ദിനവൃത്താന്തം ഒന്നാം ഭാഗം
16 അങ്ങനെ അവർ സത്യദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി നിർമിച്ച കൂടാരത്തിനുള്ളിൽ വെച്ചു.+ പിന്നെ അവർ സത്യദൈവത്തിന്റെ സന്നിധിയിൽ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു.+ 2 ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചശേഷം ദാവീദ് യഹോവയുടെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു. 3 കൂടാതെ ദാവീദ് എല്ലാ ഇസ്രായേല്യർക്കും, അതായത് എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും, ഈന്തപ്പഴംകൊണ്ടുള്ള ഒരു അടയും ഒരു ഉണക്കമുന്തിരിയടയും അപ്പവും കൊടുത്തു. 4 അതിനു ശേഷം ചില ലേവ്യരെ യഹോവയുടെ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്യാനും+ ഇസ്രായേലിന്റെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്താനും* സ്തുതിക്കാനും ദൈവത്തോടു നന്ദി പറയാനും നിയമിച്ചു. 5 ആസാഫായിരുന്നു+ അവരുടെ തലവൻ; രണ്ടാമൻ സെഖര്യ; യയീയേൽ, ശെമീരാമോത്ത്, യഹീയേൽ, മത്ഥിഥ്യ, എലിയാബ്, ബനയ, ഓബേദ്-ഏദോം, യയീയേൽ+ എന്നിവർ തന്ത്രിവാദ്യങ്ങളും കിന്നരങ്ങളും+ വായിച്ചു; ആസാഫ് ഇലത്താളം+ കൊട്ടി. 6 പുരോഹിതന്മാരായ ബനയയും യഹസീയേലും സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ ഇടവിടാതെ കാഹളം മുഴക്കി.
7 അന്നാണു ദാവീദ് യഹോവയോടു നന്ദി പറഞ്ഞുകൊണ്ട് ആദ്യമായി ഒരു പാട്ടു രചിച്ച് ആസാഫിനെയും+ സഹോദരന്മാരെയും കൊണ്ട് പാടിച്ചത്:
8 “യഹോവയോടു നന്ദി പറയൂ,+ തിരുനാമം വിളിച്ചപേക്ഷിക്കൂ,
ദൈവത്തിന്റെ പ്രവൃത്തികൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധമാക്കൂ!+
9 ദൈവത്തിനു പാട്ടു പാടുവിൻ, ദൈവത്തെ സ്തുതിച്ചുപാടുവിൻ,*+
ദൈവത്തിന്റെ അത്ഭുതചെയ്തികളെക്കുറിച്ചെല്ലാം ധ്യാനിക്കുവിൻ.*+
10 വിശുദ്ധമായ തിരുനാമത്തെപ്രതി അഭിമാനംകൊള്ളുവിൻ.+
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ.+
11 യഹോവയെ അന്വേഷിക്കുവിൻ;+ ദൈവത്തിന്റെ ശക്തി തേടുവിൻ.
ഇടവിടാതെ ദൈവത്തിന്റെ മുഖപ്രസാദം* തേടുവിൻ.+
12 ദൈവത്തിന്റെ മഹാപ്രവൃത്തികളും+ അത്ഭുതങ്ങളും
ദൈവം പ്രസ്താവിച്ച വിധികളും ഓർത്തുകൊള്ളൂ,
13 ദൈവദാസനായ ഇസ്രായേലിന്റെ സന്തതിയേ,*+
യാക്കോബിൻമക്കളേ, ദൈവം തിരഞ്ഞെടുത്തവരേ,+
നിങ്ങൾ അവ മറന്നുകളയരുത്.
14 ഇതു നമ്മുടെ ദൈവമായ യഹോവയാണ്.+
ദൈവത്തിന്റെ ന്യായവിധികൾ ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു.+
15 ദൈവത്തിന്റെ ഉടമ്പടി എക്കാലവും
ദൈവത്തിന്റെ വാഗ്ദാനം* ആയിരം തലമുറയോളവും ഓർക്കുവിൻ.+
16 അതെ, ദൈവം അബ്രാഹാമുമായി ചെയ്ത ഉടമ്പടിയും+
യിസ്ഹാക്കിനോടു ചെയ്ത സത്യവും ഓർക്കുവിൻ.+
17 ദൈവം അതു യാക്കോബിന് ഒരു നിയമമായും+
ഇസ്രായേലിന്, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു.
18 ‘ഞാൻ കനാൻ ദേശം+ നിങ്ങളുടെ അവകാശമായി,
നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ.
19 നിങ്ങൾ അന്ന് എണ്ണത്തിൽ കുറവായിരുന്നു; അതെ, എണ്ണത്തിൽ തീരെ കുറവ്.
പോരാത്തതിനു നിങ്ങൾ അവിടെ പരദേശികളുമായിരുന്നു.+
21 അവരെ ദ്രോഹിക്കാൻ ദൈവം ആരെയും അനുവദിച്ചില്ല.+
അവർ കാരണം ദൈവം രാജാക്കന്മാരെ ഇങ്ങനെ ശാസിച്ചു:+
22 ‘എന്റെ അഭിഷിക്തരെ തൊട്ടുപോകരുത്,
എന്റെ പ്രവാചകരെ ദ്രോഹിക്കുകയുമരുത്.’+
23 സർവഭൂമിയുമേ, യഹോവയ്ക്കു പാട്ടു പാടുവിൻ!
