സുഭാഷിതങ്ങൾ
2 രാജാവിന്റെ ഭയങ്കരത്വം സിംഹത്തിന്റെ* മുരൾച്ചപോലെ;+
രാജകോപം ഉണർത്തുന്നവൻ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു.+
3 കലഹത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു മനുഷ്യനു മാന്യത;+
എന്നാൽ വിഡ്ഢികളെല്ലാം അതിൽ ചെന്ന് ചാടും.+
4 മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല;
കൊയ്ത്തുകാലത്ത് ഒന്നുമില്ലാതെവരുമ്പോൾ അവന് ഇരക്കേണ്ടിവരും.*+
6 തങ്ങളുടെ സ്നേഹം വിശ്വസ്തമാണെന്നു പലരും അവകാശപ്പെടുന്നു;
എന്നാൽ വിശ്വസ്തനായ ആരെങ്കിലുമുണ്ടോ?
7 നീതിമാൻ നിഷ്കളങ്കതയോടെ* നടക്കുന്നു;+
അവനു ശേഷമുള്ള അവന്റെ മക്കളും* സന്തോഷമുള്ളവർ.+
8 ന്യായം വിധിക്കാൻ രാജാവ് സിംഹാസനത്തിൽ ഇരിക്കുമ്പോൾ+
അദ്ദേഹം കണ്ണുകൊണ്ട് ദുഷ്ടതയെല്ലാം അരിച്ചുമാറ്റുന്നു.+
11 ഒരു കൊച്ചുകുഞ്ഞുപോലും അവന്റെ പ്രവൃത്തികൾകൊണ്ട്
താൻ നിഷ്കളങ്കനും നേരുള്ളവനും ആണോ എന്നു വെളിപ്പെടുത്തുന്നു.+
13 ഉറക്കത്തെ സ്നേഹിക്കരുത്, നീ ദരിദ്രനായിത്തീരും.+
കണ്ണു തുറക്കൂ, നീ ആഹാരം കഴിച്ച് തൃപ്തനാകും.+
14 സാധനം വാങ്ങുന്നവൻ, “ഇതു കൊള്ളില്ല, തീരെ കൊള്ളില്ല” എന്നു പറയുന്നു;
എന്നിട്ട് അവൻ പോയി വീമ്പിളക്കുന്നു.+
16 ഒരുവൻ അന്യനു ജാമ്യം നിന്നിട്ടുണ്ടെങ്കിൽ അവന്റെ വസ്ത്രം പിടിച്ചുവാങ്ങുക;+
ഒരു അന്യദേശക്കാരിക്കുവേണ്ടി* അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവനിൽനിന്ന് പണയവസ്തു പിടിച്ചെടുക്കുക.+
17 വഞ്ചിച്ച് നേടിയ ആഹാരം ഒരുവനു രുചികരമായി തോന്നുന്നു;
എന്നാൽ പിന്നീട് അവന്റെ വായിൽ ചരൽ നിറയും.+
19 പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+
പരകാര്യങ്ങൾ പറഞ്ഞുനടക്കുന്നവന്റെ* അടുത്ത് പോകരുത്.
22 “ഞാൻ ഇതിനു പ്രതികാരം ചെയ്യും”+ എന്നു പറയരുത്.
യഹോവയിൽ പ്രത്യാശ വെക്കുക,+ അവൻ നിന്നെ രക്ഷിക്കും.+
25 “ഇതു വിശുദ്ധം”+ എന്നു തിടുക്കത്തിൽ വിളിച്ചുപറഞ്ഞിട്ട്
പിന്നീടു മാത്രം അതെക്കുറിച്ച് ആലോചിക്കുന്നവൻ കുടുക്കിലാകും.+
26 ബുദ്ധിമാനായ രാജാവ് ദുഷ്ടന്മാരെ അരിച്ചുമാറ്റുന്നു;+
അവരുടെ മുകളിലൂടെ മെതിവണ്ടി ഓടിക്കുന്നു.+
27 മനുഷ്യന്റെ ശ്വാസം യഹോവയുടെ വിളക്കാണ്;
അതു മനുഷ്യന്റെ ഉള്ളം പരിശോധിക്കുന്നു.