ന്യായാധിപന്മാർ
5 അന്നു ദബോര+ അബീനോവാമിന്റെ മകനായ ബാരാക്കിനോടൊപ്പം+ ഈ പാട്ടു പാടി:+
2 “ഇസ്രായേലിലെ അഴിച്ചിട്ട മുടി* നിമിത്തവും
ജനം സ്വമനസ്സാലെ പോരാടിയതു+ നിമിത്തവും
യഹോവയെ സ്തുതിക്കുവിൻ!
3 രാജാക്കന്മാരേ, ശ്രദ്ധിക്കുവിൻ! അധിപതികളേ, ചെവി തരുവിൻ!
ഞാൻ യഹോവയ്ക്കു പാട്ടു പാടും.*
ഇസ്രായേലിൻദൈവമായ യഹോവയെ+ ഞാൻ പാടി സ്തുതിക്കും.+
4 യഹോവേ, അങ്ങ് സേയീരിൽനിന്ന് പുറപ്പെട്ടപ്പോൾ,+
ഏദോംപ്രദേശത്തുനിന്ന് എഴുന്നള്ളിയപ്പോൾ,
ഭൂമി വിറച്ചു, ആകാശം മാരി ചൊരിഞ്ഞു,
മേഘങ്ങൾ ജലം വർഷിച്ചു.
5 പർവതങ്ങൾ യഹോവയുടെ മുന്നിൽ ഉരുകിപ്പോയി,*+
സീനായ്പോലും+ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ+ മുന്നിൽ അലിഞ്ഞുപോയി.
6 അനാത്തിന്റെ മകനായ ശംഗരിന്റെ+ കാലത്തും
യായേലിന്റെ+ കാലത്തും വീഥികൾ ശൂന്യമായിക്കിടന്നു,
യാത്രികർ ഊടുവഴികളിലൂടെ സഞ്ചരിച്ചു.
7 ദബോര+ എന്ന ഞാൻ എഴുന്നേൽക്കുംവരെ,
അതെ, ഞാൻ ഇസ്രായേലിനു മാതാവായി എഴുന്നേൽക്കുംവരെ,+
ഇസ്രായേലിൽ ഗ്രാമീണർ ഇല്ലാതെയായി.
ഇസ്രായേലിലെ 40,000-ത്തിന് ഇടയിൽ
ഒരു പരിചയോ കുന്തമോ കാണാനില്ലായിരുന്നു.
9 എന്റെ ഹൃദയം ഇസ്രായേലിലെ സൈന്യാധിപന്മാരോടുകൂടെയാണ്,+
അവർ സ്വമനസ്സാലെ ജനത്തോടൊപ്പം പോയല്ലോ!+
യഹോവയെ സ്തുതിക്കുവിൻ!
10 ചെങ്കഴുതപ്പുറത്ത് സവാരി ചെയ്യുന്നവരേ,
മേത്തരം പരവതാനികളിൽ ഇരിക്കുന്നവരേ,
വീഥിയിലൂടെ നടന്നുനീങ്ങുന്നവരേ,
ചിന്തിക്കുവിൻ!
11 വെള്ളം കോരിക്കൊടുക്കുന്നവരുടെ ശബ്ദം നീർപ്പാത്തികൾക്കരികെ കേട്ടു,
അവിടെ അവർ യഹോവയുടെ നീതിപ്രവൃത്തികൾ വർണിച്ചുകൊണ്ടിരുന്നു,
ഇസ്രായേലിൽ ദൈവത്തിന്റെ ഗ്രാമവാസികളുടെ നീതിപ്രവൃത്തികൾതന്നെ.
പിന്നെ യഹോവയുടെ ജനം നഗരകവാടങ്ങളിലേക്കു പോയി.
ഉണർന്നെഴുന്നേറ്റ് ഒരു പാട്ടു പാടൂ!+
ബാരാക്കേ, എഴുന്നേൽക്കൂ!+ അബീനോവാമിന്റെ മകനേ, ബന്ദികളെ കൊണ്ടുപോകൂ!
13 അപ്പോൾ, ശേഷിച്ചവർ ശ്രേഷ്ഠന്മാരുടെ അടുത്തേക്കു വന്നു;
വീരന്മാരോടു പോരാടാൻ യഹോവയുടെ ജനം എന്റെ അടുത്തേക്കു വന്നു.
14 താഴ്വരയിൽ വന്നവരുടെ ഉത്ഭവം എഫ്രയീമിൽനിന്നായിരുന്നു,
ബന്യാമീനേ, നിന്റെ ജനത്തോടൊപ്പം അവർ നിന്നെ അനുഗമിക്കുന്നു.
മാഖീരിൽനിന്ന്+ സൈന്യാധിപന്മാരും,
സെബുലൂനിൽനിന്ന് സേനാനായകരുടെ ദണ്ഡു വഹിക്കുന്നവരും* ഇറങ്ങിവന്നു.
15 യിസ്സാഖാരിന്റെ പ്രഭുക്കന്മാർ ദബോരയോടൊപ്പമുണ്ടായിരുന്നു,
യിസ്സാഖാരിനെപ്പോലെതന്നെ ബാരാക്കും.+
താഴ്വരയിലേക്ക് അയാൾ കാൽനടയായി പോയി.+
രൂബേന്റെ കുലങ്ങളിലാകട്ടെ, തീവ്രമായ കൂടിയാലോചനകൾ നടന്നു.
