ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജനുവരി 2-8
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 22-23
“താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?”
താഴ്മയുള്ള യോശീയാവിന് യഹോവയുടെ പ്രീതി ഉണ്ടായിരുന്നു
ആലയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നവർ അതിരാവിലെ മുതൽ കഠിനാധ്വാനം ചെയ്യുന്നു. ദുഷ്ടരായ തന്റെ പൂർവികരിൽ ചിലർ ദൈവഭവനത്തിനേൽപ്പിച്ച കേടുപാടുകൾ പണിക്കാർ തീർക്കുന്നതിൽ യോശീയാവ് തീർച്ചയായും യഹോവയോട് നന്ദിയുള്ളവനാണ്. പണി നടന്നുകൊണ്ടിരിക്കെ ഒരു വാർത്തയുമായി ശാഫാൻ വരുന്നു. എന്നാൽ, എന്താണ് അവന്റെ കൈയിലിരിക്കുന്നത്? ഒരു ചുരുൾ! ‘യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം ഹില്ക്കീയാവു കണ്ടെത്തിയെന്ന്’ അവൻ അറിയിക്കുന്നു. (2 ദിനവൃത്താന്തം 34:12-18) എത്ര അമൂല്യമായ ഒരു കണ്ടെത്തൽ—ന്യായപ്രമാണത്തിന്റെ അസൽ ആണ് അത് എന്നതിനു സംശയമില്ല!
ആ പുസ്തകത്തിലെ ഓരോ വാക്കും കേൾക്കാൻ യോശീയാവിനു തിടുക്കമായി. ശാഫാൻ അതു വായിച്ചുകേൾപ്പിക്കുമ്പോൾ, അതിലെ ഓരോ കൽപ്പനയും തനിക്കും ജനത്തിനും ബാധകമാകുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ അദ്ദേഹം ശ്രമിക്കുന്നു. അത് സത്യാരാധനയ്ക്ക് ഊന്നൽ നൽകുകയും വ്യാജാരാധനയിൽ ഏർപ്പെടുന്നപക്ഷം സംഭവിക്കുന്ന ബാധകളെയും പ്രവാസത്തെയും മുൻകൂട്ടിപ്പറയുകയും ചെയ്യുന്ന വിധം കേൾക്കുമ്പോൾ രാജാവിനു പ്രത്യേകാൽ മതിപ്പു തോന്നുന്നു. ദൈവത്തിന്റെ എല്ലാ കൽപ്പനകളും താൻ നടപ്പാക്കിയില്ല എന്നു തിരിച്ചറിഞ്ഞ യോശീയാവ് തന്റെ വസ്ത്രം കീറുന്നു. തുടർന്ന് ഹില്ക്കീയാവിനോടും ശാഫാനോടും മറ്റുള്ളവരോടും ഇങ്ങനെ കൽപ്പിക്കുന്നു: ‘ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു യഹോവയോടു അരുളപ്പാടു ചോദിപ്പിൻ. നമ്മുടെ പിതാക്കന്മാർ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേൾക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.’—2 രാജാക്കന്മാർ 22:11-13; 2 ദിനവൃത്താന്തം 34:19-21.
താഴ്മയുള്ള യോശീയാവിന് യഹോവയുടെ പ്രീതി ഉണ്ടായിരുന്നു
യോശീയാവിന്റെ ദൂതന്മാർ യെരൂശലേമിലെ ഹുൽദാപ്രവാചകിയുടെ അടുത്തേക്കു പോകുകയും ഒരു റിപ്പോർട്ടുമായി തിരിച്ചെത്തുകയും ചെയ്യുന്നു. പുതുതായി കണ്ടെത്തിയ ന്യായപ്രമാണ പുസ്തകത്തിലെ അനർഥങ്ങൾ വിശ്വാസത്യാഗം ഭവിച്ച രാഷ്ട്രത്തിന് അനുഭവിക്കേണ്ടിവരുമെന്നു സൂചിപ്പിച്ചുകൊണ്ട് ഹുൽദാ യഹോവയുടെ വാക്കുകൾ അവരെ അറിയിക്കുന്നു. എന്നിരുന്നാലും, യഹോവയാം ദൈവത്തിന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് യോശീയാവ് ആ അനർഥം കാണേണ്ടിവരികയില്ല. അവൻ തന്റെ പിതാക്കന്മാരോടു ചേരുകയും സമാധാനത്തോടെ കല്ലറയിൽ അടക്കപ്പെടുകയും ചെയ്യും.—2 രാജാക്കന്മാർ 22:14-20; 2 ദിനവൃത്താന്തം 34:22-28.
ആത്മീയരത്നങ്ങൾ
വളർത്തപ്പെട്ടത് എങ്ങനെ ആയിരുന്നാലും നിങ്ങൾക്കു വിജയിക്കാൻ കഴിയും
യോശീയാവിന്റെ ബാല്യകാല സാഹചര്യം ദ്രോഹകരമായിരുന്നെങ്കിലും, അവൻ യഹോവയുടെ ദൃഷ്ടിയിൽ നല്ലതു പ്രവർത്തിച്ചുതുടങ്ങി. അവന്റെ ഭരണം വളരെയേറെ വിജയകരമായിരുന്നതിനാൽ ബൈബിൾ പറയുന്നു: “അവനെപ്പോലെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ മോശെയുടെ ന്യായപ്രമാണ പ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവു മുമ്പുണ്ടായിട്ടില്ല, പിമ്പു ഒരുത്തൻ എഴുന്നേറ്റിട്ടുമില്ല.”—2 രാജാക്കന്മാർ 23:19-25.
ദാരുണമായ ബാല്യകാലത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളവർക്ക് യോശീയാവ് എത്ര പ്രോത്സാഹജനകമായ ഒരു മാതൃകയാണ്! അവന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? ശരിയായ പാത തിരഞ്ഞെടുക്കാനും അതിൽ നിലനിൽക്കാനും യോശീയാവിനെ സഹായിച്ചത് എന്താണ്?
ജനുവരി 9-15
ദൈവവചനത്തിലെ നിധികൾ | 2 രാജാക്കന്മാർ 24-25
“അടിയന്തിരതയോടെ പ്രവർത്തിക്കുക”
യഹോവയുടെ ന്യായവിധി ദിവസം അടുത്തിരിക്കുന്നു!
2 യഹൂദാ ദേശത്തുനിന്നു വ്യാജാരാധന തുടച്ചുനീക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് കൂടുതൽ ബോധവാനായിത്തീരാൻ സെഫന്യാവിന്റെ ധീരമായ പ്രവചിക്കൽ യുവാവായ യോശീയാവിനെ സഹായിച്ചു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, ദേശത്തുനിന്നു വ്യാജാരാധനയെ ഉന്മൂലനം ചെയ്യാനുള്ള യോശീയാവിന്റെ നടപടികൾ ജനത്തിനിടയിൽനിന്ന് സകല ദുഷ്ടതയും തുടച്ചുമാറ്റുന്നതിൽ വിജയിച്ചില്ല. അവന്റെ മുത്തശ്ശനായ മനശ്ശെ രാജാവ് ‘യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെക്കുക’ വഴി ചെയ്ത പാപങ്ങൾക്ക് അവ പരിഹാരം വരുത്തിയതുമില്ല. (2 രാജാക്കന്മാർ 24:3, 4; 2 ദിനവൃത്താന്തം 34:3) അതുകൊണ്ട്, യഹോവയുടെ ന്യായവിധി ദിവസം തീർച്ചയായും വന്നെത്തുമായിരുന്നു.
