുന്നില്ല. രസാവഹമായി, യേശുവിന്റെ ഭൗതിക ശരീരം ശവക്കല്ലറയിൽ ദൈവം അവശേഷിപ്പിച്ചില്ലെങ്കിലും (യേശു യഥാർത്ഥമായും ഉയർത്തെഴുന്നേററു എന്നുളള ശിഷ്യൻമാരുടെ ബോദ്ധ്യം ശക്തിപ്പെടുത്തുന്നതിനുവേണ്ടി) അത് പൊതിഞ്ഞിരുന്ന തുണി അവിടെ അവശേഷിപ്പിച്ചു; എന്നിരുന്നാലും പുനരുത്ഥാനപ്പെട്ട യേശു വസ്ത്രം ധരിച്ചവനായിട്ടാണ് എല്ലായ്പ്പോഴും പ്രത്യക്ഷപ്പെട്ടത്.—യോഹ. 20:6, 7.
യേശുക്രിസ്തുവും പ്രധാന ദൂതനായ മീഖായേലും ഒരാൾ തന്നെയാണോ?
മീഖായേൽ എന്ന പേരു ബൈബിളിൽ അഞ്ചു പ്രാവശ്യം മാത്രമേ കാണപ്പെടുന്നുളളു. ആ പേരു വഹിക്കുന്ന മഹത്വമുളള ആത്മവ്യക്തി “പ്രധാന പ്രഭുക്കൻമാരിൽ ഒരാൾ,” “നിന്റെ (ദാനിയേലിന്റെ) ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭു,” “പ്രധാന ദൂതൻ” എന്നിങ്ങനെ വിളിക്കപ്പെട്ടിരിക്കുന്നു. (ദാനി. 10:13; 12:1; യൂദ 9, RS) മീഖായേൽ എന്നതിന്റെ അർത്ഥം “ദൈവത്തെപ്പോലെ ആരുളളു?” എന്നാണ്. യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിലും ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നതിലും നേതൃത്വമെടുക്കുന്നത് അവനാണെന്ന് ഈ പേരു പ്രത്യക്ഷത്തിൽ സൂചിപ്പിക്കുന്നു.
1 തെസ്സലൊനീക്ക്യർ 4:16-ൽ (RS), പുനരുത്ഥാനം ആരംഭിക്കാനുളള യേശുവിന്റെ കൽപന “പ്രധാന ദൂതന്റെ വിളി” എന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു. പ്രധാന ദൂതൻ മീഖായേലാണെന്ന് യൂദാ 9 പറയുന്നു. യേശുവിന്റെ ആജ്ഞാപരമായ വിളിയെ അവനെക്കാൾ കുറഞ്ഞ അധികാരമുളള ഒരുവന്റേതിനോട് സാദൃശ്യപ്പെടുത്തുന്നത് ഉചിതമായിരിക്കുമോ? അപ്പോൾ ന്യായയുക്തമായും പ്രധാനദൂതനായ മീഖായേൽ യേശുക്രിസ്തു തന്നെയാണ്. (രസാവഹമായി “പ്രധാന ദൂതൻ” എന്ന പ്രയോഗം തിരുവെഴുത്തുകളിൽ ഒരിടത്തും ബഹുവചന രൂപത്തിൽ കാണപ്പെടുന്നില്ല, അങ്ങനെ ഒരാളേയുളളു എന്ന് അത് സൂചിപ്പിക്കുന്നു.)