16 ആട്ടിൻപറ്റങ്ങളെ വിളിച്ചുകൊണ്ടുള്ള അവരുടെ കുഴൽവിളി കേട്ട്+
രണ്ടു ചുമടുകൾക്കു മധ്യേ നീ ഇരുന്നത് എന്ത്?
രൂബേന്റെ കുലങ്ങളിലാകട്ടെ, തീവ്രമായ കൂടിയാലോചനകൾ നടന്നു.
ആശേർ കടൽത്തീരത്ത് അനങ്ങാതിരുന്നു,
തന്റെ തുറമുഖങ്ങളിൽനിന്ന് ആശേർ അനങ്ങിയില്ല.+
18 സെബുലൂൻ മരണം വകവയ്ക്കാതെ, ജീവൻ പണയപ്പെടുത്തിയ ജനം;
19 രാജാക്കന്മാർ വന്നു, അവർ പൊരുതി;+
താനാക്കിൽവെച്ച്, മെഗിദ്ദോ+ നീരുറവിന് അരികിൽവെച്ച്,
കനാന്യരാജാക്കന്മാരും പൊരുതി.
വെള്ളിയൊന്നും കൊള്ളയടിക്കാൻ അവർക്കായില്ല.+
20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പോരാടി;
അവയുടെ ഭ്രമണപഥങ്ങളിൽനിന്നുകൊണ്ട് അവ സീസെരയ്ക്കെതിരെ യുദ്ധം ചെയ്തു.
21 കീശോൻ ജലപ്രവാഹം*+ അവരെ ഒഴുക്കിക്കളഞ്ഞു;
പുരാതനമായ കീശോൻ പ്രവാഹംതന്നെ.
എൻ ദേഹിയേ,* നീ ശക്തരെ ചവിട്ടിമെതിച്ചു.
23 യഹോവയുടെ ദൂതൻ പറഞ്ഞു, ‘മേരോസിനെ ശപിക്കുക,
അതെ, അതിലെ നിവാസികളെ ശപിക്കുവിൻ!
അവർ യഹോവയുടെ സഹായത്തിന് എത്തിയില്ലല്ലോ,
ശക്തരോടുകൂടെ യഹോവയുടെ സഹായത്തിന് എത്തിയില്ലല്ലോ.’
24 കേന്യനായ ഹേബെരിന്റെ+ ഭാര്യ യായേൽ+
സ്ത്രീകളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൾ!
കൂടാരവാസികളായ സ്ത്രീകളിൽ ഏറ്റവും അനുഗൃഹീത!
25 സീസെര വെള്ളം ചോദിച്ചു, യായേൽ പാൽ കൊടുത്തു;
പ്രൗഢിയേറിയ വിരുന്നുപാത്രത്തിൽ സീസെരയ്ക്കു തൈരു* കൊടുത്തു.+
26 കൂടാരക്കുറ്റി എടുക്കാൻ യായേൽ കൈ നീട്ടി,
പണിക്കാരന്റെ കൊട്ടുവടി എടുക്കാൻ വലതുകൈ നീട്ടി.
യായേൽ ചുറ്റികകൊണ്ട് അടിച്ച് സീസെരയുടെ തല തകർത്തു,
ആഞ്ഞടിച്ച് സീസെരയുടെ ചെന്നി തുളച്ചു.+
27 യായേലിന്റെ കാൽച്ചുവട്ടിൽ അയാൾ വീണു; അയാൾ ചലനമറ്റ് കിടന്നു,
യായേലിന്റെ കാൽച്ചുവട്ടിൽ വീണുകിടന്നു.
വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.
28 ജനലിലൂടെ ഒരു സ്ത്രീ നോക്കിനിന്നു,
ജനലഴികളിലൂടെ സീസെരയുടെ അമ്മ ഉറ്റുനോക്കി,
‘സീസെരയുടെ രഥം വൈകുന്നത് എന്താണ്?
അവന്റെ രഥം വലിക്കുന്ന കുതിരകളുടെ കുളമ്പടിശബ്ദം കേൾക്കാത്തത് എന്താണ്?’+
29 അപ്പോൾ ജ്ഞാനമുള്ള കുലീനതോഴിമാർ മറുപടി പറയും,
അതെ, അവളും തന്നോടുതന്നെ ഇങ്ങനെ പറയും:
30 ‘അവർ കൊള്ളമുതൽ വീതിക്കുകയായിരിക്കും,
ഓരോ പടയാളിക്കും ഒന്നും രണ്ടും പെൺകുട്ടികൾ,*
സീസെരയ്ക്കു ചായം മുക്കിയ വസ്ത്രങ്ങൾ,
കൊള്ളയായി കിട്ടിയ നിറം മുക്കിയ വസ്ത്രങ്ങൾതന്നെ;
കൊള്ളയടിച്ചവരുടെ കഴുത്തിൽ അണിയാൻ
നിറം പിടിപ്പിച്ച, ചിത്രത്തയ്യലുള്ള വസ്ത്രം, ചിത്രത്തയ്യലുള്ള രണ്ടു വസ്ത്രങ്ങൾ.’
31 യഹോവേ, അങ്ങയുടെ ശത്രുക്കളെല്ലാം നശിച്ചുപോകട്ടെ,+
എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ശോഭിക്കട്ടെ.”
പിന്നെ ദേശത്ത് 40 വർഷം സ്വസ്ഥത ഉണ്ടായി.+