യിരെമ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ
പൊ.യു.മു. 607. സിദെക്കീയാവിന്റെ വാഴ്ചയുടെ 11-ാം വർഷം. ബാബിലോണ്യ രാജാവായ നെബൂഖദ്നേസർ യെരൂശലേം ഉപരോധിച്ചിട്ട് 18 മാസമായിരിക്കുന്നു. നെബൂഖദ്നേസറിന്റെ വാഴ്ചയുടെ 19-ാം വർഷം അഞ്ചാം മാസം ഏഴാം തീയതി അകമ്പടിനായകനായ നെബൂസരദാൻ യെരൂശലേം നഗരമതിലുകൾക്കു പുറത്തുള്ള പാളയത്തിൽ എത്തുന്നു. (2 രാജാക്കന്മാർ 25:8) അവിടെനിന്നാകാം അവൻ സാഹചര്യം വിലയിരുത്തുകയും ആക്രമണത്തിനു പദ്ധതിയിടുകയും ചെയ്യുന്നത്. മൂന്നു ദിവസത്തിനുശേഷം 10-ാം തീയതി അവൻ യെരൂശലേമിൽ കടക്കുകയും നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യുന്നു.—യിരെമ്യാവു 52:7, 12.
ആത്മീയരത്നങ്ങൾ
രണ്ടു രാജാക്കന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
24:3, 4. മനശ്ശെയുടെ രക്തപാതകം നിമിത്തം യെഹൂദായോടു “ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.” നിരപരാധികളുടെ രക്തത്തെ ദൈവം ആദരിക്കുന്നു. കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിന് ഉത്തരവാദികളായവരെ നശിപ്പിച്ചുകൊണ്ട് അത്തരം രക്തച്ചൊരിച്ചിലിന് യഹോവ പ്രതികാരം ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—സങ്കീർത്തനം 37:9-11; 145:20.
ജനുവരി 16-22
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 1-3
“ബൈബിളിലുള്ളത് കെട്ടുകഥകളല്ല, വസ്തുതകളാണ്”
w09-E 9/1 14 ¶1
ആദാമും ഹവ്വയും യഥാർഥവ്യക്തികളായിരുന്നോ?
നമ്മൾ 1 ദിനവൃത്താന്തം 1 മുതൽ 9 വരെയുള്ള അധ്യായങ്ങളും ലൂക്കോസ് 3-ാം അധ്യായവും നോക്കിയാൽ, വിശദമായ രണ്ടു വംശാവലിരേഖകൾ കാണാം. ആദ്യത്തേതിൽ 48 തലമുറകളുടെയും രണ്ടാമത്തേതിൽ 75 തലമുറകളുടെയും വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൂക്കോസ് യേശുക്രിസ്തുവിന്റെ വംശാവലിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതേസമയം ദിനവൃത്താന്തത്തിൽ നമ്മൾ കാണുന്നത്, ഇസ്രായേൽ ജനതയുടെ രാജവംശത്തിന്റെയും പൗരോഹിത്യവംശത്തിന്റെയും രേഖകളാണ്. ഈ രണ്ടു രേഖകളിലും പ്രസിദ്ധരായ പലരുടെയും പേരുകൾ നമ്മൾ കാണുന്നു—ശലോമോൻ, ദാവീദ്, യാക്കോബ്, യിസ്ഹാക്ക്, അബ്രാഹാം, നോഹ, ആദാം. ഈ രണ്ടു ലിസ്റ്റിലെയും എല്ലാ പേരുകളും യഥാർഥവ്യക്തികളുടേതാണ്, ഈ രണ്ടു ലിസ്റ്റിലും ഉള്ള ആദ്യത്തെ യഥാർഥവ്യക്തിയാണ് ആദാം.
നോഹയും പ്രളയവും ഒരു കെട്ടുകഥയല്ല
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു വംശാവലികൾ നോഹ ഒരു യഥാർഥ വ്യക്തിയായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. (1 ദിനവൃത്താന്തം 1:4; ലൂക്കൊസ് 3:36) ഈ രേഖകൾ തയ്യാറാക്കിയ എസ്രായും ലൂക്കൊസും വിശദാംശങ്ങൾക്ക് സൂക്ഷ്മശ്രദ്ധ നൽകുന്ന ഗവേഷകരായിരുന്നു. ലൂക്കൊസ് യേശുവിന്റെ വംശാവലിയിൽ നോഹയെ പരാമർശിക്കുന്നുണ്ട്.
w09-E 9/1 14-15
ആദാമും ഹവ്വയും യഥാർഥവ്യക്തികളായിരുന്നോ?
ഉദാഹരണത്തിന്, പള്ളിയിൽ പോകുന്ന പലരും വളരെ പാവനമായി കരുതുന്ന ഒരു ബൈബിൾപഠിപ്പിക്കലാണ് മോചനവില. ഈ പഠിപ്പിക്കൽ അനുസരിച്ച്, ആളുകളെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കാൻ യേശു തന്റെ ജീവൻ ബലിയായി നൽകി. (മത്തായി 20:28; യോഹന്നാൻ 3:16) മോചനവില എന്നു പറഞ്ഞാൽ, നഷ്ടപ്പെട്ടുപോയ എന്തെങ്കിലും തിരികെ വാങ്ങാനോ വീണ്ടെടുക്കാനോ വേണ്ടി കൊടുക്കുന്ന തുല്യമായ വിലയാണ്. അതുകൊണ്ടാണ് ബൈബിൾ യേശുവിനെ “തത്തുല്യമായ ഒരു മോചനവില” എന്നു വിളിക്കുന്നത്. (1 തിമൊഥെയൊസ് 2:6) അപ്പോൾ ഒരു ചോദ്യം വരും, ഈ മോചനവില എന്തിനോടാണ് തത്തുല്യമായിരിക്കുന്നത്? ബൈബിൾ അതിന് ഉത്തരം തരുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവർക്കും ജീവൻ കിട്ടും.” (1 കൊരിന്ത്യർ 15:22) അനുസരണമുള്ള മനുഷ്യരെ വീണ്ടെടുക്കാൻ യേശു അർപ്പിച്ച പൂർണമനുഷ്യജീവൻ, ഏദെനിൽ ആദാം പാപം ചെയ്തതിലൂടെ നഷ്ടപ്പെടുത്തിയ പൂർണമനുഷ്യജീവനു തുല്യമാണ്. (റോമർ 5:12) വ്യക്തമായും, ആദാം എന്നൊരു വ്യക്തി ജീവിച്ചിരുന്നിട്ടേ ഇല്ലായിരുന്നെങ്കിൽ, ക്രിസ്തുവിന്റെ മോചനവിലയ്ക്ക് ഒരു അർഥവുമില്ലെന്നു വരും.