ക്രിസ്തുവിന് രാജകീയാധികാരം ലഭിക്കുന്നതിനോടുളള ബന്ധത്തിൽ മീഖായേലും അവന്റെ ദൂതൻമാരും സാത്താനോട് പോരാടുമെന്നും അവനെയും അവന്റെ ദുഷ്ടദൂതൻമാരെയും സ്വർഗ്ഗത്തിൽ നിന്ന് തളളിയിടുമെന്നും വെളിപ്പാട് 12:7-12 പറയുന്നു. പിന്നീട് യേശു ലോക രാഷ്ട്രങ്ങൾക്കെതിരായി സ്വർഗ്ഗീയ സൈന്യങ്ങളെ നയിക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. (വെളി. 19:11-16) “ഈ ലോകത്തിന്റെ ഭരണാധിപൻ” എന്ന് യേശു വിളിച്ച പിശാചായ സാത്താനെതിരെ നടപടിയെടുക്കുന്നതും അവൻ തന്നെയായിരിക്കുന്നത് ന്യായയുക്തമല്ലേ? (യോഹ. 12:31) ദാനിയേൽ 12:1 അധികാരത്തോടെ പ്രവർത്തിക്കാൻ ‘മീഖായേൽ എഴുന്നേൽക്കുന്നതിനെ’ “ഒരു ജനത ഉണ്ടായതുമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത കഷ്ടകാലത്തോട്” ബന്ധപ്പെടുത്തുന്നു. സ്വർഗ്ഗീയ വധാധികൃതനെന്നനിലയിൽ രാഷ്ട്രങ്ങൾക്കെതിരെ യേശു നടപടിയെടുക്കുമ്പോഴത്തെ അവരുടെ അനുഭവത്തോട് അത് തീർച്ചയായും യോജിക്കുന്നു. അതുകൊണ്ട്, ഭൂമിയിലേക്ക് വരുന്നതിനുമുമ്പ് ദൈവപുത്രൻ മീഖായേൽ എന്ന് അറിയപ്പെട്ടിരുന്നുവെന്നും സ്വർഗ്ഗത്തിൽ തിരികെ എത്തിയശേഷം അവിടെ ദൈവത്തിന്റെ മഹത്വീകരിക്കപ്പെട്ട ആത്മപുത്രനായി വസിക്കുന്ന അവൻ മീഖായേൽ എന്ന് അറിയപ്പെടുന്നുവെന്നും തെളിവുകൾ സൂചിപ്പിക്കുന്നു.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ—
‘നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നില്ല’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘പ്രത്യക്ഷത്തിൽ നിങ്ങൾ യേശുവിൽ വിശ്വസിക്കുന്ന ഒരാളാണ്. ഞാനും അങ്ങനെതന്നെയാണ്; അല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ നിങ്ങളുടെ വീട്ടുവാതിൽക്കൽ വരികയില്ലായിരുന്നു.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘വാസ്തവത്തിൽ, യേശുവിലുളള വിശ്വാസത്തിന്റെ പ്രാധാന്യം ഞങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ പ്രമുഖമായി വിശേഷവൽക്കരിച്ചിരിക്കുന്നു. (നിങ്ങൾ സമർപ്പിക്കുന്ന പ്രസിദ്ധീകരണത്തിൽ ഉചിതമായ ഒരു അദ്ധ്യായത്തിലേക്ക് തിരിഞ്ഞ് അത് അടിസ്ഥാനമാക്കി രാജാവെന്ന നിലയിലുളള യേശുവിന്റെ സ്ഥാനം വിശേഷവൽക്കരിച്ചുകൊണ്ട് സംഭാഷണം തുടരുക. അല്ലെങ്കിൽ വീക്ഷാഗോപുരം മാസികയുടെ ഉദ്ദേശ്യം സംബന്ധിച്ച് ആ മാസികയുടെ രണ്ടാം പേജിൽ പ്രസ്താവിച്ചിരിക്കുന്നത് വായിക്കുക.)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘നിങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ വിചാരിക്കുന്നത് എന്ന് ഞാൻ ചോദിക്കുന്നതിൽ വിരോധമില്ലല്ലോ?’
