ഉത്തമഗീതം
2 “നിന്റെ ചുണ്ടുകൾ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ.
നിന്റെ പ്രേമപ്രകടനങ്ങൾ വീഞ്ഞിനെക്കാൾ നല്ലതല്ലോ.+
3 നിന്റെ തൈലങ്ങളുടെ വാസന എത്ര ഹൃദ്യം!+
നിന്റെ പേര് സുഗന്ധതൈലം പകരുമ്പോഴുള്ള നറുമണംപോലെ.+
അതുകൊണ്ടല്ലേ പെൺകൊടികൾ നിന്നെ സ്നേഹിക്കുന്നത്?
4 രാജാവ് തന്റെ ഉള്ളറകളിൽ എന്നെ കൊണ്ടുവന്നിരിക്കുന്നു!
എന്നെയും കൂടെ കൊണ്ടുപോകൂ;* നമുക്ക് ഓടിപ്പോകാം.
നമുക്ക് ഒരുമിച്ച് സന്തോഷിച്ചുല്ലസിക്കാം.
നിന്റെ പ്രേമപ്രകടനങ്ങളെ വീഞ്ഞിനെക്കാൾ പുകഴ്ത്താം.*
വെറുതേയോ അവർ* നിന്നെ സ്നേഹിക്കുന്നത്!
5 യരുശലേംപുത്രിമാരേ, കറുത്തവളെങ്കിലും ഞാൻ അഴകുള്ളവൾ.
ഞാൻ കേദാരിലെ കൂടാരങ്ങൾപോലെ,+ ശലോമോന്റെ കൂടാരത്തുണികൾപോലെ.+
6 ഞാൻ ഇരുണ്ട നിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുതേ.
സൂര്യൻ തുറിച്ചുനോക്കിയിട്ടല്ലോ ഞാൻ കറുത്തുപോയത്.
എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ച്
എന്നെ മുന്തിരിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയാക്കി.
എന്നാൽ എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തില്ല.
7 ഞാൻ ഇത്രമേൽ സ്നേഹിക്കുന്നവനേ, പറയൂ!
എവിടെയാണു നീ ആട്ടിൻപറ്റത്തെ മേയ്ക്കുന്നത്?+
എവിടെയാണ് ഉച്ചസമയത്ത് അവയെ കിടത്തുന്നത്?
ഞാൻ എന്തിനു നിന്റെ സ്നേഹിതരുടെ ആട്ടിൻപറ്റത്തിന് ഇടയിലൂടെ
മൂടുപടം* ധരിച്ചവളെപ്പോലെ നടക്കണം?”
8 “സ്ത്രീകളിൽ അതിസുന്ദരീ, നിനക്ക് അത് അറിയില്ലെങ്കിൽ
ആട്ടിൻപറ്റത്തിന്റെ കാലടിപ്പാതകൾ പിന്തുടർന്നുചെല്ലുക,
ഇടയന്മാരുടെ കൂടാരങ്ങൾക്കരികെ നിന്റെ കോലാട്ടിൻകുട്ടികളെ മേയ്ക്കുക.”
9 “ഫറവോന്റെ രഥങ്ങളിൽ പൂട്ടിയ ഒരു* പെൺകുതിരയോടു പ്രിയേ, നിന്നെ ഞാൻ ഉപമിക്കുന്നു.+
10 ആഭരണങ്ങൾ നിന്റെ കവിൾത്തടങ്ങൾക്കു സൗന്ദര്യമേകുന്നു.*
മുത്തുമാലകൾ നിന്റെ കഴുത്തിനു ശോഭ കൂട്ടുന്നു.
11 വെള്ളിമൊട്ടുകൾ പതിച്ച സ്വർണാഭരണങ്ങൾ
ഞങ്ങൾ നിനക്കു പണിതുതരാം.”
13 എന്റെ പ്രിയൻ എനിക്കു രാത്രി മുഴുവൻ എന്റെ സ്തനങ്ങൾക്കിടയിൽ കിടക്കുന്ന
സൗരഭ്യവാസനയുള്ള മീറക്കെട്ടുപോലെയാണ്.+
15 “എന്റെ പ്രിയേ, നീ എത്ര സുന്ദരി!
നീ അതിസുന്ദരി! നിൻ കണ്ണുകൾ പ്രാവിൻകണ്ണുകൾ.”+
16 “എന്റെ പ്രിയനേ, നീ എത്ര സുന്ദരൻ, എത്ര മനോഹരൻ!+
പച്ചിലപ്പടർപ്പുകൾ നമുക്കു കിടക്കയൊരുക്കുന്നു.