മുഴുസമയ സേവനത്തിന്റെ സന്തോഷങ്ങൾ
1 ഒരു യുവവ്യക്തി എന്ന നിലയിൽ ഭാവിയെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല. “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു” എന്നു സദൃശവാക്യങ്ങൾ 21:5 പറയുന്നു. അതുകൊണ്ട്, നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കു ഗൗരവമായ ശ്രദ്ധ കൊടുക്കുന്നത് നിങ്ങൾക്കു ഗുണം ചെയ്യും. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ, മുഴുസമയ സേവനം ഏറ്റെടുക്കുന്നതിനെ കുറിച്ചു ചിന്തിക്കുക. എന്തുകൊണ്ട്?
2 യൗവനകാലത്തു പയനിയറിങ് ചെയ്തിട്ടുള്ള ഏതാനും മുതിർന്നവരോട് അവരുടെ അഭിപ്രായം ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയും: “എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങളായിരുന്നു അവ!” യൗവനകാലം മുതൽ മുഴുസമയ സേവനത്തിന്റെ സന്തോഷം അനുഭവിച്ച ഒരു സഹോദരൻ പിൽക്കാലത്ത് ഇങ്ങനെ പറഞ്ഞു: “എന്റെ ചെറുപ്പകാലത്തിലേക്കു തിരിഞ്ഞുനോക്കി ‘യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക’ എന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തിനു ചെവികൊടുത്തു എന്നു പറയാൻ കഴിയുന്നത് ആഴമായ സംതൃപ്തി നൽകുന്നു.” (സഭാ. 12:1) യൗവനകാലത്ത് അത്തരം സന്തോഷം അനുഭവിക്കുന്നതിന്, നിങ്ങളുടെയും മാതാപിതാക്കളുടെയും ഭാഗത്ത് ഇപ്പോൾ നല്ല ആസൂത്രണം ആവശ്യമാണ്.
3 മാതാപിതാക്കളേ, മുഴുസമയ സേവനം പ്രാത്സാഹിപ്പിക്കുക: കരുതലുള്ള ഒരു പിതാവ് എന്ന നിലയിൽ യഹോവ, നിങ്ങൾ പോകേണ്ടുന്ന വഴി കൃത്യമായി നിങ്ങൾക്കു കാണിച്ചുതരുന്നു. (യെശ. 30:21) അത്തരം മാർഗനിർദേശം നൽകുന്നതിൽ അവൻ ക്രിസ്തീയ മാതാപിതാക്കൾക്ക് ഒരു നല്ല മാതൃകയാണ്. മെച്ചപ്പെട്ട വഴി ഏതെന്നു സ്വയം തിരഞ്ഞെടുക്കാൻ മക്കളെ അനുവദിക്കുന്നതിനു പകരം, അവർക്ക് യഹോവയുടെ അനുഗ്രഹം ലഭിക്കേണ്ടതിന് അവർ പോകേണ്ടുന്ന വഴിയിൽ ജ്ഞാനപൂർവം അവരെ പരിശീലിപ്പിക്കുക. വളർന്നുകഴിയുമ്പോൾ നിങ്ങൾ നൽകിയ പരിശീലനം “നന്മതിന്മകളെ തിരിച്ചറിവാൻ” അവരെ സഹായിക്കും. (എബ്രാ. 5:14) സ്വന്തം വിവേകത്തിൽ ആശ്രയിക്കാനാവില്ലെന്ന് അനുഭവത്തിൽനിന്നു മുതിർന്നവർ മനസ്സിലാക്കിയിരിക്കുന്നു; തങ്ങളുടെ പാതകളെ നേരെയാക്കാൻ അവർ യഹോവയിൽ ആശ്രയിക്കേണ്ടതുണ്ട്. (സദൃ. 3:5, 6) വളരെക്കുറച്ചു മാത്രം ജീവിതാനുഭവമുള്ള യുവജനങ്ങൾ അങ്ങനെ ചെയ്യേണ്ടത് എത്രയധികം ആവശ്യമാണ്!
4 മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾ കൗമാരത്തോട് അടുക്കുമ്പോഴോ അതിനുമുമ്പു പോലുമോ അവരുടെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് അവരുമായി യാഥാർഥ്യബോധത്തോടെ സംസാരിക്കുക. സ്കൂൾ ഉപദേഷ്ടാക്കളും അധ്യാപകരും സഹപാഠികളും ലൗകികവും ധനാസക്തവുമായ കാര്യങ്ങൾ പിന്തുടരാനായിരിക്കും അവരെ പ്രോത്സാഹിപ്പിക്കുക. അതിനാൽ, രാജ്യതാത്പര്യങ്ങൾ ബലികഴിക്കാതെ, ഭൗതികാവശ്യങ്ങൾ നിറവേറ്റാൻ അവരെ സഹായിക്കുന്ന പ്രായോഗിക പരിശീലനം നൽകുന്ന കോഴ്സുകൾ തിരഞ്ഞെടുക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക. (1 തിമൊ. 6:6-11) മിക്കപ്പോഴും, പ്രായോഗിക പരിശീലനം സഹിതമുള്ള ഹൈസ്കൂൾ വിദ്യാഭ്യാസമോ ഒരു തൊഴിൽപരിചയമോ മതിയാകും അടിസ്ഥാന ആവശ്യങ്ങൾക്കായി കരുതാനും അതേസമയം സാധാരണ പയനിയർ ശുശ്രൂഷ തുടങ്ങാനും.