ആത്മീയരത്നങ്ങൾ
it-1-E 911 ¶3-4
വംശാവലി
സ്ത്രീകളുടെ പേരുകൾ. ചരിത്രപരമായ പ്രാധാന്യമുള്ളപ്പോൾ സ്ത്രീകളുടെ പേരുകൾ വംശാവലിരേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉൽപത്തി 11:29, 30-ൽ സാറയുടെ (സാറായി) പേരു കാണാം. വാഗ്ദത്തസന്തതി വരേണ്ടിയിരുന്നത് സാറയിലൂടെയായിരുന്നല്ലോ, അബ്രാഹാമിന്റെ മറ്റ് ഏതെങ്കിലും ഭാര്യയിലൂടെ അല്ലായിരുന്നല്ലോ, അതുകൊണ്ടാകാം ഇവിടെ സാറയുടെ പേര് ഉൾപ്പെടുത്തിയത്. അതേ വിവരണത്തിൽ മിൽക്കയുടെ പേരും കാണാം. യിസ്ഹാക്കിന്റെ ഭാര്യ റിബെക്കയുടെ മുത്തശ്ശി ആയതുകൊണ്ടാകാം മിൽക്കയുടെ പേര് ഉൾപ്പെടുത്തിയത്. അതിലൂടെ അബ്രാഹാമിന്റെ ബന്ധുക്കളുടെ ഒരു പിന്മുറക്കാരിയാണ് റിബെക്ക എന്നു കാണിച്ചു, യിസ്ഹാക്ക് മറ്റു ജനതകളിൽപ്പെട്ട ഒരാളെ വിവാഹം കഴിക്കരുതായിരുന്നല്ലോ. (ഉൽ 22:20-23; 24:2-4) ഉൽപത്തി 25:1-ൽ അബ്രാഹാമിന്റെ മറ്റൊരു ഭാര്യയായ കെതൂറയുടെ പേര് കാണാം. സാറ മരിച്ചതിനു ശേഷവും അബ്രാഹാം വിവാഹം കഴിച്ചെന്നും അബ്രാഹാമിന്റെ പുനരുത്പാദനപ്രാപ്തികൾ യഹോവ പുനരുജ്ജീവിപ്പിച്ചതിനു ശേഷം 40-ലധികം വർഷം കഴിഞ്ഞിട്ടും അത് അബ്രാഹാമിനു നഷ്ടമായില്ല എന്നും അതു കാണിച്ചു. (റോമ 4:19; ഉൽ 24:67; 25:20) അതുപോലെ, അത് ഇസ്രായേലിനു മിദ്യാനുമായും അറേബ്യയിലെ മറ്റു ഗോത്രങ്ങളുമായും ഉള്ള ബന്ധം വെളിപ്പെടുത്തുന്നു.
ലേയയുടെയും റാഹേലിന്റെയും യാക്കോബിന്റെ ഉപപത്നിമാരുടെയും അവരുടെ ഓരോരുത്തരുടെ ആൺമക്കളുടെയും പേരുകൾ കൊടുത്തിട്ടുണ്ട്. (ഉൽ 35:21-26) ഈ ആൺമക്കളോട് യഹോവ പിന്നീട് ഇടപെട്ട രീതിയുടെ കാരണങ്ങൾ മനസ്സിലാക്കാൻ ഈ വിവരം നമ്മളെ സഹായിക്കും. ഇതേ കാരണങ്ങളാൽ മറ്റു വംശാവലിരേഖകളിലും സ്ത്രീകളുടെ പേരുകൾ കാണാം. പിതൃസ്വത്ത് സ്ത്രീകളിലൂടെ കൈമാറപ്പെട്ട ചില സാഹചര്യങ്ങളിൽ, അവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നു. (സംഖ 26:33) എന്നാൽ താമാറിന്റെയും രാഹാബിന്റെയും രൂത്തിന്റെയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്. അവർ ഓരോരുത്തരും യേശുക്രിസ്തുവിന്റെ പൂർവികരുടെ നിരയിലേക്കു വന്നത് വളരെ ശ്രദ്ധേയമായ ചില സാഹചര്യങ്ങളിലാണ്. (ഉൽ 38; രൂത്ത് 1:3-5; 4:13-15; മത്ത 1:1-5) വംശാവലിരേഖകളിൽ സ്ത്രീകളുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്ന മറ്റു ചില സന്ദർഭങ്ങൾ നമുക്ക് 1 ദിനവൃത്താന്തം 2:35, 48, 49; 3:1-3, 5 വാക്യങ്ങളിൽ കാണാം.
ജനുവരി 23-29
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 4-6
“എന്റെ പ്രാർഥനകൾ എന്നെക്കുറിച്ച് എന്താണു വെളിപ്പെടുത്തുന്നത്?”
‘പ്രാർത്ഥന കേൾക്കുന്നവൻ’
ദൈവത്തോട് ആത്മാർഥമായി പ്രാർഥിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു യബ്ബേസ്. തന്നെ അനുഗ്രഹിക്കണമേ എന്ന അപേക്ഷയോടെയാണ് യബ്ബേസ് തന്റെ പ്രാർഥന തുടങ്ങുന്നത്. പിന്നെ, അവൻ മൂന്നു കാര്യങ്ങൾക്കുവേണ്ടി അപേക്ഷിച്ചു; ശക്തമായ വിശ്വാസം പ്രതിഫലിക്കുന്നവയായിരുന്നു ആ അപേക്ഷകൾ.
തന്റെ ‘അതിർ വിസ്താരമാക്കണം’ എന്നതായിരുന്നു യബ്ബേസിന്റെ ആദ്യത്തെ അപേക്ഷ. (10-ാം വാക്യം) മറ്റൊരാളുടെ ഭൂസ്വത്ത് തട്ടിയെടുക്കാൻ ആഗ്രഹിച്ച ഒരു അത്യാഗ്രഹിയല്ലായിരുന്നു യബ്ബേസ്. അതുകൊണ്ട് അവന്റെ അപേക്ഷ കേവലം ഭൂസ്വത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലുള്ളതായിരിക്കാൻ വഴിയില്ല. സത്യദൈവത്തെ ആരാധിക്കുന്നവരായ കൂടുതൽ ആളുകൾ തന്റെ ദേശത്ത് വന്നുപാർക്കാൻ ഇടയാകുംവിധം അതു കൂടുതൽ വിസ്തൃതമാക്കിത്തരണമെന്നായിരിക്കാം അവൻ ദൈവത്തോട് അപേക്ഷിച്ചത്.
ദൈവത്തിന്റെ “കൈ” തന്നോടുകൂടെ ഇരിക്കണമേ എന്നതായിരുന്നു യബ്ബേസിന്റെ രണ്ടാമത്തെ അപേക്ഷ. തന്റെ ദാസന്മാരെ തുണയ്ക്കാൻ ദൈവം ഉപയോഗിക്കുന്ന തന്റെ ശക്തിയെയാണ് ആലങ്കാരികമായി അവന്റെ “കൈ” എന്നു പരാമർശിച്ചിരിക്കുന്നത്. (1 ദിനവൃത്താന്തം 29:12) തന്റെ ഹൃദയത്തിലെ ആഗ്രഹം നിറവേറ്റിക്കിട്ടാൻ യബ്ബേസ് യഹോവയിൽ ആശ്രയിച്ചു; തന്നിൽ വിശ്വസിക്കുന്നവരെ തുണയ്ക്കാൻ പ്രാപ്തനും സന്നദ്ധനുമായ ദൈവത്തിൽ.—യെശയ്യാവു 59:1.
