സെഫന്യ
2 കൂടിവരൂ, നാണമില്ലാത്ത ജനതയേ,+ കൂടിവരൂ.+
2 ഉത്തരവ് പ്രാബല്യത്തിൽ വരുംമുമ്പ്,
ആ ദിവസം പതിരുപോലെ വേഗം പാറിപ്പോകുംമുമ്പ്,
യഹോവയുടെ കോപാഗ്നി നിങ്ങളുടെ മേൽ വരുംമുമ്പ്,+
യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുംമുമ്പ്,
നീതി അന്വേഷിക്കുക, സൗമ്യത* അന്വേഷിക്കുക.
ഒരുപക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാനാകും.+
5 “തീരദേശവാസികൾക്ക്, കെരാത്യരുടെ രാജ്യത്തിന്,+ കഷ്ടം!
യഹോവ നിങ്ങൾക്കെതിരെ സംസാരിച്ചിരിക്കുന്നു.
കനാനേ, ഫെലിസ്ത്യദേശമേ, ഞാൻ നിന്നെ നശിപ്പിക്കും;
ആരും ഇനി നിന്നിൽ ബാക്കിയുണ്ടാകില്ല.
6 കടൽത്തീരം മേച്ചിൽപ്പുറങ്ങളാകും;
അവിടെ ഇടയന്മാർക്കു കിണറുകളും ആടുകൾക്കു കൽത്തൊഴുത്തുകളും ഉണ്ടായിരിക്കും.
വൈകുന്നേരം അവർ അസ്കലോനിലെ വീടുകളിൽ കിടക്കും.
8 “മോവാബിന്റെ പരിഹാസവും+ അമ്മോന്യരുടെ നിന്ദകളും ഞാൻ കേട്ടിരിക്കുന്നു;+
അവർ എന്റെ ജനത്തെ ആക്ഷേപിച്ചു, ദേശം കീഴടക്കുമെന്നു വീമ്പിളക്കി.”+
9 സൈന്യങ്ങളുടെ അധിപനും ഇസ്രായേലിന്റെ ദൈവവും ആയ യഹോവ പ്രഖ്യാപിക്കുന്നു:
“അതുകൊണ്ട് ഞാനാണെ,
മോവാബ് സൊദോംപോലെയാകും,+
അമ്മോന്യർ ഗൊമോറപോലെയാകും;+
അതു ചൊറിയണവും ഉപ്പുകുഴികളും ഉള്ള പാഴ്നിലമായി എക്കാലവും കിടക്കും.+
എന്റെ ജനത്തിൽ ശേഷിക്കുന്നവർ അവരെ കൊള്ളയടിക്കും;
എന്റെ ജനതയിൽ ബാക്കിയുള്ളവർ അവരെ കുടിയിറക്കും.
10 ഇതായിരിക്കും അവരുടെ അഹങ്കാരത്തിനു കിട്ടുന്ന പ്രതിഫലം;+
സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ജനത്തെയാണ് അവർ പരിഹസിച്ചത്,
അവരോടാണ് അവർ വമ്പു കാട്ടിയത്.
11 യഹോവയുടെ പ്രവൃത്തികൾ കണ്ട് അവർ ഭയന്നുവിറയ്ക്കും;
സർവശക്തൻ ഭൂമിയിലെ ദൈവങ്ങളെയെല്ലാം ഇല്ലാതാക്കും;*
ജനതകളുടെ എല്ലാ ദ്വീപുകളും ദൈവമുമ്പാകെ കുമ്പിടും;*+
അവരെല്ലാം അവരുടെ സ്ഥലങ്ങളിൽനിന്ന് കുമ്പിടും.
12 എത്യോപ്യരേ, നിങ്ങളും എന്റെ വാളിന് ഇരയാകും.+
13 ദൈവം വടക്കോട്ടു കൈ നീട്ടി അസീറിയയെ നശിപ്പിക്കും;
നിനെവെയെ ശൂന്യമാക്കും,+ വരണ്ട മരുഭൂമിപോലെയാക്കും.
14 എല്ലാ തരം വന്യമൃഗങ്ങളും* കൂട്ടംകൂട്ടമായി അവളിൽ കിടക്കും.
അവളുടെ തൂണുകളുടെ മകുടങ്ങൾക്കിടയിൽ ഞാറപ്പക്ഷിയും മുള്ളൻപന്നിയും രാത്രികഴിക്കും.
ജനാലയ്ക്കൽ ഒരു പാട്ടു കേൾക്കും.
വാതിൽപ്പടിയിൽ നാശാവശിഷ്ടങ്ങൾ കിടക്കും;
ദൈവം ദേവദാരുപ്പലകകൾ നഗ്നമാക്കും.
15 ‘ഞാൻ മാത്രമേ ഉള്ളൂ, വേറെ ആരുമില്ല’ എന്നു മനസ്സിൽ പറഞ്ഞ്
സുരക്ഷിതയായി കഴിഞ്ഞ, അഹങ്കാരിയായ നഗരമാണ് ഇത്.
ഇപ്പോൾ ഇതാ, അവളെ കണ്ട് എല്ലാവരും ഭയപ്പെടുന്നു!
അവൾ വന്യമൃഗങ്ങൾക്കു കിടക്കാനുള്ള ഒരു സ്ഥലമായിരിക്കുന്നു!
അവൾക്കരികിലൂടെ കടന്നുപോകുന്നവർ പരിഹസിക്കുകയും തല കുലുക്കുകയും* ചെയ്യുന്നു.”+