ജനുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ജനുവരി 5-നാരംഭിക്കുന്ന വാരം
8 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ജനുവരി 13/14-ലെ അല്ലെങ്കിൽ ഈ രണ്ടു ദിവസങ്ങളിലുമുള്ള വയൽസേവന ക്രമീകരണങ്ങൾ പ്രതിപാദിക്കുക.
17 മിനി: “സമഗ്ര സാക്ഷ്യം നൽകുന്നതിൽ ആനന്ദം കണ്ടെത്തുക.” ലേഖനത്തിന്റെ സദസ്യ ചർച്ച. ഫലപ്രദമായ അവതരണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പ്രദീപ്തമാക്കുക: (1) സൗഹാർദപൂർവം അഭിവാദ്യം ചെയ്യുക, (2) ഇപ്പോൾ താത്പര്യമുള്ള ഒരു വിഷയത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുകയോ ഒരു ചോദ്യമുന്നയിക്കുകയോ ചെയ്യുക, (3) ഉചിതമായൊരു തിരുവെഴുത്ത് വാക്യം പരാമർശിക്കുക, (4) സമർപ്പിക്കുന്ന പ്രസിദ്ധീകരണത്തിൽ താത്പര്യമുണർത്തുക. നിർദേശിച്ചിരിക്കുന്ന, ആദ്യ അവസരത്തിലുള്ള ഒരു അവതരണവും തുടർന്നുള്ള മടക്കസന്ദർശനവും പ്രാപ്തനായ ഒരു പ്രസാധകൻ പ്രകടിപ്പിക്കട്ടെ.
20 മിനി: രക്തം സംബന്ധിച്ച ദൈവനിയമം ഉയർത്തിപ്പിടിക്കാൻ ഇപ്പോൾ ഒരുങ്ങുക. മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് പൂരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം യോഗ്യതയുള്ള ഒരു മൂപ്പൻ ചർച്ചചെയ്യുന്നു. പ്രവൃത്തികൾ 15:28, 29 രക്തം സംബന്ധിച്ച ദൈവത്തിന്റെ തികവുള്ള നിയമത്തിന്റെ ഒരു പ്രകടനമാണെന്ന് സങ്കീർത്തനം 19:7-ലെ നിശ്വസ്ത മാർഗനിർദേശം സൂചിപ്പിക്കുന്നു. വിശ്വസ്ത ആരാധകർ ആ നിയമം ഉയർത്തിപ്പിടിക്കാൻ പരിശ്രമിക്കുന്നു. അപ്രകാരം ചെയ്യാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ഈ രേഖ വ്യക്തമാക്കുന്നു. നിങ്ങൾക്കു സംസാരിക്കാൻ കഴിയാത്തപ്പോൾ അത് നിങ്ങൾക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 22:3 താരതമ്യം ചെയ്യുക.) ഒരു പുതിയ കാർഡ് രക്തം സ്വീകരിക്കുന്നതിലുള്ള നിങ്ങളുടെ വിസമ്മതം പുതുതായി പ്രഖ്യാപിക്കുന്നു. പുതിയൊരു കാർഡ് ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന സ്നാപനമേറ്റ സാക്ഷികൾക്ക് ഈ യോഗത്തിനു ശേഷം സാഹിത്യ കൗണ്ടറിൽനിന്ന് ഒരെണ്ണം വീതം വാങ്ങാവുന്നതാണ്. സ്നാപനമേൽക്കാത്ത, പ്രായപൂർത്തിയാകാത്ത കുട്ടികളുള്ളവർക്ക് ഓരോ കുട്ടിക്കും ഓരോ തിരിച്ചറിയൽ കാർഡുവീതം വാങ്ങാവുന്നതാണ്. ഈ കാർഡുകൾ ഇപ്പോൾ പൂരിപ്പിക്കാനുള്ളവയല്ല. വീട്ടിൽവെച്ച് അവ ശ്രദ്ധാപൂർവം പൂരിപ്പിക്കണം, എന്നാൽ ഒപ്പിടരുത്. എല്ലാ കാർഡുകളുടെയും ഒപ്പിടൽ, സാക്ഷ്യപ്പെടുത്തൽ, തീയതി വെയ്ക്കൽ എന്നിവ പുസ്തകാധ്യയന മേൽവിചാരകന്റെ നേതൃത്വത്തിൽ അടുത്ത സഭാ പുസ്തകാധ്യയനത്തിനു ശേഷം നടത്തും. ഈ വൈദ്യ നിർദേശം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന, തന്റെ ഗ്രൂപ്പിൽ നിയമിക്കപ്പെട്ടിരിക്കുന്ന എല്ലാവർക്കും ആവശ്യമായ സഹായം ലഭിക്കുന്നുവെന്ന് ഇത് ഉറപ്പുവരുത്തും. കാർഡിന്റെ ഉടമസ്ഥൻ പ്രമാണത്തിൽ ഒപ്പുവെക്കുന്നതു സാക്ഷികളായി ഒപ്പിടുന്നവർ തീർച്ചയായും കാണണം. ആ സമയത്ത് ഹാജരാകാത്ത, എന്നാൽ കാർഡ് പൂരിപ്പിച്ച് ഒപ്പുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് അടുത്ത സേവനയോഗത്തിൽവെച്ച് അധ്യയനനിർവാഹകർ/മൂപ്പന്മാർ സഹായമേകും. സ്നാപനമേറ്റ എല്ലാ പ്രസാധകരും തങ്ങളുടെ കാർഡുകൾ ഉചിതമായി പൂരിപ്പിക്കുന്നതുവരെ ഈ ക്രമീകരണം തുടരും. (1991 ഒക്ടോബർ 15-ലെ കത്ത് പുനരവലോകനം ചെയ്യുക.) സ്നാപനമേൽക്കാത്ത പ്രസാധകർക്ക് ഈ കാർഡിലുള്ള പദപ്രയോഗങ്ങൾക്കു ചേർച്ചയിൽ തങ്ങളുടെ സാഹചര്യത്തിനും ബോധ്യത്തിനും അനുസൃതമായി തങ്ങൾക്കും തങ്ങളുടെ കുട്ടികൾക്കും വേണ്ടി സ്വന്തം നിർദേശം എഴുതിയുണ്ടാക്കാവുന്നതാണ്.
ഗീതം 142, സമാപന പ്രാർഥന.
ജനുവരി 12-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
15 മിനി: “നോട്ടീസുകൾ നന്നായി പ്രയോജനപ്പെടുത്തുക.” സദസ്യ ചർച്ച. 1996 ഡിസംബർ 1 വീക്ഷാഗോപുരത്തിന്റെ 13-ാം പേജിൽ 15-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന അനുഭവം ഉൾപ്പെടുത്തുക. നോട്ടീസുകൾ ഉപയോഗിക്കാതിരുന്ന സഭകൾ അടുത്തയിടെ ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ, അവ പെട്ടെന്നുതന്നെ എത്തിച്ചേരുമെന്നു പറയുക.
20 മിനി: “യഹോവ സാധാരണയിൽ കവിഞ്ഞ ശക്തി തരുന്നു.” ചോദ്യോത്തരങ്ങൾ. (w90 7/15 19, ഖണ്ഡികകൾ 15-16 കാണുക.) യഹോവ തങ്ങളെ എങ്ങനെ ശക്തീകരിച്ചെന്ന് പ്രകടമാക്കുന്ന അനുഭവങ്ങൾ പറയാൻ ഏതാനും ചിലരെ ക്രമീകരിക്കുക.
ഗീതം 81, സമാപന പ്രാർഥന.