5 ഏകാകിത്വം എന്ന വരം പിന്തുടരാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക. വിവാഹം കഴിക്കാൻ പിന്നീട് തീരുമാനിക്കുന്നെങ്കിൽ, അവർ വിവാഹം കൈവരുത്തുന്ന വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മെച്ചപ്പെട്ട ഒരു നിലയിൽ ആയിരിക്കും. പയനിയറിങ്ങിനെയും ആവശ്യം അധികമുള്ളിടത്തു സേവിക്കുന്നതിനെയും ബെഥേൽ സേവനത്തെയും കുറിച്ചു ക്രിയാത്മകമായി സംസാരിച്ചുകൊണ്ട്, യഹോവയ്ക്കു പ്രസാദകരവും മറ്റുള്ളവർക്കു പ്രയോജനപ്രദവും തങ്ങൾക്കുതന്നെ സന്തോഷം കൈവരുത്തുന്നതുമായ വിധത്തിൽ ജീവിതം ഉപയോഗിക്കാനുള്ള ആഗ്രഹം യുവജനങ്ങളിൽ ചെറുപ്പത്തിലേ നട്ടുവളർത്തുക.
6 യുവജനങ്ങളേ, മുഴുസമയ ശുശ്രൂഷ ഒന്നാമതു വെക്കുക: യുവജനങ്ങളേ, പയനിയർവേല എങ്ങനെയുള്ളതായിരിക്കും എന്നോർത്തു നിങ്ങൾ പരിഭ്രമിക്കുകയൊന്നും വേണ്ട. സാധ്യമാകുമ്പോഴൊക്കെ പഠനത്തോടൊപ്പവും അവധിക്കാലങ്ങളിലും സഹായ പയനിയറിങ് ചെയ്തുകൊണ്ട് അംശകാല അടിസ്ഥാനത്തിൽ നിങ്ങൾക്ക് അതു പരീക്ഷിച്ചുനോക്കാവുന്നതാണ്. അപ്പോൾ നിങ്ങൾക്കു മനസ്സിലാകും പയനിയർവേല എത്ര സംതൃപ്തിദായകമാണെന്ന്! ഇപ്പോൾ മുതൽ സ്കൂൾ അവധി തീരുന്നതുവരെ സഹായ പയനിയറിങ്ങിനായി നിങ്ങൾക്ക് ആസൂത്രണം ചെയ്യാനാകുമോ?
7 ദൈവത്തിന്റെ സംഘടനയിലെ ഒരു യുവ സഹോദരനാണ് നിങ്ങളെങ്കിൽ, ഒരു ശുശ്രൂഷാദാസനാകാൻ യോഗ്യത പ്രാപിക്കുന്നതിനെ കുറിച്ചും നിങ്ങൾക്കു ഗൗരവപൂർവം ചിന്തിക്കാവുന്നതാണ്. (1 തിമൊ. 3:8-10, 12) ഇനിയും, വേണ്ടത്ര പ്രായമായെങ്കിൽ ബെഥേൽ സേവനം ഏറ്റെടുക്കാനോ ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിക്കാനോ നിങ്ങൾ ആഗ്രഹിച്ചേക്കാം. അടുക്കും ചിട്ടയുമുള്ള ഒരു ജീവിതം എങ്ങനെ നയിക്കാം, മറ്റുള്ളവരുമായി എപ്രകാരം ഒത്തുപോകാം, ഉത്തരവാദിത്വബോധം എങ്ങനെ വളർത്തിയെടുക്കാം എന്നതുപോലുള്ള വിലയേറിയ പാഠങ്ങൾ പയനിയർ ശുശ്രൂഷയിലെ അനുഭവം നിങ്ങളെ പഠിപ്പിക്കും. ഇവയെല്ലാം ഭാവിയിൽ വലിയ പദവികൾ ഏറ്റെടുക്കാൻ നിങ്ങളെ സജ്ജനാക്കും.
8 മുഴുസമയ സേവനത്തിൽ വിജയിക്കുന്നതിനുള്ള സുപ്രധാന ഘടകം ദൈവസേവനത്തോട് തീക്ഷ്ണതാമനോഭാവം ഉണ്ടായിരിക്കുക എന്നതാണ്. അപ്പൊസ്തലനായ പൗലൊസ് അത്തരം മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രയോജനങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു: ‘നിങ്ങൾ ചെയ്യുന്നതു ഒക്കെയും കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിവിൻ.’ (കൊലൊ. 3:23, 24) മുഴുസമയ സേവനത്തിൽ നിരവധി സന്തോഷങ്ങൾ നൽകി യഹോവ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!