ദിനംതോറും ദിവ്യരക്ഷ പ്രസിദ്ധമാക്കുവിൻ!+
24 ജനതകൾക്കിടയിൽ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുവിൻ;
ജനങ്ങൾക്കിടയിൽ ദൈവത്തിന്റെ മഹനീയപ്രവൃത്തികളും.
25 യഹോവ മഹാനും അത്യന്തം സ്തുത്യനും ആണ്.
മറ്റെല്ലാ ദൈവങ്ങളെക്കാളും ഭയാദരവ് ഉണർത്തുന്നവൻ!+
27 തിരുസന്നിധി മഹത്ത്വവും തേജസ്സും കൊണ്ട് ശോഭിക്കുന്നു;+
ദൈവത്തിന്റെ വാസസ്ഥലത്ത് ബലവും ആനന്ദവും ഉണ്ട്.+
28 ജനതകളുടെ കുലങ്ങളേ, യഹോവ അർഹിക്കുന്നതു കൊടുക്കുവിൻ,
യഹോവയുടെ മഹത്ത്വത്തിനും ശക്തിക്കും അനുസൃതമായി കൊടുക്കുവിൻ.+
29 യഹോവയ്ക്കു തിരുനാമത്തിനു ചേർന്ന മഹത്ത്വം നൽകുവിൻ;+
കാഴ്ചയുമായി തിരുമുമ്പാകെ ചെല്ലുവിൻ.+
വിശുദ്ധവസ്ത്രാലങ്കാരത്തോടെ* യഹോവയുടെ മുന്നിൽ വണങ്ങുവിൻ.*+
30 സർവഭൂമിയുമേ, തിരുമുമ്പിൽ നടുങ്ങിവിറയ്ക്കുവിൻ!
ദൈവം ഭൂമിയെ സുസ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു, അതിനെ നീക്കാനാകില്ല.*+
31 ആകാശം ആനന്ദിക്കട്ടെ, ഭൂമി സന്തോഷിക്കട്ടെ;+
ജനതകൾക്കിടയിൽ വിളംബരം ചെയ്യൂ: ‘യഹോവ രാജാവായിരിക്കുന്നു!’+
32 സമുദ്രവും അതിലുള്ളതൊക്കെയും ആർത്തുല്ലസിക്കട്ടെ;
വയലുകളും അവയിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
33 വനവൃക്ഷങ്ങളും യഹോവയുടെ മുന്നിൽ ആനന്ദിച്ചാർക്കട്ടെ;
ദൈവം ഇതാ, ഭൂമിയെ ന്യായം വിധിക്കാൻ എഴുന്നള്ളുന്നു!*
34 യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ;+
ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.+
35 ഇങ്ങനെ പാടുവിൻ: ‘ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ കാത്തുകൊള്ളേണമേ,+
തിരുനാമത്തിനു നന്ദി അർപ്പിച്ച്+
അത്യാനന്ദത്തോടെ അങ്ങയെ സ്തുതിക്കാൻ*+
ജനതകളിൽനിന്ന് രക്ഷിച്ച് ഞങ്ങളെ കൂട്ടിച്ചേർക്കേണമേ.
അപ്പോൾ ജനം മുഴുവൻ “ആമേൻ!”* എന്നു പറഞ്ഞു; അവർ യഹോവയെ സ്തുതിച്ചു.
37 പിന്നീട്, യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ മുടങ്ങാതെ ശുശ്രൂഷ ചെയ്യാൻ+ ദാവീദ് ആസാഫിനെയും+ സഹോദരന്മാരെയും നിയോഗിച്ചു. അവർ ദിവസവും+ പെട്ടകത്തിനു മുന്നിൽ ശുശ്രൂഷ ചെയ്തു. 38 കൂടാതെ ഓബേദ്-ഏദോമും 68 സഹോദരന്മാരും അവിടെയുണ്ടായിരുന്നു. യദൂഥൂന്റെ മകനായ ഓബേദ്-ഏദോമിനെയും ഹോസയെയും ദാവീദ് വാതിൽക്കാവൽക്കാരാക്കി. 39 ദാവീദ് സാദോക്ക്+ പുരോഹിതനെയും സഹപുരോഹിതന്മാരെയും ഗിബെയോനിലെ+ ആരാധനാസ്ഥലത്ത്,* യഹോവയുടെ വിശുദ്ധകൂടാരത്തിനു മുമ്പാകെ, നിയമിച്ചു. 40 അവർ രാവിലെയും വൈകിട്ടും പതിവായി യാഗപീഠത്തിൽ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കുകയും യഹോവ ഇസ്രായേലിനോടു കല്പിച്ച ദൈവനിയമത്തിൽ+ എഴുതിയിരുന്നതെല്ലാം ചെയ്യുകയും ചെയ്തു. 41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര് വിളിച്ച് തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്’ ആയതുകൊണ്ട് ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു. 42 ഹേമാനും+ യദൂഥൂനും സത്യദൈവത്തെ സ്തുതിക്കാൻ* സംഗീതോപകരണങ്ങൾ വായിക്കുകയും കാഹളം മുഴക്കുകയും ഇലത്താളം കൊട്ടുകയും ചെയ്തു. യദൂഥൂന്റെ ആൺമക്കൾക്കായിരുന്നു+ കവാടത്തിന്റെ ചുമതല. 43 പിന്നെ ജനം മുഴുവൻ അവരുടെ വീടുകളിലേക്കു പോയി; സ്വന്തം വീട്ടിലുള്ളവരെ അനുഗ്രഹിക്കാൻ ദാവീദും പോയി.