ജനുവരി 19-നാരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. ജനുവരി 26-ലേക്കുള്ള വയൽസേവന ക്രമീകരണങ്ങൾ വിവരിക്കുക.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
20 മിനി: സന്തോഷം കൈവരുത്തുന്ന കുടുംബാധ്യയനം. വിവാഹിത ദമ്പതികൾ തങ്ങളുടെ കുടുംബത്തിന്റെ ആത്മീയ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നു. തങ്ങളുടെ കുട്ടികളെ നിഷേധാത്മകമായൊരു വിധത്തിൽ ബാധിക്കുന്ന ലൗകിക സ്വാധീനങ്ങളെക്കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. തങ്ങളുടെ കുട്ടികളുടെ ആത്മീയത ബലിഷ്ഠമാക്കേണ്ടതിന്റെ ആവശ്യം അവർക്കു തോന്നുന്നു. എന്നാൽ തങ്ങളുടെ കുടുംബാധ്യയനം വല്ലപ്പോഴുമൊക്കെയേ നടക്കുന്നുള്ളൂവെന്നും അവ മിക്കപ്പോഴും ഫലപ്രദമല്ലെന്നും അവർ സമ്മതിക്കുന്നു. എങ്ങനെ അർഥവത്തായ കുടുംബാധ്യയനം നടത്താം എന്നതിനെക്കുറിച്ച് 1997 ആഗസ്റ്റ് 1 വീക്ഷാഗോപുരത്തിന്റെ 26-29 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ അവർ ഒരുമിച്ച് പുനരവലോകനം ചെയ്യുന്നു. തങ്ങളുടെ കുട്ടികളുടെ ആത്മീയക്ഷേമം കാത്തുസൂക്ഷിക്കുന്നതിൽ തുടരാൻ അവർ തീരുമാനിക്കുന്നു.
ഗീതം 146, സമാപന പ്രാർഥന.
ജനുവരി 26-നാരംഭിക്കുന്ന വാരം
12 മിനി: പ്രാദേശിക അറിയിപ്പുകൾ. ഫെബ്രുവരിയിലെ സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. എന്നേക്കും ജീവിക്കാൻ, പരിജ്ഞാനം, കുടുംബസന്തുഷ്ടി എന്നീ പുസ്തകങ്ങൾ സമർപ്പിക്കുമ്പോൾ സഹായകമായിരിക്കുന്ന ഒന്നോ രണ്ടോ ആശയങ്ങൾ അതാതു പുസ്തകങ്ങളിൽനിന്നു പരാമർശിക്കുക.
15 മിനി: “യഹോവയുടെ ആരാധനാസ്ഥലത്തോട് ആദരവുകാട്ടുക.” ചോദ്യോത്തരങ്ങൾ. ഒരു മൂപ്പൻ നടത്തേണ്ടത്. അദ്ദേഹം ദയാപൂർവം പ്രാദേശിക ബാധകമാക്കൽ നടത്തണം.
18 മിനി: ലോകവ്യാപക സാക്ഷീകരണവേലയിലെ നമ്മുടെ പങ്ക് റിപ്പോർട്ടു ചെയ്യൽ. (നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 101-2, 106-10 പേജുകളിൽ അധിഷ്ഠിതം.) സെക്രട്ടറി നടത്തുന്ന പ്രസംഗവും ചർച്ചയും. നമ്മുടെ വേല പതിവായി റിപ്പോർട്ടു ചെയ്യുന്നതിന്റെ തിരുവെഴുത്തുപരമായ കീഴ്വഴക്കം പ്രകടമാക്കിയശേഷം, “നാം നമ്മുടെ വയൽസേവനം റിപ്പോർട്ടു ചെയ്യുന്നതിന്റെ കാരണം” എന്ന ഉപശീർഷകം പുനരവലോകനം ചെയ്യുന്നതിനായി അദ്ദേഹം രണ്ട് ശുശ്രൂഷാദാസന്മാരെ ക്ഷണിക്കുന്നു. എന്നിട്ട്, കൃത്യമായ റിപ്പോർട്ട് താമസംവിനാ നൽകേണ്ടതിന്റെ പ്രാധാന്യം സെക്രട്ടറി ഊന്നിപ്പറയുന്നു. വ്യക്തിപരമായ ലക്ഷ്യങ്ങൾ വെക്കുന്നത് പ്രയോജനപ്രദമായിരിക്കുന്നതിന്റെ കാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാക്ഷ്യവേലയിൽ ഒരു പൂർണ പങ്കുള്ളവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ സംബന്ധിച്ച പ്രോത്സാഹനജനകമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ഉപസംഹരിക്കുന്നു.
ഗീതം 189, സമാപനപ്രാർഥന.