യബ്ബേസിന്റെ മൂന്നാമത്തെ അപേക്ഷ ഇതായിരുന്നു: ‘അനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കേണമേ.’ ‘എനിക്കു വ്യസനകാരണമായി തീരാതെ കാക്കേണമേ’ എന്ന് അവൻ പറഞ്ഞത്, ദുരനുഭവങ്ങൾ ഒന്നും തനിക്ക് ഉണ്ടാകാതെ കാക്കണം എന്ന അർഥത്തിലല്ല, കഷ്ടങ്ങളിൽ കാലിടറാതെയും അതിദുഃഖത്തിലാണ്ടുപോകാതെയും കാത്തുകൊള്ളണം എന്ന അർഥത്തിലാണ്.
സത്യാരാധനയോടുള്ള ആത്മാർഥതയും പ്രാർഥന കേൾക്കുന്നവനായ ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും എടുത്തുകാട്ടുന്നതായിരുന്നു യബ്ബേസിന്റെ പ്രാർഥന. യഹോവ ആ പ്രാർഥന കേട്ടോ? തീർച്ചയായും! “അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നൽകി” എന്ന് വിവരണത്തിന്റെ അവസാനഭാഗത്തു പറയുന്നു.
ആത്മീയരത്നങ്ങൾ
ഒന്നു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
5:10, 18-22. ശൗൽ രാജാവിന്റെ കാലത്ത് യോർദ്ദാനു കിഴക്കുള്ള ഗോത്രങ്ങൾ ഹഗ്രീയരെ തോൽപ്പിച്ചു, അവർ ആ ഗോത്രങ്ങളുടെ എണ്ണത്തെക്കാൾ ഇരട്ടിയിലധികം ആയിരുന്നെങ്കിലും. യുദ്ധവീരന്മാരായ ആ പുരുഷന്മാർ യഹോവയിൽ ആശ്രയിക്കുകയും സഹായത്തിനായി അവനിലേക്കു തിരിയുകയും ചെയ്തതിനാലാണ് ഈ വൻവിജയം സാധ്യമായത്. പ്രബലരായ ശത്രുക്കളോട് ആത്മീയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കെ നമുക്കും യഹോവയിൽ പൂർണ ആശ്രയംവെക്കാം.—എഫെസ്യർ 6:10-17.
ജനുവരി 30–ഫെബ്രുവരി 5
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 7-9
“യഹോവയുടെ സഹായമുണ്ടെങ്കിൽ നിങ്ങൾക്കു ഏതു നിയമനവും ചെയ്യാം”
ഒന്നു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
9:26, 27. ലേവ്യരായ വാതിൽ കാവൽക്കാർക്കു നൽകപ്പെട്ട ജോലി വലിയ ഉത്തരവാദിത്വമുള്ളതായിരുന്നു. ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിലേക്കു തുറക്കുന്ന പ്രവേശനവാതിലിന്റെ താക്കോൽ അവരുടെ കൈയിലായിരുന്നു. ദിവസവും വാതിലുകൾ തുറക്കുന്ന ജോലി അവർ വിശ്വസ്തതയോടെ ചെയ്തു. ഇന്ന് ആളുകളെ അവരുടെ അടുക്കൽ ചെന്നുകണ്ട് യഹോവയെ ആരാധിക്കാൻ അവരെ സഹായിക്കുകയെന്ന ഒരു ഉത്തരവാദിത്വം നമ്മെ ഏൽപ്പിച്ചിട്ടുണ്ട്. ആശ്രയയോഗ്യരായ ഈ ലേവ്യ കാവൽക്കാരെപ്പോലെതന്നെ നാമും വിശ്വസ്തത തെളിയിക്കേണ്ടതല്ലേ?
വെല്ലുവിളികൾ നേരിടുമ്പോൾ ഫീനെഹാസിനെ അനുകരിക്കുക
പുരാതന ഇസ്രായേലിൽ ഭാരിച്ച ഒരു ഉത്തരവാദിത്വമാണ് ഫീനെഹാസിന് നിർവഹിക്കാനുണ്ടായിരുന്നത്. എന്നാൽ ദൈവത്തിൽ ആശ്രയിക്കുകയും ധൈര്യവും വിവേകവും പ്രകടമാക്കുകയും ചെയ്ത അവന് തന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ വിജയകരമായി കൈകാര്യംചെയ്യാൻ കഴിഞ്ഞു. ദൈവത്തിന്റെ സഭയെ കാത്തുപരിപാലിക്കാൻ ഫീനെഹാസ് ചെയ്ത ശ്രമങ്ങൾ യഹോവയുടെ ശ്രദ്ധയിൽപ്പെടാതെപോയില്ല. ഏതാണ്ട് 1,000 വർഷങ്ങൾക്കുശേഷം ഈ വാക്കുകൾ രേഖപ്പെടുത്താൻ ദൈവം എസ്രായെ നിശ്വസ്തനാക്കി: “എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.” (1 ദിന. 9:20) ഇന്ന് ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്ന എല്ലാ ക്രിസ്ത്യാനികളുടെയും കാര്യത്തിൽ, വിശേഷാൽ, ദൈവജനത്തെ നയിക്കുന്നവരുടെ കാര്യത്തിൽ ഈ വാക്കുകൾ സത്യമായി ഭവിക്കട്ടെ!
ആത്മീയരത്നങ്ങൾ
യഹോവയെ പാടിസ്തുതിക്കുവിൻ!
6 അതെ, തന്റെ ആരാധനയിൽ സ്തുതിഗീതങ്ങൾ ഉൾപ്പെടുത്താൻ യഹോവ പ്രവാചകന്മാരിലൂടെ കൽപ്പിച്ചിരുന്നു. മറ്റു ലേവ്യർ ചെയ്തിരുന്ന സേവനങ്ങളിൽനിന്ന് സംഗീതജ്ഞരായ ലേവ്യരെ ഒഴിവാക്കുകപോലും ചെയ്തു. ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിനും ഒരുപക്ഷേ പാടി പരിശീലിക്കുന്നതിനും വേണ്ടത്ര സമയം അവർക്ക് ലഭിക്കുന്നതിനായിരുന്നു ഇത്.—1 ദിന. 9:33.
ഫെബ്രുവരി 6-12
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 10-12
“ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കുക”
“നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ”
12 ന്യായപ്രമാണത്തിൽ അന്തർലീനമായിരുന്ന തത്ത്വങ്ങളോടുള്ള ദാവീദിന്റെ ആദരവും അത് അനുസരിച്ചു ജീവിക്കാനുള്ള അവന്റെ ആഗ്രഹവും അനുകരണീയമാണ്. ‘ബേത്ത്ളേഹെം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കുടിപ്പാനുള്ള ആർത്തി’ ദാവീദ് പ്രകടിപ്പിച്ചപ്പോൾ സംഭവിച്ചത് എന്താണെന്നു നോക്കുക. ദാവീദിന്റെ മൂന്നു കൂട്ടാളികൾ, ഫെലിസ്ത്യർ കൈവശപ്പെടുത്തിയിരുന്ന ആ പട്ടണത്തിലേക്കു കടന്നുചെന്ന് വെള്ളവുമായി മടങ്ങിയെത്തി. “ദാവീദോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു.” എന്തുകൊണ്ടാണ് അവൻ അതു കുടിക്കാതിരുന്നത്? അതിന്റെ കാരണം അവൻതന്നെ പറയുന്നു: “ഇതു ചെയ്വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നത്.”—1 ദിന. 11:15-19.
