സുഭാഷിതങ്ങൾ
29 ആവർത്തിച്ച് ശാസന കിട്ടിയിട്ടും ദുശ്ശാഠ്യം കാണിക്കുന്നവൻ*+
രക്ഷപ്പെടാനാകാത്ത വിധം പെട്ടെന്നു തകർന്നുപോകും.+
2 ധാരാളം നീതിമാന്മാരുള്ളപ്പോൾ ജനം സന്തോഷിക്കുന്നു;
എന്നാൽ ദുഷ്ടൻ ഭരിക്കുമ്പോൾ അവർ നെടുവീർപ്പിടുന്നു.+
3 ജ്ഞാനത്തെ സ്നേഹിക്കുന്നവൻ അപ്പനെ സന്തോഷിപ്പിക്കുന്നു;+
എന്നാൽ വേശ്യകളുടെകൂടെ നടക്കുന്നവൻ സമ്പത്തു നശിപ്പിക്കുന്നു.+
4 ന്യായത്തോടെ ഭരിക്കുന്ന രാജാവ് ദേശത്തിനു സ്ഥിരത നൽകുന്നു;+
എന്നാൽ കൈക്കൂലിക്കാരൻ അതിനെ നശിപ്പിക്കുന്നു.
6 ദുഷ്ടന്റെ ലംഘനങ്ങൾ അവനെ കെണിയിലാക്കുന്നു;+
എന്നാൽ നീതിമാൻ സന്തോഷിച്ചാർക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.+
7 നീതിമാൻ ദരിദ്രന്റെ അവകാശങ്ങളെക്കുറിച്ച്* ചിന്തയുള്ളവനാണ്;+
എന്നാൽ ദുഷ്ടന് അത്തരം ചിന്തകളൊന്നുമില്ല.+
9 ജ്ഞാനി വിഡ്ഢിയോടു വാദിച്ചാൽ
ഒച്ചപ്പാടും പരിഹാസവും മാത്രമേ ഉണ്ടാകൂ, ഗുണമൊന്നും ഉണ്ടാകില്ല.+
10 രക്തദാഹികൾ നിരപരാധികളെയെല്ലാം വെറുക്കുന്നു,+
നേരുള്ളവരുടെ ജീവനെടുക്കാൻ നോക്കുന്നു.*
13 പാവപ്പെട്ടവനും അടിച്ചമർത്തുന്നവനും തമ്മിൽ ഒരു സാമ്യമുണ്ട്:
ഇരുവരുടെയും കണ്ണുകൾക്കു പ്രകാശം കൊടുക്കുന്നത്* യഹോവയാണ്.
14 രാജാവ് പാവപ്പെട്ടവരെ നീതിയോടെ വിധിക്കുമ്പോൾ+
അദ്ദേഹത്തിന്റെ സിംഹാസനം സുരക്ഷിതമായിരിക്കും.+
15 വടിയും* ശാസനയും ജ്ഞാനം നൽകുന്നു;+
തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്കു നാണക്കേട്.
16 ദുഷ്ടന്മാർ പെരുകുമ്പോൾ ലംഘനങ്ങളും പെരുകുന്നു;
എന്നാൽ നീതിമാന്മാർ ദുഷ്ടന്മാരുടെ നാശം കാണും.+
18 ദിവ്യദർശനമില്ലാത്തപ്പോൾ* ജനം തോന്നിയതുപോലെ നടക്കുന്നു;+
എന്നാൽ നിയമം അനുസരിക്കുന്നവർ സന്തുഷ്ടർ.+
19 വാക്കുകൾകൊണ്ട് മാത്രം ഒരു വേലക്കാരനെ തിരുത്താനാകില്ല;
കാര്യം മനസ്സിലായാലും അവൻ അനുസരിക്കില്ല.+
20 ചിന്തിക്കാതെ സംസാരിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ?+
അവനെക്കുറിച്ചുള്ളതിലും പ്രതീക്ഷ വിഡ്ഢിയെക്കുറിച്ചുണ്ട്.+
21 വേലക്കാരനെ ചെറുപ്പംമുതൽ ലാളിച്ചാൽ
ഒടുവിൽ അവൻ നന്ദികേടു കാണിക്കും.
24 കള്ളന്റെ കൂട്ടാളി സ്വയം വെറുക്കുന്നു;
സാക്ഷി പറയാൻ ആവശ്യപ്പെടുമ്പോൾ അവൻ ഒന്നും മിണ്ടുന്നില്ല.+
25 മനുഷ്യരെ പേടിക്കുന്നത്* ഒരു കെണിയാണ്;+
എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും.+