മീഖ
7 എന്റെ കാര്യം കഷ്ടംതന്നെ.
വേനൽക്കാലപഴങ്ങൾ പറിച്ചശേഷം അത്തിയുടെ അടുത്ത് ചെല്ലുന്നവനെപ്പോലെയും
മുന്തിരിക്കൊയ്ത്തിനു ശേഷം കാലാ പെറുക്കുന്നവനെപ്പോലെയും* ആണ് ഞാൻ.
തിന്നാൻ മുന്തിരിക്കുലകളൊന്നുമില്ല;
ഞാൻ കൊതിച്ച രുചിയുള്ള* അത്തിപ്പഴങ്ങളുമില്ല.
എല്ലാവരും രക്തം ചൊരിയാൻ ഒളിച്ചിരിക്കുന്നു.+
അവർ വല വിരിച്ച് സ്വന്തം സഹോദരനെ വേട്ടയാടുന്നു.
3 തെറ്റു ചെയ്യാൻ അവരുടെ കൈകൾക്കു പ്രത്യേകമിടുക്കാണ്;+
പ്രഭു പ്രതിഫലം ചോദിക്കുന്നു;
ന്യായാധിപൻ സമ്മാനം ആവശ്യപ്പെടുന്നു;+
പ്രധാനി സ്വന്തം ആഗ്രഹങ്ങൾ അറിയിക്കുന്നു;+
അവർ കൂടിയാലോചിച്ച് പദ്ധതിയിടുന്നു.*
നിന്റെ കാവൽക്കാരുടെ ദിവസം വരും;
നിന്റെ കണക്കു തീർക്കാനുള്ള ദിവസം വന്നെത്തും;+
അപ്പോൾ അവർ ഭയപ്പെടും.+
നിന്റെ മാറോടു ചേർന്ന് കിടക്കുന്നവളോടു സംസാരിക്കുമ്പോൾ സൂക്ഷിക്കുക.
6 മകൻ അപ്പനെ നിന്ദിക്കുന്നു;
മകൾ അമ്മയ്ക്കെതിരെ എഴുന്നേൽക്കുന്നു;+
മരുമകൾ അമ്മായിയമ്മയ്ക്കെതിരെ തിരിയുന്നു.+
ഒരാളുടെ വീട്ടുകാർതന്നെയാണ് അയാളുടെ ശത്രുക്കൾ.+
7 എന്നാൽ ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരിക്കും.+
എനിക്കു രക്ഷയേകുന്ന ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.+
എന്റെ ദൈവം എന്റെ വിളി കേൾക്കും.+
8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട് നീ സന്തോഷിക്കരുത്.
ഞാൻ വീണെങ്കിലും എഴുന്നേൽക്കും;
ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും.
9 യഹോവ എനിക്കുവേണ്ടി വാദിച്ച് എനിക്കു നീതി നടത്തിത്തരുന്നതുവരെ
ഞാൻ ദൈവകോപം ചുമക്കും.
ഞാൻ ദൈവത്തോടു പാപം ചെയ്തുപോയല്ലോ.+
ദൈവം എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും;
ഞാൻ ദൈവത്തിന്റെ നീതി കാണും.
എന്റെ കണ്ണുകൾ അവളെ കാണും.
തെരുവിലെ ചെളിപോലെ അവൾ ചവിട്ടിയരയ്ക്കപ്പെടും.
12 അന്ന് അവർ ദൂരെ അസീറിയയിൽനിന്നും ഈജിപ്തുനഗരങ്ങളിൽനിന്നും
നിന്റെ അടുത്തേക്കു വരും.
ഈജിപ്ത് മുതൽ യൂഫ്രട്ടീസ് നദി വരെയും
കടൽമുതൽ കടൽവരെയും പർവതംമുതൽ പർവതംവരെയും ഉള്ളവർ നിന്റെ അടുത്ത് വരും.+
14 നിന്റെ കോൽകൊണ്ട് നിന്റെ ജനത്തെ, നിന്റെ അവകാശമായ ആട്ടിൻപറ്റത്തെ, മേയ്ക്കുക.+
അവർ ഒറ്റയ്ക്കു കാട്ടിൽ കഴിയുന്നു, ഫലവൃക്ഷത്തോപ്പിനു നടുവിൽ വസിക്കുന്നു.
പണ്ടത്തെപ്പോലെ അവർ ബാശാനിലും ഗിലെയാദിലും+ മേഞ്ഞുനടക്കട്ടെ.
15 “ഈജിപ്ത് ദേശത്തുനിന്ന് നീ പോന്ന കാലത്ത് ചെയ്തതുപോലെ
ഞാൻ അവന് അത്ഭുതങ്ങൾ കാണിച്ചുകൊടുക്കും.+
16 വളരെ ശക്തരായ ജനതകൾപോലും അതു കണ്ട് നാണംകെടും.+
അവർ കൈകൊണ്ട് വായ് പൊത്തും;
അവർ ബധിരരായിപ്പോകും.
17 അവർ പാമ്പുകളെപ്പോലെ പൊടി നക്കും;+
ഇഴജന്തുക്കളെപ്പോലെ പേടിച്ചുവിറച്ച് അവരുടെ കോട്ടകളിൽനിന്ന് ഇറങ്ങിവരും.
അവർ പേടിയോടെ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു വരും;
അവർ അങ്ങയെ ഭയപ്പെടും.”+
18 അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ?
അങ്ങ് അങ്ങയുടെ അവകാശത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കുകയും
അവരുടെ ലംഘനങ്ങൾ പൊറുക്കുകയും ചെയ്യുന്നു.+
അങ്ങ് എന്നെന്നും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല;
അചഞ്ചലസ്നേഹം കാണിക്കുന്നതിൽ അങ്ങ് സന്തോഷിക്കുന്നു.+
19 ദൈവം ഇനിയും ഞങ്ങളോടു കരുണ കാണിക്കും,+ ഞങ്ങളുടെ തെറ്റുകളെ കീഴടക്കും.*
അങ്ങ് അവരുടെ പാപങ്ങളെല്ലാം കടലിന്റെ ആഴങ്ങളിലേക്ക് എറിഞ്ഞുകളയും.+