13 രക്തം ഭക്ഷിക്കരുതെന്നും അതു യഹോവയ്ക്കു നിവേദിച്ച് നിലത്ത് ഒഴിച്ചുകളയണമെന്നും ഉള്ള ന്യായപ്രമാണനിയമം ദാവീദിന് അറിയാമായിരുന്നു. ഈ നിയമത്തിനു പിന്നിലെ കാരണവും ദാവീദ് മനസ്സിലാക്കിയിരുന്നു; അതായത് “മാംസത്തിന്റെ ജീവൻ രക്തത്തിൽ” ആണ് എന്ന വസ്തുത. പക്ഷേ ഇതു രക്തമല്ലായിരുന്നല്ലോ. പിന്നെ എന്തുകൊണ്ടാണ് അതു കുടിക്കാൻ ദാവീദ് വിസമ്മതിച്ചത്? ആ നിയമത്തിൽ അന്തർലീനമായിരുന്ന തത്ത്വം ദാവീദ് മാനിച്ചു. ദാവീദിന്റെ വീക്ഷണത്തിൽ ആ വെള്ളം ആ മൂന്നു പുരുഷന്മാരുടെ രക്തത്തിനു സമമായിരുന്നു. അതു കുടിക്കുന്നത് അവനെ സംബന്ധിച്ചിടത്തോളം അചിന്ത്യമായിരുന്നു; അതുകൊണ്ടാണ് അവൻ അതു കുടിക്കാതെ നിലത്ത് ഒഴിച്ചുകളഞ്ഞത്.—ലേവ്യ. 17:11; ആവ. 12:23, 24.
ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കട്ടെ!
5 ദൈവത്തിന്റെ നിയമങ്ങളിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ അതു വെറുതേ വായിക്കുകയോ അതിന്റെ അർഥം മനസ്സിലാക്കുകയോ ചെയ്താൽ മാത്രം പോരാ. നമ്മൾ ആ നിയമങ്ങളെ സ്നേഹിക്കുകയും ആദരിക്കുകയും വേണം. ദൈവവചനം പറയുന്നു: “മോശമായതു വെറുത്ത് നല്ലതിനെ സ്നേഹിക്കുക.” (ആമോ. 5:15) പക്ഷേ നമുക്ക് അത് എങ്ങനെ ചെയ്യാം? കാര്യങ്ങളെ യഹോവ കാണുന്നതുപോലെ കാണാൻ പഠിക്കുന്നതാണ് ഒരു വിധം. ഒരു ഉദാഹരണം നോക്കാം. അടുത്ത കാലത്തായി നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ല. നിങ്ങൾ ഒരു ഡോക്ടറെ കാണുന്നു. നിങ്ങൾ പാലിക്കേണ്ട ഭക്ഷണക്രമവും ചെയ്യേണ്ട വ്യായാമങ്ങളും ഒഴിവാക്കേണ്ട ചില ശീലങ്ങളും അദ്ദേഹം പറഞ്ഞുതരുന്നു. പരീക്ഷിച്ചുനോക്കിയപ്പോൾ ആ നിർദേശങ്ങൾ നിങ്ങൾക്കു നല്ല ഫലം ചെയ്തു. നിങ്ങളുടെ ജീവിതം കുറച്ചുകൂടെ സുഖകരമാക്കിയതിന് ആ ഡോക്ടറോട് വളരെയധികം നന്ദി തോന്നുകയില്ലേ?
6 സമാനമായി, പാപത്തിന്റെ കയ്പേറിയ ഫലങ്ങൾ അനുഭവിക്കുന്നതിൽനിന്ന് നമ്മളെ സംരക്ഷിക്കുന്ന നിയമങ്ങൾ യഹോവ തന്നിട്ടുണ്ട്. അങ്ങനെ ജീവിതം മെച്ചപ്പെടുത്താൻ നമുക്കു കഴിയുന്നു. ഉദാഹരണത്തിന്, നുണ പറയരുത്, ചതിക്കരുത്, മോഷ്ടിക്കരുത്, ലൈംഗിക അധാർമികതയിലും അക്രമത്തിലും ഭൂതവിദ്യയിലും ഏർപ്പെടരുത് എന്നിങ്ങനെയുള്ള ബൈബിൾനിയമങ്ങൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക. (സുഭാഷിതങ്ങൾ 6:16-19 വായിക്കുക; വെളി. 21:8) യഹോവയുടെ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ നല്ല ഫലങ്ങൾ അനുഭവിച്ചറിയുമ്പോൾ യഹോവയോടും ദൈവനിയമങ്ങളോടും ഉള്ള നമ്മുടെ സ്നേഹവും വിലമതിപ്പും സ്വാഭാവികമായും വർധിച്ചുവരും.
ആത്മീയരത്നങ്ങൾ
it-1-E 1058 ¶5-6
ഹൃദയം
പൂർണഹൃദയത്തോടെ സേവിക്കുക. രണ്ടു യജമാനന്മാരെ സേവിക്കാൻ ശ്രമിക്കുന്നവരെ, അതായത് ഒരു കാര്യം മനസ്സിൽ വെച്ചിട്ട് പുറമേ മറ്റൊരു കാര്യം പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നവരെ ബൈബിളിൽ ‘ഇരുമനസ്സുള്ളവർ’ (അക്ഷരാർഥം ഒരു ഹൃദയവും ഒരു ഹൃദയവും ഉള്ളവർ) എന്നാണ് വിളിക്കുന്നത്. (1ദിന 12:33; സങ്ക 12:2) അങ്ങനെ ഇരുമനസ്സുള്ളവരെ, ഇരുഹൃദയമുള്ളവരെ യേശു ശക്തമായി കുറ്റംവിധിച്ചു.—മത്ത 15:7, 8.
ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നമ്മൾ ഇരുമനസ്സുള്ളവരായിരിക്കരുത്. നമ്മൾ ദൈവത്തെ പൂർണഹൃദയത്തോടെ സേവിക്കണം. (1ദിന 28:9) ഇതിനു ശ്രമം ആവശ്യമാണ്, കാരണം നമ്മുടെ ഹൃദയം ‘വഞ്ചകമാണ്,’ ‘ദോഷത്തിലേക്ക്’ തിരിയുന്നതും ആണ്. (യിര 17:9, 10; ഉൽ 8:21) എപ്പോഴും ഒരു പൂർണഹൃദയമുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും? ആത്മാർഥമായ പ്രാർഥനകൾ (സങ്ക 119:145; വില 3:41), ക്രമമായി ദൈവവചനം പഠിക്കുന്നത് (എസ്ര 7:10; സുഭ 15:28), സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ ഉത്സാഹത്തോടെ പങ്കെടുക്കുന്നത് (യിര 20:9), പിന്നെ പൂർണഹൃദയത്തോടെ യഹോവയെ സേവിക്കുന്നവരുമായി സഹവസിക്കുന്നതും. —2രാജ 10:15, 16.