മറെറാരു സാദ്ധ്യത: ‘പ്രത്യക്ഷത്തിൽ ആരോ നിങ്ങളോട് അങ്ങനെ പറഞ്ഞു, എന്നാൽ വാസ്തവമതല്ല എന്ന് ഞാൻ പറഞ്ഞുകൊളളട്ടെ, എന്തുകൊണ്ടെന്നാൽ യേശുക്രിസ്തുവിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: (1) ‘എന്നാൽ യേശുവിനെക്കുറിച്ച് ആളുകൾ പറയുന്നതെല്ലാം ഞങ്ങൾ വിശ്വസിക്കുന്നില്ല. ഉദാഹരണത്തിന്, അദ്ദേഹം ഒരു നല്ല മനുഷ്യൻ മാത്രമായിരുന്നെന്നും ദൈവപുത്രനായിരുന്നില്ല എന്നും ചിലർ പറയുന്നു. ഞങ്ങൾ അത് വിശ്വസിക്കുന്നില്ല, നിങ്ങളോ? . . . ബൈബിൾ പഠിപ്പിക്കുന്നത് അതല്ല.’ (2) ‘പിതാവിനോടുളള തന്റെ ബന്ധത്തെപ്പററി യേശു പറഞ്ഞതിന് വിപരീതമായി പഠിപ്പിക്കുന്ന കൂട്ടരുടെ ഉപദേശങ്ങളും ഞങ്ങൾ വിശ്വസിക്കുന്നില്ല. (യോഹ. 14:28) ഇന്നുളള നമ്മുടെയെല്ലാം ജീവനെ ബാധിക്കുന്ന ഭരണാധികാരം പിതാവ് അവന് നൽകിയിരിക്കുന്നു. (ദാനി. 7:13, 14)’
‘നിങ്ങളുടെ വ്യക്തിപരമായ രക്ഷകനായി നിങ്ങൾ യേശുവിനെ സ്വീകരിക്കുന്നുവോ?’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘ബൈബിൾ വ്യക്തമായി ഇങ്ങനെ പറയുന്നു, (പ്രവൃത്തികൾ 4:12 ഉദ്ധരിക്കുക). ഞാൻ അത് വിശ്വസിക്കുന്നു. എന്നാൽ അതോടൊപ്പം ഗൗരവതരമായ ഉത്തരവാദിത്വങ്ങളുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അത് എപ്രകാരമാണ്? കൊളളാം, ഞാൻ യഥാർത്ഥത്തിൽ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ എനിക്ക് സൗകര്യമെന്ന് തോന്നുന്നിടത്തോളം മാത്രം അവനിൽ വിശ്വസിച്ചാൽ പോര.’ പിന്നെ ഒരുപക്ഷേ ഇങ്ങനെ കൂട്ടിച്ചേർക്കുക: ‘ഒരു ബലിയായി അർപ്പിക്കപ്പെട്ട അവന്റെ പൂർണ്ണതയുളള ജീവൻ നമുക്ക് പാപമോചനം ലഭിക്കുക സാദ്ധ്യമാക്കിത്തീർത്തിരിക്കുന്നു. എന്നാൽ ക്രിസ്ത്യാനികളെന്ന നിലയിലുളള നമ്മുടെ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച അവന്റെ നിർദ്ദേശങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നതും ജീവൽപ്രധാനമാണെന്ന് എനിക്കറിയാം. (പ്രവൃ. 1:8; മത്താ. 28:19, 20)’
അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: ‘(നിങ്ങളുടെ മാത്രമല്ല അവനിൽ വിശ്വാസം അർപ്പിക്കുന്ന സകലരുടെയും രക്ഷകനാണ് യേശു എന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്ന വസ്തുത തറപ്പിച്ച് പറഞ്ഞശേഷം . . . ) കഴിഞ്ഞ കാലത്ത് അവൻ ചെയ്തതിനോട് മാത്രമല്ല, ഇപ്പോൾ അവൻ ചെയ്തുകൊണ്ടിരിക്കുന്നതിനോടും നാം വിലമതിപ്പോടെ പ്രതികരിക്കുന്നത് പ്രധാനമാണ്. (മത്താ. 24:14)’
‘ഞാൻ വ്യക്തിപരമായി യേശുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു’
നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാം: ‘നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നു എന്ന് കേൾക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. എന്തുകൊണ്ടെന്നാൽ യേശു നമുക്കുവേണ്ടി ചെയ്തതിനെപ്പററി യാതൊരു ചിന്തയുമില്ലാത്ത വളരെയധികം ആളുകളുണ്ട്. നിങ്ങൾക്ക് തീർച്ചയായും യോഹന്നാൻ 3:16-ലെ തിരുവെഴുത്ത് നന്നായി അറിയാം, അല്ലേ? . . . എന്നാൽ അത്തരം ആളുകൾ എന്നേക്കും ജീവിക്കുന്നത് എവിടെയാണ്? ചിലർ ക്രിസ്തുവിനോടൊത്ത് സ്വർഗ്ഗത്തിൽ വസിക്കും. എന്നാൽ എല്ലാ നല്ല ആളുകളും അവിടെ പോകുമെന്നാണോ ബൈബിൾ പ്രകടമാക്കുന്നത്? (മത്താ. 6:10; 5:5)’