ഫെബ്രുവരി 13-19
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 13-16
“നിർദേശങ്ങൾ അനുസരിക്കുമ്പോൾ നമ്മുടെ പദ്ധതികൾ വിജയിക്കും”
“യഹോവ എവിടെ” എന്നു നിങ്ങൾ ചോദിക്കുന്നുവോ?
12 ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവന്ന നിയമപെട്ടകം കിര്യത്ത്-യെയാരീമിൽ അനേക വർഷം ഇരുന്ന ശേഷം, ദാവീദ് രാജാവ് അതു യെരൂശലേമിലേക്കു മാറ്റാൻ ആഗ്രഹിച്ചു. അവൻ ജനപ്രമാണിമാരുടെ അഭിപ്രായം ആരാഞ്ഞിട്ട്, “നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവെക്കു ഹിതവും ആകുന്നു എങ്കിൽ” പെട്ടകം നീക്കുമെന്ന് പറഞ്ഞു. എന്നാൽ, ഇക്കാര്യം സംബന്ധിച്ച യഹോവയുടെ ഹിതം എന്താണെന്ന് അവൻ വേണ്ടവിധത്തിൽ അന്വേഷിച്ചില്ല. അവൻ അതു ചെയ്തിരുന്നെങ്കിൽ, പെട്ടകം ഒരിക്കലും വണ്ടിയിൽ കയറ്റുകയില്ലായിരുന്നു. ദൈവം വ്യക്തമായി പറഞ്ഞിരുന്നതുപോലെ, കെഹാത്യ ലേവ്യർ അത് തോളിൽ ചുമന്നുകൊണ്ടു പോകുമായിരുന്നു. ദാവീദ്, മിക്കപ്പോഴും യഹോവയുടെ മാർഗനിർദേശം ആരാഞ്ഞ ഒരു വ്യക്തി ആയിരുന്നെങ്കിലും, ഈ സന്ദർഭത്തിൽ അവൻ വേണ്ടതുപോലെ ചെയ്തില്ല. ഫലം വിപത്കരമായിരുന്നു. ദാവീദ് പിന്നീട് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.”—1 ദിനവൃത്താന്തം 13:1-3; 15:11-13; സംഖ്യാപുസ്തകം 4:4-6, 15; 7:1-9.
“യഹോവ എവിടെ” എന്നു നിങ്ങൾ ചോദിക്കുന്നുവോ?
13 ഒടുവിൽ ഓബേദ്-എദോമിന്റെ വീട്ടിൽനിന്ന് ലേവ്യർ പെട്ടകം യെരൂശലേമിലേക്കു വഹിച്ചുകൊണ്ടു പോയപ്പോൾ ദാവീദ് രചിച്ച ഒരു ഗീതം ആലപിക്കപ്പട്ടു. അതിൽ ഹൃദയംഗമമായ ഈ ഓർമിപ്പിക്കൽ അടങ്ങിയിരുന്നു: “യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ. . . . അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.”—1 ദിനവൃത്താന്തം 16:11, 13.
ആത്മീയരത്നങ്ങൾ
നിത്യതയുടെ രാജാവായ യഹോവയെ ആരാധിപ്പിൻ!
14 ദാവീദ് നിയമപെട്ടകം യെരുശലേമിലേക്ക് കൊണ്ടുവന്ന ആഹ്ലാദഭരിതമായ സന്ദർഭത്തിൽ ലേവ്യർ ഒരു സ്തുതിഗീതം ആലപിച്ചു. അതിൽ ശ്രദ്ധേയമായ ഒരു പ്രസ്താവന അടങ്ങിയിരുന്നു. 1 ദിനവൃത്താന്തം 16:31-ൽ അത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “യഹോവ വാഴുന്നു (“രാജാവായിത്തീർന്നിരിക്കുന്നു,” NW) എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.” ‘യഹോവ നിത്യതയുടെ രാജാവ് ആണല്ലോ, അങ്ങനെയെങ്കിൽ അന്ന് അവൻ എങ്ങനെയാണ് രാജാവ് ആയിത്തീർന്നത്?’ എന്ന് നാം ചിന്തിച്ചേക്കാം. യഹോവ തന്റെ ഭരണാധികാരം പ്രകടിപ്പിക്കുന്ന സന്ദർഭങ്ങളിൽ അവൻ രാജാവ് ആയിത്തീരുന്നു എന്ന് പറയാം. അതുപോലെ, എപ്പോഴെങ്കിലും തന്നെ പ്രതിനിധാനം ചെയ്യുന്നതിനോ ഒരു പ്രത്യേകസാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനോ യഹോവ ഒരു ക്രമീകരണം ഏർപ്പെടുത്തുമ്പോഴും അവൻ രാജാവ് ആയിത്തീരുകയാണ്. യഹോവയുടെ രാജത്വത്തിന്റെ ഈ സവിശേഷവശത്തിന് ദൂരവ്യാപകപ്രാധാന്യമുണ്ട്. ദാവീദിന്റെ രാജത്വം നിത്യം നിലനിൽക്കുമെന്ന് അവന്റെ മരണത്തിന് മുമ്പ് യഹോവ അവനോട് വാഗ്ദാനം ചെയ്തു: “നിന്റെ . . . സന്തതിയെ . . . ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.” (2 ശമൂ. 7:12, 13) കാര്യങ്ങൾ ആത്യന്തികമായി ചുരുൾനിവർന്നപ്പോൾ, 1000-ത്തിലധികം വർഷത്തിനു ശേഷം ദാവീദിന്റെ ഈ “സന്തതി” പ്രത്യക്ഷനായി. അവൻ ആരായിരുന്നു, അവൻ എപ്പോൾ രാജാവായിത്തീരുമായിരുന്നു?
ഫെബ്രുവരി 20-26
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 17-19
“നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതിൽ സന്തോഷിക്കുക”
യഹോവയുടെ സംഘടനയുടെ നന്മയിൽ ശ്രദ്ധകേന്ദ്രീകരിക്കുക
എബ്രായ തിരുവെഴുത്തുകൾ പ്രതിപാദിക്കുന്ന ഏറ്റവും ശ്രദ്ധേയരായ വ്യക്തികളിൽ ഒരുവനാണ് പുരാതന ഇസ്രായേലിലെ ദാവീദ്. ആട്ടിടയനും സംഗീതജ്ഞനും പ്രവാചകനും രാജാവുമായിരുന്ന അവൻ സമ്പൂർണമായി യഹോവയാം ദൈവത്തിൽ ആശ്രയിച്ചിരുന്നു. യഹോവയുമായി ഉറ്റബന്ധം ആസ്വദിച്ചിരുന്നതുകൊണ്ട് അവനുവേണ്ടി ഒരു ആലയം പണിയാൻ ദാവീദ് അതിയായി ആഗ്രഹിച്ചു. ആ ആലയം അഥവാ മന്ദിരം, ഇസ്രായേലിൽ സത്യാരാധനയുടെ കേന്ദ്രമായിത്തീരുമായിരുന്നു. ആലയക്രമീകരണം ദൈവജനത്തിനു സന്തോഷവും അനുഗ്രഹങ്ങളും കൈവരുത്തുമെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ ഇങ്ങനെ പാടി: “നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.”—സങ്കീർത്തനം 65:4.
നിങ്ങൾക്കു ചെയ്യാനാകുന്നതിൽ സന്തോഷിക്കുക
11 അതുപോലെ യഹോവയുടെ സേവനത്തിൽ കിട്ടുന്ന ഏതൊരു നിയമനവും ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുന്നെങ്കിൽ നമ്മുടെയും സന്തോഷം വർധിക്കും. സഭാപ്രവർത്തനങ്ങളിലും ദൈവവചനം പ്രസംഗിക്കുന്നതിലും നമുക്കു ‘മുഴുകിയിരിക്കാം.’ (പ്രവൃ. 18:5; എബ്രാ. 10:24, 25) മീറ്റിങ്ങിൽ ചർച്ച ചെയ്യുന്ന ഭാഗങ്ങളൊക്കെ നല്ലതുപോലെ പഠിച്ചിട്ടു പോകുക. അപ്പോൾ നിങ്ങൾക്കു പ്രോത്സാഹനം പകരുന്ന അഭിപ്രായങ്ങൾ പറയാനാകും. ഇടദിവസത്തെ മീറ്റിങ്ങിനു നിങ്ങൾക്കു കിട്ടുന്ന വിദ്യാർഥി നിയമനങ്ങൾ ശരിക്കും തയ്യാറായി നടത്തുക. സഭയിലെ ഏതെങ്കിലും കാര്യം ചെയ്യാൻ നിങ്ങളെ ഏൽപ്പിച്ചാൽ അതു കൃത്യസമയത്ത് വിശ്വസ്തമായി ചെയ്യുക. ഏതെങ്കിലും ഒരു നിയമനം കിട്ടുമ്പോൾ ‘ഈ നിസ്സാര കാര്യത്തിനു ഞാൻ എന്റെ വിലപ്പെട്ട സമയം കളയണോ’ എന്നു ചിന്തിക്കാതെ അത് ഏറ്റവും നന്നായി ചെയ്യാൻ ശ്രമിക്കുക. അങ്ങനെ ആ നിയമനം ചെയ്യുന്നതിൽ കൂടുതൽ കഴിവ് നേടുക. (സുഭാ. 22:29) ആത്മീയ പ്രവർത്തനങ്ങളും നിയമനങ്ങളും നമ്മൾ എത്ര നന്നായി ചെയ്യാൻ ശ്രമിക്കുന്നോ അതനുസരിച്ച് പെട്ടെന്നു നമ്മൾ പുരോഗമിക്കും, നമ്മുടെ സന്തോഷവും കൂടും. (ഗലാ. 6:4) അതുപോലെ നിങ്ങൾ ആഗ്രഹിച്ച ഒരു നിയമനം മറ്റൊരാൾക്കു കിട്ടുമ്പോൾ അവരോടൊപ്പം സന്തോഷിക്കാനും അപ്പോൾ നിങ്ങൾക്ക് എളുപ്പമായിരിക്കും.—റോമ. 12:15; ഗലാ. 5:26.
ആത്മീയരത്നങ്ങൾ
w20.02 12, ചതുരം
നമ്മുടെ പിതാവായ യഹോവയെ നമ്മൾ ആഴമായി സ്നേഹിക്കുന്നു
യഹോവ എന്നെ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങൾ എപ്പോഴെങ്കിലും ഇങ്ങനെ ചോദിച്ചിട്ടുണ്ടോ, ‘ഈ ഭൂമിയിലെ കോടിക്കണക്കിന് ആളുകളുടെ ഇടയിൽ യഹോവ എന്നെ പ്രത്യേകം ശ്രദ്ധിക്കുമോ?’ ഉണ്ടെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല, പലരും ഇങ്ങനെ ചോദിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ദാവീദ് രാജാവ് ഇങ്ങനെ എഴുതി: “യഹോവേ, അങ്ങ് ശ്രദ്ധിക്കാൻമാത്രം മനുഷ്യൻ ആരാണ്? അങ്ങ് ഗൗനിക്കാൻമാത്രം മനുഷ്യമക്കൾക്ക് എന്ത് അർഹതയാണുള്ളത്?” (സങ്കീ. 144:3) യഹോവയ്ക്കു തന്നെ നന്നായി അറിയാമെന്നു ദാവീദിന് ഉറപ്പായിരുന്നു. (1 ദിന. 17:16-18) നിങ്ങൾ കാണിക്കുന്ന സ്നേഹം താൻ ശ്രദ്ധിക്കുന്നുണ്ടെന്നു തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും യഹോവ നിങ്ങളോടും പറയുന്നു. താഴെ പറയുന്ന ദൈവവചനത്തിലെ ചില പ്രസ്താവനകൾ ഇക്കാര്യം ശരിയാണെന്ന് ഉറപ്പു തരുന്നതാണ്:
• നിങ്ങൾ ജനിക്കുന്നതിനു മുമ്പേ യഹോവ നിങ്ങളെ ശ്രദ്ധിച്ചു.—സങ്കീ. 139:16.
• യഹോവയ്ക്കു നിങ്ങളുടെ മനസ്സും ചിന്തകളും അറിയാം.—1 ദിന. 28:9.
• യഹോവ നേരിട്ട് നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർഥനകൾ കേൾക്കുന്നു.—സങ്കീ. 65:2.
• നിങ്ങളുടെ പ്രവൃത്തികൾ യഹോവയെ സന്തോഷിപ്പിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തേക്കാം.—സുഭാ. 27:11.
• യഹോവ നിങ്ങളെ വ്യക്തിപരമായി തന്നിലേക്ക് അടുപ്പിച്ചിരിക്കുന്നു.—യോഹ. 6:44.
• നിങ്ങൾ മരിച്ചുപോയാൽ, നിങ്ങളെ നന്നായി അറിയാവുന്നതുകൊണ്ട് യഹോവയ്ക്കു നിങ്ങളെ ജീവനിലേക്കു വരുത്താൻ കഴിയും. നിങ്ങളുടെ ഓർമകളും വ്യക്തിത്വ സവിശേഷതകളും സഹിതം ഇപ്പോഴത്തേതിനു സമാനമായ പുതിയ ഒരു ശരീരവും മനസ്സും യഹോവ നിങ്ങൾക്കു തരും.—യോഹ. 11:21-26, 39-44; പ്രവൃ. 24:15.
ഫെബ്രുവരി 27–മാർച്ച് 5
ദൈവവചനത്തിലെ നിധികൾ | 1 ദിനവൃത്താന്തം 20-22
“ലക്ഷ്യങ്ങളിലെത്താൻ ചെറുപ്പക്കാരെ സഹായിക്കുക”
ഉത്തരവാദിത്വങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക
8 1 ദിനവൃത്താന്തം 22:5 വായിക്കുക. ഇത്ര പ്രധാനപ്പെട്ട ഒരു പദ്ധതിക്കു മേൽനോട്ടം വഹിക്കാൻ ശലോമോനു പ്രാപ്തിയുണ്ടായിരിക്കുമോ എന്നു ചിലപ്പോൾ ദാവീദ് ചിന്തിച്ചിരിക്കാം. കാരണം, ആ സമയത്ത് ശലോമോൻ ‘ചെറുപ്പമാണ്, അനുഭവപരിചയവുമില്ല,’ ആലയമാകട്ടെ, ‘അതിശ്രേഷ്ഠവുമായിരിക്കണം.’ എന്നാൽ, ഏൽപ്പിക്കുന്ന ജോലി ഭംഗിയായി നിർവഹിക്കാൻ ശലോമോനെ യഹോവ സജ്ജനാക്കുമെന്നു ദാവീദിന് അറിയാമായിരുന്നു. അതുകൊണ്ട്, ദാവീദ് തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ആലയനിർമാണത്തിന് ആവശ്യമായ വസ്തുക്കൾ അദ്ദേഹം വലിയ അളവിൽ ശേഖരിച്ചുവെച്ചു.
ഉത്തരവാദിത്വങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു കൈമാറുക
7 ആലയനിർമാണത്തിന്റെ പേരും പ്രശസ്തിയും തനിക്കു കിട്ടുകയില്ലാത്തതുകൊണ്ട് ഈ കാര്യത്തിനു താൻ പിന്തുണ കൊടുക്കുന്നില്ലെന്നു ദാവീദ് ചിന്തിച്ചില്ല. വാസ്തവത്തിൽ, ആലയം പിന്നീട് ശലോമോന്റെ ആലയം എന്നാണ് അറിയപ്പെട്ടത്, അല്ലാതെ ദാവീദിന്റെ ആലയം എന്നല്ല. തന്റെ ഹൃദയാഭിലാഷം സാധിക്കാൻ കഴിയില്ലല്ലോ എന്നോർത്ത് അദ്ദേഹം ഒരുപക്ഷേ നിരാശപ്പെട്ടിരിക്കാം. എന്നിട്ടും നിർമാണപദ്ധതിക്ക് അദ്ദേഹം പൂർണപിന്തുണ കൊടുത്തു. ഉത്സാഹത്തോടെ അദ്ദേഹം പണിക്കാരുടെ സംഘങ്ങൾ ക്രമീകരിക്കുകയും ഇരുമ്പും ചെമ്പും വെള്ളിയും പൊന്നും തടിയുരുപ്പടികളും ശേഖരിച്ചുവെക്കുകയും ചെയ്തു. പിന്നെ ശലോമോനെ ഉത്സാഹിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് എന്റെ മകനേ, യഹോവ നിന്നോടുകൂടെയുണ്ടായിരിക്കട്ടെ. നിന്റെ പ്രവൃത്തികളെല്ലാം ഫലവത്താകട്ടെ. ദൈവം മുൻകൂട്ടിപ്പറഞ്ഞതുപോലെ, നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ഭവനം പണിയാനും നിനക്കു സാധിക്കട്ടെ.”—1 ദിന. 22:11, 14-16.
മാതാപിതാക്കളേ, സ്നാനമെന്ന ലക്ഷ്യത്തിലെത്താൻ മക്കളെ സഹായിക്കുന്നുണ്ടോ?
14 ആത്മീയലക്ഷ്യങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിച്ചുകൊണ്ട് മൂപ്പന്മാർക്കു മാതാപിതാക്കളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാനാകും. വെറും ആറു വയസ്സുണ്ടായിരുന്നപ്പോൾ റസ്സൽ സഹോദരനുമായി സംസാരിച്ചത് ഒരു സഹോദരിയെ എത്രയധികം സ്വാധീനിച്ചെന്നോ! 70-ലധികം വർഷം മുൻനിരസേവികയായി പ്രവർത്തിച്ച ആ സഹോദരി ഇങ്ങനെ പറഞ്ഞു: “എന്റെ ആത്മീയലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം 15 മിനിട്ട് ചെലവഴിച്ചു.” അതെ, പ്രോത്സാഹനം പകരുന്ന വാക്കുകൾക്കു നീണ്ടുനിൽക്കുന്ന നല്ല ഫലങ്ങൾ ഉളവാക്കാൻ കഴിയും. (സുഭാ. 25:11) കൂടാതെ, മാതാപിതാക്കളെയും അവരുടെ കുട്ടികളെയും രാജ്യഹാളിനോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മൂപ്പന്മാർക്ക് ഉൾപ്പെടുത്താനാകും. അത്തരം സാഹചര്യങ്ങളിൽ പ്രായത്തിനും പ്രാപ്തിക്കും അനുസരിച്ച് കുട്ടികൾക്ക് ഓരോ നിയമനങ്ങൾ കൊടുക്കാം.
15 സഭയിലെ യുവജനങ്ങളോട് ഉചിതമായ വ്യക്തിഗതതാത്പര്യം കാണിച്ചുകൊണ്ട് മറ്റുള്ളവർക്കും അവരെ സഹായിക്കാനാകും. അവർ ആത്മീയപുരോഗതിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? ഉദാഹരണത്തിന്, ഒരു ചെറുപ്പക്കാരൻ നന്നായി ചിന്തിച്ച് ഹൃദയത്തിൽനിന്ന് ഒരു അഭിപ്രായം പറയുകയോ ഇടദിവസത്തെ മീറ്റിങ്ങിൽ എന്തെങ്കിലും പരിപാടി നടത്തുകയോ ചെയ്തോ? അല്ലെങ്കിൽ വിശ്വസ്തതയുടെ ഏതെങ്കിലും പരിശോധന വിജയകരമായി നേരിട്ടോ? സ്കൂളിൽ സാക്ഷീകരിക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയോ? അത്തരം അവസരങ്ങളിൽ ഒട്ടും വൈകാതെ അവരെ ആത്മാർഥമായി അഭിനന്ദിക്കുക. മീറ്റിങ്ങിനു മുമ്പോ ശേഷമോ ഒരു യുവവ്യക്തിയോടു സംസാരിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെച്ചുകൂടേ? അങ്ങനെ നമുക്ക് ആ വ്യക്തിയോട് ആത്മാർഥമായ താത്പര്യം കാണിക്കാം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ തങ്ങൾ ഒരു ‘മഹാസഭയുടെ’ ഭാഗമാണെന്നു ചെറുപ്പക്കാർ തിരിച്ചറിയാൻ ഇടയാകും.—സങ്കീ. 35:18.
ആത്മീയരത്നങ്ങൾ
ഒന്നു ദിനവൃത്താന്തത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
21:13-15. ബാധ വരുത്തുന്ന ദൂതനോട് അതു നിറുത്താൻ യഹോവ ആജ്ഞാപിച്ചു. തന്റെ ജനത്തിന്റെ ദുരിതം യഹോവയെ വേദനിപ്പിക്കുന്നുവെന്ന് അതു കാണിക്കുന്നു. അതേ, “അവന്റെ കരുണ ഏറ്റവും വലിയതല്ലോ.”